കാലദേശഭേദമില്ലാതെ സര്‍വ്വജനങ്ങളും സമാനമായി അംഗീകരിക്കുകയും അനുഷ്ഠിക്കുകയും ചെയ്യേണ്ട ധര്‍മ്മങ്ങളാണ് അഹിംസയും.സത്യവും,അസ്തേയവും,അവ്യഭിചാരിത്വവും,മദ്യവര്‍ജ്ജനവും.ഇവ ഓരോന്നിനെയും കുറിച്ച് ഭഗവാന്‍ ശ്രീ നാരായണഗുരുദേവന്‍ പ്രസ്താവിച്ചിരിക്കുന്നത് ഇവിടെ വിവരിക്കുന്നു.
ഈ ധര്‍മ്മങ്ങള്‍ അഞ്ചും തടവുകൂടാതെ അനുഷ്ഠിക്കുന്നവര്‍ ഐഹികവും പാരത്രികവുമായ സുഖം സമ്പൂര്‍ണ്ണമായ നിലയില്‍ നേടുമെന്നതില്‍ തര്‍ക്കമില്ല.മഹാന്മാര്‍ ഈ ധര്‍മ്മ പഞ്ചകത്തെക്കുറിച്ച് വളരെയധികം പ്രശസിച്ചിട്ടുണ്ട്.എല്ലാത്തിലും ഈ ധര്‍മ്മങ്ങള്‍ മുന്നണിയില്‍ നില്‍ക്കുന്നു.അതുകൊണ്ട് ഏതുകാലത്തും ഏതുദേശത്തും ഏതുവ്യസ്ഥിതിയിലും ഏതുജീവിതമണ്ഡലത്തിലും ഓരോ മനുഷ്യനും ഈ ധര്‍മ്മങ്ങളെ മുറുകിപിടിച്ചുതന്നെ ജീവിക്കണം എന്ന് നാം അനുശാസിക്കുന്നു.
2.സത്യം :
ഉള്ളത് ഏത് അതാണ് സത്യം.നല്ലതിനും നന്മയ്ക്കും ആധാരം സത്യം ആണ്.സത്യമാണ് ഈശ്വരന്‍.ഈ ലോകം തന്നെ സത്യത്തില്‍ അധിഷ്ഠിതം ആയി വര്‍ത്തിക്കുന്നു.എല്ലായിപ്പോഴും സത്യം തന്നെ പറയണം.ഒരിക്കലും കള്ളം പറയരുത്.ത്രികരണങ്ങള്‍ കൊണ്ടും സര്‍വ്വദാ സത്യത്തെ സമാരാധിക്കുന്നവന്‍ യോഗിയെപോലെ ശ്രേഷ്ഠന്‍ ആണ്.സത്യവാന്‍ എന്ത് പറഞ്ഞാലും അത് പ്രത്യക്ഷത്തില്‍ ഫലിക്കും.
Posted in:
0 comments:
Post a Comment