Tuesday, 17 March 2020
ലോകത്തിലെ ആദ്യ ഗുരുദേവ പ്രതിഷ്ഠയ്ക്ക് 93 വയസ്സ്
മഹാഗുരു സശരീരനായിരുന്ന കാലത്ത് ദിവ്യശ്രീ ബോധാനന്ദസ്വാമികളാല് പ്രതിഷ്ഠത്മായതാണ് തലശ്ശേരി ജഗന്നാഥ ക്ഷേത്ര സന്നിധിയിലെ ഗുരുദേവ പ്രതിമ.
1927 മാര്ച്ച് 13 നാണ് ഈ ചരിത്ര മൂഹൂര്ത്തം നടന്നത്. ശ്രീ. മൂര്ക്കോത്ത് കുമാരനാണ് ഈ
സംരഭ സാക്ഷാത്കാരത്തിന് ചുക്കാന് പിടിച്ച വ്യക്തികളില് പ്രധാനി. ഇറ്റലിക്കാരനായ പ്രൊഫസര് തവറലിക്കാണ് ഈ പ്രതിമ നിര്മ്മിക്കാനുള്ള ചരിത്ര നിയോഗം ലഭിച്ചത്. മഹാഗുരു ജീവിച്ചിരുന്ന കാലഘട്ടത്തില് തന്നെ ഗുരുവിനെ ആരാധിക്കുകയും പൂജിക്കുകയും ചെയ്തിരുന്നു എന്നതിന്റെ നിതാന്ത നിദര്ശനമാണ് ഈ പ്രതിഷ്ഠ.
0 comments:
Post a Comment