SREE NARAYANA GURU

Sri Nārāyana Guru (1855–1928), also known as Sree Nārāyana Guru Swami, was a Hindu saint, sadhu and social reformer of India.

SREE NARAYANA GURU

Gurus Quotes : Oru Jathi Oru matham Oru Daivam Manushyanu

SREE NARAYANA GURU

Mathamethayalum Manushyan nannayal mathi

SREE NARAYANA GURU

Love of others is my happiness,Love that is mine is happiness for others.And so, truly, deeds that benefit a man Must be a cause for other's happiness too.

SREE NARAYANA GURU

Devoid of dividing walls...Of caste or race......Or hatred of rival faith.......We all live here In Brotherhood

SREE NARAYANA GURU

Devoid of dividing walls...Of caste or race......Or hatred of rival faith.......We all live here In Brotherhood

Tuesday, 25 December 2018

ശാരദാ മഠം

1909-ലെ ചിങ്ങമാസത്തിലെ ചതയം നാളില്‍ ശിവഗിരിയിൽ ഗുരുദേവൻ " ശാരദാ " മഠത്തിനു തറകല്ലിട്ടു . 

ഇക്കാലത്താണ് " ജനനീനവരത്നമഞ്ജരി " എന്ന സ്തോത്രകൃതി ഗുരു രചിച്ചത് . അദ്ദേഹം സ്ഥാപിച്ച ആശ്രമങ്ങളിൽ ഒന്ന് ആലുവായിലെതും മറ്റു രണ്ട് ആശ്രമങ്ങൾ ശിവഗിരിയും , അരുവിപ്പുറവുമാണ് . അദ്വൈതാശ്രമങ്ങളിൽ ഗുരുദേവൻ ഒരു തത്ത്വം എഴുതി പ്രദർശിപ്പിച്ചിട്ടുണ്ട് . " ഒാം തത് സത് *ഈ മഠത്തിലെ അഭിപ്രായം മനുഷ്യർക്ക് ഒരു ജാതിയും ഒരു മതവും ഒരു ദൈവവുമല്ലാതെ ഒാരോ വിഭാഗകാർക്കും വെവ്വെറെ ജാതിയും മതവും ദൈവവുമില്ലന്നാകുന്നു . " എന്നായിരുന്നു അത് .
ശ്രീനാരായണഗുരുദേവന്റെ ഏറ്റവും വലിയ സന്ദേശം അദ്ദേഹത്തിന്റെ ജീവിതം തന്നെയായിരുന്നു . സ്വകാര്യ ജീവിതമല്ലാതെ സ്വജീവിതത്തിൽ ആവിഷ്കരിച്ച ആദർശങ്ങൾ ഉപദേശിച്ചു ജീവിച്ച അദ്ദേഹം ഹിന്ദു മതത്തിന്റെ പുനരുദ്ധാരണം നടത്തി നവീന കേരളത്തിന്റെ അടിത്തറ പാകി .


വിജനമായ കുന്നുകളിലും കാടുകളിലും ധ്യാനനിരതനായി ഇരുന്നു ശ്രീനാരായണഗുരുദേവൻ മരുത്വാമലയിലെ പിള്ളത്തടം ഗുഹയിൽ വളരെ കാലം ഏകാന്തതധ്യാനത്തിൽ കഴിഞ്ഞു . ഇതിനു ശേഷം നിരവധി സുബ്രഹ്മണ്യ സ്തോത്രങ്ങൾ അദ്ദേഹം സംസ്കൃതത്തിലും , മലയാളത്തിലും രചിച്ചു 1888-ൽ മരുത്വാമലയിലെ ഏകാന്തധ്യാനം കഴിഞ്ഞ് ചരിത്ര പ്രസിദ്ധമായ അരുവിപ്പുറം ശിവപ്രതിഷ്ഠ നടത്തി . " ശിവശതകം " എന്ന സ്തോത്രം രചിച്ചതും ഇക്കാലത്താണ് .


by kprajesh978@gmail.com

എസ് . എൻ . ഡി . പി യോഗം സെക്രട്ടറിക്ക് 1084 - മേടം 28 - നു ശ്രീ നാരായണ ഗുരുദേവൻ അയച്ച സന്ദേശം .


( സമുദായത്തിന്റെ ആഭ്യന്തരവും , ബാഹ്യവുമായ പരിഷ്കാരത്തെ പരാമര്‍ശിക്കുന്നതായിരുന്നു സന്ദേശം. )
--------------------------------------------------------------------------------------------------------------------------------------------
" ശ്രീ നാരായണ ധര്‍മ്മപരിപാലന യോഗം സെക്രട്ടറിക്ക് ,
സ്വജങ്ങളുടെ മതസംബന്ധമായും ആചാര സംബന്ധമായും ഉള്ള പരിഷ്ക്കാരത്തിനു ഉപയുക്തമായ താഴെ പറയുന്ന സംഗതികള്‍ ഇത്തവണത്തെ പൊതുയോഗത്തിന്റെ ദൃഷ്‌ടിയില്‍ കൊണ്ട് വരികയും അവയെ നടപ്പില്‍ വരുത്തുന്നതിനു യോഗം വഴിയായി വേണ്ടതു പ്രവര്‍ത്തിക്കുകയും ചെയ്യണമെന്നു ഇതിനാല്‍ അറിയിക്കുന്നു.
മതം :-- ക്ഷേത്ര നിര്‍മ്മാണ വിഷയത്തില്‍ ഒരു ഉന്മേഷം ഇപ്പോള്‍ പലയിടത്തും കാണുന്നുണ്ട് . എന്നാല്‍ ക്ഷേത്രങ്ങള്‍ അവയുടെ ഉദ്ദേശങ്ങളെ മുഴുവന്‍ സഫലമാകുന്നുണ്ടോ എന്ന് നോക്കേണ്ടാതാകുന്നു. ഈശ്വരാരാധന എല്ലാ ഗൃഹങ്ങളിലും എല്ലാ ഹൃദയങ്ങളിലും എത്തണം. അതിനു മത തത്വങ്ങളെ ജനങ്ങള്‍ക്ക്‌ അറിയുവാന്‍ വേണ്ട ഏര്‍പ്പാടുകള്‍ ചെയ്യണം.
1 - ഈശ്വര മാഹാത്മ്യ പ്രതിപാദകങ്ങളായ ചരിത്രങ്ങളെയും , ശാസ്ത്ര തത്വങ്ങളെയും പ്രസംഗിച്ചു ജനങ്ങളെ ധരിപ്പിക്കുന്നതിനു കഴിയുന്ന ദിക്കുകളിലെല്ലാം ക്ഷേത്രങ്ങളോട് സംബന്ധിച്ച് വേണ്ട ഏര്‍പ്പാടുകള്‍ ചെയ്യണം.
2 - അല്ലാത്ത ദിക്കുകളില്‍ യോഗ്യതയുള്ള പ്രസംഗകന്‍മാരെ അയച്ചു കൂടെ കൂടെ പ്രസംഗങ്ങള്‍ നടത്തണം .
ആചാരം :-- തിരണ്ടുകുളി , പുളികുടി ഈ അടിയന്തിരങ്ങള്‍ ആഘോഷവും ചെലവും കൂടാതെ തന്നെ മിക്കവാറും നടന്നു തുടങ്ങിയിരിക്കുന്നു . താലികെട്ട് നിരുത്തല്‍ ചെയ്യുവാനുള്ള ഉപദേശങ്ങള്‍ ഫലവത്തുകളായി വരുന്നുണ്ടെങ്ങിലും എല്ലായിടത്തും ഒന്നുപോലെ വ്യാപിചില്ലെന്നു കാണുന്നു.
1 - ഈ അടിയന്തിരത്തെ കഴിയുന്ന വേഗത്തില്‍ എങ്ങും ഇല്ലാതാക്കാന്‍ വേണ്ടത് ചെയ്യണം.ഇത് അശാസ്ത്രീയവും , അനാവശ്യവുമാണ് .
2 - ഉപദേശിക്കപ്പെട്ടിട്ടുള്ള പുതിയ വിവാഹക്രമം ചില സ്ഥലങ്ങളില്‍ കുറെ പരിഷ്കാരമുള്ള ചിലരുടെ ഇടയില്‍ മാത്രമേ നടന്നു കാണുന്നുള്ളൂ . വിവാഹത്തിന്റെ ക്രിയകളും ആഡംബരങ്ങളും അവസ്ഥക്കനുസരിച്ച് ഏറെക്കുറെ ഭേദിച്ചിരിക്കുമെങ്കിലും അതിന്റെ പ്രധാന ഭാഗങ്ങള്‍ എല്ലായിടങ്ങളിലും ഏകരൂപമായി പരക്കേണ്ടതായതു കൊണ്ട് അതിലേക്കു വേണ്ടത് പ്രവര്‍ത്തിക്കണം .
3 - സ്ത്രീ പുരുഷന്മാര്‍ , വിവാഹസമയത്ത് പരസ്പരം പുഷ്പ്പമാലയണിയിക്കുന്നതോടുകൂടി ഭാര്യയുടെ കണ്ഡത്തില്‍ ദാമ്പത്യബന്ധത്തെ സൂചിപ്പിക്കുന്നതായ ഒരു താലി കെട്ടുന്നത് നന്നാണ് . എന്നാല്‍ ചരമ ഗതിയെ പ്രാപിക്കുകയോ ഉപേക്ഷിക്കുകയോ ചെയ്ത ഭര്‍ത്താവിന്റെ സ്മാരകമായി പുനര്‍വിവാഹം ചെയ്യപ്പെടുന്ന സ്ത്രീയുടെ അംഗത്തില്‍ യാതൊന്നും ഉണ്ടായിക്കരുത് . അത് കൊണ്ട് പുനര്‍വിവാഹം ചെയ്യുമ്പോള്‍ ആദ്യത്തെ താലിയെ പുനര്‍വിവാഹകാലത്തോ അതിനു ശേഷമോ ധരിച്ചിരിക്കാന്‍ പാടില്ലാത്തതാകുന്നു . വിവാഹ മോചനത്തെയും വിവാഹത്തെയും പറ്റി ഇനിയുള്ള അഭിപ്രായം ഖണ്ഡിതമായും വിവരമായും അടുത്ത മറ്റൊരവസരത്തില്‍ അറിയിക്കാം .
4 - ഏക കാലത്തില്‍ ഒരുത്തന് ഒന്നിലധികം ഭാര്യമാരും ഒരുത്തിക്കും ഒന്നിലധികം ഭര്‍ത്താക്കന്മാരും ഇപ്പോഴും ചില ദിക്കുകളില്‍ കാണുന്നുണ്ട് . ഈ ഏര്‍പ്പാട് മേലാല്‍ യഥേഷ്ടം അനുവദിക്കാതിരിപ്പാന്‍ വേണ്ടത് ആലോചിക്കണം .
5 - സ്വജനങ്ങളില്‍ മരുമക്കത്തായം അനുസരിക്കുന്നവരുടെയിടയില്‍ ഒരുത്തന്റെ സ്വന്ത സമ്പാദ്യത്തില്‍ നിന്ന് ഒരംശത്തിനെങ്കിലും അവന്‍ മുറപ്രകാരം വിവാഹം കഴിച്ച ഭാര്യയും മക്കളും അവകാശികളായിരിക്കാന്‍ നിയമം വേണം. അല്ലെങ്കില്‍ വിവാഹം നിരര്‍ത്ഥകമായിത്തീരും . ഇതിനേയും സാവധാനമായി വിചാരിച്ചു വേണ്ടതു പ്രവര്‍ത്തിക്കണം ."
എന്ന്
ശ്രീ നാരായണ ഗുരു .


പോത്തേരി കുഞ്ഞമ്പു - 1857 - 1919 .

പോത്തേരി കുഞ്ഞമ്പു കണ്ണൂർ നഗരത്തിനടുതത് പളളികുന്നിലെ ഒരു സാധരണ തീയ്യ കുടുബതതിൽ ജനിച്ചു . അചഛ൯ ഒണക൯ നിയമപഠനം കഴിഞഞ് തളിപറബിലും കണ്ണൂരിലും പ്രാകടിസ് ചെയയതു . അറയ്ക്കൽ - ചിറയ്ക്കൽ തുടങ്ങിയ രാജവംശങ്ങളുടെ നിയമ ഉപദേശക൯ ആയി . പ്രവർത്തനമികവിന് രാജവംശം ഏക്കർ കണകിന് ഭൂമി പതിച്ചു നൽകി ഹരജനങ്ങൾക്കു വേണ്ടി അയ്യ ൯കാളി സകൂൾ സഥാപിക്കുന്നതിന് 30 വർഷം മു൯പ് സകൂൾ സഥാപിച്ചു . പിൽകാലത്ത് ചെവ്വ ഹയ൪ സെക്ക൯ഡറി സകൂൾ ആയി മാറി യിത് . ഹരിജ൯ പെൺകുട്ടികൾക് മാറ് മറയ്ക്കാൻ സൗജന്യമായി പെററികോട്ട് നൽകി . കുഞ്ഞമ്പുവിന്റെ മകൾ പാറു ഉത്തര കേരളത്തി ലെ തീയ്യ സമുദായതതിലെ ആദ്യഗൈനകോളജിസററ് ആണ് . കണ്ണൂർ പട്ടണത്തിൽ പോത്തേരി നേഴ്സിങ് സകൂൾ സഥാപിച്ചു . കണ്ണൂ രിൽ ആദ്യമായി ബാങ്കുതുടങ്ങി . അച്ചടി ശാല സഥാപിചു സരസ്വതിവിജയം തീയ്യർ തുടങ്ങിയ നോവൽ എഴുതി കുഞ്ഞമ്പുവിന്റെ മക൯ പോത്തേരി മാധവ൯ സ്വാതന്ത്ര്യ സമര സേനാനിയായിരുനനു . കണ്ണൂരിൽ വച്ച് ശ്രീനാരായണ ഗുരുവിന്റെ അനുഗ്രഹം വാങ്ങി കണ്ണൂർ മട്ട നന്നൂർ റോഡിൽ മേലെ ചെവ്വയിൽ നിന്ന് 100 - മീററ൪ അകലെ പോത്തേരി കുഞ്ഞമ്പു വിന്റെ തറവാട് ഇന്നുമുണ്ട് . 1919 - ൽ ആ മഹാനുഭാവ൯ ഈ ലോകത്തോട് വിടവാങ്ങി 

[ ചതിയറിയാതെ പോയ " ചേകവകുലം". ]

കേരളത്തിന്റെ സാമൂഹ്യ ചരിത്രം നിഷ്പ്രയാസം കീഴ്‌മേല്‍ മറിക്കാനുള്ള ചരിത്ര സത്യങ്ങളുടെ കലവറയാണ് പുത്തൂരം വീട്ടിലെ ആരോമല്‍ ചേകവരെക്കുറിച്ചുള്ള വടക്കന്‍ പാട്ടിലൂടെ കാലം സൂക്ഷിച്ചുവച്ചിരിക്കുന്നത് എന്നു പറയേണ്ടിയിരിക്കുന്നു. കേരളത്തിലങ്ങോളമിങ്ങോളമുള്ള കളരികളും - കളരി ദൈവങ്ങളും - കളരിയോടനുബന്ധിച്ചുള്ള ചികിത്സകളും - ധാര്‍മ്മിക ബോധവും - കളരികളുടെ നാഥന്മാരായിരുന്ന " ചേകവന്മാര്‍ "
[ ചോവന്മാര്‍ - ചോൻ - ചോഗൻ - ചേകോൻ - ചേവകൻ - ചോഗവൻ, എന്നിങ്ങനെ ചേകവപദം കാലാന്തരത്തിൽ പ്രാദേശികമായി വക്രീകരിക്കുകയും ലോപിക്കുകയും ചെയ്തു ] എന്ന യോദ്ധാക്കളും നൂറ്റാണ്ടുകള്‍ക്കു മുന്‍പ് സമൂഹത്തില്‍ എങ്ങിനെയായിരുന്നു നിലനിന്നിരുന്നത് എന്നതിന്റെ വ്യക്തമായ ചരിത്ര ശേഷിപ്പാണ് വടക്കന്‍ പാട്ടിലൂടെ സംരക്ഷിക്കപ്പെട്ടിരിക്കുന്നത്.
എന്നാല്‍ , വടക്കന്‍ പാട്ടുകളിലെ ചേകവ പ്രാമുഖ്യം കണ്ട് അത് ആ ജാതി സമൂഹത്തിന്റെ പൊങ്ങച്ച കഥയാണെന്ന മുന്‍ വിധിയിലേക്കെത്തി സത്യത്തിനു പുറം തിരിഞ്ഞു നില്‍ക്കുന്ന സമീപനമാണ് മലയാളികള്‍ പൊതുവെ പിന്തുടരുക എന്നു തോന്നുന്നു. അത്തരം മുന്‍ വിധിയെ തകര്‍ക്കാനായി ഒരു സത്യം പറയട്ടെ : വടക്കന്‍ പാട്ടുകള്‍ രചിക്കപ്പെട്ടിരിക്കുന്നതും, അതു പാണന്മാരെക്കൊണ്ട് പ്രചരിപ്പിച്ചിരുന്നതും കേരളത്തിലെ ബ്രാഹ്മണ താല്‍പ്പര്യപ്രകാരം സ്ഥാപിതമായ ഭരണ വ്യവസ്ഥിതിയുടെ സവര്‍ണ്ണ കേന്ദ്രങ്ങളില്‍ നിന്നും തന്നെയാണ്. [ വാഴുന്നവരുടെ വീട്ടില്‍ നിന്നുള്ള നായന്മാരും, വാഴുന്നോരും ചേകവരുടെ വീടന്വേഷിച്ചുള്ള യാത്രയില്‍ ഇടത്താവളമായി ഒരു വാര്യത്ത് തങ്ങുന്നുണ്ട്. വാര്യര്‍ കഥാപാത്രമായി പരാമര്‍ശിക്കപ്പെടുന്നില്ലെങ്കിലും, ആ വീട്ടിലെ വാര്യര്‍ക്ക് വടക്കന്‍ പാട്ടിന്റെ കര്‍തൃത്വത്തില്‍ പങ്കുണ്ടാകാം. ] സവര്‍ണ്ണ [ ജാതീയ ]സമൂഹത്തിന് തങ്ങളുടെ മേല്‍ക്കോയ്മ സ്ഥാപിക്കാന്‍ തടസ്സമായിരുന്ന കേരളത്തിലെ രണശൂരരായിരുന്ന " ചേകവന്മാരെ " അങ്കക്കോഴികളെപ്പോലെ പരസ്പ്പരം വെട്ടി ചാകാനുള്ള സാമൂഹ്യ സാഹചര്യം സംജാതമാക്കുക എന്ന ധര്‍മ്മമായിരുന്നു വടക്കന്‍ പാട്ടിന്റെ പ്രചാരത്തിലൂടെ ബ്രാഹ്മണ ഉടമസ്ഥതയിലുള്ള സവര്‍ണ്ണ ഭരണവ്യവസ്ഥ ലക്ഷ്യംവച്ചിരുന്നത്.
ചേകവര്‍ക്കിടയില്‍ കുടുബ വൈരാഗ്യവും, പകയും ആവോളം ആളിക്കത്തിച്ച് നിരവധി കൊലപാതക പരമ്പരകള്‍ സംഘടിപ്പിച്ചതിന്റെ കഥകള്‍ വടക്കന്‍ പാട്ടുകളില്‍ നിന്നു തന്നെ നമുക്കു ലഭിക്കുന്നുണ്ട്. ധര്‍മ്മിഷ്ടരും - ധീരരും - വിദ്യാഭ്യാസമുള്ളവരും - കര്‍ഷകരും - സംമ്പന്നരുമായ ചേകവ കുടുംബങ്ങളെ ഇങ്ങനെ കൊന്നൊടുക്കുക എന്ന ലക്ഷ്യം " ബ്രാമണർ " പൂർത്തീകരിച്ചു . സ്വന്തം നിലയില്‍ ആയുധമണിഞ്ഞുള്ള പ്രതിരോധ വ്യവസ്ഥയില്ലാതെ കേരളത്തിലെ ബ്രാഹ്മണ്യം ഏറെക്കാലം വളര്‍ച്ച മുരടിച്ചു നിന്നിട്ടുണ്ട്. ആ ദൌര്‍ബല്യം പരിഹരിക്കാനായി ക്ഷേത്രങ്ങളോടനുബന്ധിച്ച് ധനുര്‍ വിദ്യ
[ അമ്പും വില്ലും ] അഭ്യസിപ്പിക്കുന്ന ശാലകള്‍ ഊള്‍പ്പെടുത്താന്‍ ബ്രാഹ്മണര്‍ ശ്രമിച്ചുവെങ്കിലും ദയനീയമായി പരാജയപ്പെടുകയായിരുന്നു.
ഈ പരാജയത്തില്‍ നിന്നും " ബ്രാഹ്മണ്യം " പുറത്തുകടന്നത് അക്കാലത്ത് രാജാക്കന്മാരുടേയും പ്രഭുക്കന്മാരുടേയും, ആരാധനാലയങ്ങളുടേയും, സഞ്ചാരികളുടേയും രക്ഷാധികാരി സ്ഥാനവും സുരക്ഷയും ഉറപ്പുവരുത്താന്‍ പ്രതിജ്ഞാബദ്ധരായിരുന്ന " ചേകവന്മാരെ " നിസാര തര്‍ക്കങ്ങള്‍ക്ക് തീര്‍പ്പു കല്‍പ്പിക്കാനായി കിഴിക്കണക്കിനു സ്വര്‍ണ്ണ നാണയങ്ങള്‍ അങ്കപ്പണമായി നല്‍കി, പല്ലക്കില്‍ ചുമന്നു കൊണ്ടുപോയി, മറ്റൊരു പ്രബല ചേകവനുമായുള്ള അങ്കത്തിലൂടെയോ ആസൂത്രിതമായ ചതിയിലൂടെയോ കൊല്ലിക്കുന്ന സമ്പ്രദായത്തിലൂടെയാണ്. ചേകവന്റെ രക്തസാക്ഷിത്വം വടക്കന്‍ പാട്ടുകളാക്കി പാണന്മാരെക്കൊണ്ട് നാടു നീളെ പാടി പ്രചരിപ്പിച്ച് ചതിയില്‍ കൊല്ലപ്പെട്ട ചേകവന്റെ എട്ടും പൊട്ടും തിരിയാത്ത പിഞ്ചു പൈതങ്ങളായ ചേകവ കുട്ടികളെക്കൂടി പ്രതികാരം കൊണ്ട് ഉത്തേജിപ്പിച്ച് പരസ്പ്പരം വെട്ടി ചാകാനുള്ള സാഹചര്യമൊരുക്കുന്നതിലും സവര്‍ണ്ണ രാഷ്ട്രീയം തങ്ങളുടെ കുടിലബുദ്ധി വേണ്ടുവോളം ഉപയോഗിച്ചതായി വടക്കന്‍ പാട്ടുകളില്‍ കാണാവുന്നതാണ്.
സവര്‍ണ്ണ ചരിത്രകാരന്മാരുടേയും, സാഹിത്യ ഗവേഷകരുടേയും ജന്മസിദ്ധമായ സവര്‍ണ്ണ രഷ്ട്രീയ ബോധം നിമിത്തം വടക്കന്‍ പാട്ടുകള്‍ കേവലം തച്ചോളി “പൈങ്കിളി” പാട്ടുകളായി സംരക്ഷിക്കപ്പെടുകയും, വടക്കന്‍ പാട്ടിലെ ധീരോദാത്തമായ ചരിത്ര രേഖയായ പുത്തൂരം വീട്ടിലെ ആരോമല്‍ ചേകവരുടെ ഭാഗം മനപ്പൂര്‍വ്വം ഒഴിവാക്കപ്പെടുകയ്യും ചെയ്യുന്ന പ്രവണത ഇന്നും തുടരുന്നു. 

[ ചേകവ രക്ത ചരിത്ര ]

Source https://www.facebook.com/821501354588886/photos/a.821503914588630/2163921343680207/?type=3&theater

നാരായണ ഗുരു പറയുന്നു .


തന്‍റെ അഭിപ്രായമാണ് ഏറ്റവും ശരിയെന്ന് പറയുന്നത് കേവലം അഹന്തയാലാണ് .
ഒരഭിപ്രായത്തിനും അതെത്രതന്നെ ഉച്ചത്തില്‍ ആവര്‍ത്തിച്ചാലും മുഴുവന്‍ സത്യത്തെയും വെളിപ്പെടുത്താനാവില്ല .
ആനയെക്കണ്ട അന്ധരുടെ കഥപോലെയാണത് .
ഏതെങ്കിലും ഒരു മതത്തെ ശരിയെന്നു സ്ഥാപിക്കാനുള്ള വാദം വെറും പ്രാണവ്യയമാണ് .
ഒരു അഭിപ്രായം മാത്രം നിലനിൽക്കുക എന്നത് പ്രകൃതിയുടെ വ്യവസ്ഥയ്ക്ക് നിരക്കുന്നതല്ല .
ഇത്ര ലളിതമായ സത്യം മനസ്സിലാക്കാതെയും മനുഷ്യരുടെ പ്രാഥമികാവശ്യങ്ങളെ മറന്നും ആളുകള്‍ വെറും വാക്കുകളെപ്രതി ചേരി തിരിഞ്ഞു പോരടിക്കുന്നു .
ഒരു മനുഷ്യന്‍റെ മതം അയാളുടെ വ്യക്തിപരമായ ബോദ്ധ്യത്തിന്‍റെ ഫലമാണ് . അത് ഓരോ മനുഷ്യന്‍റെയും വികാസ പരിണാമങ്ങള്‍ക്കൊത്ത് വ്യത്യസ്തമായിരിക്കും .
ആ നിലയ്ക്ക് ഓരോ മനുഷ്യനും ഓരോ മതമാണെന്നോ രണ്ടു മനുഷ്യര്‍ക്ക് ഒരേ മതം ഉണ്ടാകില്ലെന്നോ കരുതാം.
അതേ സമയം ലോകത്തിലെ എല്ലാ മതങ്ങളും അവയുടെ അന്തസത്തയില്‍ യോജിക്കുന്നു .
സത്യത്തിനും ധര്‍മ്മത്തിനുമായാണ് അവയെല്ലാം നിലകൊള്ളുന്നത് .
അവയ്ക്കെല്ലാം പൊതുവായ ലക്ഷ്യമാണുള്ളത് .
മനുഷ്യനെന്തിനാണ് തന്‍റെ വിശ്വാസത്തിനായി
പോരടിക്കുന്നത് ...... ?
അത് അജ്ഞതമൂലമാണ് . മനുഷ്യന്‍ അഭിപ്രായഭിന്നതകള്‍ക്ക് വശപ്പെടരുത് . മറിച്ച് എല്ലാവരും ആത്മസുഖത്തിനായാണ് പ്രയത്നിക്കുന്നതെന്നറിഞ്ഞ് ശാന്തരായി കഴിയണം .
ആളുകള്‍ പലതരം വസ്ത്രങ്ങള്‍ ധരിക്കുന്നു . ചിലര്‍ക്ക് താടി വയ്ക്കാന്‍ ഇഷ്ടമാണ് . മറ്റു ചിലര്‍ മുടി വടിച്ചവരാണ് . വിവരമുള്ളവര്‍ ഇതിന്‍റെയൊന്നും പേരില്‍ ശണ്ഠകൂടില്ല . അതുപോലെ ഭാഷകള്‍ വ്യത്യസ്തമായിരിക്കുന്നു . എങ്കിലും മനുഷ്യരാശി ഒന്നാണെന്നു കാണാന്‍ പ്രത്യേകിച്ചു തെളിവിന്‍റെയൊന്നും ആവശ്യമില്ല .
പിന്നെന്തിനാണ് മനുഷ്യന്‍ ഭിന്നിക്കുന്നതും വിദ്വേഷം പരത്തുന്നതും ...... ?
എല്ലാം വെറുതെ .... !
പോരടിക്കുന്നതുകൊണ്ട് നാശമേ ഉണ്ടാകൂ എന്ന് മനുഷ്യന്‍ ഇനിയും പഠിക്കേണ്ടിയിരിക്കുന്നു .
ലളിതമായ ഈ സത്യം അറിഞ്ഞാല്‍ പിന്നെ അവന്‍ പോരടിക്കില്ല .
( നടരാജഗുരുവിന്‍റെ - '' ഗുരുവരുള്‍ ''
( The Word Of The Guru ) എന്ന ഗ്രന്ഥത്തിൽനിന്ന് . )

കള്ള്ചെത്തും ഈഴവനും: Eezhavas and their trade

കള്ള് ചെത്ത് ഈഴവന്റെ കുലത്തൊഴിലോ...???
ജാതിവ്യവസ്ഥ യുടെ ഉത്ഭവം മുതൽ തുടങ്ങാം...!
ആദ്യമേ പറഞ്ഞു കൊള്ളട്ടെ ജാതി വ്യവസ്ഥയുടെ ഉത്ഭവത്തെ ക്കുറിച്ച് ചരിത്രകാരന്മാര് ആരും ഇതേവരെ വ്യക്തമായ ഒരു നിഗമനത്തിൽ എത്തിചെര്ന്നിട്ടില്ല... എങ്കിലും ഭൂരിഭാഗം ചരിത്ര കാരന്മാരും ആര്യ അധിനിവേശം അന്ഗീകരിക്കുന്നവരാന്... ആര്യ അധിനിവേശം മാറ്റി നിർത്തി കേരള ചരിത്രം രചിക്കുക സാധ്യമല്ല... എല്ലാ ചരിത്രകാരന്മാരും പൊതുവായി അന്ഗീകരിക്കുന്നത് ദളിതരാണ് ഈ മണ്ണിന്റെ ആദിമ അവകാശികൾ എന്നാണു... ബ്രാഹ്മണരെ അവർ ആര്യ കുടിയേറ്റക്കാരായി കാണുന്നു... നായര് ഈഴവ വിഭാഗങ്ങളിലാണ് പ്രധാന തര്ക്കം നിലനില്ക്കുന്നത്... ഈ ദളിതരുടെ സന്താന പരമ്പരകളാണ് ഈ വിഭാഗങ്ങള എന്ന് NK ജോസിനെയും CK കരീം നെയും പോലെയുള്ള ചരിത്രകാരന്മാർ വാദിക്കുന്നു... എന്നാൽ നരവംശ ശാസ്ത്രം ഇതിനു എതിരാണ്... ആര്യ കുടിയേറ്റക്കാരിൽ പെട്ടവരാണ് നായര് എന്ന EMS നെ പോലെ ഉള്ളവരുടെ വാദം അങ്ങീകരിക്കാനും നിവൃത്തി ഇല്ല്ല... ആചാരങ്ങളിലും ശാരീരികമായും ഈഴവരോട് വളരെ അധികം സാമ്യം പുലര്ത്തുന്ന നായര് വിഭാഗം ക്രിസ്തുവിനു ശേഷം മാസ് ആയ ഒരു കുടിയേറ്റം നടത്തി എന്നത് വിശ്വസനീയം അല്ല...! ഏറ്റവും പ്രബലമായ മറ്റൊരു വാദം... ചരിത്രാതീത കാലത്ത് എന്നോ മധ്യ ഇന്ത്യയിൽ നിന്ന് കുടിയേറിയ ദ്രാവിഡ വിഭാഗം ആണ് ഈഴവരും നായരും എന്നാണ് ... ആ സമയത്ത് ഇവിടെ ഉണ്ടായിരുന്ന ആദിമ നിവാസികളാണ് ദളിതർ.. വിവിധ തൊഴിലുകളിൽ എര്പ്പെട്ടു അവര് ഒറ്റ ജനതയായി ജീവിച്ചിരുന്നു...! ഈ നിഗമനത്തിൽ മുന്നോട്ടുപോയാൽ മാത്രമേ വ്യക്തമായ ഒരു ജാതി ചരിത്രം ലഭിക്കുകയുള്ളൂ...!
സന്ഖം കൃതികളിൽ നിന്ന് ലഭിക്കുന്ന അറിവ് വച്ച് കേരളത്തിൽ അഞ്ചാം നൂറ്റാണ്ട് വരെയെങ്കിലും ജാതി ഇല്ലായിരുന്നു... ! അതുവരെ ഹിന്ദു ദൈവങ്ങളെ ആരാധിചിരുന്നില്ല... പ്രാദേശിക ദൈവങ്ങൾ മാത്രം ആയിരുന്നു... അതെല്ലാം മരിച്ചു പോയ യോദ്ധാക്കളോ സ്ത്രീകളോ ആയിരുന്നു....അഞ്ചാം നൂറ്റാണ്ട് ആകുമ്പോഴേക്കും ബ്രാഹ്മണ സന്ഖങ്ങൾ നിലനിന്നിരുന്നു...! അവർ രാജാക്കന്മാർക്ക് വേണ്ടി യാഗങ്ങൾ നടത്തിയിരുന്നു... ആയ് രാജാക്കന്മാരുടെ കാലത്ത് ആണ്.. ഹിന്ദു മതം രാജാവിന്റെ പ്രോത്സഹനത്തോട് കൂടി പ്രചരിക്കാൻ തുടങ്ങിയത്...! അക്കാലത്ത് ബുദ്ധമതവും ജൈന മതവും ആയിരുന്നു ഇവിടെ പ്രചരിച്ചിരുന്ന പ്രബല മതങ്ങൾ... രാജാവിനു വേണ്ടി യാഗങ്ങൾ നടത്തുന്നതിലൂടെ രാജാവുമായി അടുത്ത ബന്ധം ഉള്ളവര് എന്ന നിലയിൽ ബ്രാഹ്മണരു സമൂഹത്തിൽ ഉയര്ന്ന സ്ഥാനത്ത് എത്തി...! അപ്പോഴും ഇവിടെ ചാതുർവർണ്യം ഇല്ലായിരുന്നു... അധികാര കേന്ദ്രങ്ങൾ ബ്രാഹ്മണർ കയ്യടക്കി തുടങ്ങിയതോടു കൂടി സനാധനധര്മ പ്രകാരം ഉള്ള ചാതുർവർണ്യം ക്രമേണ നിലവില വന്നു...! കേരളത്തെ കുറിച്ച് പ്രതിപാദിക്കുന്ന ഏറ്റവും പുരാതന മായ " ഐതരേയ ആരണ്യകം " എന്ന സംസ്കൃത ഗ്രന്ഥത്തിൽ സനാതന നിയമങ്ങളെ ധിക്കരിച്ച മൂന്നു ജന വിഭാഗങ്ങളിൽ ഒന്ന് ആയി ആണ് " ചേരപാദരെ " ( ചെരമർ / ചെറുമർ ) അതായത് കേരളീയരെ വിശേഷിപ്പിക്കുന്നത്... സനാതന നിയമങ്ങളിലെ ഏറ്റവും പ്രധാനപെട്ടത് ചാതുർവർണ്യം ആയിരിക്കെ... കേരളത്തിൽ ജാതിവ്യവസ്ഥ നിലനിന്നിരുന്നില്ല എന്നതിന് സന്ഖം സാഹിത്യങ്ങല്ക്ക് പുറമേ ഉള്ള ശക്തമായ തെളിവാണ് " ഐതരേയ ആരണ്യകം "
അശോകന്റെ കാലത്ത് തന്നെ ഇവിടെ ബുദ്ധമതം പ്രചരിച്ചിരുന്നു...! അശോകന്റെ ശിലാശാസനങ്ങളിൽ അത് വ്യക്തമാണ്...! അഞ്ചാം നൂറ്റാണ്ട് അവസാനിക്കുന്നതിനു മുൻപ് തന്നെ ബ്രാഹ്മണ സന്ഖങ്ങൾ നിലനിന്നിരുന്നു... രാജാക്കന്മാര് അവരെ കൊണ്ട് യാഗങ്ങൾ നടത്തിച്ചിരുന്നു...! സന്ഖ കാലത്തിനു ശേഷം ഇരുണ്ട നൂറ്റാണ്ടുകൾ എന്നാണ് ചരിത്രകാരന്മാര് വിശേഷിപ്പിക്കുന്നത് അക്കാലത്തെ ചരിത്രം വ്യക്തമല്ല... 9 ആം നൂറ്റാണ്ടിന്റെ തിരശീല ഉയരുമ്പോൾ കേരളത്തിൽ ഹിന്ദു മതം ശക്തി പ്രാപിച്ചിരുന്നു...! രണ്ടാം ചേര സാമ്രാജ്യത്തിലെ രാജാക്കന്മാർ ഹിന്ദു മതത്തെ വളരെ അധികം പ്രോത്സാഹിപ്പിച്ചിരുന്നു... രാജാവുമായി അടുപ്പം പുലര്ത്തിയിരുന്ന ബ്രാഹ്മണർ ക്രമേണ അധികാര സ്ഥാനങ്ങൾ കയ്യടക്കി... ആദ്യ കാല ജനസ്ന്ഖ്യ അനുപാതം വച്ച് നോക്കുമ്പോൾ ബ്രാഹ്മണരുടെ മാസ് ആയ ഒരു കുടിയേറ്റ സാധ്യത പരിശോധിക്കേണ്ട ആവശ്യം ഇവിടെ വരുന്നില്ല...! ദക്ഷിണേന്ത്യൻ ചരിത്ര കോണ്ഗ്രസ്സിന്റെ അധ്യക്ഷനും പ്രസിദ്ധ ചരിത്രകാരനും ആയ "A ശ്രീധര മേനോൻ" ഈ വാദങ്ങളെ അന്ഗീകരിക്കുന്നതിനോടൊപ്പം... ആദ്യകാലത്ത് ബൌദ്ധികമായി ഉയര്ന്ന നിലവാരം പുല്ര്ത്തിയ തദ്ദെഷീയരെയും ബ്രാഹ്മണർ സ്വജാതിയിലേക്ക് ഉള്ക്കൊണ്ടിരിക്കാം എന്ന നിഗമനത്തിൽ എത്തുന്നു...! ബ്രാഹ്മണർ അധികാര കേന്ദ്രങ്ങളിൽ സ്വാധീനം ഉറപ്പിച്ചതോട് കൂടി സനാതന നിയമം ആയ ചാതുർവർണ്യം നടപ്പിലായി തുടങ്ങി... രാജാവും ആയി ബന്ധപ്പെട്ട തൊഴിലുകളിൽ ഏർപ്പെട്ടിരുന്നവർ (യുദ്ധം, ഉദ്യോഗം, നാടുവാഴികൾ... തുടങ്ങിയവർ) ബ്രാഹ്മനര്ക്ക് താഴെ പ്രത്യേക ജാതി ആയി ഗണിക്കപ്പെടാൻ തുടങ്ങി... അതെ വിഭാഗത്തിലെ തന്നെ കൃഷി , മീന്പിടുത്തം, തെങ്ങുകയറ്റം , കള്ള് ചെത്തൽ തുടങ്ങിയ തൊഴിലുകളിൽ ഏർപ്പെട്ടിരുന്നവർ അതിലും താഴ്ന്ന ജാതിയായി പരിഗണിക്കപ്പെട്ടു... ! ഇതിൽ ആദ്യം പറഞ്ഞ വിഭാഗങ്ങളിൽ പെട്ടവാരാണ് നായരും അതുപോലെ ഉള്ള ജാതികളും... രണ്ടാമത് പറഞ്ഞ വിഭാഗങ്ങളില് പെട്ടവരാണ്... ഈഴവരും അത് പോലെ ഉള്ള മറ്റു ജാതികളും...!
മറ്റു വാദങ്ങൾ
1 )ഹിന്ദു മതം സ്വീകരിച്ച രാജാവും സൈന്യവും അടിച്ചമർത്തിയ ബുദ്ധമതക്കാരാണ് ഈഴവര്
2) രണ്ടാം ചേര സാമ്രാജ്യത്തിലെ വൈഷ്ണവരായ ആഴ്വരന്മാർ ഈഴവരും 
ശൈവരായ നായനാർമാർ നായരും ആയി എന്നും കരുതാം...!!!
3) നേപ്പാളിൽ നിന്ന് വന്ന നാഗ വിഭാഗക്കാരു നായരായി എന്നും ശ്രീലങ്കയിൽ നിന്ന് തെങ്ങ് കയറാൻ കൊണ്ടുവന്ന തൊഴിലാളികള ഈഴവരായി എന്നുമൊരു വാദം ഉണ്ട്...!
മുകളിൽ ജാതി വ്യവസ്ഥയുടെ ഉത്ഭവത്തെ കുറിച്ച് 4 വാദങ്ങൾ പറഞ്ഞു അതിൽ അവസാനത്തേത് ഒഴികെ ഉള്ള മറ്റു മൂന്നും... ഈഴവരും നായരും ഒരു ഒറ്റ ജനവിഭാഗമായിരുന്നു ( കുടിയേറ്റക്കാര് ആണെങ്കിൽ പോലും ) എന്ന് അംഗീകരിക്കുന്നു... തൊഴിലിൽ ഉള്ള വ്യത്യാസമോ... ഹിന്ദു മതം ശക്തിപ്രാപിച്ചപ്പോൾ ബ്രാഹ്മണ്യത്തെ അനുസരിക്കാതെ ഇരുന്ന ബുദ്ധമതക്കാരെ അടിമകളാക്കിയതോ ആവാം...!! എന്നാൽ നമ്മുടെ സവർണ ചരിത്രകാരന്മാര് പോമോട്ടു ചെയ്ത വാദം അല്പം പോലും യുക്തിക്ക് നിരക്കാത്ത ശ്രീലങ്കയിൽ നിന്ന് തെങ്ങ് കയറാൻ കൊണ്ട് വന്നവരാണ് ഈഴവര് എന്ന വാദമാണ്... കാരണം മ്ലെച്ചനായ ഈഴവനും സവർണനായ നായരും ഒരു ഒറ്റ ജനത ആയിരുന്നു എന്ന് അംഗീകരിക്കാൻ അവർ തയ്യാറായിരുന്നില്ല...!
കേരളത്തിൽ എക്കാലവും ഭൂരിപക്ഷം ഈഴവര് തന്നെ ആയിരുന്നു... ഇപ്പോഴും ജനസന്ഖ്യയുടെ നാലിലൊന്നോളം വരും ഈഴവര്...! കേരളത്തിൽ ഇന്ന് ഇസ്ലാമും ക്രിസ്ത്യാനിയും ആയതിൽ പകുതിയോളം ഈഴവ വിഭാഗങ്ങളിൽ നിന്നാണ് അതായത് 48% വരുന്ന മുസ്ലീം ക്രിസ്ത്യാനികളിൽ 20% പേരുടെ എങ്കിലും പൂർവികർ ഈഴവരായിരുന്നു...! 20% + 25% ആയിരുന്നിരിക്കണം പ്രാചീന കാലത്തെ ഈഴവ ജനസംഖ്യ... അതായത് കേരളത്തിലെ ജനസന്ഖ്യയിൽ പകുതിയോട് അടുത്തു ഈഴവര് ആയിരുന്നു എന്ന് കരുതാം... ഇത്രയും പേരെ തെങ്ങുകയറാൻ ശ്രീലങ്കയിൽ നിന്ന് കൊണ്ട് വന്നു എന്ന് പറയുന്നത് എത്രത്തോളം വിശ്വസനീയം ആണ്...?? ജനസന്ഖ്യയുടെ പകുതിപേര്ക്ക് തെങ്ങുകയറ്റം ആയിരുന്നോ ജോലി...?? ശ്രീലങ്കയിൽ നിന്ന് തെങ്ങ് കയറാൻ ആളിനെ കൊണ്ട് വന്നിരിക്കാം... അവർ പില്ക്കാലത്ത് ഈഴവരായി കാണാം... പക്ഷെ ജനസന്ഖ്യയുടെ പകുതിയോളം അവർ പെരുകി എന്ന് വരുന്നിടത്താണ് ആ വാദത്തിന്റെ കഴംബില്ലായ്മയും യുക്തിരാഹിത്യവും ... ഇതാണ് ഇന്നോളം സവർണ ചരിത്ര കാരന്മാരാൻ പാടി വന്നത്...!
ഇനി ഈഴവര് കേരളത്തിൽ എന്ത് തൊഴിലാണ് ചെയ്തു വന്നത്...???
1) അടിമ
2) കൃഷി ( വല്ലവന്റെയും പാടത്ത് )
3) നെയ്ത്ത്
4) മീൻ പിടുത്തം
5) കള്ള് ചെത്ത്
6)കയറു പിരിക്കൽ
7)വൈദ്യം
കള്ള് ചെത്ത് തൊഴിലായി സ്വീകരിച്ചിരുന്നത് ഈഴവരിലെ തന്നെ ഔ ന്യൂനപക്ഷം ആണ്... അത് എങ്ങനെ ഈഴന്റെ കുലത്തോഴിലാവും...??
ഇനിയുള്ള വാക്കുകൾ C കേശവൻ 1933 ജൂലൈ 31 നു ചേര്ത്തല വച്ച് നടത്തിയ ഒരു പ്രസംഗത്തിൽ നിന്നുള്ളതാണ്.. ( ജീവിത സമരം ) (മികച്ച പ്രാസങ്ങികനായ C കേശവനോട് കാണിക്കുന്ന അനാദരവ് ആണെങ്കിൽ കൂടി വായനയുടെ സൌകര്യത്തിനായി സാഹിത്യ ഭാഷ ഒഴിവാക്കുന്നു... )
" ഈഴവരുടെ സ്ഥിതി മറ്റു സമുദായങ്ങളെ അപേക്ഷിച്ച് വളരെ ശോചനീയം ആണ്... തിരുവിതാംകൂർ ജനസന്ഖ്യയുടെ ആറിലൊന്നിനു മുകളിലാണ് ഈഴവ ജനസംഖ്യ... അതായത് 8 ലക്ഷത്തിനു മുകളിൽ അതിൽ 60,000 പേരില് താഴെ മാത്രമേ ഏതെങ്കിലും മൂലധനത്തെ ആശ്രയിച്ചു ജീവിക്കുന്നുള്ളൂ... ഈ 60,000 കഴിച്ചുള്ളവരിൽ ബഹുഭൂരിപക്ഷവും കൂലി വേലക്കാരും കുറെ ആളുകള് വ്യവസായ ശാലകളിൽ ജോലികളിലും എര്പ്പെട്ടിരിക്കുന്നു എന്നാണു 1931 ലെ കാനേഷുമാരി ( സെന്സസ് ) കണക്കുകൾ കാണിക്കുന്നത്...! ഈ കണക്കിൽ ഈഴവന്റെ കുലവൃത്തി ആയി പറഞ്ഞിരിക്കുന്നത് തെങ്ങ് ചെത്ത് ആണ്... അതോടൊപ്പം 1000 ല് 38 ഈഴവരേ ഈ തൊഴിലിൽ എര്പ്പെട്ടിട്ടുള്ളൂ എന്നും കാണുന്നു...! 3. 8% മാത്രം ചെയ്യുന്ന ജോലി കുലവൃത്തി ആകുന്നതു എങ്ങനെ എന്ന യുക്തി അവിടെ നില്ക്കട്ടെ...
ഇതിനു സെന്സസ് കമ്മീഷണർ നല്കുന്ന വ്യാഖ്യാനം... "ഒരുകാലത്ത് ഈഴവരുടെ മുഴുവൻ കുലവൃത്തി തെങ്ങ് ചെത്തായിരുന്നു എന്നാൽ നവീന ആശയങ്ങൾ അവർക്കിടയിൽ പ്രചരിച്ചതോട് കൂടി ഈഴവര് അത് ഉപേക്ഷിക്കുകയും... നിലവിൽ ചെത്തുന്നവര് പോലും തൊഴിൽ അതാണ്‌ എന്ന് പറയാൻ മടിക്കുകയും ചെയ്യുന്നത് കൊണ്ടാണ് കുലത്തൊഴിൽ 3. 8% മാത്രം ആയിപോയത് എന്നാണു..."
എന്നാൽ 3. 8% പോലും ഊതി വീര്പ്പിച്ച കണക്കാണ്... 1000 ഇല് 38 ഈഴവർക്ക് കള്ള് ചെത്താണ് തൊഴിൽ എങ്കിൽ ആളൊന്നിനു 10 തെങ്ങുവീതം 3,32,500 ചെത്ത് തെങ്ങുകൾ തിരുവിതാംകൂറിൽ കാണണം...! ചെത്ത് തെങ്ങ് കരം ഇനത്തിൽ ഗവണ്മെന്റിനു ലക്ഷങ്ങൾ കിട്ടേണ്ടതാണ്... എന്നാൽ ഗവന്മേന്റ്റ് കണക്കിൽ ഇത്രയൊന്നും കിട്ടുന്നതായി കാണുന്നില്ല... അതായത് സെന്സസ് കമ്മീഷ്ണറുടെ ഈ കണക്കു പോലും ഈഴവന്റെ കുലവൃത്തി തെങ്ങുചെത്താണ് എന്ന സങ്കൽപ്പത്തിൽ നിന്ന് ഊഹിച്ചു എടുത്തു എഴുതിയതാണ് എന്ന് കാണാം..!
"ഈഴവരെല്ലാം കള്ള് ചെത്തുന്നവരായിരുന്നു" എന്ന സെന്സസ് കമ്മീഷണർ ഡോക്ടർ കുഞ്ഞൻപിള്ള യുടെ വാദവും ശുദ്ധ അസംബന്ധം ആണ്.. ഇന്നത്തെ മുസ്ലീമ്കളുടെയും കിസ്ത്യാനികളുടെയും പൂർവികരും അവശേഷിക്കുന്ന ഈഴവരും അടക്കം കേരള ജനസന്ഖ്യയുടെ വലിയ ഒരു ശതമാനം മുഴുവൻ കള്ള് ചെത്തുകാരായിരുന്നു എന്ന് വിശ്വസിക്കേണ്ടി വരും... ഇങ്ങനെ കള്ള് ചെത്തിയിരുന്നെങ്കിൽ ആ കള്ളിന്റെ ഒഴുക്കിൽ മറ്റു സമുദായങ്ങൾ മുങ്ങി ചാകുമായിരുന്നു..! കള്ള് ചെത്ത് കുലത്തൊഴിലാക്കിയ ഈഴവരു ഉണ്ട്... എന്ന് കരുതി ഈഴവരുടെ മുഴുവൻ കുലത്തൊഴിൽ കള്ള് ചെത്ത് ആയിരുന്നു എന്ന് പറയുന്നതിൽ എന്ത് അര്ധമാണ് ഉള്ളത്... അന്നും ഇന്നും ഒരിക്കലും ഈഴവരുടെ കുലത്തൊഴിൽ കള്ള് ചെത്ത് മാത്രമായിഉന്നില്ല... കൃഷിപ്പണിക്കാരുണ്ട്... നെയ്ത്തുകാരുണ്ട്... ഈ കാനേഷുമാരിയിൽ തന്നെ 9 ലക്ഷം വരുന്ന കൃഷി വേലക്കാരിൽ മഹാഭൂരിപക്ഷം ഈഴവരാണ്... ലക്ഷക്കണക്കിന്‌ ഈഴവർ കാലങ്ങളായി ചെയ്തു കൊണ്ടിരിക്കുന്ന കൃഷിവേലയെ മാറ്റി നിർത്തി... വെറും 33,000 പേര് ചെയ്യുന്ന കള്ളുചെത്ത് ഈഴവന്റെ കുലത്തൊഴിലാക്കിയത് എത്ര നിരര്ത്ഥകം ആണ്...??
ആറ്റിങ്ങൽ റാണി ബിട്ടീശുകാരുമായി ഉണ്ടാക്കിയ വാണിജ്യ ഉടമ്പടിയിൽ... ബിട്ടീശുകാര്ക്ക് ആണ്ടു തോറും ഒരു ലക്ഷം " കച " നൽകികൊളാം എന്ന് സമ്മതിച്ചു നല്കിയത് അനിഷേധ്യ രേഖയാണ്... അന്നും ഇന്നും ആറ്റിങ്ങളിലും പരിസര പ്രദേശങ്ങളിലും നെയ്ത്ത് ഉള്ള ഔ വിഭാഗമേ ഉള്ളൂ... അത് ഈഴവരാണ്... നെയ്യാറ്റിങ്കര മുതൽ കൊല്ലം വരെ ഉള്ള അനേക ലക്ഷം ഈഴവരുടെ പ്രധാന തൊഴിൽ നെയ്ത്ത് ആയിരുന്നു എന്തുകൊണ്ട് ഈ നെയ്ത്ത് ഈഴവരുടെ കുലത്തൊഴിലായി ഗവന്മേന്റ്റ് കണക്കാക്കിയില്ല..??
നെല്ലും അരിയും വാങ്ങുന്നതിനായി വിദേശത്തേക്ക് പോകുന്ന നൂറു കോടിയോളം രൂപ ആണ്ടോട് ആണ്ടു തിരുവിതാംകൂറിലേക്ക് തിരിച്ചു കൊണ്ടുവരുന്നത് കയറു വ്യവസായം ആണെന്നും അത് ഈഴവരുടെ ഗൃഹവ്യവസായം ആണെന്നും തിരുവിതാംകൂര് ദിവാൻ ആയിരുന്ന ME വാര്ട്സ് പറഞ്ഞിട്ടുണ്ട്... ഇവയ്ക്കു എല്ലാം പുറമേ വൈദ്യവും , ജ്യോതിഷവും ഈഴന്റെ കുലവൃത്തി ആയിരുന്നു... ഈഴവര് കുലവൃത്തി ആയി സ്വീകരിച്ചിരുന്ന വലുതും ചെറുതും ആയ അനേകം തൊഴിലുകളെ മാറ്റിനിർത്തി... കള്ള് ചെത്ത് മാത്രം ഈഴവന്റെ കുലവൃത്തി ആക്കിയ ജാതി തിമിരത്തെ കുറിച്ച് പറയാനാണ് ഞാൻ ഇത്രയും പറഞ്ഞത്...!!"
( C കേശവൻ )
മറ്റു കുലവൃത്തികളെ മാറ്റി നിർത്തി കള്ള് ചെത്ത് ഈഴന്റെ കുല വൃത്തി ആയി സവർണ ഉദ്യോഗസ്ഥര് പ്രഖ്യാപിക്കുക ആയിരുന്നു...!!
Source : http://singulareditions.blogspot.com/2015/05/eezhavas-and-their-trade.html

Friday, 11 May 2018

ഗുരുവിന്റെ മതം


ശ്രീനാരായണഗുരു സത്യത്തില്‍ ആരായിരുന്നു? ഈഴവശിവനെ പ്രതിഷ്‌ഠിക്കുകയും ഈഴവരെയും തിയ്യരെയും അധ:സ്‌ഥിതാവസ്‌ഥയില്‍ നിന്നു രക്ഷിക്കാന്‍ തുനിഞ്ഞിറങ്ങുകയും ചെയ്‌ത സാമുദായിക നേതാവായിരുന്നോ? അതോ, ഹിന്ദുമതത്തില്‍ നിലനിന്ന വര്‍ണവിവേചനമെന്ന തിന്മ മുതലെടുത്ത്‌ മതംമാറ്റല്‍ വ്യാപകമായപ്പോള്‍ അതിനെ തന്ത്രപൂര്‍വം ചെറുത്തുതോല്‍പിച്ച ഹിന്ദു സന്യാസിയോ? അതുമല്ലെങ്കില്‍, എല്ലാ മതങ്ങളുടെയും അന്ത:സത്ത ഒന്നാണെന്നു വിശ്വസിക്കുകയും മതവിദ്വേഷമില്ലാത്ത ലോകനിര്‍മിതിക്കായി പ്രയത്‌നിക്കുകയും ചെയ്‌ത മനുഷ്യസ്‌നേഹിയോ?

മൂന്നു രീതിയിലും ഗുരുവിനെ ചിത്രീകരിക്കാന്‍ ശ്രമം നടന്നിട്ടുണ്ട്‌, ഇപ്പോഴും കൊണ്ടുപിടിച്ചു നടക്കുന്നുമുണ്ട്‌. ഇതിലേതാണ്‌ ശരിയെന്നറിയാന്‍ ഗുരുവിന്റെ ജീവിതത്തിലേക്കു തിരിച്ചു നടക്കല്‍ മാത്രമാണ്‌ ശരിയായ മാര്‍ഗം. സഹോദരന്‍ അയ്യപ്പനും ഗുരുവും തമ്മിലുണ്ടായ സംഭാഷണത്തില്‍നിന്നു തന്നെ ആരംഭിക്കാം. ഡോ. പല്‍പു ബുദ്ധമതം സ്വീകരിക്കാന്‍ പോകുന്നു എന്ന പ്രചരണത്തിന്റെ പശ്‌ചാത്തലത്തിലായിരുന്നു ആ സംഭാഷണം.
സഹോദരന്‍: ഡോക്‌ടര്‍ മതം മാറണമെന്നു പറയുന്നല്ലോ?
ഗുരു: മനുഷ്യന്‍ നന്നായാല്‍ പോരേ, മതം മാറ്റം അതല്ലേ? ക്രിസ്‌തുവിന്റെ ഉപദേശം അതല്ലേ? മുഹമ്മദ്‌ നബിയുടെ ഉപദേശവും കൊള്ളാമല്ലോ? അപ്പോള്‍ മതമേതായാലും മനുഷ്യന്‍ നന്നാവാന്‍ ശ്രമിച്ചുകൊണ്ടിരിക്കണം. അല്ലെങ്കില്‍ അധഃപതിക്കും. പ്രവൃത്തി ശുദ്ധമായിരിക്കണം. വാക്കും വിചാരവും ശുദ്ധമായിരിക്കണം. മതം എന്നാല്‍ അഭിപ്രായം. അതേതായാലും മനുഷ്യന്‌ ഒരുമിച്ചുകഴിയാം. ജാതിഭേദം വരരുത്‌.
സഹദരന്‍: അവര്‍ ചോദിക്കുന്നുഎന്തിനു മതം മാറുന്നുനമുക്ക്‌ ശ്രീനാരായണമതം പോരേയെന്ന്‌?
ഗുരു: അതെന്തിന്‌? അവരവര്‍ക്ക്‌ ഇപ്പോഴുള്ള മതം സ്വീകരിക്കാന്‍ സ്വാതന്ത്ര്യമുണ്ടല്ലോ.
ഈ സംഭാഷണത്തോടെയാണ്‌ മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി എന്ന ഉദ്‌ബോധനം പിറവിയെടുക്കുന്നത്‌. മതത്തിലല്ല മനുഷ്യനന്മയിലാണ്‌ പ്രാധാന്യം എന്നതായിരുന്നു ഗുരുവിന്റെ അഭിപ്രായം. വാക്കും വിചാരവും പ്രവൃത്തിയും ശുദ്ധമാകുമ്പോള്‍ മനുഷ്യന്‍ നല്ലവനാകും. അവന്‌ മനുഷ്യരോട്‌ മാത്രമല്ല, സകല ചരാചരങ്ങളോടും കാരുണ്യവും സ്‌നേഹവും ഉണ്ടാകും. ഏതു മതത്തില്‍ വിശ്വസിച്ചാലും മതം അവിടെയൊരു വിലങ്ങുതടിയായി മാറില്ല. കാരണം നന്മയും സാഹോദര്യവും സ്‌നേഹവുമാണ്‌ എല്ലാ മതങ്ങളുടേയും അടിസ്‌ഥാന തത്വം.
നിലവിലുള്ള മതങ്ങളില്‍നിന്നെല്ലാം വ്യത്യസ്‌തമായ ഒരു കാഴ്‌ചപ്പാടുയര്‍ത്തി സ്വന്തം പേരിലൊരു മതം സ്‌ഥാപിക്കാന്‍ ഗുരു ആഗ്രഹിച്ചില്ല എന്നര്‍ത്ഥം. അതിനുള്ള ശ്രമം (ശ്രീനാരായണ മതം സ്‌ഥാപിക്കാനുള്ള ശ്രമം) കേള്‍വിയില്‍ത്തന്നെ ഗുരു തള്ളിക്കളയുന്നത്‌ ശ്രദ്ധിക്കുക. നിലവിലുള്ള ഏതു മതവും സ്വീകരിക്കാനുള്ള സ്വാതന്ത്ര്യം മനുഷ്യനുണ്ടായിരിക്കണമെന്നു പറയുന്ന ഗുരു ഏതു മതവും നിഷേധിക്കാനുള്ള സ്വാതന്ത്ര്യവും ഉണ്ടായിരിക്കണമെന്നും മറ്റൊരു സന്ദര്‍ഭത്തില്‍ വ്യക്‌തമാക്കുന്നുണ്ട്‌.

അദൈ്വതാശ്രമത്തില്‍ പത്രപ്രവര്‍ത്തകനായ ഭക്‌തനുമായി ഗുരു നടത്തിയ സംഭാഷണത്തിലെ പ്രസക്‌തഭാഗം ശ്രദ്ധിക്കുക:
മതം ഇഷ്‌ടംപോലെ പറയുവാനും ഇല്ലെന്നു പറയുവാനുമുള്ള സ്വാതന്ത്ര്യം വേണം. പരിശ്രമിച്ചാല്‍ സര്‍ക്കാരില്‍നിന്നു വിരോധം പറയുകയില്ല.
പിടികിട്ടിയോ, അര്‍ത്ഥം? മതം നിഷേധിക്കാനും മതം മാറാനുമുള്ള അവകാശം വ്യക്‌തിക്ക്‌ നിയമപരമായി ലഭിക്കണമെന്ന്‌. ഇത്രയും ധീരമായി എത്രപേര്‍ മതത്തെക്കുറിച്ച്‌ അഭിപ്രായം പറഞ്ഞിട്ടുണ്ട്‌?
മതത്തിന്റെ പേരില്‍ ജനങ്ങള്‍ വിറളിയെടുത്തുകൊണ്ടിരിക്കുന്ന ഇക്കാലത്ത്‌ നമ്മള്‍ ചിന്തിക്കേണ്ടത്‌ ഗുരുവചനങ്ങള്‍ തന്നെയാണ്‌. മതംമാറ്റലിന്റെ പേരില്‍, മതം മാറലിന്റെ പേരില്‍ നമ്മുടെ രാജ്യത്ത്‌ എത്രയെത്ര പേര്‍ കുരുതികൊടുക്കപ്പെട്ടു. മതത്തിന്റെ പേരില്‍ നെടുകെ പിളര്‍ക്കപ്പെട്ട രാജ്യമാണ്‌ ഇന്ത്യ. ഇന്ത്യ സ്വതന്ത്രയായത്‌ രണ്ടായി വിഭജിക്കപ്പെടാതെയായിരുന്നെങ്കില്‍, മതത്തിന്റെ പേരില്‍ ഇന്ത്യന്‍ ജനത പരസ്‌പരം കൊന്നുവീഴ്‌ത്തിയില്ലായിരുന്നുവെങ്കില്‍ ലോകത്തിലെ ഏറ്റവും ശക്‌തമായ രാജ്യമായി ഇന്ത്യ മാറുമായിരുന്നു എന്ന്‌ അറിവുള്ളവര്‍ പറഞ്ഞിട്ടുണ്ട്‌.
മതപ്പോരാട്ടത്തിന്റെ പേരില്‍ ഇന്ത്യയുടെ സ്വാതന്ത്ര്യം ഏറെ നീണ്ടു. രാജ്യം നെടുകെ വിഭജിക്കപ്പെട്ടു. ഇന്ത്യക്കാരുടെ മനസുകള്‍ അതിലേറെ വിഭജിക്കപ്പെട്ടു. ലക്ഷക്കണക്കിനു ജനങ്ങള്‍ പരസ്‌പരം വെട്ടിയും കുത്തിയും മരിച്ചു. പലായനം എത്രയോ ലക്ഷങ്ങളെ അനാഥരും അഗതികളുമാക്കി. ഇതൊക്കെ കഴിഞ്ഞിട്ടും ഇന്ത്യയും പാകിസ്‌താനും എന്തു നേടി? ഇപ്പോഴും പരസ്‌പരം ശത്രുതയില്‍ കഴിയുന്നു. ഇതിനു പുറമെ ഇരുരാജ്യങ്ങള്‍ക്കുമകത്ത്‌ മതവൈരം കത്തിയാളുന്നു. ബാബറി മസ്‌ജിദ്‌ മുതല്‍ മാറാട്‌ വരെയുള്ള മതവൈരത്തിന്റെയും തീവ്രവാദത്തിന്റെയും ഭാണ്ഡം പേറി തളര്‍ന്നു നില്‍ക്കുകയാണ്‌ നമ്മുടെ നാട്‌. ഇവിടെയാണ്‌ മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി എന്ന ഉപദേശത്തിന്റെ പ്രസക്‌തിയും പ്രാധാന്യവും ബോദ്ധ്യപ്പെടേണ്ടത്‌.
ജാതിയും മതവും കൊടികുത്തിവാണ നാട്ടില്‍ അതില്‍നിന്നൊക്കെ തികച്ചും വ്യത്യസ്‌തനായി ആര്‍ക്കും ജനിച്ചുവളരാന്‍ കഴിയില്ലല്ലോ. സ്വാഭാവികമായും ഗുരു ജനിച്ചത്‌ കേരളത്തില്‍ അന്നു തികച്ചും അവര്‍ണമെന്നു കല്‍പ്പിക്കപ്പെട്ട ഈഴവ സമുദായത്തിലായിരുന്നു. താന്‍ ഈഴവനാണെന്നും ഈഴവര്‍ മുതല്‍ താഴേക്കിടയിലുള്ള അധഃസ്‌ഥിതര്‍ നേരിടുന്ന അപമാനത്തിനും അവഗണനക്കുമെതിരേ പ്രതികരിക്കണമെന്നുമുള്ള ബോധത്തോടുകൂടിതന്നെയാണ്‌ ഗുരു തന്റെ കര്‍മ്മകാണ്ഡം തുടങ്ങിയത്‌. അക്കാരണംകൊണ്ടുതന്നെയാണ്‌ ഗുരു ഈഴവരെ സമുദ്ധരിക്കാന്‍ രംഗത്തിറങ്ങിയതും ഈഴവര്‍ക്കുവേണ്ടി പ്രതിഷ്‌ഠ നടത്തിയതും.
നാം പ്രതിഷ്‌ഠിച്ചത്‌ ഈഴവ ശിവനെയാണല്ലോ എന്ന മറുപടിയില്‍പ്പോലും മനസിന്റെ അടിത്തട്ടിലെ ജാതിബോധം കാണാം. അതേപോലെ, താന്‍ ഉള്‍പ്പെട്ട ഹിന്ദു മതത്തിന്റെ പശ്‌ചാത്തലത്തില്‍നിന്നുകൊണ്ടു തന്നെയാണ്‌ ഗുരു ആദ്യഘട്ടത്തില്‍ തപസു ചെയ്യുകയും സന്യാസിയായി മാറുകയും ഹൈന്ദവ ദേവതമാരെ പ്രതിഷ്‌ഠിക്കുകയും ക്ഷേത്രങ്ങള്‍ നിര്‍മ്മിക്കാന്‍ പ്രേരിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്‌തത്‌.
എന്നാല്‍, അതു വിപ്ലവകരമായ കുതിച്ചുചാട്ടത്തിന്റെ തുടക്കം മാത്രമായിരുന്നു. കാലക്രമത്തില്‍ ഗുരു ജാതിമത ചിന്തകള്‍ക്കതീതമായ മേഖലയിലേക്ക്‌ ഉയര്‍ന്നു. ആദ്യം ജാതിനിഷേധം. അപ്പോഴും മതത്തെ നിഷേധിച്ചില്ല. മതദ്വേഷമുണ്ടാകരുതെന്നേ പറഞ്ഞുള്ളു. പിന്നീട്‌ ഒരു മതമെന്നും ഏക മതമെന്നുമുള്ള നിലപാടിലേക്ക്‌. ഒടുവില്‍ സംഘടിത മതനിഷേധത്തിന്റെ ഉജ്വലമായ അവസ്‌ഥയിലെത്തി. എല്ലാവര്‍ക്കും സംഘടിതമതത്തെ നിഷേധിക്കാന്‍ കഴിയില്ലെന്ന യാഥാര്‍ഥ്യം മനസിലാക്കിയാണ്‌ മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി എന്ന തത്വം ഉപദേശിച്ചത്‌.
ഗുരു അപ്പോഴേക്കും ജാതിമതഭേദങ്ങള്‍ക്ക്‌ അതീതനായിക്കഴിഞ്ഞിരുന്നു. തന്നെ ചിലര്‍ ജാതിമതങ്ങളുടെ ചില്ലുകൂട്ടില്‍ അടയ്‌ക്കുന്നതില്‍ അസംതൃപ്‌തനുമായിരുന്നു. 1091 മിഥുനമാസത്തില്‍ പ്രസിദ്ധീകരിച്ച, ശ്രീരാമകൃഷ്‌ണ മിഷന്‍ കേരള ശാഖയുടെ മുഖപത്രമായ പ്രബുദ്ധകേരളത്തില്‍ ഗുരു ഇങ്ങനെയൊരു വിളംബരം നടത്തി:
നാം ജാതിമത ഭേദങ്ങള്‍ വിട്ടിട്ട്‌ ഇപ്പോള്‍ ഏതാനും സംവത്സരങ്ങള്‍ കഴിഞ്ഞിരിക്കുന്നു. എന്നിട്ടും ചില പ്രത്യേക വര്‍ഗക്കാര്‍ നമ്മെ അവരുടെ വര്‍ഗത്തില്‍പ്പെട്ടതായി വിചാരിച്ചും പ്രവര്‍ത്തിച്ചും വരുന്നതായും അതു ഹേതുവാല്‍ പലര്‍ക്കും നമ്മുടെ വാസ്‌തവത്തിനു വിരുദ്ധമായ ധാരണ ഇടവന്നിട്ടുണ്ട്‌ എന്നും നാം അറിയുന്നു.

1916-ല്‍ ഗുരു നടത്തിയ ഒരു പ്രഭാഷണത്തിലെ പ്രസക്‌ത ഭാഗങ്ങളിതാ: മതം മനസിന്റെ കാര്യമാണ്‌. ആരുടെയും മതസ്വാതന്ത്ര്യത്തെ തടയരുത്‌. പലതരക്കാരായ മനുഷ്യരുണ്ടല്ലോ. അവരില്‍ ഓരോരുത്തരുടെയും മനസിന്റെ ശരിക്കും വളര്‍ച്ചയ്‌ക്കും സ്വീകാര്യമായ ഒരൊറ്റ മതം ഉണ്ടാകാന്‍ പ്രയാസമാണ്‌. എന്റെ മതം സത്യം മറ്റുള്ളവരുടേതെല്ലാം അസത്യം എന്ന്‌ ആരും പറയരുത്‌. സകല മതങ്ങളിലും സത്യമുണ്ട്‌. അതെല്ലാം സ്‌ഥാപിച്ചിട്ടുള്ളത്‌ സദുദ്ദേശ്യത്തോടെയാണ്‌.
ഗുരു ഇവിടെ മതങ്ങളുടെ അന്തഃസത്ത നിഷേധിക്കുന്നില്ല. മതങ്ങള്‍ മനുഷ്യനന്മയ്‌ക്കാണ്‌. എന്നാല്‍, സ്വന്തം മതം മാത്രമേ ശരിയായിട്ടുള്ളു എന്ന സംഘടിത മതതാല്‌പര്യത്തെ നിഷേധിക്കുന്നു. അങ്ങനെയുള്ള സംഘടിത മതത്തില്‍ നിന്നും തന്നെ മാറ്റിനിര്‍ത്തുകയും ചെയ്യുന്നു. ഇപ്പോള്‍ നടപ്പിലിരിക്കുന്ന ഏതെങ്കിലും ഒരു മതവുമായി നമുക്ക്‌ യാതൊരു പ്രത്യേക ബന്ധവുമില്ല. എല്ലാ മതങ്ങളും നമുക്ക്‌ സമ്മതമാണ്‌. ഓരോരുത്തരും അവരവര്‍ക്കിഷ്‌ടമുള്ള മതം ആചരിച്ചാല്‍ മതി. എന്നു ഗുരു അര്‍ഥശങ്കയ്‌ക്കിടയില്ലാതെ പറയുന്നു.
ഓരോരുത്തരും അവരവര്‍ക്കിഷ്‌ടമുള്ള മതം ആചരിച്ചാല്‍ മതിയെന്നത്‌ ഗുരു വാക്കില്‍ ഒതുക്കിയില്ല. പ്രവൃത്തിയില്‍ തെളിയിച്ചു. അദൈ്വതാശ്രമത്തിലെ സംസ്‌കൃത പാഠശാലയില്‍ ടി.സി. ചാക്കോ എന്ന ഒരു ക്രിസ്‌തീയ വിദ്യാര്‍ഥിയും മുഹമ്മദ്‌ എന്ന മുസ്ലീം വിദ്യാര്‍ഥിയും ഉണ്ടായിരുന്നു. ഇരുവരും ഗുരുവിനോട്‌ ഏറെ ഭക്‌തിയുള്ളവരായിരുന്നു. ഗുരുഭക്‌തി മൂലം ചാക്കോ സ്വന്തം പേരു മാറ്റി. ശ്രീനാരായണദാസ്‌ എന്ന പേരു സ്വീകരിച്ചു. ഗുരുവിന്റെ ഫോട്ടോ വച്ച്‌ ആരാധിക്കാന്‍ തുടങ്ങി. ഗുരു മാത്രമായി ചാക്കോയുടെ ദൈവം.
ചാക്കോയില്‍ വന്ന ഈ മനഃപരിവര്‍ത്തനം ഗുരു അറിയാനിടയായി. അദ്ദേഹം ചാക്കോയെയും മുഹമ്മദിനെയും അരികില്‍ വിളിച്ചുവരുത്തി. ചാക്കോയോട്‌ സ്‌നേഹത്തോടെ പറഞ്ഞു:
പേരു മാറേണ്ട. മതവും മാറേണ്ട. യേശുദേവന്റെ ഉപദേശം ഉള്‍ക്കൊണ്ടും ബൈബിളില്‍ പറയുന്ന
തത്വങ്ങള്‍ക്കനുസരിച്ചും ജീവിച്ചാല്‍ മതി.
തുടര്‍ന്ന്‌ മുഹമ്മദിനോടിങ്ങനെ പറഞ്ഞു:
നബിയുടെ വാക്കുകള്‍ക്കും ഖുര്‍ആനിലെ തത്വങ്ങള്‍ക്കും അനുസരിച്ചു ജീവിക്കുക. അതുവഴി നല്ല മനുഷ്യനാകാന്‍ കഴിയും.
ഗുരൂപദേശമനുസരിച്ച്‌ ചാക്കോ വീണ്ടും ചാക്കോ എന്ന പേരു സ്വീകരിച്ചു. ഗുരൂപദേശമനുസരിച്ച്‌ ജീവിക്കുകയും ചെയ്‌തു.
സ്വന്തം മതത്തിലേക്കും താല്‌പര്യങ്ങളിലേക്കും മറ്റുള്ളവരെ ആകര്‍ഷിക്കാന്‍ ഏതറ്റം വരെ പോകാനും മടിക്കാത്ത ആത്മീവാദികളും മതനേതാക്കളുമുള്ള നമ്മുടെ നാട്ടില്‍ ഇങ്ങനെയൊരു മാതൃക വേറെ കണ്ടെത്താനാകുമോ? മതപരിവര്‍ത്തന കോലാഹലങ്ങളില്‍ രസിച്ചു നില്‍ക്കുന്നവര്‍ക്കു ചിന്തിക്കാനാകുമോ ഇത്തരമൊരു ഗുരുവിനെപ്പറ്റി?
ജാതിയും മതവും എന്നതുകൊണ്ട്‌ താന്‍ എന്താണ്‌ അര്‍ഥമാക്കുന്നതെന്ന്‌ ഗുരു ഒരിക്കല്‍ വ്യക്‌തമാക്കിയിട്ടുണ്ട്‌. നാം ജാതിമത ഭേദങ്ങള്‍ വിട്ടിരിക്കുന്നു എന്നു പറഞ്ഞതിന്‌ നിലവിലിരിക്കുന്ന യാതൊരു ജാതിയോടും മതത്തോടും നമുക്കു യാതൊരു പ്രത്യേക മമത ഇല്ലെന്നു മാത്രമേ അര്‍ഥമുള്ളൂ.താന്‍ പ്രോത്സാഹിപ്പിക്കുന്ന മതപരിവര്‍ത്തനം സംഘടിത മതങ്ങള്‍ ചെയ്‌തുകൊണ്ടിരിക്കുന്ന മതപരിവര്‍ത്തനമേയല്ലെന്നും ഗുരു വ്യക്‌തമാക്കിയിട്ടുണ്ട്‌:
ബാഹ്യമായ മാറ്റത്തിനാണ്‌ ഉത്സാഹമെങ്കില്‍ അത്‌ മതപരിവര്‍ത്തനമല്ല. സമുദായ പരിവര്‍ത്തനമാണ്‌. ആദ്യത്തെ മതത്തില്‍ നിന്നുള്ള പരിവര്‍ത്തനം ചിന്താശീലയുള്ള ഓരോ വ്യക്‌തിയിലും ക്രമേണ സംഭവിച്ചുകൊണ്ടിരിക്കുന്നുണ്ട്‌. ഹിന്ദുമതം, ക്രിസ്‌തുമതം എന്നിങ്ങനെ പ്രത്യേക നാമങ്ങളില്‍ അറിയപ്പെടുന്ന മതങ്ങളില്‍ ചേര്‍ന്നിരിക്കുന്നവരില്‍ ഒരാള്‍ക്ക്‌ ആ മതത്തില്‍ വിശ്വാസമില്ലെന്നു വന്നാല്‍ അയാള്‍ ആ മതം മാറുകതന്നെയാണു വേണ്ടത്‌.
പിറന്നുപോയ മതം ഉപേക്ഷിക്കുന്നത്‌ മാപ്പര്‍ഹിക്കാത്ത തെറ്റാണെന്നു വിധിക്കുന്ന ലോകത്താണ്‌ വ്യക്‌തിയുടെ മതസ്വാതന്ത്ര്യത്തിനു വേണ്ടി വാദിച്ച മഹാഗുരു ജീവിച്ചിരുന്നതെന്നോര്‍ക്കണം. ശ്രീനാരായണ ഗുരുവിന്റെ തത്വങ്ങള്‍ തമസ്‌കരിച്ച്‌, അദ്ദേഹത്തെ ഹിന്ദുസന്യാസിയാക്കിയവരുടെ ലക്ഷ്യവും ഇതില്‍ നിന്നു വ്യക്‌തമാകും. ഗുരു നിര്‍ദേശിച്ചപോലെ ഓരോ വ്യക്‌തിയും തന്റെ വിവേകശക്‌തിയനുസരിച്ച്‌ മതം തെരഞ്ഞെടുക്കാന്‍ തുടങ്ങിയാല്‍ മതത്തിന്റെ പേരില്‍ വേഷം കെട്ടി, മതത്തിന്റെ വരുമാനത്തിന്‌ ഉപജീവനം നടത്തുന്ന വലിയൊരു വിഭാഗം പട്ടിണിയിലായിപ്പോകുമായിരുന്നു. അതിനവര്‍ സമ്മതിക്കില്ലല്ലോ.
ഒരു മതത്തിനും തനതായ അസ്‌തിത്വവും വ്യക്‌തിത്വവുമില്ല എന്നതാണു സത്യം. ഓരോ മതവും തൊട്ടു മുമ്പുണ്ടായ മതത്തില്‍ നിന്നോ മതങ്ങളില്‍ നിന്നോ പാഠം ഉള്‍ക്കൊണ്ടുകൊണ്ടാണ്‌. ഹിന്ദുമതമെന്ന പേരില്‍ അറിയപ്പെടുന്ന ഹൈന്ദവധര്‍മം കാലാകാലങ്ങളില്‍ പരിണാമം പ്രാപിച്ചാണ്‌ ഇന്നത്തെ നിലയില്‍ എത്തിയത്‌. ഹിന്ദു മതത്തില്‍ നിന്ന്‌ ഊര്‍ജം ഉള്‍ക്കൊണ്ടാണ്‌ ജൈനമതവും ബുദ്ധമതവുമെല്ലാം പിറവിയെടുത്തത്‌. സെമിറ്റിക്‌ മതങ്ങളുടെ ഉല്‌പത്തിയിലും വളര്‍ച്ചയിലുമുള്ള കൊള്ളക്കൊടുക്കലുകള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണല്ലോ. മോസസ്‌ മുതല്‍ മുഹമ്മദ്‌ നബി വരെയുള്ള പ്രവാചകന്മാര്‍ക്കും ജൂതന്മാരുടെ വിശുദ്ധ ഗ്രന്ഥം മുതല്‍ ഖുര്‍ആന്‍ വരെയുള്ള വിശുദ്ധ ഗ്രന്ഥങ്ങള്‍ക്കുമെല്ലാം ഒരു നൈരന്തര്യമുണ്ട്‌. ക്രിസ്‌തുവോ നബിയോ പൂര്‍വകാല മതതത്വങ്ങളെ തള്ളിപ്പറയുന്നില്ല. അവയില്‍ പറ്റിക്കൂടിയ അഴുക്കുകളെ ചൂണ്ടിക്കാണിക്കുകയും പുതുവഴി നിര്‍ദേശിക്കുകയുമാണു ചെയ്‌തത്‌. അപ്പോള്‍ മതങ്ങള്‍ തമ്മില്‍ എന്തിനാണു ശത്രുത?
ഗുരു ഈ ആശയം ലളിതമായി നമ്മുടെ മുമ്പില്‍ അവതരിപ്പിക്കുന്നുണ്ട്‌: ഒരു മതാചാര്യന്റെ പേരില്‍ പല ആചാര്യന്മാരുടെ ഉപദേശങ്ങളടക്കി അതിനെ ഒരു മതമെന്നു പേരു വിളിക്കാമെങ്കില്‍ പല പല ആചാര്യന്മാരാല്‍ സ്‌ഥാപിതമായ എല്ലാ മതങ്ങളും ചേര്‍ത്ത്‌ അതിനെ ഒരു മതമെന്നോ ഏക മതമെന്നോ എന്തുകൊണ്ടു പറഞ്ഞുകൂടാ. മതത്തിന്റെ പേരില്‍ ഭ്രാന്ത്‌ മൂത്ത്‌ ആയുധമെടുത്ത്‌ പോരാടുന്നവര്‍ക്കു നേരെ ഗുരു ഒരിക്കല്‍ ഉന്നയിച്ച ഈ ചോദ്യം ആയിരം വട്ടം ആവര്‍ത്തിച്ചുന്നയിക്കേണ്ട കാലം അതിക്രമിച്ചില്ലേ?
മതപരിവര്‍ത്തനം തടയാന്‍, മതപരിവര്‍ത്തനത്തിനിറങ്ങിയവരെ ചുട്ടുകൊല്ലുകയോ മതംമാറിയവരെ ആക്രമിക്കുകയോ ആണല്ലോ ഇപ്പോഴത്തെ പരിഹാരമാര്‍ഗം. എന്നാല്‍ മതപരിവര്‍ത്തനം അവസാനിപ്പിക്കാന്‍ വളരെ ലളിതമായ മാര്‍ഗം ഗുരു ഉപദേശിക്കുന്നുണ്ട്‌.
സമബുദ്ധിയോടും സമഭക്‌തിയോടും കൂടി എല്ലാ മതങ്ങളെയും എല്ലാവരും പഠിച്ചറിയാനും ലഭിച്ച അറിവിനെ പരസ്‌പര സ്‌നേഹപൂര്‍വം വിനിമയം ചെയ്യുന്നതിനും ശ്രമിക്കട്ടെ. മത്സരം മതം നിമിത്തമല്ല മദം നിമിത്തമാണെന്ന്‌ അപ്പോള്‍ മനസിലാകും. മതപരിവര്‍ത്തനോത്സാഹവും അപ്പോള്‍ അസ്‌തമിക്കും.
ഗുരു പറഞ്ഞ വാക്യം ആവര്‍ത്തിക്കട്ടെ. മത്സരം മതം നിമിത്തമല്ല. മദം നിമിത്തമാണ്‌. നമ്മള്‍ എപ്പോഴാണ്‌ ഈ യാഥാര്‍ഥ്യം തിരിച്ചറിയുക? തിരിച്ചറിയുമ്പോള്‍ മാത്രമേ വാദിക്കാനും ജയിക്കാനുമുള്ള മത്സരത്തില്‍ നിന്നും അറിയാനും അറിയിക്കാനുമുള്ള യാഥാര്‍ഥ്യത്തിലേക്കു പ്രവേശിക്കാന്‍ നമ്മള്‍ക്കു കഴിയൂ. ഗുരു അതു തിരിച്ചറിഞ്ഞിരിക്കുന്നു. അതുകൊണ്ടാണല്ലോ സര്‍വമത സമ്മേളന വേദിയുടെ പ്രവേശന കവാടത്തില്‍ ആ പ്രഖ്യാപനം എഴുതിവച്ചത്‌: വാദിക്കാനും ജയിക്കാനുമല്ല, അറിയാനും അറിയിക്കാനുമാണ്‌.
അതുകൊണ്ടു തന്നെയാണല്ലോ ശ്രീലങ്കയില്‍ വച്ചു തന്നെ വന്നുകണ്ട്‌ മതം മാറാന്‍ തയാറായ മുസ്ലീമായ ഭക്‌തനോട്‌ മുസ്ലീമായി ജീവിക്കാന്‍ ഗുരു ഉപദേശിച്ചത്‌. മതമല്ല, മതത്തിന്റെ പേരിലുള്ള മദം തന്നെയാണ്‌ പ്രശ്‌നം, ഗുരുവിന്റെ കാലത്തേക്കാള്‍ ഇക്കാലത്ത്‌. മദവൈരം കൊടുമ്പിരികൊള്ളുമ്പോള്‍ ഗുരു പ്രാര്‍ഥിച്ചപോലെ നമുക്കും പ്രാര്‍ഥിക്കാതിരിക്കാനാവില്ല, നരനും നരനും തമ്മില്‍ സാഹോദര്യമുദിക്കണം
ശ്രീ നാരായണ ഗുരു

നിങ്ങള്‍ നിങ്ങള്‍ക്ക് വെളിച്ചമാകുക-ബുദ്ധന്‍


ചരിത്രപരമായി ബുദ്ധന്‍ അദ്ദേഹം പ്രചരിപിച്ച ധമ്മത്തിന്റെ മൂര്‍ത്തീ ഭാവമാണ് .പറഞ്ഞ വാക്കുകളെല്ലാം ബുദ്ധന്‍ പ്രവര്‍ത്തിച്ചു . അദ്ദേഹം കണ്ടെത്തിയ ആത്യന്തിക സത്യങ്ങള്‍ വിശ്രമമില്ലാതെ പ്രചരിപിക്കുകയും അതിന്റെ യഥാര്‍ത്ഥ മാത്രുകയാകുകയും ചെയ്തു .അടിസ്ഥാനപരമായി മനുഷ്യന്റെ ദൌര്‍ബല്യങ്ങള്‍ ഒന്നും തന്നെ ബുദ്ധന്‍ കാണിച്ചില്ല. ലോകം കണ്ടതില്‍ വെച്ച് ഏറ്റവും മഹത്തായ വിജ്ഞാനം ,അനുകമ്പ ,ധാര്‍മികത തുടങ്ങിയവ പ്രചരിപിച്ചതാണ് ബുദ്ധന്‍റെ ഗുണങ്ങളായി ലോകം കാണുന്നത് .ആധ്യാത്മികതയുടെ അത്യുന്നതമായ നെറുകയില്‍ എത്തിയതിന്റെ ഉദാഹരണമായി ബുദ്ധന്‍ പ്രതിനിധാനം ചെയ്യുന്നു.
ലോകത്ത് ആര്‍ക്കും സത്യസന്ധമായ സംപൂരണത കൈവരിക്കാന്‍ കഴിയുമെന്ന് ബുദ്ധന്‍ പഠിപിച്ചു.ലോകത്ത് ഒരു പ്രവാചകനും മതസ്ഥപകാനും ഇത്തരത്തില്‍ തന്റെ അനുയായികളോട് ഇങ്ങനെ പറഞ്ഞിട്ടില്ല "നിങ്ങള്‍ക്ക് തനിച്ചു സന്തോഷം, സമാധാനം, ധാര്‍മികമായ ഔന്ന്യത്യം എന്നിവ നേടാന്‍ കഴിയുമെന്ന് ". ശരിയായ രീതിയില്‍ ശീലിച്ചാല്‍ ഞാന്‍ നേടിയ ബോധോദയം നിങ്ങള്‍ക്കും കൈവരിക്കാന്‍ കഴിയുമെന്ന് ബുദ്ധന്‍ തന്റെ അനുയായികളെ പഠിപിച്ചു.

ചോദ്യം ചെയ്യപെടാത്ത ആചാരങ്ങളും, വിശ്വാസങ്ങളുടെയും പരമോന്നതമായ സത്തയാണ് "മതം" എങ്കില്‍ ബുദ്ധമതം തീര്‍ച്ചയായും ഒരു മതമല്ല. അത് മതങ്ങളുടെ വ്യവസ്ഥാപിതമായ നിരവചനം ത്തിനും അപ്പുറത്താണ് .ബുദ്ധമതം ബുദ്ധിപരമായ സംശയങ്ങളെ പ്രോത്സാഹിപ്പിക്കുന്നു. മാത്രമല്ല ഒരു വ്യക്തിയുടെ ശക്തിമത്തായ മാഹത്മത്യത്തില്‍ വിശ്വസികുകയും ചെയ്യുന്നു. ആചാരങ്ങളും വിശ്വാസങ്ങളും ഉത്സവങ്ങള്‍ പോലെ നമുക്ക് കാണാം .അത് നമ്മില്‍ പ്രചോദനം ഉണ്ടാക്കുന്നു .എന്നാല്‍ അതൊരിക്കലും നമുക്ക് വിച്ഞാനവും സന്തോഷവും നല്‍കുന്നില്ല. അതുകൊണ്ടാണ് ഒരു മതത്തിനും അപ്പുറത്താണ് ബുദ്ധമതത്തിന്റെ സ്ഥാനം എന്ന് പറയപെടുനത് .
സര്‍വ്വ വ്യാപിയായ മതം
ബുദ്ധനെ സമ്പന്ധിച്ചിടത്തോളം എല്ലാ ജീവജാലങ്ങളുടെയും യഥാര്‍ത്ഥ സന്തോഷമാണ് പ്രധാനം.ബുദ്ധന്‍റെ വചനങ്ങള്‍ സമൂഹത്തിലെ ആര്‍ക്കും ശീലിക്കാം.അത് തീര്‍ച്ചയായും പരിപൂര്‍ണമായും മുന്‍ വിധി ഇല്ലാത്തതും സത്യസന്ധമായും ലോകോതരമായും എല്ലാവര്ക്കും വേണ്ടി ഉള്ളതുമാണ്.
മനസിന്‍റെ ശുചീകരണം

ബുദ്ധമതം എല്ലാവിധ ദുഷ്ടതകളെയും മനസ്സില്‍നിന്നും ഇല്ലാതാക്കുവാനും നന്മകള്‍ ചെയ്യുവാനും പ്രോത്സാഹിപിക്കുന്നു. ഒരു വ്യക്തിയുടെ മനസിന്റെ ശുചീകരണം എങ്ങിനെയാണ്‌ ? നന്മകളുടെയും ദുഷ്ടതകളുടെയും യഥാര്‍ത്ഥ അടിസ്ഥാനം, ദുഖത്തിന്റെയും സന്തോഷത്തിന്റെയും യഥാര്‍ത്ഥ കാരണം എന്നിവ കൂടി ബുദ്ധമതം നമ്മെ പഠിപിക്കുന്നു.
സ്വയം വിശ്വാസം
ബോധോദയം ഉണ്ടാകുവനായി ബുദ്ധന്‍ ധ്യാനത്തില്‍ ഇരിക്കുമ്പോള്‍ അദ്ദേഹത്തിന് ഒരു ദൈവവും ഒളിഞ്ഞിരിക്കുന്ന അധ്യാത്മിക ശക്തി പുറത്തെടുത്തു നല്‍കിയില്ല, ഒരാളും ബുദ്ധനു മത നിയമങ്ങള്‍ പഠിപിക്കാനായി അറിവ് നല്‍കിയില്ല .
ബുദ്ധന്‍ പറഞ്ഞു "എനിക്ക് ഒരിക്കലും ഒരു ടീച്ചര്‍ ഉണ്ടായിരുന്നില്ല, അല്ലെങ്കില്‍ ഒരു മഹാത്മാവോ എന്നെ പഠിപിചില്ല. അതുമല്ലെങ്കില്‍ ബോധോദയം എങ്ങിനെ ഉണ്ടാകുമെന്ന് ആരും പറഞ്ഞു തന്നില്ല. മഹത്തായ വിച്ഞ്ഞാനം ഞാന്‍ നേടിയത് എന്‍റെ സ്വന്തം പ്രയത്നം, എന്‍റെ ശക്തി , എന്‍റെ വിച്ഞാനം , എന്‍റെ മനശുദ്ധി എന്നിവകൊണ്ടാണ് .അതുപോലെ തന്നെ ഈ മഹത്തായ ലക്‌ഷ്യം നേടാനായി നിങ്ങള്‍ക്ക് ഓരോര്തര്കും പൂര്‍ണത കൈവരിക്കാന്‍ കഴിയും "
ചിന്തയുടെ സ്വാതന്ത്ര്യം
ലോകത്ത് നിലനില്കുന്ന മറ്റു മതങ്ങളില്‍ നിന്നും അവ പ്രചരിപിക്കുന്ന വ്യവസ്ഥാപിതമായ തത്വങ്ങളില്‍ നിന്നും വ്യത്യസ്തമായി ബുദ്ധമതത്തിന്റെ തത്വ ശാസ്ത്രവും വിച്ഞാനവും മനുഷ്യരില്‍ സ്വതന്ത്ര ചിന്ത പ്രോത്സാഹിപിക്കുന്നു .
ബുദ്ധന്‍റെ തത്വങ്ങളെ പരിഗണിക്കാന്‍ അദ്ദേഹം പറഞ്ഞെങ്കിലും അവ സ്വീകരികുമ്പോള്‍ നിയമപരമായ ഒരു കരാറോ ,നിരബന്ധമോ ഇല്ല എന്നതാണ് പ്രധാന തത്വം .
സത്യസന്ധമായ അറിവ്

ബുദ്ധന്‍ സത്യത്തിന്റെ മഹാനായ അധ്യാപകനാണ് .നമ്മെ കുറിച്ചും നമ്മള്‍ ജീവിക്കുന്ന ചുറ്റുപാടുകളെ കുറിച്ചും സമഗ്രമായി അറിയാനുള്ള വഴിയാണ് ബുദ്ധമതത്തിലോറെ തുറക്കുക. ഇന്ത്യയില്‍ രണ്ടാം നൂറ്റാണ്ട് മുതല്‍ ഒന്ബതാം നൂറ്റാണ്ട് വരെ നിലനിന്നിരുന്ന ലോകത്തെ ആദ്യത്തെ സരവകലസാല - നളന്ദ സര്‍വ്വകലാസാലയെ കുറിച്ച് അറിയുമ്പോള്‍ ഇക്കാര്യത്തിലെ പ്രാധാന്യം നമുക്ക് മനസ്സിലാകും . ലോകത്തെമ്പാടുമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഈ കലാശാല തുറന്നുകൊടുത്തിരുന്നു. മാത്രമല്ല ഏറെ കഴിവുള്ള ബുദ്ധസന്യാസിമാര്‍, ബുദ്ധമത പണ്ഡിതര്‍ ഇവിടെ താമസിച്ചു പഠിപിച്ചിരുന്നു.
സമാനതയില്ലാത്ത അധ്യാപകന്‍
ബുദ്ധന്‍ സമാനതയില്ലാത്ത അധ്യാപകനാണ് . അദ്ദേഹം സ്വതന്ത്രമായും കര്മോല്സുകമായും പ്രവര്‍ത്തിച്ചു .തന്റെ അനുയായികളെയും, മറ്റു പ്രമാണങ്ങളില്‍ വിശ്വസിക്കുന്ന എല്ലാവരെയും അധ്യേഹത്തിന്റെ പ്രബോധനങ്ങളെ എല്ലാ അര്‍ത്ഥത്തിലും വെല്ലുവിളിക്കാനും എല്ലാ സംശയങ്ങള്‍ തീര്‍ക്കുവാനും ക്ഷണിച്ചു .ബുദ്ധന്‍റെ സത്യസന്ധമായ നിലപാട് മൂലം അദ്ധേഹത്തിന്റെ തത്വങ്ങളെകുറിച്ച് അനുയായികള്‍കിടയില്‍ ചര്‍ച്ചകളും വാദ പ്രതിവാദങ്ങളും നടന്നിരുന്നു .വ്യത്യസ്തമായ ബുദ്ധ മത സ്ഥാപനങ്ങള്‍ ഉണ്ടെങ്കിലും അവ തമ്മില്‍ അതിക്രമങ്ങള്‍ ഉണ്ടാകാറില്ല. ഒരാള്‍ ഒരു സത്യം മനസിലാക്കിയാല്‍ അത് സംബന്ധിച്ച് തര്‍ക്കങ്ങള്‍ വരുമ്പോള്‍ ഒരിക്കലും ഭയപെടില്ല. സത്യം എപ്പോഴും വിജയിക്കുമെന്നും ബുദ്ധന്‍ മനസിലാക്കി .വ്യത്യസ്തമായ ചോദ്യങ്ങളും അതിനു അദ്ദ്യേഹം നല്‍കിയ മറുപടികളും മതപരമായി ബുദ്ധ തത്വങ്ങള്‍ക്ക് മുതല്‍ കൂട്ടായി മാറി .ഇന്ന് മനുഷ്യജീവിതവുമായി ബന്ധപെട്ടു ഏതു തരം ചോദ്യങ്ങള്‍ക്കും വളരെ ലളിതമായി ഉത്തരം നല്കാന്‍ ബുദ്ധമത വിശ്വാസികള്‍ക് കഴിയുന്നു .അതുമായി ബന്ധപെട്ടു ബുദ്ധന്‍ പറഞ്ഞ വാക്യങ്ങള്‍ ഉദ്ധരിച്ചുകൊണ്ട് ബോധ്യപെടുത്താനും കഴിയുന്നു.
അന്ധമായ വിശ്വാസമില്ല
ബുദ്ധന്‍ സ്വര്‍ഗ്ഗമോ അതല്ലെങ്കില്‍ മറ്റെന്തെങ്കിലും പ്രതിഫലമോ തന്റെ അനുയായികള്‍ക് വാഗ്ദാനം ചെയ്തില്ല .ബുദ്ധനില്‍ വിശ്വസിച്ചാല്‍ മോക്ഷം ലഭിക്കുമെന്നും പറഞ്ഞില്ല. അദ്ധേഹത്തിന്റെ അഭിപ്രായത്തില്‍ മതം എന്ന് പറയുന്നത് വില പേശല്‍ അല്ല.മറിച്ച്‌ ഒരു വ്യക്തിക്ക് തനിച്ചും മറ്റുള്ളവര്കും മഹത്തായ ബോധം ഉണ്ടാക്കുന്നതിനും അതിലൂടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാകുന്നതിനും ആത്യന്തികമായി ജീവിതത്തില്‍ നിന്നുള്ള മോചനത്തിനായുള്ള മഹത്തായ പാതയാണ് .ബുദ്ധന്‍ പറഞ്ഞ തത്വങ്ങളില്‍ വെറുതെ വിശ്വസിക്കുന്നതിന് പകരം അതിനെകുറിച്ച് കൂടുതല്‍ പഠിക്കാനാണ്
അദ്ദേഹം ആഹ്വാനം ചെയ്തത് .വൈകാരികമായ അന്ധമായ സമീപനത്തോടെ മതത്തെ പഠിക്കുന്നതിനു പകരം അതിനെക്കുറിച്ച്‌ വ്യത്യസ്തമായ വഴികളിലൂടെ പഠിക്കുകയും നിരീക്ഷികുകയും ചെയ്ത്‌ അത് ലോകത്തിനു ഗുണകരമെങ്കില്‍ മാത്രം സ്വീകരിക്കാനും മറ്റുള്ളവരെ സ്വീകരിക്കാന്‍ പ്രേരിപിക്കാനും ബുദ്ധന്‍ പറഞ്ഞു. ബുദ്ധമതത്തെ മതങ്ങളുടെ വ്യാഖാനം എന്ന് ചിലപോഴെങ്കിലും പറയുന്നത് അതുകൊണ്ടാണ് .മനസ്സിനെയും പ്രവര്ത്തികളെയും കുറിച്ച് പഠിക്കുന്ന ഗവേഷകര്‍ ബുദ്ധമതത്തെ അന്ഗീകരിക്കുന്നതും അതുകൊണ്ടാണ് .
അനുഭവങ്ങളില്‍ വിശ്വസിക്കുന്നു
ബുദ്ധ മതം മാത്രമാണ് ദൈവത്തിന്റെ സന്ദേശം ആണെന്ന് പരിചയപെടുത്താതെ, അത് സ്ഥാപിച്ച മഹാന്‍റെ അനുഭവങ്ങള്‍ യാതാര്ത്യബോധം, വിജ്ഞാനം, ബോധോദയം എന്നിവ ആധാരമാക്കി മനുഷ്യ സമൂഹത്തിനു അറിവ് പകര്‍ന്നുകൊടുക്കുന്ന ഏക മതം .അത് തുടങ്ങുന്നത് അറിവിന്‍റെ അടിത്തറയില്‍ നിന്നും അനുഭവങ്ങളില്‍ നിന്നുമാണ്. അല്ലാതെ അന്ധ വിശ്വാസത്തില്‍ നിന്നല്ല .മനുഷ്യന്‍റെ പ്രശ്നങ്ങള്‍ തീര്‍ച്ചയായും മനസിലാക്കേണ്ടത് അവന്‍റെ അനുഭവത്തില്‍ നിന്നാണെന്നും , അത് പരിഹരിക്കപെടുന്നത് മനുഷ്യന്‍റെ മനസിന്‍റെ മഹത്തായ സ്വഭാവം വികസിപിക്കുന്നത്തിലൂടെയും മനസ്സിന്‍റെ സുചീകരണത്തിലൂടെയും ആണ്.അല്ലാതെ വേറൊരാളില്‍ നിന്നല്ല. അതുകൊണ്ടാണ് ബുദ്ധന്‍ ഞാനൊരു അമാനുഷികനായ രക്ഷകര്‍ത്താവാണ് എന്ന് ഒരിക്കലും പറയാതിരുന്നത്. ബുദ്ധന്‍ ഒരിക്കലും ഒരു രക്ഷകര്‍ത്താവിനെ കണ്ടെത്തിയില്ല. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ നാം തന്നെയാണ് നമ്മുടെ രക്ഷകര്‍.
അഖണ്ഡമായ സത്യം
കപട വേഷധാരിയായി അഭിനയിക്കാതെ സത്യമെന്താണോ ,അത് എവിടെയാണ് ,എങ്ങിനെയാണോ അത് സ്വീകരിക്കുകയും ജീവിതമെന്ന പരമാര്തത്തെ ധൈര്യപൂര്‍വ്വം നേരിടാനും ബുദ്ധന്‍ നമ്മെ പ്രോത്സാഹിപിക്കുന്നു .സത്യസന്ധത നമ്മില്‍ യഥാര്‍ത്ഥ സന്തോഷം ജനിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ശാസ്ത്രിയത
ബുദ്ധമതത്തിന് അതിന്‍റെ തത്വങ്ങള്‍ക്ക് പുതിയ വ്യാഖ്യാനങ്ങള്‍ ഒരിക്കലും നല്കേണ്ടി വന്നിട്ടില്ല. പുതിയതായി തെളിയിക്കപെട്ട ശാസ്ത്രിയ കണ്ടെത്തലുകള്‍ ഒരിക്കലും ബുദ്ധന്‍റെ തത്ത്വങ്ങളുമായി പരസ്പരം വിരുധങ്ങളാകുകയോ ചെയ്യുനില്ലെന്നു മാത്രമല്ല ബുദ്ധന്‍റെ അധ്യാപന രീതി വളരെ ശാസ്ത്രിയമായി തെളിയിക്കപെടുകയും ചെയ്യുന്നു.ഏതു സാഹചര്യത്തിലും ബുദ്ധന്‍റെ തത്വങ്ങള്‍ അതിന്‍റെ അടിസ്ഥാനപരമായ ആശയങ്ങളില്‍ മാറ്റം വരാതെ നിലനില്‍കുന്നു .ബുദ്ധ മതത്തിന്‍റെ മൂല്യം മനസ്സിലാക്കുന്നതില്‍ മനുഷ്യ മനസ്സില്‍ ചിലപ്പോള്‍ ഏറ്റകുറച്ചിലുകള്‍ ഉണ്ടായേക്കാം. ഒരു ദുഷിച്ച സമൂഹത്തില്‍ ബുദ്ധന്‍റെ തത്വങ്ങള്‍ ജിവിതത്തില്‍ പകര്‍ത്തുമ്പോള്‍ വളരെ വിഷമതകളും നേരിടേണ്ടി വന്നേക്കാം എന്നിരുന്നാലും ബുദ്ധമത തത്വങ്ങുളുടെ മൂല്യം ഉയര്‍ന്ന സാംസ്‌കാരിക നിലവാരം പുലര്തുന്നവരുടെ മനസ്സില്‍ എപ്പോഴും വിലമതിക്കാന്‍ ആകാത്തതാണ്.
ഇരുപതാം നൂറ്റാണ്ടിലെ അറിയപെടുന്ന നോബല്‍ സമ്മാന ജേതാവും ഗണിത ശാസ്ത്രഞ്ഞനുമായ ആല്‍ബര്‍ട്ട് ഐന്‍സ്ടീന്‍ പറഞ്ഞ വാക്കുകള്‍ ശ്രദ്ധിക്കുക :" ഭാവിയിലെ മതം എന്നുപറയുന്നത് പ്രപഞ്ച സമ്പന്തിയായ മതമാണ്‌ .അതിശയിപിക്കുന്ന വൈക്തി ദൈവങ്ങളും, ചോദ്യം ചെയ്യപെടാത്ത സിദ്ധാന്തങ്ങളും ദൈവ ശാസ്ത്രങ്ങളും ഒഴിവാക്കപെടും. അത് പ്രകൃതിപരവും ആധ്യാത്മികവുമായ കാര്യങ്ങള്‍ കൂട്ടി ഇണക്കുന്നതും എല്ലാവിധ അനുഭവങ്ങളുടെയും വെളിച്ചതിലുള്ളതും, പ്രകൃതി- ആധ്യാത്മികത എന്നിവയുടെ അര്‍ത്ഥപൂര്‍ണമായ ഐക്യതിനെയും ഉള്‍കൊള്ളുന്നതും ആയിരിക്കും .ഇതിന് ബുദ്ധമതം ഉത്തരം നല്‍കുന്നു . ആധുനിക ശാസ്ത്രവുമായി ഒത്തു ചേര്‍ന്ന് പോകാന്‍ കഴിയുന്ന ഏതെങ്കിലും ഒരു മതമുണ്ടെങ്കില്‍ അത് ബുദ്ധമതം ആയിരിക്കും."
മഹത്തായ തത്വ ശാസ്ത്രം
ഗണിത ശാസ്ത്രഞ്ഞനും തത്വ ജ്ഞാനിയും ,എഴുത്തുകാരനും , സാമൂഹ്യ വിമര്‍ശകനും , നോബല്‍ സമ്മാന ജേതാവും ആയ ബെട്രന്ട്‌ റസ്സലിന്റെ വാക്കുകള്‍ :" ചരിത്രത്തിലെ ഏറ്റവും മഹത്തായ മതങ്ങളില്‍ ഞാന്‍ ബുദ്ധമതത്തെ സ്വീകരിക്കുന്നു . ബുദ്ധമതം ചിന്തയുടെയും, ശാസ്ത്രിയതയുടെയും സമന്വയമായ തത്വ ശാസ്ത്രമാണ് . ശാസ്ത്രീയ സത്യങ്ങള്‍ ഉപദേശിക്കുന്ന മതമാണ്‌ ബുദ്ധമതം . യുക്തിപൂര്‍വമായ ചിന്തകളിലേക്ക് നയിക്കുകവഴി നമ്മുടെ പല രസകരമായ ചോദ്യങ്ങല്കും ഉത്തരം നല്കാന്‍ ബുദ്ധമതത്തിന് കഴിയുന്നു. എന്താണ് മനസ് ,എന്താണ് ശരീരം, ഇതില്‍ ഏതിനാണ് കൂടുതല്‍ പ്രാധാന്യം?, പ്രപഞ്ചം ഒരു ലക്ഷ്യത്തിലേക്ക് നീങ്ങികൊണ്ടിരിക്കുകയാണോ ? ഇവിടെ മനുഷ്യന്‍റെ സ്ഥാനം എന്ത് ? മനുഷ്യന് ശ്രേഷ്ടമായ ജീവിതമാണോ ഉള്ളത് ? ഇത്തരം ചോദ്യങ്ങള്‍ നമ്മളെ ശാസ്ത്രം നയിക്കാത്ത പല മേഖലകളിലേക്കും കൊണ്ടുപോകുന്നു .കാരണം ശാസ്ത്രത്തിനു പല പരിമിതികളുണ്ട് എന്നാല്‍ ബുദ്ധമതം കീഴടക്കുന്നത്‌ മനസ്സിനെയാണ്‌."
ശ്രേഷ്ടമായ മനശാസ്ത്രം
അനലറ്റിക്കല്‍ മനശാസ്ത്രത്തിന്റെ സ്ഥാപകനും, ആധുനിക മനശാസ്ത്രത്തിന്റെ പ്രഥമ പ്രവര്‍ത്തകനുമായ ഡോക്ടര്‍ . കാള്‍.ജി . ജങ്ങു ന്‍റെ അഭിപ്രായം നോക്കുക : " നമ്മള്‍ ബുദ്ധമതത്തോട് വളരെ അടുത്താണ് . ബുദ്ധന്‍റെ തത്വം വായിച്ചാല്‍ മനസ്സിലാകുന്നത്‌ രണ്ടായിരത്തി അഞ്ഞൂറ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ ആധുനിക മനശ്സ്ത്രപരമായ പല പ്രശ്നങ്ങളും ബുദ്ധന്‍ മനസിലാക്കുകയും അതിനെല്ലാം പരിഹാരം നിര്‍ദേശിച്ചു എന്നുമാണ് .മതങ്ങളെ കുറിച്ച് താരതമ്യം നടത്തുന്ന വിദ്യാര്‍ഥി എന്ന നിലക്ക് ഏറ്റവും പൂര്‍ണതയുള്ള മതം ബുദ്ധമതം മാത്രമാണ് .പരിണാമ സിദ്ധാന്തവും ,കര്‍മ്മ സിദ്ധാന്തവും മറ്റെല്ലാ മതതെക്കളും മുന്നിട്ടു നില്‍ക്കുന്നത് ബുദ്ധ മതത്തിലാണ്.". ആ മതത്തിന്‍റെ ചരിത്രമോ അതിന്‍റെ തത്വ ശാസ്ത്രപരമായ പഠനമോ അല്ല എന്നെ ബുദ്ധമതത്തിലേക്ക് അടുപിച്ചത്. പകരം ഒരു ഡോക്ടര്‍ എന്നാ നിലക്കുള്ള എന്‍റെ തൊഴിലിനോടുള്ള താല്പര്യമാണ് . മാനസികമായി ബുദ്ധിമുട്ടുന്ന രോഗികളെ ചികില്സിക്കലാണ് എന്‍റെ ജ്യോലി . അതുകൊണ്ട് തന്നെയാണ് മനുഷ്യത്വത്തെ കുറിച്ച് പഠിപിച്ച മഹാനായ അധ്യാപകനായ ബുദ്ധന്‍റെ തത്വങ്ങളെ പരിചയപെടാന്‍ എന്നെ പ്രേരിപിച്ചത്‌. ബുദ്ധന്‍റെ പ്രധാന തത്വങ്ങള്‍ ഒരു ചങ്ങലയാണ് . ജനനം , വാര്‍ധക്യം, രോഗം , മരണം എന്നിവയുടെ ഒരു ചങ്ങല."
ഭയമില്ലായ്മ
മതപരമായ അന്ധ വിശ്വാസങ്ങള്‍ക്കെതിരെ യുക്തിപരമായ വിശ്വാസം പ്രോത്സാഹിപിച്ച ഒരു ചരിത്ര പുരുഷനാണ് ബുദ്ധന്‍ .പുരോഹിതന്മാരുടെ ദുഷിച്ച അധികാരത്തില്‍ നിന്നും മനുഷ്യരെ മോചിപിക്കാന്‍ ബുദ്ധന്‍ ശ്രമിച്ചു. മതപരമായ കപടത - ഏകാധിപത്യം എന്നിവയില്‍ നിന്നും സ്വാതന്ത്രത്തിന്റെ വഴിയൊരുക്കിയ ആദ്യത്തെ വ്യക്തിയും ബുദ്ധാനാണ്. ചിന്തക്ക് പ്രാധാന്യം നല്‍കുകയും, ഭയപെടുത്തിയുള്ള വിശ്വാസങ്ങളെ ഒന്നിനെയും അനുസരിക്കേണ്ട്തില്ലെന്നും പറഞ്ഞ വ്യക്തിയാണ് ബുദ്ധന്‍ .
പ്രാപഞ്ചികമായ അനുകമ്പ
ബുദ്ധന്‍റെ അനുകമ്പ പ്രാപഞ്ചികമാണ് . ചെറുതുമുതല്‍ വലുതുവരെയുള്ള എല്ലാ ജീവജാലങ്ങളെയും അദ്ദേഹം അദ്ദേഹം തുല്യമായി കണ്ടിരുന്നു. എല്ലാ ജീവജാലങ്ങല്കും നമ്മെ പോലെതന്നെ വികാരങ്ങള്‍ തിരിച്ചറിയാനുള്ള കഴിവുണ്ടെന്നും ബുദ്ധന്‍ അഭിപ്രായപെട്ടു .
അക്രമ രാഹിത്യം

ബുദ്ധമതത്തിന് യുദ്ധത്തിന്‌ സ്ഥാനമില്ല. ബുദ്ധന്‍ പറഞ്ഞു" വിജയിക്കുന്നവര്‍ വേറുപിനെ പ്രസവിക്കുന്നു, പരാജിതര്‍ ദുഖത്തില്‍ ജീവിക്കുന്നു. ആരാണോ വിജയവും പരാജയവും നിരാകരിക്കുന്നത് അവന്‍ സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കുന്നു."
ബുദ്ധന്‍ അക്രമ രാഹിത്യത്തെ കുറിച്ചും സമാധാനത്തെ കുറിച്ചും പഠിപ്പിക്കുക മാത്രമല്ല ചെയ്തത് , അദ്ദേഹം മാത്രമാണ് യുദ്ധം തടയാനായി യുദ്ധകളത്തിലേക്ക് ഇറങ്ങി ചെന്ന ഒരേയൊരു മതസ്ഥപകാനും പ്രവാചകനും.
മനുഷ്യ സമത്വം
സമൂഹത്തിലും വര്‍ഗ്ഗത്തിലും നിലനിന്നിരുന്ന ജാതിപരമായ വിവേചനം, വെറുപ്പ്‌ എന്നിവക്കെതിരെയും വ്യതിപരമായ സ്വതന്ത്രം, സമത്വം, എന്നിവക്കുവേണ്ടിയും സംസാരിച്ച ആദ്യത്തെ വ്യക്തിയും മഹാനായ ബുദ്ധാനാണ്. അദ്ദേഹം സാമൂഹ്യപരമായ സഹകരണവും, സമൂഹത്തിലെ എല്ലാ കാര്യങ്ങളിലും സജീവമായി ഇടപെടാനും ജനങ്ങളെ പ്രോത്സാഹിപിച്ചു. ബുദ്ധന്‍റെ അഭിപ്രായത്തില്‍ എല്ലാ മനുഷ്യരെയും അളക്കേണ്ടത്‌ അവന്‍റെ ധാര്‍മ്മിക മൂല്യങ്ങളുടെ അടിസ്ഥാനത്തിലുള്ള സ്വഭാവത്തെ നോക്കിവേണം.
ബുദ്ധന്‍ പറഞ്ഞു: " ഭൂമിയുടെ എല്ലാ ഭാഗങ്ങളിലേക്കും കടന്നു ചെല്ലുക ഇത് പ്രചരിപ്പിക്കുക, അവരോടു പറയുക " ദരിദ്രനും കഷ്ടത അനുഭവിക്കുനവനും, പണക്കാരനും ഉയര്‍ന്നവനും എല്ലാവരും ഒന്നാണ് .എല്ലാ ജാതിക്കാരും ഈ മതത്തില്‍ ഒന്നിക്കുന്നു, സമുദ്രത്തില്‍ പുഴകള്‍ ചെന്ന് ചേരുന്നത് പോലെ."
ആണ്‍ പെണ്‍ സമത്വം
എല്ലാ കാര്യങ്ങളിലും ആണിനും പെണ്ണിനും തുല്യമായ അവകാശം ബുദ്ധന്‍ കണ്ടിരുന്നു. മതപരമായ ജീവിതത്തില്‍ തുല്യമായ പ്രാതിനിധ്യവും സ്വാതന്ത്രവും ബുദ്ധന്‍ നല്‍കിയിരുന്നു. ബുദ്ധന്‍ സ്ഥാപിച്ച സന്യാസി സംഘത്തില്‍ സ്ത്രീകള്‍ക്ക് സന്യാസിമാരായി ചേരാനുള്ള സ്വാതന്ത്രം നല്‍കിയിരുന്നു. ഇത് ആ കാലഘട്ടത്തില്‍ തികച്ചും മഹത്തരമായ കാര്യവും ആയിരുന്നു
ജനാധിപത്യം
ബുദ്ധന്‍ ജനാധിപത്യപരമായ നടപടി ക്രമങ്ങളുടെയും കൂടിയാലോജനകളുടെയും വക്താവായിരുന്നു. ബുദ്ധന്‍ സ്ഥാപിച്ച സന്യാസി , സന്യസിനികളുടെ സംഘത്തില്‍ എല്ലാ അംഗങ്ങളുടെയും വ്യക്തിപരമായ അഭിപ്രായ സ്വാതന്ത്രവും, പൊതുവായ കാര്യങ്ങളെ സംബന്ധിച്ച് അഭിപ്രായങ്ങള്‍ മുന്നോട്ടു വെക്കാനുള്ള സ്വതന്ത്രവും നല്‍കിയിരുന്നു. പ്രധാനപെട്ട ചോദ്യങ്ങള്‍ പോന്തിവന്നാല്‍ അത് ഇന്ന് നിലനില്‍ക്കുന്ന പാര്‍ലിമെന്റ്രി സംവിധാനത്തിന്‍റെ രീതിയില്‍ ചര്‍ച്ച ചെയ്യുകയും തീരുമാനം എടുക്കുകയും ചെയ്തിരുന്നു.
പരിസ്ഥിതി സംരക്ഷണം
മനുഷ്യനും പ്രകൃതിയും പരസ്പരം ബന്ധപെട്ടു കിടക്കുന്നതിനാല്‍ പ്രകൃതിയെ സംരക്ഷിക്കാനും, ബഹുമാനിക്കാനും ബുദ്ധന്‍ മനുഷ്യരെ ശരിക്കും പ്രോത്സാഹിപിച്ചിരുന്നു.
മൃഗബലിക്ക് എതിര്
ഒരു വ്യക്തിയുടെ സ്വാത്രപരമായ നേട്ടത്തിന് വേണ്ടി ജീവനുള്ളവയെ കൊല്ലുന്നത്‌ ക്രൂരതയാണെന്ന് ബുദ്ധന്‍ പറഞ്ഞു. അതിനെ അദ്ദേഹം അംന്ഗീകരിച്ചില്ല.
മഹത്തായ അത്ഭുതം എന്നാല്‍ ചൂഷണം അല്ല
ബുദ്ധന്‍ പറഞ്ഞു : അറിവില്ലാതെ ജീവിക്കുന്ന വ്യക്തിയുടെ അറിവിലേക്കുള്ള മാറ്റമാണ് മഹത്തായ അത്ഭുതം എന്ന് പറയുന്നത്. താന്‍ നേടിയ ശാരീരികമായ അത്ഭുതങ്ങള്‍ കാണിച്ച് അന്ധമായ വിശ്വാസം ജനിപിച്ച് അനുയായികളില്‍ വിജയിക്കാന്‍ ബുദ്ധന്‍ ഒരിക്കലും ശ്രമിച്ചിട്ടില്ല. ശ്രീ ബുദ്ധന്‍ നേടിയ ശാരീരികമായും മാനസികമായും ഉള്ള കഴിവുകള്‍ അനുകമ്പയിലൂടെ സാന്മാര്‍ഗിക ജീവിതം പഠിപിക്കാനാണ് ഉപയോഗിച്ചത് .
രാഷ്ട്രീയമായ ദുര്‍വിനിയോഗം ഇല്ല
ബുദ്ധന്‍ ജനിച്ചത്‌ ക്ഷത്രിയ കുടുംബത്തില്‍ ആയിരുന്നു .രാജാക്കന്മാരും രാജ്ഞിമാരും, മന്ത്രിമാരും ആയി ഇടപെട്ടു ജീവിച്ചു. എന്നാല്‍ അദ്ദേഹത്തിന്റെ രാഷ്ട്രീയ സ്വാധീനം അദ്ദേഹം കണ്ടെത്തിയ ആശയങ്ങള്‍ പഠിപ്പിക്കാന്‍ ഉപയോഗിച്ചിട്ടില്ല. മാത്രമല്ല രാഷ്ട്രീയമായ സക്തിയായി മാറാനും അദ്ദേഹത്തിന്റെ ആശയങ്ങള്‍ പ്രചരിപിക്കുന്നതിലൂടെ തെറ്റായി ഉപയോഗിച്ചിട്ടില്ല. എന്നിരുന്നാലും അദ്ദേഹം എല്ലാ രാജാക്കന്മാരെയും ധാര്‍മികമായി ശക്തിയുള്ളവര്‍ ആക്കി മാറ്റാനും, അത്യാഗ്രഹത്തിന്റെ അടിസ്ഥാനത്തില്‍ രാജ്യം ഭരിക്കാതിരിക്കാനും, എന്നാല്‍ ജനങ്ങളോട് അനുകമ്പയും പരിഗണനയും നല്‍കാനും പഠിപിച്ചു.
പൊറുക്കാതിരികുന്നില്ല
പൊറുക്കാതിരിക്കുന്ന പാപം ബുദ്ധമതത്തില്‍ ഇല്ല. ബുദ്ധന്‍ പറഞ്ഞു :" എല്ലാ പ്രവര്‍ത്തികളും ഒന്നുകില്‍ ബോധത്തോടുകൂടിയോ, അബോധാവസ്ഥയിലോ, കാര്യക്ഷമമായോ അല്ലാതെയോ ചെയ്യുന്നതാണ്‌. ആയതിനാല്‍ അയാളുടെ തെറ്റ് അയാള്‍ മനസ്സിലാക്കിയാല്‍ നല്ല രീതിയില്‍ തിരുത്താനുള്ള സാധ്യത അവിടെ എപ്പോഴും നിലനില്‍ക്കുന്നുണ്ട് .
മഹത്തായ ലക്‌ഷ്യം
വ്യക്തിക്കും മറ്റുള്ളവര്‍ക്കും യഥാര്‍ത്ഥ സന്തോഷംലഭിക്കുക എന്നുവെച്ചാല്‍ ശരിക്കും കഷ്ടമുള്ള കാര്യമാണ്. കാരണം ബുദ്ധമത തത്വം അനുസരിച്ച് ജീവിക്കുക എന്നുവെച്ചാല്‍ മഹത്തായ അഷ്ടങ്ങ മാര്‍ഗ്ഗം അനുസരിച്ച് ജീവിക്കുക എന്നതാണ്. ബുദ്ധമത വിശ്വാസികള്‍ ഒരുതരത്തിലുള്ള കടന്നുകയറ്റവും ഇഷ്ടപെടുന്നില്ല.
സത്യസന്ധമായ സന്തോഷത്തിലേക്കുള്ള ശരിയായ വഴി
ജീവിതവുമായി ബന്ധപെട്ട മഹത്തരമായ ബ്രിഹുത്തായ പരസ്പര ബന്ധമുള്ള പഠന പദ്ധതിയാണ് ബുദ്ധന്‍റെ തത്വങ്ങള്‍ .
അത് ജീവിതത്തിന്റെ എല്ലാ ഭാഗങ്ങളെയും സ്പര്‍ശിക്കുന്നു. പുരാതനമായ ബുദ്ധമത ഗ്രന്ഥങ്ങളില്‍ പറയുന്നത് ഒന്നിനുമുകളില്‍ ഒന്നായി കയറ്റി നിറുത്തിയിട്ടുള്ള ഏഴു ആനകള്‍ പോലെയാണ് ഇതെന്നാണ്. ബുദ്ധന്‍ നാല്പത്തി അഞ്ച് വര്‍ഷങ്ങള്‍ അദ്ദേഹത്തിന്റെ തത്വങ്ങള്‍ പ്രചരിപിക്കുന്നതിലൂടെ ദുഃഖങ്ങള്‍ അകറ്റാനും യഥാര്‍ത്ഥ സന്തോഷം നേടാനും പഠിപിച്ചു. അദ്ദേഹം തന്‍റെ ആയിരക്കണക്കിന് വരുന്ന അനുയായികളോട് ഞാന്‍ പറഞ്ഞ തത്വങ്ങളില്‍ എന്തെങ്കിലും സംശയം ഉണ്ടോ എന്ന് നിര്‍വാണം പ്രാപിക്കുന്നതിന് മുന്‍പ് മൂന്നു തവണ ചോദിച്ചു.ആര്‍ക്കും ഒരു സംശയവും ഉണ്ടായിരുന്നില്ല .
ഈ ജീവിതത്തിലാണ് സന്തോഷം
ബുദ്ധമതം പൂര്‍ണമായും മറ്റേതോ ലോകത്തിനു വേണ്ടിയുള്ള മതമല്ല. ബുദ്ധന്‍റെ തത്വങ്ങള്‍ ഈ ജീവിതത്തില്‍ പകര്‍ത്തുന്നത്തിലൂടെ ഈ ജീവിതത്തില്‍ തന്നെ ഗുണകരമായ മാറ്റവും ഉണ്ടാകുന്നു. ഈ ജീവിതത്തിലെ മഹത്തായ സന്തോഷത്തിലാണ് ബുദ്ധമതം ഊന്നല്‍ നല്‍കുന്നത് . അത് നിങ്ങള്‍ക്ക് ആസ്വതിക്കാന്‍ ആകുമെന്ന് ബുദ്ധമതം തെളിയിക്കുന്നു.
എല്ലാം സുതാര്യം
ബുദ്ധന്‍റെ അഭിപ്രായത്തില്‍ സത്യം എന്നുപറയുന്നത് യഥാര്‍ഥവും എല്ലാവര്‍ക്കും സ്വയം തുറന്നു പരിശോധിക്കാവുന്ന കാര്യവുമാണ്. നമ്മള്‍ ബുദ്ധനെ കുറിച്ചും അദ്ദേഹത്തിന്റെ തത്വങ്ങളെ കുറിച്ചും പഠിക്കുമ്പോള്‍ എല്ലാം എല്ലാവര്‍ക്കും വേണ്ടി തുറന്നു വെച്ചിരിക്കുന്നത് നമുക്ക് കാണാന്‍ കഴിയും. ചില കാര്യങ്ങള്‍ മനസ്സിലാക്കാന്‍ പ്രാവീണ്യം നേടിയ അധ്യാപകര്‍ ആവശ്യമായി വരാം. എന്നിരുന്നാലും ബുദ്ധമത തത്വങ്ങളില്‍ ഒളിച്ചു വെക്കപെട്ടതായി ഒന്നുമില്ല
ദയയും, മനസ്സിലാക്കലും
ബുദ്ധന്‍റെ സന്ദേശം എല്ലാറ്റിനോടും ഉള്ള അനുകമ്പയും , എല്ലാം മനസ്സിലാക്കാനുമുള്ള ഒരു പ്രാപഞ്ചികമായ സന്ദേശമാണ് .
ലോകം ഇന്ന് ഈ സന്ദേശത്തെ മനുഷ്യ ചരിത്രത്തില്‍ എന്നത്തെക്കാളും ആഗ്രഹിക്കുകയും ഉറ്റുനോക്കുകയും ചെയ്യുന്നു.

ശ്രീനാരായണഗുരു : ആധുനിക തൊഴില്‍ സംസ്കാരം വളര്‍ത്തിയെടുത്ത നവോത്ഥാന നായകന്‍

ശ്രീനാരായണ ഗുരുദേവന്‍ ജനകോടികളെ ആദിമഹസ്സിലേയ്ക്ക് നേര്‍വഴികാട്ടി നയിച്ച പരമഗുരുവാണ്. ലോകത്ത് അവതരിച്ച മറ്റ് ലോകഗുരുക്കന്‍മാരില്‍നിന്നും തുലോം വ്യത്യാസ്തനാണ് ശ്രീനാരായണ ഗുരുദേവന്‍. യുഗപ്രഭാവനും ആദ്ധ്യാത്മികലക്ഷ്യങ്ങളുടെ പരിപൂര്‍ണ്ണതയുമായിരുന്നു ഗുരു. ജാതിഭേദവും മതദ്വേഷവും കൂടാതെ സര്‍വ്വരും സോദരത്വേന വാഴുന്ന മാതൃകാവ്യവസ്ഥിതിയില്‍ ലോകത്തില്‍ സംജാതമാകണമെന്ന് സ്വപ്‌നം കണ്ട ക്രാന്തദര്‍ശിയായ വിപ്ലവകാരിയായിരുന്നു ശ്രീനാരായണഗുരുദേവന്‍.
ജീവിതത്തിന്റെ സമസ്ത മേഖലകളെയും നമുക്കായി സമാശ്‌ളേഷിക്കുന്നതാണ് ഗുരുദേവദര്‍ശനങ്ങളുടെ  സവിശേഷത ജാതിയില്‍ മനുഷ്യരുടെയിടയിലുളള ഭേദങ്ങള്‍ അറിവില്ലായ്മയില്‍ നിന്നും പുറത്തുവരുന്ന സങ്കല്പങ്ങള്‍ മാത്രമാണെന്ന് ഗുരു പറയുന്നു. മനുഷ്യര്‍ തമ്മില്‍ വ്യക്തിഭാവങ്ങളിലാണ് വ്യത്യാസമെന്നും ഭേദഭാവങ്ങള്‍ ഇല്ലെന്നും ഗുരുദേവന്‍ വ്യക്തമാക്കുന്നു.
ഗുരുദേവന്‍ ഇടപെട്ട സാമൂഹ്യ വിഷയങ്ങളില്‍ പ്രധാനപ്പെട്ടത് “ജാതി തന്നെയായിരുന്നു
.
“ജാതി ഭേദം മതദ്വേഷം
ഏതുമില്ലാതെ സര്‍വ്വരും
സോദരത്വേന വാഴുന്ന
മാതൃകാ സ്ഥാനമാണിത്’

വളരെ പ്രസിദ്ധമായ ഈ ഗുരുദേവവചനത്തെ മറികടന്ന് ജാതി ചിന്തയ്‌ക്കെതിരെ മറ്റൊരു കവിതാശകലമോ, മന്ത്രമോ, മുദ്രാവാക്യമോ നമുക്കന്യമാണ്.

‘ജാതി ലക്ഷണം’എന്ന ഗുരുദേവ കൃതിയിലെ അവസാന വരികള്‍ ഒരു കാര്യം ഉറപ്പിച്ചു പറയുന്നുണ്ട്. എല്ലാ ജീവജാലങ്ങളും അവയുടെ ശരീര പ്രകൃതം കൊണ്ടുതന്നെ ഇനം ഏതെന്ന് തിരിച്ചറിയുന്നതിനാല്‍ വിവേകവും തിരിച്ചറിവും ഉള്‍വെളിച്ചവും ഉള്ളവര്‍ താന്‍ ഏതിനമാണെന്ന് ചോദിക്കുകയില്ല ഗുരുദേവന്‍  ജീവിച്ചിരുന്നകാലഘട്ടത്തില്‍ നിലനിന്നിരുന്ന സാമൂഹ്യ വ്യവസ്ഥിതിയിലെ ജാതീയമായ വേര്‍തിരിവുകളും അയിത്തവും ആ മഹാഗുരുവിന്റെ അന്തരംഗത്തെ വേദനിപ്പിച്ചിരിക്കാം. എങ്കിലും ഗുരുദേവന്‍ തുടങ്ങിവെച്ച  സാമൂഹ്യപരിഷ്കരണത്തിനപ്പുറം വിശാലമായ ദര്‍ശനങ്ങളെ മനുഷ്യകുലത്തിന് മുന്നില്‍ വയ്ക്കുവാന്‍ അധികമാര്‍ക്കും സാധിച്ചിട്ടില്ലഎന്നതും കേരളത്തിന്റെ നവോത്ഥാന ചരിത്രം പരിശോധിച്ചാല്‍ വ്യക്തമാകും.

സമാധാന ദൂതന്‍

മനുഷ്യനെ മനുഷ്യനായിക്കാണാന്‍ ജാതിക്കും മതത്തിനും അതീതമായി നാം ഒത്തൊരുമിക്കേണ്ടകാലം അതിക്രമിച്ചിരിക്കുകയാണ്. ജാതി മത ശക്തികള്‍ ശക്തരായിക്കൊണ്ടിരിക്കുന്നു. ഈശ്വരചിന്തയി അധിഷ്ഠിതമായ പ്രവര്‍ത്തനങ്ങളുണ്ടെങ്കിലേ ലോകത്ത് ശാന്തിയും സമാധാനവും കൈവരൂ. ഇതിനായി നമ്മുടെ മനസ്സിലും പ്രവൃത്തികളിലും ചിന്തകളിലും മാറ്റം വരുത്തണം. ഏതൊരു നാടിന്റെയും പുരോഗതിയുടെ അടിസ്ഥാനം വിദ്യാഭ്യാസമാണ്. ഇത് കാലേക്കൂട്ടി തിരിച്ചറിയാന്‍ ഗുരുദേവന് കഴിഞ്ഞു. വിദ്യകൊണ്ട് പ്രബുദ്ധരാകാന്‍ പറഞ്ഞ ഗുരുദേവന്‍, വിദ്യയുടെ ഉറവിടമായ ശാരദാംബയെ പ്രതിഷ്ഠിക്കുക കൂടി ചെയ്തു.
ശ്രീനാരായണ ഗുരുദേവ ദര്‍ശനം മാനവികതയെക്കുറിച്ചും സമാധാനത്തെക്കുറിച്ചുമാണ് പ്രവചിക്കുന്നത്. ജീവിതത്തിന്റെ എല്ലാ മേഖലകളുടെയും പുഷ്ടിയും വളര്‍ച്ചയുമാണ് ഗുരുദര്‍ശനം ലക്ഷ്യമാക്കുന്നത്. സാധാരണക്കാരുടെ ജീവിതം വളര്‍ച്ചയുടെ പടവുകള്‍ കയറി അതിന്റെ പൂര്‍ണതയിലെത്തണമെന്ന് ഗുരു തന്റെ വചനങ്ങളിലൂടെ ഉദ്‌ബോധിപ്പിച്ചു. ഇക്കാലത്ത് മനുഷ്യന്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ദാരിദ്ര്യമാണ്, സമാധാനമില്ലായ്മയാണ്. ഗുരു തന്റെ വാക്കുകളില്‍ ലാളിത്യവും എളിമയും നിറച്ചിരുന്നു. എന്നാല്‍ ഇക്കാലത്ത് ഗുരുക്കന്‍മാരില്‍ ഈ സവിശേഷ ഗുണം അപൂര്‍വ്വമാണ്. അതുകൊണ്ടാണ് ഗുരുദര്‍ശനം വര്‍ത്തമാനകാലത്തിന്റെ മാത്രമല്ല, വരും കാലത്തിന്റെയും കൂടി ദര്‍ശനമാകുന്നത്.

പ്രാര്‍ത്ഥനയുടെ ഫലം

ആദ്ധ്യാത്മിക പുരോഗതിയിലേക്കുളള ആദ്യപടിയായി ഗുരുദേവന്‍ പരിഗണിച്ചിരുന്നത് ഈശ്വരഭക്തിയും ഈശ്വരാരാധനയുമായിരുന്നു ഈശ്വരാരാധന എന്നാല്‍ ഗൃഹങ്ങളിലും എല്ലാ ഹൃദയങ്ങളിലും എത്തണം എന്നതായിരുന്നു ഗുരുവിന്റെ കല്പന. ഇതില്‍പ്പെട്ട ക്ഷേത്രങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി ക്ഷേത്രപ്രതിഷ്ഠകള്‍ നടത്തുകയും ദേവതകളെ സ്തുതിക്കുന്നതിനായി സ്‌തോത്രങ്ങള്‍ രചിച്ച് നല്‍കുകയും ചെയ്തു. സദ്ഗുണ-നിര്‍ഗുണ ഉപാസനയില്‍ ഇഷ്ടമുളളവ തെരഞ്ഞെടുക്കുവാനുളള സ്വാതന്ത്ര്യവും ഗുരു ജനങ്ങള്‍ക്ക് നല്‍കിയിരുന്നു.
മതങ്ങള്‍ക്കിടയിലുളള പരസ്പരബോധം
ഗുരുദേവന്റെ ഏറ്റവും പ്രധാനപ്പെട്ട ഒരു നിര്‍ദ്ദേശം ഇതരമതങ്ങളെ നിന്ദിക്കുന്ന വിധത്തില്‍ വിമര്‍ശനം നടത്തരുത് എന്നതായിരുന്നു. ഈ ലോകത്ത് സര്‍വ്വരും അവരവരുടെ ആത്മസുഖത്തിനായി നിരന്തരം പ്രയത്‌നിച്ചു കൊണ്ടിരിക്കുകയാണ്. ആത്മസുഖം എന്നതാണ് ഈ ലോകത്തെ ഒരേയൊരു മതം. ഇത് ചിന്തിച്ചറിഞ്ഞ് ആത്മസുഖത്തെ കെടുത്തുന്നു. രാഗദ്വേഷാദി സങ്കല്പങ്ങളിലും കര്‍മ്മങ്ങളിലുമാകപ്പെടാതെ മനസ്സിനെ ഏകാഗ്രപ്പെടുത്തി ആത്മാഭിമുഖമാക്കണം.

വിദ്യാഭ്യാസ ദര്‍ശനം

വിശ്വമാനവികതയുടെ മഹാപ്രവാചകനും അധ:സ്ഥിത ജനസമൂഹത്തിന്റെ വിമോചകനുമായ  ശ്രീനാരായണഗുരുദേവന്‍ ലോകം കണ്ടിട്ടുളള വിദ്യാഭ്യാസ വിചക്ഷണന്മാരില്‍ അദ്വിതീയനാണ്. ഗുരുദേവസന്ദേശങ്ങളില്‍ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ് വിദ്യകൊണ്ട് പ്രബുദ്ധരാവുക എന്നത്.  അതായത് അറിവിലൂടെ അവനവന്റെ അസ്തിത്വത്തെക്കുറിച്ചുളള ബോധമുണ്ടാവുക. വിദ്യയെന്ന അറിവാണ്. പഠനമൊരു അഭ്യാസമാണ്. വിദ്യാഭ്യാസമെന്നത് ആത്മീയവും ഭൗതികവുമായ മൂല്യങ്ങളെക്കുറിച്ചുളള ബോധനത്തിലൂടെ വ്യക്തിയെ പ്രബുദ്ധതയിലേക്കു നയിക്കുന്നതും സമൂഹമര്യാദകള്‍ക്കനുസരിച്ച് സമൂഹത്തിന്റെ ഭാഗമായി ജീവിക്കുവാനും ഉത്തമ ജീവിതായോചന മാര്‍ഗം സ്വായത്തമാക്കുവാനും പ്രാപ്തമാക്കുന്നതുമായ ഒരു പ്രക്രിയയാണ്. പ്രസിദ്ധ റോമന്‍ നിയമകര്‍ത്താവായ സിസേറോ അറിവിനെ പരമമായ ജ്ഞാനത്തിലേക്ക് പരിവര്‍ത്തനപ്പെടുത്തുന്ന ഒരു പ്രക്രിയ എന്ന നിലയിലാണ് വിദ്യാഭ്യാസത്തെ നിര്‍വചിച്ചിട്ടുളളത്. വിദ്യാഭ്യാസം എന്നതിനുനിരവധി നിര്‍വചനങ്ങളുണ്ട്. സത്യത്തിന്റെ അകവും പുറവും വെളിവാക്കുന്നതാണത്. ജീവിതത്തിന്റെ വ്യാവഹാരികതലങ്ങളെ അഭിമുഖീകരിക്കുവാന്‍ പാകപ്പെടുത്തുന്നതാണത്. ഒരു പൂര്‍ണ്ണമനുഷ്യനെ രൂപപ്പെടുത്തുന്നതാണത്. ബുദ്ധിശക്തിയെയും ധൈര്യത്തെയും വൈകാരികതലങ്ങളെയും വികസിപ്പിക്കുന്നതാണത്. പൗരബോധത്തെ ഉണ്ടാക്കുന്നതും പൗരത്വത്തിന്റെ അധികാരത്തെയും യോഗ്യതയെയും ബോധ്യപ്പെടുത്തുന്നതുമാണത്. മൊത്തത്തില്‍ നന്മയുടെ വിളയലിനും വിജയത്തിനും വേണ്ടിയുളള ഒരു സാമൂഹികവ്യവസ്ഥ രൂപപ്പെടുത്തി ജീവിതത്തെ അഭിമുഖീകരിക്കുവാനുളള ബോധവും ശേഷിയും നല്‍കി മനുഷ്യരെ പ്രാപ്തമാക്കുകയെന്നതാണ് വിദ്യാഭ്യാസം ലക്ഷ്യമാക്കുന്നത്. ഇവയോരോന്നും ഭാഗികമായി മൂല്യമുളളതാവാം. എന്നാല്‍ ഇവയില്‍ ഏറ്റവും മെച്ചപ്പെട്ട ഒന്നായി മനുഷ്യരുടെ ഐക്യവും അഖണ്ഡതയും സമനിലയും സൗന്ദര്യവും ജീവിതശൈലികളുടെ അനുപാതവും യോജിപ്പുമൊക്കെ രൂപപ്പെടുത്തുന്നതും അതിന്റെ അരുളും പൊരുളും പ്രതിപാദിക്കുന്നതുമാണെന്ന് നടരാജഗുരുവും വ്യക്തമാക്കിയിട്ടുണ്ട്.

സമഗ്രമായ വിദ്യാഭ്യാസ വീക്ഷണം

സമഗ്രവും ശാസ്ത്രീയവുമായ ഒരു വിദ്യാഭ്യാസ സങ്കല്പമാണ് ഗുരുദേവനുണ്ടായിരുന്നത്. ഈ വീക്ഷണത്തിന്റെ അന്തിമമായ ലക്ഷ്യം വിശ്വമാനവികതയിലധിഷ്ഠിതമായ ആനന്ദദായകവും ശ്രേയസ്കരവുമായ ജീവിതം നയിക്കുന്നതിനും, സങ്കുചിതമായ വിഭാഗീയ ചിന്താഗതികള്‍ക്കപ്പുറമുളള ഏകതാനതയിലേക്ക് ഉയരുന്നതിനും ആത്മനിര്‍വൃതിയുടെ പരമസ്വാതന്ത്ര്യത്തെ പ്രാപിക്കുന്നതിനും മനുഷ്യനെ സജ്ജമാക്കുക എന്നതാണ്. വ്യക്തിയുടെ ജീവിതം, കുടുംബബന്ധം, മാനുഷിക നവീകരണം, പരംപൊരുളായിരിക്കുന്ന സര്‍വ്വശക്തനായ ദൈവവുമായുളള   താദാത്മ്യം ഇവയെല്ലാം ഈ അന്തിമലക്ഷ്യത്തിലേക്ക് വേണ്ടുംവിധം എത്തിച്ചേരുന്നതിനുളള ക്രമപ്പെടുത്തലുകളും നേര്‍വഴികളുമാകുന്നു. തീര്‍ത്തും അപരിഷ്കൃതവും സംസ്കാരശൂന്യവുമായ ജീവിതാവസ്ഥയില്‍ നിന്നും പരിഷ്കൃതമായ ഒരു സാംസ്കാരിക സാമൂഹികാവസ്ഥയിലേക്ക് മനുഷ്യനെ പരിവര്‍ത്തനപ്പെടുത്തുന്നതാണ് ഗുരുവിന്റെ വിദ്യാഭ്യാസ പരിപാടികള്‍. ദൈവം മനുഷ്യനെ അവന്റെ രൂപത്തില്‍ സൃഷ്ടിക്കുന്നു. മൃഗങ്ങളില്‍നിന്നും വ്യത്യസ്തമായ ബൗദ്ധികശക്തികൊണ്ടും വിവേകം കൊണ്ടും അസ്തിത്വത്തിന്റെ ഉയര്‍ന്ന തലങ്ങളിലേക്ക് അടുക്കുന്ന എല്ലാ മനുഷ്യരിലും അതിസൂക്ഷ്മമായ ദൈവികാംശത്തിന്റെ ഒരു സ്ഫുലിംഗത്തിന്റെ തിളക്കത്തെ ബോധപൂര്‍വ്വം അനുഭവിക്കുകയും അതിന്റെ പ്രകാശത്തെ സര്‍വ്വയിടത്തേക്കും പ്രസരിപ്പിക്കുകയും ചെയ്യുമ്പോഴാണ് ജീവിതം ധന്യമാകുന്നത്. ഇത് സ്വായത്തമായിക്കിട്ടാനുളള ഒരു പ്രക്രിയയാണ് വിദ്യാഭ്യാസം. ഈ പ്രക്രിയ മൂന്നു വിധത്തിലുളളതാണ്. ശൈശവകാലത്ത് ഈ ലോകത്തെ അറിയുവാന്‍ കുഞ്ഞിനെ മാതാപിതാക്കള്‍ സഹായിക്കുന്നതാണ് ആദ്യഘട്ടം. രണ്ടാം ഘട്ടത്തില്‍ വിദ്യാലയങ്ങളും സുഹൃത്തുകളും അദ്ധ്യാപകരും മുതിര്‍ന്നവരുമായി ഇടപെട്ട് അറിവ് നേടുന്നതിലൂടെ അവനില്‍ വ്യക്തിത്വവും സ്വഭാവഘടനയും സ്വയം രൂപപ്പെട്ട് വികസിക്കുന്നു. പ്രായമാവുമ്പോള്‍ ജീവിതാനുഭവങ്ങളില്‍ നിന്നും ജീവിതഗന്ധികളായ പുസ്തകങ്ങളില്‍ നിന്നും അവനവനെ സംബന്ധിച്ച് കൂടുതല്‍ അറിയുവാനാകുന്നതാണ് മൂന്നാംഘട്ടം.

ഗുരുദേവന്റെ വിദ്യാഭ്യാസ പദ്ധതികള്‍ വിലയിരുത്തുവാനും വിശകലനം ചെയ്യുവാനും ശ്രമിക്കുമ്പോള്‍ ആദ്യം ശ്രദ്ധയില്‍പ്പെടുന്നത് ജനങ്ങളുടെ സാമൂഹികവും സാംസ്കാരികവുമായ പശ്ചാത്തലം കൂടി ഗുരുദേവന്‍ കൈകാര്യം ചെയ്തിരുന്നു എന്ന വസ്തുതയാണ്. ജാതി വ്യവസ്ഥയുടെ കരാളഹസ്തങ്ങള്‍ സമൂഹത്തിലെ ഭൂരിപക്ഷം പേരെയും പിടികൂടിയിരുന്നു. അവര്‍ അപരിഷ്കൃതവും മനുഷ്യത്വരഹിതവുമായ ജീവിതം നയിച്ച് ദാരിദ്ര്യത്തിലേക്കും അജ്ഞാനത്തിലേക്കും ചവിട്ടിത്താഴ്ത്തപ്പെടുവാന്‍ വിധിക്കപ്പെട്ടവരായിരുന്നു. ക്രൂരവും നീചവുമായ സാമൂഹ്യവ്യവസ്ഥകളാല്‍ പൊതുസ്ഥലങ്ങളിലും വിദ്യാലയങ്ങളിലും ആരാധാനാകേന്ദ്രങ്ങളിലും പ്രവേശനം നിഷേധിക്കപ്പെട്ടിരുന്ന അധ:സ്ഥിത വിഭാഗങ്ങള്‍ക്ക് ജാതിവ്യവസ്ഥകള്‍ക്കനുസരിച്ച് നിര്‍ദ്ദേശിക്കപ്പെട്ടിട്ടുളള തൊഴില്‍ ചെയ്യുന്നതിനു വിദ്യാഭ്യാസം ആവശ്യമില്ലെന്ന മാനദണ്ഡം അംഗീകരിക്കപ്പെട്ടിരുന്നു. എന്നാല്‍ കേരളത്തിലെ സാഹചര്യങ്ങള്‍ ഇതില്‍ നിന്നും വ്യത്യസ്തമായിരുന്നു. സംസ്കൃതഭാഷയും സാഹിത്യവും ജ്യോതിഷവും ആയൂര്‍വ്വേദവുമൊക്കെ ബുദ്ധിസത്തിന്റെ തിരുശേഷിപ്പായി കേരളത്തിലെ അവര്‍ണ്ണ സമുദായങ്ങളിലേക്ക് അരിച്ചരിച്ചിറങ്ങിയിട്ടുണ്ടായിരുന്നു. അവരില്‍പ്പെട്ട സമൂഹത്തിലെ ഗണനീയരും ധനവാന്‍മാരുമായ കുടുംബക്കാര്‍ അവരുടെ കുട്ടികളെ ഈ വിഷയങ്ങളെല്ലാം പരിശീലിപ്പിച്ചിരുന്നു. അന്നത്തെ പരമ്പരാഗതമായ ശൈലിയില്‍ ഗുരുദേവന്‍ ഈ വിഷയങ്ങളിലെല്ലാം തികഞ്ഞ അവഗാഹം നേടുകയുണ്ടായി. ഇന്ത്യ മുഴുവന്‍ വീശിയടിച്ച് സാമൂഹ്യമാറ്റത്തിന്റെ കാറ്റ് സഹ്യാദ്രിയും കടന്നു കേരളത്തിലുമെത്തിയിരുന്നു. ഇതിന്റെ ഫലമായി പാരോഗമന ചിന്താഗതിക്കാരായ യുവജനങ്ങള്‍ കിരാതമായ സാമൂഹ്യവ്യവസ്ഥകളുടെ പ്രാമാണ്യത്തെയും സവര്‍ണ്ണര്‍ക്കു മാത്രം അധികാരപ്പെട്ട സാമ്പ്രദായിക സംസ്കൃതാടിസ്ഥാനത്തിലുളള വിദ്യാഭ്യാസത്തെയും ചോദ്യം ചെയ്തു തുടങ്ങി. ഒരു മാറ്റത്തിനായി സമൂഹം വ്യഗ്രതപ്പെടുകയായിരുന്നു. ഇത് വികസനത്തിനും, അവ പ്രയോഗത്തിലെത്തിക്കുതിനായുളള ഒരു നേതാവിനും വേണ്ടിയുളള സമഗ്രമായ ഒരു ആസൂത്രണപദ്ധതി അനിവാര്യമാക്കിത്തീര്‍ത്തു. ഇതിനായി ഗുരുദേവനേക്കാള്‍ യോഗ്യനും അര്‍ഹനുമായ മറ്റൊരാള്‍ ഉണ്ടായിരുന്നില്ല. ജനങ്ങളുടെ സര്‍വ്വതോമുഖമായ പുരോഗതിക്കായി ഗുരുദേവന്‍ തന്നെത്തന്നെ സമര്‍പ്പിക്കുകയായിരുന്നു.

വിദ്യാഭ്യാസ പദ്ധതികളുടെ സമുദ്ഘാടനം

ഗുരുദേവന്റെ വിദ്യാഭ്യാസ പദ്ധതികളുടെ ഔദ്യോഗിക സമുദ്ഘാടനമായി അരുവിപ്പുറം പ്രതിഷ്ഠയെയും ശ്രീനാരായണ ധര്‍മ്മപരിപാലനയോഗത്തിന്റെ സംസ്ഥാപനത്തെയും കണക്കാക്കാം. ഗുരുദേവന്‍ നടത്തിയ ശിവലിംഗ പ്രതിഷ്ഠ അധ:പതിക്കപ്പെട്ടുകിടന്നിരുന്ന സമൂഹത്തിന്റെ കര്‍മ്മധീരതയെ ഉത്തേജിപ്പിക്കുന്ന ഇരുതല മൂര്‍ച്ചയുളള വാളും അതേസമയം ഗര്‍വ്വിഷ്ഠരായ സവര്‍ണ്ണരുടെ പ്രതാപത്തെയും അഹന്തയെയും ഞെട്ടിപ്പിക്കുന്നതുമായിരുന്നു. അനാചാരങ്ങളെ അതിലംഘിച്ച ഈ സംഭവത്തോടെ മനുഷ്യനും ദൈവത്തിനുമിടയില്‍ പരമ്പരാഗതമായി തീര്‍ക്കപ്പെട്ടിരുന്ന വേര്‍തിരിവിന്റെ ഭിത്തികള്‍ തകര്‍ന്നു വീണു. അരുവിപ്പുറം ക്ഷേത്രഭിത്തിയില്‍ വിശ്വസാഹോദര്യത്തിന്റെ മഹാസന്ദേശം ഗുരുദേവന്‍ ആലേഖനം ചെയ്തു. ഇതെല്ലാം സമൂഹത്തില്‍ ബഹുതലമാനങ്ങളോടെ മാറ്റൊലിക്കൊണ്ടു. ഒരു മാനവികതാവാദിക്ക് മനുഷ്യര്‍ക്കുള്ള അവരുടെ ഇഷ്ടാനുസരണം ദേവാരാധനയും പ്രതിഷ്ഠയും നടത്തുന്നതിനുളള മൗലികാവകാശത്തിന്റെ ദൃഢപ്രഖ്യാപനമായിരുന്നു ഇത്. ഒരു പുരോഗമനവാദിക്ക് പൗരോഹിത്യശക്തിയുടെ മരണമണിയായിരുന്നു ഇത്. ഒരു ദാര്‍ശികന് ഒരു ദൈവം മനുഷ്യന് എന്ന ആശയത്തെ പ്രതിനിധാനം ചെയ്യുന്ന പ്രതീകമായിരുന്നു ഇത്. ജ്ഞാനികള്‍ക്ക് ഇത് സാഹോദര്യത്തിന്റെയും സമത്വത്തിന്റെയും സ്വാതന്ത്രത്തിന്റെയും പ്രാഥമിക പാഠമായിരുന്നു.

സന്ദേഹമുളള വിഷയങ്ങളെപ്പറ്റി ഒരു പ്രസംഗകനും യാതൊന്നും ജനങ്ങളെ ധരിപ്പിച്ചുകൂടായെന്നും താഴ്ന്നതായി വിചാരിക്കപ്പെടുന്ന ജാതിക്കാര്‍ക്ക് ഉപദ്രവമോ ഉയര്‍ന്നതായി വിചാരിക്കപ്പെടുന്നു. ജാതിക്കാര്‍ക്ക് ക്ഷോഭമോ ഉണ്ടാകുന്ന വിധത്തിലോ, സ്വരത്തിലോ പ്രസംഗം ആയികൂടായെന്നും പ്രത്യേകം ഗുരുദേവന്‍ നിഷ്കര്‍ഷിക്കുകയുണ്ടായി. അതു നിലവിലിരുന്ന എല്ലാ സാമൂഹ്യ സാഹചര്യങ്ങളിലേക്കുമുളള ഒരു താക്കോലായിരുന്നു ഇത്. മുതിര്‍ന്നവര്‍ക്ക് അനൗപചാരിക വിദ്യാഭ്യാസത്തിലൂടെ സാക്ഷരതയും സാമൂഹ്യ ബോധവും ഉണ്ടാക്കുവാനുളള ഒരു സമഗ്ര ആസൂത്രിത ആധുനിക പാഠ്യപദ്ധതിക്കു വേണ്ടതെല്ലാം ഇതിലുണ്ടായിരുന്നു. ഓരോ ദേശത്തും വളരെ പ്രാധാന്യം കൊടുത്ത് പഠിപ്പിക്കേണ്ടതായ വിവിധ വിഷയങ്ങളെ വ്യക്തമായ നിര്‍ദ്ദേശങ്ങളോടെ പ്രത്യേകം പട്ടിക തിരിച്ചു നല്‍കിയിരുന്നു. മൊത്തത്തില്‍ ജനങ്ങളുടെ സര്‍വ്വതോന്‍മുഖമായ പുരോഗതിക്കു വേണ്ടതെല്ലാം ഈ നാലു വിഷയങ്ങളുടെയും ഉളളടക്കത്തിലുണ്ടായിരുന്നു. ജനങ്ങള്‍ക്ക് ഉള്‍ക്കൊളളാനാകും വിധം ഈ വിഷയങ്ങള്‍ പറഞ്ഞ് സമര്‍ത്ഥിക്കുന്നതിനുളള ഉറച്ച ധാരണ പ്രസംഗകന്‍മാര്‍ക്ക് ഉണ്ടായിരിക്കണമായിരുന്നു.

കേരളം കണ്ട ഉന്നതനായ ആത്മീയാചാര്യനാണ് ശ്രീനാരായണഗുരുദേവന്‍ സ്വന്തം ജീവിതചര്യയിലൂടെ സാമൂദായിക സൗഹാര്‍ദ്ദവും മതസൗഹാര്‍ദ്ദവും സ്ഥാപിക്കുവാന്‍ പ്രചോദനം നല്‍കിയ സമൂഹിക പരിഷ്കര്‍ത്താവാണ് ഗുരുദേവന്‍. ശങ്കരാചാര്യര്‍ക്കു ശേഷം കേരളം ദര്‍ശിച്ച ഏറ്റവും ഉന്നതനായ ഈ യതിവര്യന്‍ സാമുദായിക-സാംസ്കാരിക-വിദ്യാഭ്യാസ രംഗത്ത് മാറ്റത്തിന്റെ ശംഖൊലി മുഴക്കി.
പിന്നോക്ക വിഭാഗത്തെ വിദ്യാഭ്യാസപരമായി ഉന്നതിയിലെത്തിക്കാന്‍ പരിശ്രമിച്ച ഗുരുദേവനാണ് കേരളത്തിലാദ്യമായി വിദ്യാഭ്യാസ രംഗത്ത് സ്‌കോളര്‍ഷിപ്പും ഫെലോഷിപ്പും ഏര്‍പ്പെടുത്തിയത് അക്കാലത്ത്  പാണാവള്ളി കര്‍ത്താവ് അവര്‍ണരെ സംസ്കൃതം പഠിപ്പിച്ചിരുന്നു. ഇതിനായി ഗുരുദേവന്‍ പാണാവള്ളി  കര്‍ത്താവിന് 20 രൂപയും പഠിക്കാനെത്തുന്നു കുട്ടികള്‍ക്ക് ഓരോരുത്തര്‍ക്കും അഞ്ച്‌രൂപയും മാസംതോറും നല്‍കിയിരുന്നു. ഇതാണ് കേരളത്തിലെ വിദ്യാഭ്യാസരംഗത്തെ പ്രഥമ സ്‌കോളര്‍ഷിപ്പും ഫെലോഷിപ്പുമെന്ന് കരുതാവുന്നതാണ്. എസ്.എന്‍.ഡി.പി.യുടെ ആദ്യ സമ്മേളനത്തില്‍ സംഘടിച്ച് ശക്തരാകുവാന്‍ മാത്രമല്ല ഗുരുദേവന്‍ ആഹ്വാനം ചെയ്തത്. വിദ്യകൊണ്ട് പ്രബുദ്ധരാകുവാനും കൃഷിയും വ്യവസായവും നടത്തി സാമ്പത്തിക ഭദ്രത ഉറപ്പു വരുത്തുവാനും അദ്ദേഹം ആഹ്വാനം ചെയ്തു. പരമ്പരാഗത കുലത്തൊഴിലുകള്‍ വിട്ട് പുതിയ തൊഴില്‍ മേഖലകളിലേയ്ക്ക് പോകുവാനുള്ള ആദ്യ ആഹ്വാനമായിരുന്നു ഇത് പിന്നാക്ക ജനവിഭാഗങ്ങളുടെ മനസ്സിലേയ്ക്ക്  കൃഷിയും വ്യവസായവും ഉപജീവന മാര്‍ക്ഷമാക്കി മാറ്റണമെന്ന സന്ദേശം നല്‍കിയത് ഗുരുദേവനാണ്.  കേരളത്തിലെ നവോത്ഥാന നായകന്‍മാരാരും ഇങ്ങനെ പറഞ്ഞിട്ടില്ല. അവിടെയാണ് ശ്രീ നാരായണഗുരുദേവന്‍ ആധുനിക സാഹചര്യങ്ങള്‍ക്ക് ഇണങ്ങും വിധം അതുല്യ ചൈതന്യമായി  നിലനില്‍ക്കുന്നത്.