Friday, 21 February 2020

ശ്രീനാരായണ ഗുരുവിന്റെ രോഗം നേരിൽ കണ്ട് കേരളത്തിൽഒരു യുക്തിവാദി ഉണ്ടായി അദ്ദേഹമാണ് കുറ്റിപ്പുഴ കൃഷ്ണപിള്ള

ശ്രീ നാരായണ ഗുരുവിൻറെ രോഗം കണ്ട് കേരളത്തിൽ ഒരു യുക്തിവാദി ഉണ്ടായി ആലുവ യു.സി. കോളേജിൽ അദ്ധ്യാപകനും പ്രശസ്ഥ സാഹിത്യകാരനും ചിന്തകനും ആയിരുന്ന പ്രൊഫ.കുറ്റിപ്പുഴ കൃഷണ പിള്ളയായിരുന്നു ആ യുക്തിവാദി.താൻ യുക്തിവാദി ആയത് ശ്രീനാരായണ ഗുരുവിന്റെ രോഗം നേരിൽ കണ്ടപ്പോൾ ആണെന്ന് ആത്മകഥയിൽ അദ്ദേഹം തന്നെ പറയുന്നുണ്ട്.സഹോദരൻ അയ്യപ്പന്റെ അവസാനത്തെ പൊതു പരിപാടി ആയിരുന്ന 1968 ലെ ശിവഗിരി തീർത്ഥാടന പ്രസംഗത്തിൽ സഹോദരൻ അയ്യപ്പനും ഇത് വ്യക്തമാക്കിയിട്ടുണ്ട്
രാഷ്‌ട്രപതി ഡോ.സക്കീർ ഹുസൈൻ പങ്കെടുത്ത പരിപടിയിൽ സഹോദരൻ അയ്യപ്പൻ തൻറെ പ്രസംഗം തുടങ്ങുന്നത് ഇങ്ങനെയാണ് ‘കടലിൽ ചെന്നാലും വെള്ളം കോരി എടുത്താലേ കുടിക്കാൻ പറ്റൂ.ആ കോരുന്ന പാത്രത്തിൻറെ രൂപമായിരിക്കും ജലത്തിന്, നാരായണ ഗുരു ഒരു വലിയ കടൽ ആയിരുന്നു.ഗുരുവിനെപ്പറ്റി പലരും അതുകൊണ്ട് പലതും ധരിച്ചുവെച്ചിട്ടുണ്ട്….എന്റെ ഗുരുവിനെ പറ്റി ഞാൻ ധരിച്ചു വെച്ചിരിക്കുന്നത് പറയാം ‘ എന്ന ആമുഖത്തോടെയാണ് സഹോദരൻ പ്രസംഗം തുടങ്ങിയത്.
ഞാനും ദൈവ വിശ്വാസിയൊന്നും അല്ലെങ്കിലും ഏറ്റവും കൂടുതൽ ചൊല്ലിയിട്ടുള്ള ഒരു പ്രാർത്ഥന ഗുരുവിന്റെ ദൈവദശകം ആണ്.അത് എഴുതുമ്പോൾ ഉള്ള ഗുരുവിന്റെ മനോവിചാരം എന്തായിരുന്നു എന്ന് പൂർണ്ണമായി ഉൾക്കൊള്ളാൻ ഒന്നും എനിക്ക് അന്നും ഇന്നും കഴിഞ്ഞിട്ടില്ല.എന്റെ മനസിലേക്ക് ഈ അമൂർത്തമായ പരികല്പനകൾ ഒന്നും കടന്നു വരില്ല. ദൈവദശകത്തിലെ ഗുരുവിന്റെ ‘നീ സത്യം ജ്ഞാനം ആനന്ദം എന്ന വരികൾ വായിക്കുമ്പോൾ എന്റെ മനസിലേക്ക് വരുന്നത് ഗുരുവിൻറെ മൂന്ന് സവർണ്ണ ശിഷ്യന്മാരായിരുന്നു.സത്യം എന്ന് പറയുമ്പോൾ സത്യവൃത സ്വാമികളെയും ജ്ഞാനം എന്ന് പറയുമ്പോൾ മഹാപണ്ഡിതനായിരുന്ന കുറ്റിപ്പുഴ കൃഷ്ണപിള്ളയെയും ആനന്ദം എന്ന് പറയുമ്പോൾ ആനന്ദ തീർത്ഥസ്വാമികളെയുമാണ് എന്ന് സൂചിപ്പിച്ചശേഷം മറ്റ് രണ്ടുപേരെ കുറിച്ചും വിവരിച്ച ശേഷം അദ്ദേഹം കുറ്റിപ്പുഴയെ കുറിച്ച് പറയുന്നത് ഇങ്ങനെയാണ്.
ആലുവ അദ്വൈതാശ്രമത്തിൽ താമസിക്കുമ്പോഴാണ് കുറ്റിപ്പുഴ ആദ്യമായി നാരായണ ഗുരുവിനെ കാണുന്നത്.ആശ്രമത്തിന് എതിർവശത്തുള്ള ആലുവ യു.സി കോളേജിൽ അധ്യാപകൻ ആയിരുന്ന അദ്ദേഹം ഒരുദിവസം ഉച്ചക്ക് ഗുരുവിനെ കാണാൻ ആശ്രമത്തിലേക്ക് ചെല്ലുകയായിരുന്നു. അപ്പോൾ ഗുരു ആശ്രമത്തിൽ എടുത്ത് വളർത്തിയിരുന്ന രണ്ട് ദളിത് കുട്ടികളുമായി ഇരുന്ന് ഭക്ഷണം കഴിക്കുകയായിരുന്നു.കുറ്റിപ്പുഴക്കും ഒരു ഇല ഇട്ടുകൊടുത്തു ചോറും കറികളും വിളമ്പി കുറ്റിപ്പുഴ ചോറ് ഉരുട്ടി വായോടു അടുപ്പിച്ചപ്പോൾ ഗുരു ചോദിച്ചു’ പോയോ ?’എന്ന് .ജാതി പോയോ ,തൊട്ടുകൂടായ്മ പോയോ എന്നൊക്കെയാണ് ഗുരു ഉദ്ദേശിച്ചതെന്ന് കുറ്റിപ്പുഴക്ക് മനസിലായി.’പോയി’ എന്ന് കുറ്റിപ്പുഴ ഉത്തരവും കൊടുത്തു.
അങ്ങനെ എല്ലാം പോയ കുറ്റിപ്പുഴ അന്നുമുതൽ ആലുവ അദ്വൈതാശ്രമത്തിലെ സംസ്കൃത അദ്ധ്യാപകനായി.അദ്ദേഹം പക്ഷേ കാവി ഉടുത്തില്ല.മരണം വരെ ഖദർ ജുബ്ബയും ഖദർ മുണ്ടുമായിരുന്നു വേഷം.
ഗുരു തന്റെ അവസാന നാളുകളിൽ മൂത്ര തടസത്താൽ ഒരുപാട് ബുദ്ധിമുട്ടിയിരുന്നു .ഒരു പീഡ എറുമ്പിനും വരുത്തരുതെന്ന് കരുതി ജീവിച്ച ഗുരു വേദനകൊണ്ട് പുളയുന്നതുകണ്ട് ഇവർക്കാർക്കും മനസിലാകാത്ത ഒരു കാര്യം കുറ്റിപ്പുഴക്ക് മനസിലായി.ഈ ദൈവം എന്നൊന്നില്ലെന്ന്.അതദ്ദേഹം തന്റെ ആത്മകതയിൽ എഴുതിവെച്ചിട്ടുണ്ട്.അങ്ങനെ ഒരു ദൈവം ഉണ്ടെങ്കിൽ ഞാൻ കണ്ടിട്ടുള്ളതിൽവെച്ചു ഇത്രയും മഹാത്മാവായ ഒരു മനുഷ്യൻ ഇത്രയും വേദന സഹിച്ചു കഴിയേണ്ടി വരികയില്ലായിരുന്നു എന്ന് കുറ്റിപ്പുഴ പറയുമായിരുന്നു
മലയാള സാഹിത്യ വിമർശന രംഗത്ത് നിസ്തുല സംഭാനകൾ നൽകിയ വ്യക്തി ആയിരുന്നു കുറ്റിപ്പുഴ കുറ്റിപ്പുഴ കൃഷ്ണപ്പിള്ള 1900 ഓഗസ്റ്റ് 1ന് പറവൂര്‍ താലൂക്കിലെ കുറ്റിപ്പുഴയില്‍ ജനിച്ചു. അച്ഛന്‍
ഊരുമനയ്ക്കല്‍ ശങ്കരന്‍ നമ്പൂതിരി. അമ്മ കുറുങ്ങാട്ടു വീട്ടില്‍ ദേവകി അമ്മ. അയിരൂര്‍ പ്രൈമറി സ്‌ക്കൂളിലും ആലുവാ സെന്റ് മേരീസ് സ്‌ക്കൂളിലും പഠിച്ചു. 1921ല്‍ സ്‌ക്കൂള്‍ ഫൈനല്‍ പാസായി. വിദ്വാന്‍ സി.എസ.നായരുടെ ശിഷ്യന്‍ ആയിരുന്നു സ്‌ക്കൂളില്‍. 1922 -28 കാലത്ത് ആലുവാ അദ്വൈതാശ്രമം സ്‌ക്കൂളില്‍ ഇംഗ്‌ളീഷ് അധ്യാപകനായി. 1928ല്‍ മദിരാശി
സര്‍വ്വകലാശാലയുടെ വിദ്വാന്‍ പരീക്ഷ ജയിച്ചു. യു.സി. കോളേജില്‍ 1928 മലയാളം ലക്ചറര്‍ ആയി. ഡി.പി. ഉണ്ണി ആയിരുന്നു അവിടെ മലയാളം പ്രൊഫസര്‍. 1940ല്‍ ബി.ഒ.എല്‍. ജയിച്ചു. ഡി.പി. ഉണ്ണി വിരമിച്ചപ്പോൾ കുറ്റിപ്പുഴ മലയാളം പ്രൊഫസര്‍ ആയി. 1961ല്‍ വിരമിച്ചു.1958ല്‍ കേരള സര്‍വ്വകലാശാലയുടെ സെനറ്റില്‍ അംഗം. പാഠപുസ്തകക്കമ്മിറ്റി കണ്‍വീനര്‍.
1968-1971 കാലത്ത് കേരള സാഹിത്യ അക്കാദമി അധ്യക്ഷന്‍. അക്കാലത്താണ് സാഹിത്യലോകം ത്രൈമാസികമായി പ്രസിദ്ധപ്പെടുത്തിത്തുടങ്ങിയത്. 1958ല്‍ ബാലസാഹിത്യ ശില്പശാലയുടെ
ഡയറക്ടര്‍ ആയിരുന്നു. ദക്ഷിണഭാഷാ ബുക്ട്രസ്റ്റിന്റെ മലയാളവിഭാഗത്തില്‍ ഉപദേഷ്ടാവായും പ്രവര്‍ത്തിച്ചു. സര്‍വ്വകലാശാല പരീക്ഷാബോര്‍ഡുകളിലും ഓറിയന്റല്‍ സ്റ്റഡീസ് ഫാക്കല്‍റ്റിയിലും
അംഗമായിരുന്നിട്ടുണ്ട്. ദസ്‌ക്യാപ്പിറ്റല്‍ മലയാളത്തിലേയ്ക്കു വിവര്‍ത്തനം ചെയ്ത സംഘത്തിന്റെചീഫ് എഡിറ്റര്‍ ആയി 1968ല്‍ പ്രവര്‍ത്തിച്ചു. ലെനിന്‍ കൃതികളില്‍നിന്നും തിരഞ്ഞെടുത്ത ഭാഗങ്ങള്‍
വിവര്‍ത്തനം ചെയ്യുന്നതിന് രൂപീകൃതമായ ഉപദേശകസമിതി അധ്യക്ഷനായും, ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഉപദേശകസമിതി അധ്യക്ഷനായും പ്രവര്‍ത്തിച്ചു.
ഔദ്യോഗിക ജീവിതത്തൽ നിന്നും വിരമിച്ച കുറ്റിപ്പുഴയെ കേരള ജനത പിന്നീട് കാണുന്നത് കേരളത്തിന്റെ സാംസ്കാരിക സമ്മേളന വേദികളിലേയും യുക്തിവാതവേദികളിലേയും മികച്ച പ്രഭാഷകനായാണ് .തന്റെ ഉജജ്വല പ്രഭാഷണത്തിലൂടെ കേരളത്തിൽ എമ്പാടും ആയിരകണക്കിന് ആരാധനാ ശ്രോധാക്കളെ ഉണ്ടാക്കുവാൻ അദ്ദേഹത്തിന് കഴിഞ്ഞു. അതു കൊണ്ട് തന്നെ അവിവാഹിതനായിരുന്ന കുറ്റിപ്പുഴക്ക് ഏകാന്തതയും ഒറ്റപ്പെടലും ഒരിക്കലും തോന്നിയിട്ടില്ല.കുറ്റിപ്പുഴയെ പരിചരിക്കുന്നതിൽ പ്രതിജ്ഞാബദ്ധനായി കഴിഞ്ഞ അനുജൻ ചന്ദ്രൻ വിവാഹം വേണ്ടെന്നു വെച്ച് കുറ്റിപ്പുഴയുടെ സന്തത സഹചാരിയായി കഴിയുകയായിരുന്നു.അസാധാരണമായ സഹോദരസ്നേഹമായിരുന്നു അവർ തമ്മിലുണ്ടായിരുന്നത്. ഒരിക്കൽ തൃശ്ശൂരിൽ യുക്തിവാദികളുടെ ഒരു സമ്മേളനം നടന്നു. ഈ സമ്മേളനത്തിൽ വി ടി ഭട്ടതിരിപ്പാടും സി വി കുഞ്ഞുരാമനും സഹോദരനയ്യപ്പനും എം രാമവർമ്മ തമ്പുരാനും പങ്കെടുത്തു. ഈ പരിപാടിയുടെ മുഖ്യ സംഘാടകൻ യുക്തിവാദിയും സ്വതന്ത്ര ചിന്തകനുമായ എ.വി ജോസായിരുന്നു. കുറ്റിപ്പുഴയുടെ പ്രഭാഷണത്തിലും ചിന്തയിലും ആകൃഷ്ടനായ ജോസ് പിന്നീട് കുറ്റിപ്പുഴ പ്രസംഗിക്കുന്ന സ്ഥലങ്ങൾ തേടി പിടിച്ച് പ്രസംഗം കേൾക്കുവാൻ പോകുമായിരുന്നു. പിന്നിട് ജോസ് കുറ്റിപ്പുഴയുടെ സന്തത സഹചാരിയായി മാറി.1970 ഡിസംബര്‍ 31ന് ആലുവായില്‍ സി.എസ്.ഐ. ഷോപ്പിംഗ് സെന്ററിൽ ആരംഭിച്ച
ഫെല്ലോഷിപ്പ് ബുക്ക്ഹൗസിന്റെ ഉത്ഘാടനം അയിരുന്നു കുറ്റിപ്പുഴ പങ്കെടുത്ത അവസാന പ്രസംഗ പരിപാടി .പ്രസംഗം അവസാനിച്ചു ഒരു മണിക്കൂറിനകം രോഗബാധിതനായി
ബോധം കെട്ടു വീണ കുറിപ്പുഴയെ അങ്കമാലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരു വശം തളർന്ന അദ്ദേഹം ഒന്നര മാസം അവിടെ ചികിത്സ നടത്തി. ഒന്നര മാസകാലം കുറ്റിപ്പുഴയെ പരിചരിച്ചത് അനുജൻ ചന്ദ്രനും ജോസുമായിരുന്നു.1971 ഫെബ്രുവരി 11ന് വൈകുന്നേരം ആറു മണിക്ക് ലോക മാനവികത സ്വപ്നം കണ്ട സ്വതന്ത്ര വിപ്ലവ ചിന്തകനായ കുറ്റിപ്പുഴ കൃഷ്ണപിള്ള ഈ ലോകത്തോട് വിട പറഞ്ഞു.
കുറ്റിപ്പുഴയുടെ മരണത്തിന് ശേഷം അദ്ദേഹത്തിന്റെ അനുജൻ ചന്ദ്രനെ ജോസ് തൃശ്ശൂരിലെ തന്റെ വാടക വീട്ടിലേക്ക് കൂട്ടികൊണ്ട് പോവുകയും ചെയ്തു.തൃശ്ശൂരിൽ ജോസ് സ്വന്തമായി പണിത വീടിന് 'നാസ്തികം ' എന്ന പേരിട്ടത് കുറ്റിപ്പുഴയോടുള്ള ആശയപരമായ നിലപാടിനു ദൃഷ്ടാന്തമായി കരുതാം.
യുക്തിവാദി സംഘത്തിന്റെ നേതാവായിരുന്ന കുറ്റിപ്പുഴ നിരൂപകന്‍ എന്ന നിലയിലാണ് സാഹി
ത്യത്തില്‍ വ്യക്തിമുദ്ര സ്ഥാപിച്ചത്. സാഹിതീയം, വിചാരവിപ്‌ളവം, വിമര്‍ശരശ്മി, നിരീക്ഷണം,ചിന്താതരംഗം, മാനസോല്‌ളാസം, മനനമണഡലം, സാഹിതീകൗതുകം, നവദര്‍ശനം, ദീപാവലി,
വിമര്‍ശദീപ്തി, യുക്തിവിഹാരം, വിമര്‍ശനവും വീക്ഷണവും എന്നിവയാണ് കുറ്റിപ്പുഴയുടെ പ്രബന്ധമസമാഹാരങ്ങള്‍. ഏതാണ്ട് നാല്പത്താറു പുസ്തകങ്ങള്‍ അദ്ദേഹം നിരൂപണം ചെയ്തിട്ടു
ണ്ട്. ആ നിരൂപണങ്ങളുടെ സമാഹാരമാണ് ഗ്രന്ഥാവലോകനം. സ്വജീവിതത്തില്‍ പരിചയപ്പെട്ട വ്യക്തികളെക്കുറിച്ചുള്ള കുറിപ്പുകള്‍, സംഭവസ്മരണകള്‍ എന്നിവ സമാഹരിച്ചിരിക്കുന്നു
സ്മരണമഞ്ജരിയില്‍. ആലുവാ അദ്വൈതാശ്രമത്തില്‍വച്ചാണ് കുറ്റിപ്പുഴ നാണുഗുരുവിനെ
കാണുന്നതും പരിചയപ്പെടുത്.ഒരു പക്ഷേ മതത്തെ യുക്തിപൂര്‍വ്വം വിലയിരുത്തുവാനുള്ള
മനോഭാവം രൂപപ്പെട്ടത് ആ പരിചയത്തില്‍ നിന്നാവാം. മാര്‍ക്‌സിസ്റ്റ് ആശയങ്ങളോട് ആഭിമുഖ്യം പുലര്‍ത്തിയിരുന്നു . എന്നാല്‍ എന്തും സമ്പദ്ഘടനയുടെ മാത്രം വെളിച്ചത്തില്‍ വിലയിരുത്തുന്നതിനോട് അദ്ദേഹം വിയോജിച്ചു. സമ്പദ്ഘടന വളരെ പ്രധാനമാണ്, പക്ഷേ
ചരിത്രത്തെയും ജീവിതത്തെയും രൂപപ്പെടുത്തുന്നത് അതുമാത്രമാണ് എന്ന ധാരണ ശരിയല്ല
എന്നദ്ദേഹം പ്രഖ്യാപിച്ചു. പുരോഗമനസാഹിത്യ പ്രസ്ഥാനത്തിന്റെ കരുത്തുറ്റ നേതാക്കളില്‍
ഒരാളായിരുന്നു അദ്ദേഹം. വിമര്‍ശനം നടത്തുമ്പോള്‍ ഗ്രന്ഥത്തെ ആണ്, ഗ്രന്ഥകാരനെ അല്ല
അദ്ദേഹം കണ്ടത്. പാശ്ചാത്യ പൗരസ്ത്യ തത്ത്വചിന്താപദ്ധതികളില്‍ അഗാധമായ അറിവുണ്ടായിരുന്നു എങ്കിലും, സാഹിത്യനിരൂപണത്തില്‍ കൃതിയെ ഇഴപിരിച്ച് അപഗ്രഥിക്കുന്ന പൗരസ്ത്യ
സമ്പ്രദായത്തോടായിരുന്നു കൂടുതല്‍ ചായ്‌വ്. 1969ല്‍ അദ്ദേഹത്തിന് സോവിയറ്റ് ലാന്റ് നെഹ്‌റു അവാര്‍ഡ് കിട്ടി. വടക്കന്‍ പറവൂരില്‍ നിന്നും ആരംഭിച്ച ഉത്തരതാരക എന്ന ചെറുവാരികയിലൂടെ
സാഹിത്യലോകത്തു പ്രവേശിച്ച അദ്ദേഹം കുറച്ചുകാലം ആത്മപോഷിണിയുടെ പത്രാധിപത്യം
വഹിച്ചിട്ടുണ്ട്. കുറ്റിപ്പുഴയുടെ കൃതികള്‍ തത്ത്വചിന്ത, സാഹിത്യവിമര്‍ശനം, നിരീക്ഷണം എന്ന്
ഇനം തിരിച്ച് മൂന്നുഭാഗങ്ങളായി സാഹിത്യ അക്കാദമി പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. പുസ്തക നിരൂപണങ്ങളുടെ സമാഹാരമായ ഗ്രന്ഥാവലോകനവും, ഓര്‍മ്മക്കുറിപ്പുകളായ
സ്മരണമഞ്ജരിയും സാഹിത്യ അക്കാദമി പ്രസിദ്ധീകരണങ്ങള്‍ തന്നെ.
സാഹിതീയം, വിചാരവിപ്‌ളവം, വിമര്‍ശരശ്മി, നിരീക്ഷണം,
ചിന്താതരംഗം, മാനസോല്ലാസം, മനനമണഡലം, സാഹിതീകൗതുകം, നവദര്‍ശനം, ദീപാവലി,
വിമര്‍ശദീപ്തി, യുക്തിവിഹാരം, വിമര്‍ശനവും വീക്ഷണവും എന്നിവയാണ് അദ്ദേഹത്തിന്റെ പ്രധാന കൃതികൾ. പ്രൊഫസർ, കേരള സർവകലാശാല സെനറ്റംഗം, കേരള സാഹിത്യ അക്കാദമി അദ്ധ്യക്ഷൻ, യുക്തിവാദിസംഘം നേതാവ് എന്നീ നിലകളിൽ ഇദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. സാഹിതീയം,വിചാരവിപ്ലവം, വിമർശരശ്മി,നിരീക്ഷണം, ചിന്താതരംഗം, മനസോല്ലാസം, മനനമണ്ഡലം, സാഹിതീകൗതുകംനവദർശനം, ദീപാവലി, വിമർശദീപ്തി, യുക്തിവിഹാരം, വിമർശനവുംവീക്ഷണവും, ഗ്രന്ഥാവലോകനം, സ്മരണമഞ്ജരി എന്നീ കൃതികളുടെ കർത്താവ് കൂടിയാണ് അദ്ദേഹം .
ശ്രീനാരായണ ഗുരുവിന്റെ രോഗം നേരിട്ട് കണ്ട് യുക്തിവാദിയായി തീർന്ന കുറ്റിപ്പുഴ കഷ്ണപിള്ള എന്ന അതുല്ല്യ സാഹിത്യകാരൻ മലയാളത്തോട് വിടപറഞ്ഞിട്ട് 2020 ഫെബ്രുവരി 11ന് 49 വർഷം പിന്നിടുന്നു. മഹാനായ കുറ്റിപ്പുഴയുടെ ഓർമ്മകൾക്ക് മുമ്പിൽ പ്രണാമം അർപ്പിക്കുന്നു.


0 comments:

Post a Comment