കള്ള് ചെത്ത് ഈഴവന്റെ കുലത്തൊഴിലോ...???
ജാതിവ്യവസ്ഥ യുടെ ഉത്ഭവം മുതൽ തുടങ്ങാം...!
ആദ്യമേ പറഞ്ഞു കൊള്ളട്ടെ ജാതി വ്യവസ്ഥയുടെ ഉത്ഭവത്തെ ക്കുറിച്ച് ചരിത്രകാരന്മാര് ആരും ഇതേവരെ വ്യക്തമായ ഒരു നിഗമനത്തിൽ എത്തിചെര്ന്നിട്ടില്ല... എങ്കിലും ഭൂരിഭാഗം ചരിത്ര കാരന്മാരും ആര്യ അധിനിവേശം അന്ഗീകരിക്കുന്നവരാന്... ആര്യ അധിനിവേശം മാറ്റി നിർത്തി കേരള ചരിത്രം രചിക്കുക സാധ്യമല്ല... എല്ലാ ചരിത്രകാരന്മാരും പൊതുവായി അന്ഗീകരിക്കുന്നത് ദളിതരാണ് ഈ മണ്ണിന്റെ ആദിമ അവകാശികൾ എന്നാണു... ബ്രാഹ്മണരെ അവർ ആര്യ കുടിയേറ്റക്കാരായി കാണുന്നു... നായര് ഈഴവ വിഭാഗങ്ങളിലാണ് പ്രധാന തര്ക്കം നിലനില്ക്കുന്നത്... ഈ ദളിതരുടെ സന്താന പരമ്പരകളാണ് ഈ വിഭാഗങ്ങള എന്ന് NK ജോസിനെയും CK കരീം നെയും പോലെയുള്ള ചരിത്രകാരന്മാർ വാദിക്കുന്നു... എന്നാൽ നരവംശ ശാസ്ത്രം ഇതിനു എതിരാണ്... ആര്യ കുടിയേറ്റക്കാരിൽ പെട്ടവരാണ് നായര് എന്ന EMS നെ പോലെ ഉള്ളവരുടെ വാദം അങ്ങീകരിക്കാനും നിവൃത്തി ഇല്ല്ല... ആചാരങ്ങളിലും ശാരീരികമായും ഈഴവരോട് വളരെ അധികം സാമ്യം പുലര്ത്തുന്ന നായര് വിഭാഗം ക്രിസ്തുവിനു ശേഷം മാസ് ആയ ഒരു കുടിയേറ്റം നടത്തി എന്നത് വിശ്വസനീയം അല്ല...! ഏറ്റവും പ്രബലമായ മറ്റൊരു വാദം... ചരിത്രാതീത കാലത്ത് എന്നോ മധ്യ ഇന്ത്യയിൽ നിന്ന് കുടിയേറിയ ദ്രാവിഡ വിഭാഗം ആണ് ഈഴവരും നായരും എന്നാണ് ... ആ സമയത്ത് ഇവിടെ ഉണ്ടായിരുന്ന ആദിമ നിവാസികളാണ് ദളിതർ.. വിവിധ തൊഴിലുകളിൽ എര്പ്പെട്ടു അവര് ഒറ്റ ജനതയായി ജീവിച്ചിരുന്നു...! ഈ നിഗമനത്തിൽ മുന്നോട്ടുപോയാൽ മാത്രമേ വ്യക്തമായ ഒരു ജാതി ചരിത്രം ലഭിക്കുകയുള്ളൂ...!
സന്ഖം കൃതികളിൽ നിന്ന് ലഭിക്കുന്ന അറിവ് വച്ച് കേരളത്തിൽ അഞ്ചാം നൂറ്റാണ്ട് വരെയെങ്കിലും ജാതി ഇല്ലായിരുന്നു... ! അതുവരെ ഹിന്ദു ദൈവങ്ങളെ ആരാധിചിരുന്നില്ല... പ്രാദേശിക ദൈവങ്ങൾ മാത്രം ആയിരുന്നു... അതെല്ലാം മരിച്ചു പോയ യോദ്ധാക്കളോ സ്ത്രീകളോ ആയിരുന്നു....അഞ്ചാം നൂറ്റാണ്ട് ആകുമ്പോഴേക്കും ബ്രാഹ്മണ സന്ഖങ്ങൾ നിലനിന്നിരുന്നു...! അവർ രാജാക്കന്മാർക്ക് വേണ്ടി യാഗങ്ങൾ നടത്തിയിരുന്നു... ആയ് രാജാക്കന്മാരുടെ കാലത്ത് ആണ്.. ഹിന്ദു മതം രാജാവിന്റെ പ്രോത്സഹനത്തോട് കൂടി പ്രചരിക്കാൻ തുടങ്ങിയത്...! അക്കാലത്ത് ബുദ്ധമതവും ജൈന മതവും ആയിരുന്നു ഇവിടെ പ്രചരിച്ചിരുന്ന പ്രബല മതങ്ങൾ... രാജാവിനു വേണ്ടി യാഗങ്ങൾ നടത്തുന്നതിലൂടെ രാജാവുമായി അടുത്ത ബന്ധം ഉള്ളവര് എന്ന നിലയിൽ ബ്രാഹ്മണരു സമൂഹത്തിൽ ഉയര്ന്ന സ്ഥാനത്ത് എത്തി...! അപ്പോഴും ഇവിടെ ചാതുർവർണ്യം ഇല്ലായിരുന്നു... അധികാര കേന്ദ്രങ്ങൾ ബ്രാഹ്മണർ കയ്യടക്കി തുടങ്ങിയതോടു കൂടി സനാധനധര്മ പ്രകാരം ഉള്ള ചാതുർവർണ്യം ക്രമേണ നിലവില വന്നു...! കേരളത്തെ കുറിച്ച് പ്രതിപാദിക്കുന്ന ഏറ്റവും പുരാതന മായ " ഐതരേയ ആരണ്യകം " എന്ന സംസ്കൃത ഗ്രന്ഥത്തിൽ സനാതന നിയമങ്ങളെ ധിക്കരിച്ച മൂന്നു ജന വിഭാഗങ്ങളിൽ ഒന്ന് ആയി ആണ് " ചേരപാദരെ " ( ചെരമർ / ചെറുമർ ) അതായത് കേരളീയരെ വിശേഷിപ്പിക്കുന്നത്... സനാതന നിയമങ്ങളിലെ ഏറ്റവും പ്രധാനപെട്ടത് ചാതുർവർണ്യം ആയിരിക്കെ... കേരളത്തിൽ ജാതിവ്യവസ്ഥ നിലനിന്നിരുന്നില്ല എന്നതിന് സന്ഖം സാഹിത്യങ്ങല്ക്ക് പുറമേ ഉള്ള ശക്തമായ തെളിവാണ് " ഐതരേയ ആരണ്യകം "
അശോകന്റെ കാലത്ത് തന്നെ ഇവിടെ ബുദ്ധമതം പ്രചരിച്ചിരുന്നു...! അശോകന്റെ ശിലാശാസനങ്ങളിൽ അത് വ്യക്തമാണ്...! അഞ്ചാം നൂറ്റാണ്ട് അവസാനിക്കുന്നതിനു മുൻപ് തന്നെ ബ്രാഹ്മണ സന്ഖങ്ങൾ നിലനിന്നിരുന്നു... രാജാക്കന്മാര് അവരെ കൊണ്ട് യാഗങ്ങൾ നടത്തിച്ചിരുന്നു...! സന്ഖ കാലത്തിനു ശേഷം ഇരുണ്ട നൂറ്റാണ്ടുകൾ എന്നാണ് ചരിത്രകാരന്മാര് വിശേഷിപ്പിക്കുന്നത് അക്കാലത്തെ ചരിത്രം വ്യക്തമല്ല... 9 ആം നൂറ്റാണ്ടിന്റെ തിരശീല ഉയരുമ്പോൾ കേരളത്തിൽ ഹിന്ദു മതം ശക്തി പ്രാപിച്ചിരുന്നു...! രണ്ടാം ചേര സാമ്രാജ്യത്തിലെ രാജാക്കന്മാർ ഹിന്ദു മതത്തെ വളരെ അധികം പ്രോത്സാഹിപ്പിച്ചിരുന്നു... രാജാവുമായി അടുപ്പം പുലര്ത്തിയിരുന്ന ബ്രാഹ്മണർ ക്രമേണ അധികാര സ്ഥാനങ്ങൾ കയ്യടക്കി... ആദ്യ കാല ജനസ്ന്ഖ്യ അനുപാതം വച്ച് നോക്കുമ്പോൾ ബ്രാഹ്മണരുടെ മാസ് ആയ ഒരു കുടിയേറ്റ സാധ്യത പരിശോധിക്കേണ്ട ആവശ്യം ഇവിടെ വരുന്നില്ല...! ദക്ഷിണേന്ത്യൻ ചരിത്ര കോണ്ഗ്രസ്സിന്റെ അധ്യക്ഷനും പ്രസിദ്ധ ചരിത്രകാരനും ആയ "A ശ്രീധര മേനോൻ" ഈ വാദങ്ങളെ അന്ഗീകരിക്കുന്നതിനോടൊപ്പം... ആദ്യകാലത്ത് ബൌദ്ധികമായി ഉയര്ന്ന നിലവാരം പുല്ര്ത്തിയ തദ്ദെഷീയരെയും ബ്രാഹ്മണർ സ്വജാതിയിലേക്ക് ഉള്ക്കൊണ്ടിരിക്കാം എന്ന നിഗമനത്തിൽ എത്തുന്നു...! ബ്രാഹ്മണർ അധികാര കേന്ദ്രങ്ങളിൽ സ്വാധീനം ഉറപ്പിച്ചതോട് കൂടി സനാതന നിയമം ആയ ചാതുർവർണ്യം നടപ്പിലായി തുടങ്ങി... രാജാവും ആയി ബന്ധപ്പെട്ട തൊഴിലുകളിൽ ഏർപ്പെട്ടിരുന്നവർ (യുദ്ധം, ഉദ്യോഗം, നാടുവാഴികൾ... തുടങ്ങിയവർ) ബ്രാഹ്മനര്ക്ക് താഴെ പ്രത്യേക ജാതി ആയി ഗണിക്കപ്പെടാൻ തുടങ്ങി... അതെ വിഭാഗത്തിലെ തന്നെ കൃഷി , മീന്പിടുത്തം, തെങ്ങുകയറ്റം , കള്ള് ചെത്തൽ തുടങ്ങിയ തൊഴിലുകളിൽ ഏർപ്പെട്ടിരുന്നവർ അതിലും താഴ്ന്ന ജാതിയായി പരിഗണിക്കപ്പെട്ടു... ! ഇതിൽ ആദ്യം പറഞ്ഞ വിഭാഗങ്ങളിൽ പെട്ടവാരാണ് നായരും അതുപോലെ ഉള്ള ജാതികളും... രണ്ടാമത് പറഞ്ഞ വിഭാഗങ്ങളില് പെട്ടവരാണ്... ഈഴവരും അത് പോലെ ഉള്ള മറ്റു ജാതികളും...!
മറ്റു വാദങ്ങൾ
1 )ഹിന്ദു മതം സ്വീകരിച്ച രാജാവും സൈന്യവും അടിച്ചമർത്തിയ ബുദ്ധമതക്കാരാണ് ഈഴവര്
2) രണ്ടാം ചേര സാമ്രാജ്യത്തിലെ വൈഷ്ണവരായ ആഴ്വരന്മാർ ഈഴവരും
ശൈവരായ നായനാർമാർ നായരും ആയി എന്നും കരുതാം...!!!
3) നേപ്പാളിൽ നിന്ന് വന്ന നാഗ വിഭാഗക്കാരു നായരായി എന്നും ശ്രീലങ്കയിൽ നിന്ന് തെങ്ങ് കയറാൻ കൊണ്ടുവന്ന തൊഴിലാളികള ഈഴവരായി എന്നുമൊരു വാദം ഉണ്ട്...!
മുകളിൽ ജാതി വ്യവസ്ഥയുടെ ഉത്ഭവത്തെ കുറിച്ച് 4 വാദങ്ങൾ പറഞ്ഞു അതിൽ അവസാനത്തേത് ഒഴികെ ഉള്ള മറ്റു മൂന്നും... ഈഴവരും നായരും ഒരു ഒറ്റ ജനവിഭാഗമായിരുന്നു ( കുടിയേറ്റക്കാര് ആണെങ്കിൽ പോലും ) എന്ന് അംഗീകരിക്കുന്നു... തൊഴിലിൽ ഉള്ള വ്യത്യാസമോ... ഹിന്ദു മതം ശക്തിപ്രാപിച്ചപ്പോൾ ബ്രാഹ്മണ്യത്തെ അനുസരിക്കാതെ ഇരുന്ന ബുദ്ധമതക്കാരെ അടിമകളാക്കിയതോ ആവാം...!! എന്നാൽ നമ്മുടെ സവർണ ചരിത്രകാരന്മാര് പോമോട്ടു ചെയ്ത വാദം അല്പം പോലും യുക്തിക്ക് നിരക്കാത്ത ശ്രീലങ്കയിൽ നിന്ന് തെങ്ങ് കയറാൻ കൊണ്ട് വന്നവരാണ് ഈഴവര് എന്ന വാദമാണ്... കാരണം മ്ലെച്ചനായ ഈഴവനും സവർണനായ നായരും ഒരു ഒറ്റ ജനത ആയിരുന്നു എന്ന് അംഗീകരിക്കാൻ അവർ തയ്യാറായിരുന്നില്ല...!
കേരളത്തിൽ എക്കാലവും ഭൂരിപക്ഷം ഈഴവര് തന്നെ ആയിരുന്നു... ഇപ്പോഴും ജനസന്ഖ്യയുടെ നാലിലൊന്നോളം വരും ഈഴവര്...! കേരളത്തിൽ ഇന്ന് ഇസ്ലാമും ക്രിസ്ത്യാനിയും ആയതിൽ പകുതിയോളം ഈഴവ വിഭാഗങ്ങളിൽ നിന്നാണ് അതായത് 48% വരുന്ന മുസ്ലീം ക്രിസ്ത്യാനികളിൽ 20% പേരുടെ എങ്കിലും പൂർവികർ ഈഴവരായിരുന്നു...! 20% + 25% ആയിരുന്നിരിക്കണം പ്രാചീന കാലത്തെ ഈഴവ ജനസംഖ്യ... അതായത് കേരളത്തിലെ ജനസന്ഖ്യയിൽ പകുതിയോട് അടുത്തു ഈഴവര് ആയിരുന്നു എന്ന് കരുതാം... ഇത്രയും പേരെ തെങ്ങുകയറാൻ ശ്രീലങ്കയിൽ നിന്ന് കൊണ്ട് വന്നു എന്ന് പറയുന്നത് എത്രത്തോളം വിശ്വസനീയം ആണ്...?? ജനസന്ഖ്യയുടെ പകുതിപേര്ക്ക് തെങ്ങുകയറ്റം ആയിരുന്നോ ജോലി...?? ശ്രീലങ്കയിൽ നിന്ന് തെങ്ങ് കയറാൻ ആളിനെ കൊണ്ട് വന്നിരിക്കാം... അവർ പില്ക്കാലത്ത് ഈഴവരായി കാണാം... പക്ഷെ ജനസന്ഖ്യയുടെ പകുതിയോളം അവർ പെരുകി എന്ന് വരുന്നിടത്താണ് ആ വാദത്തിന്റെ കഴംബില്ലായ്മയും യുക്തിരാഹിത്യവും ... ഇതാണ് ഇന്നോളം സവർണ ചരിത്ര കാരന്മാരാൻ പാടി വന്നത്...!
ഇനി ഈഴവര് കേരളത്തിൽ എന്ത് തൊഴിലാണ് ചെയ്തു വന്നത്...???
1) അടിമ
2) കൃഷി ( വല്ലവന്റെയും പാടത്ത് )
3) നെയ്ത്ത്
4) മീൻ പിടുത്തം
5) കള്ള് ചെത്ത്
6)കയറു പിരിക്കൽ
7)വൈദ്യം
കള്ള് ചെത്ത് തൊഴിലായി സ്വീകരിച്ചിരുന്നത് ഈഴവരിലെ തന്നെ ഔ ന്യൂനപക്ഷം ആണ്... അത് എങ്ങനെ ഈഴന്റെ കുലത്തോഴിലാവും...??
ഇനിയുള്ള വാക്കുകൾ C കേശവൻ 1933 ജൂലൈ 31 നു ചേര്ത്തല വച്ച് നടത്തിയ ഒരു പ്രസംഗത്തിൽ നിന്നുള്ളതാണ്.. ( ജീവിത സമരം ) (മികച്ച പ്രാസങ്ങികനായ C കേശവനോട് കാണിക്കുന്ന അനാദരവ് ആണെങ്കിൽ കൂടി വായനയുടെ സൌകര്യത്തിനായി സാഹിത്യ ഭാഷ ഒഴിവാക്കുന്നു... )
" ഈഴവരുടെ സ്ഥിതി മറ്റു സമുദായങ്ങളെ അപേക്ഷിച്ച് വളരെ ശോചനീയം ആണ്... തിരുവിതാംകൂർ ജനസന്ഖ്യയുടെ ആറിലൊന്നിനു മുകളിലാണ് ഈഴവ ജനസംഖ്യ... അതായത് 8 ലക്ഷത്തിനു മുകളിൽ അതിൽ 60,000 പേരില് താഴെ മാത്രമേ ഏതെങ്കിലും മൂലധനത്തെ ആശ്രയിച്ചു ജീവിക്കുന്നുള്ളൂ... ഈ 60,000 കഴിച്ചുള്ളവരിൽ ബഹുഭൂരിപക്ഷവും കൂലി വേലക്കാരും കുറെ ആളുകള് വ്യവസായ ശാലകളിൽ ജോലികളിലും എര്പ്പെട്ടിരിക്കുന്നു എന്നാണു 1931 ലെ കാനേഷുമാരി ( സെന്സസ് ) കണക്കുകൾ കാണിക്കുന്നത്...! ഈ കണക്കിൽ ഈഴവന്റെ കുലവൃത്തി ആയി പറഞ്ഞിരിക്കുന്നത് തെങ്ങ് ചെത്ത് ആണ്... അതോടൊപ്പം 1000 ല് 38 ഈഴവരേ ഈ തൊഴിലിൽ എര്പ്പെട്ടിട്ടുള്ളൂ എന്നും കാണുന്നു...! 3. 8% മാത്രം ചെയ്യുന്ന ജോലി കുലവൃത്തി ആകുന്നതു എങ്ങനെ എന്ന യുക്തി അവിടെ നില്ക്കട്ടെ...
ഇതിനു സെന്സസ് കമ്മീഷണർ നല്കുന്ന വ്യാഖ്യാനം... "ഒരുകാലത്ത് ഈഴവരുടെ മുഴുവൻ കുലവൃത്തി തെങ്ങ് ചെത്തായിരുന്നു എന്നാൽ നവീന ആശയങ്ങൾ അവർക്കിടയിൽ പ്രചരിച്ചതോട് കൂടി ഈഴവര് അത് ഉപേക്ഷിക്കുകയും... നിലവിൽ ചെത്തുന്നവര് പോലും തൊഴിൽ അതാണ് എന്ന് പറയാൻ മടിക്കുകയും ചെയ്യുന്നത് കൊണ്ടാണ് കുലത്തൊഴിൽ 3. 8% മാത്രം ആയിപോയത് എന്നാണു..."
എന്നാൽ 3. 8% പോലും ഊതി വീര്പ്പിച്ച കണക്കാണ്... 1000 ഇല് 38 ഈഴവർക്ക് കള്ള് ചെത്താണ് തൊഴിൽ എങ്കിൽ ആളൊന്നിനു 10 തെങ്ങുവീതം 3,32,500 ചെത്ത് തെങ്ങുകൾ തിരുവിതാംകൂറിൽ കാണണം...! ചെത്ത് തെങ്ങ് കരം ഇനത്തിൽ ഗവണ്മെന്റിനു ലക്ഷങ്ങൾ കിട്ടേണ്ടതാണ്... എന്നാൽ ഗവന്മേന്റ്റ് കണക്കിൽ ഇത്രയൊന്നും കിട്ടുന്നതായി കാണുന്നില്ല... അതായത് സെന്സസ് കമ്മീഷ്ണറുടെ ഈ കണക്കു പോലും ഈഴവന്റെ കുലവൃത്തി തെങ്ങുചെത്താണ് എന്ന സങ്കൽപ്പത്തിൽ നിന്ന് ഊഹിച്ചു എടുത്തു എഴുതിയതാണ് എന്ന് കാണാം..!
"ഈഴവരെല്ലാം കള്ള് ചെത്തുന്നവരായിരുന്നു" എന്ന സെന്സസ് കമ്മീഷണർ ഡോക്ടർ കുഞ്ഞൻപിള്ള യുടെ വാദവും ശുദ്ധ അസംബന്ധം ആണ്.. ഇന്നത്തെ മുസ്ലീമ്കളുടെയും കിസ്ത്യാനികളുടെയും പൂർവികരും അവശേഷിക്കുന്ന ഈഴവരും അടക്കം കേരള ജനസന്ഖ്യയുടെ വലിയ ഒരു ശതമാനം മുഴുവൻ കള്ള് ചെത്തുകാരായിരുന്നു എന്ന് വിശ്വസിക്കേണ്ടി വരും... ഇങ്ങനെ കള്ള് ചെത്തിയിരുന്നെങ്കിൽ ആ കള്ളിന്റെ ഒഴുക്കിൽ മറ്റു സമുദായങ്ങൾ മുങ്ങി ചാകുമായിരുന്നു..! കള്ള് ചെത്ത് കുലത്തൊഴിലാക്കിയ ഈഴവരു ഉണ്ട്... എന്ന് കരുതി ഈഴവരുടെ മുഴുവൻ കുലത്തൊഴിൽ കള്ള് ചെത്ത് ആയിരുന്നു എന്ന് പറയുന്നതിൽ എന്ത് അര്ധമാണ് ഉള്ളത്... അന്നും ഇന്നും ഒരിക്കലും ഈഴവരുടെ കുലത്തൊഴിൽ കള്ള് ചെത്ത് മാത്രമായിഉന്നില്ല... കൃഷിപ്പണിക്കാരുണ്ട്... നെയ്ത്തുകാരുണ്ട്... ഈ കാനേഷുമാരിയിൽ തന്നെ 9 ലക്ഷം വരുന്ന കൃഷി വേലക്കാരിൽ മഹാഭൂരിപക്ഷം ഈഴവരാണ്... ലക്ഷക്കണക്കിന് ഈഴവർ കാലങ്ങളായി ചെയ്തു കൊണ്ടിരിക്കുന്ന കൃഷിവേലയെ മാറ്റി നിർത്തി... വെറും 33,000 പേര് ചെയ്യുന്ന കള്ളുചെത്ത് ഈഴവന്റെ കുലത്തൊഴിലാക്കിയത് എത്ര നിരര്ത്ഥകം ആണ്...??
ആറ്റിങ്ങൽ റാണി ബിട്ടീശുകാരുമായി ഉണ്ടാക്കിയ വാണിജ്യ ഉടമ്പടിയിൽ... ബിട്ടീശുകാര്ക്ക് ആണ്ടു തോറും ഒരു ലക്ഷം " കച " നൽകികൊളാം എന്ന് സമ്മതിച്ചു നല്കിയത് അനിഷേധ്യ രേഖയാണ്... അന്നും ഇന്നും ആറ്റിങ്ങളിലും പരിസര പ്രദേശങ്ങളിലും നെയ്ത്ത് ഉള്ള ഔ വിഭാഗമേ ഉള്ളൂ... അത് ഈഴവരാണ്... നെയ്യാറ്റിങ്കര മുതൽ കൊല്ലം വരെ ഉള്ള അനേക ലക്ഷം ഈഴവരുടെ പ്രധാന തൊഴിൽ നെയ്ത്ത് ആയിരുന്നു എന്തുകൊണ്ട് ഈ നെയ്ത്ത് ഈഴവരുടെ കുലത്തൊഴിലായി ഗവന്മേന്റ്റ് കണക്കാക്കിയില്ല..??
നെല്ലും അരിയും വാങ്ങുന്നതിനായി വിദേശത്തേക്ക് പോകുന്ന നൂറു കോടിയോളം രൂപ ആണ്ടോട് ആണ്ടു തിരുവിതാംകൂറിലേക്ക് തിരിച്ചു കൊണ്ടുവരുന്നത് കയറു വ്യവസായം ആണെന്നും അത് ഈഴവരുടെ ഗൃഹവ്യവസായം ആണെന്നും തിരുവിതാംകൂര് ദിവാൻ ആയിരുന്ന ME വാര്ട്സ് പറഞ്ഞിട്ടുണ്ട്... ഇവയ്ക്കു എല്ലാം പുറമേ വൈദ്യവും , ജ്യോതിഷവും ഈഴന്റെ കുലവൃത്തി ആയിരുന്നു... ഈഴവര് കുലവൃത്തി ആയി സ്വീകരിച്ചിരുന്ന വലുതും ചെറുതും ആയ അനേകം തൊഴിലുകളെ മാറ്റിനിർത്തി... കള്ള് ചെത്ത് മാത്രം ഈഴവന്റെ കുലവൃത്തി ആക്കിയ ജാതി തിമിരത്തെ കുറിച്ച് പറയാനാണ് ഞാൻ ഇത്രയും പറഞ്ഞത്...!!"
( C കേശവൻ )
മറ്റു കുലവൃത്തികളെ മാറ്റി നിർത്തി കള്ള് ചെത്ത് ഈഴന്റെ കുല വൃത്തി ആയി സവർണ ഉദ്യോഗസ്ഥര് പ്രഖ്യാപിക്കുക ആയിരുന്നു...!!
Source : http://singulareditions.blogspot.com/2015/05/eezhavas-and-their-trade.html
0 comments:
Post a Comment