SREE NARAYANA GURU

Sri Nārāyana Guru (1855–1928), also known as Sree Nārāyana Guru Swami, was a Hindu saint, sadhu and social reformer of India.

Saturday, 10 September 2016

ആലുവാ അദ്വൈതാശ്രമത്തില്‍ നിന്ന് ഗുരുപുറപ്പെടുവിച്ച വിളംബരം---1916 പ്രബുദ്ധകേരളം മാസിക.

''നാം ജാതിഭേദം വിട്ടിട്ട് ഇപ്പോള്‍ ഏതാനും സംവത്സരങ്ങള്‍ കഴിഞ്ഞിരിക്കുന്നു.എന്നിട്ടും ചില പ്രത്യേകവര്‍ഗ്ഗക്കാര്‍ നമ്മെ അവരുടെ വര്‍ഗ്ഗത്തില്‍പ്പെട്ടതായിവിചാരിച്ചും പ്രവര്‍ത്തിച്ചും വരുന്നതായും,അതുഹേതുവാല്‍ നമ്മുടെവാ സ്തവത്തിന് വിരുദ്ധമായ ധാരണയ്ക്ക് ഇടവന്നിട്ടുണ്ടെന്നും അറിയിക്കുന്നു.നാം ഒരുപ്രത്യേക മതത്തിലോ ജാതിയിലോ ഉള്‍പ്പെടുന്നില്ല.വിശേഷിച്ചും നമ്മുടെ ശിഷ്യവര്‍ഗ്ഗത്തില്‍ നിന്നും മേല്‍പ്രകാരമുള്ളവരെ മാത്രമേ നമ്മുടെ പി ന്‍ഗാമിയായി വരത്തക്കവിധം ആലുവാ അദ്വൈതാശ്രമത്തില്‍ ശിഷ്യസംഘത്തില്‍ ചേര്‍ത്തിട്ടുള്ളൂവെന്നും മേലും ചേര്‍ക്കുകയുള്ളൂവെന്നും...

ശ്രീനാരായണ ഗുരുദേവൻ കോടതി വ്യവഹാരങ്ങൾക്കുള്ള ഉപകരണം അല്ല.

പ്രിയ സഹോദരങ്ങളെ , ശ്രീനാരായണ ഗുരുദേവന്റെ ദൈവികത ഏതെങ്കിലും കോടതിയിലെ വാദ പ്രതിവാദങ്ങളിലൂടെ സ്ഥാപിക്കച്ചെടുക്കേണ്ട ഒരു കാര്യം ആണ് എന്ന് ഒരിക്കലും തോന്നിയിട്ടില്ല. ഇത്തരം തല തിരിഞ്ഞ കോടതി വിധിയെ പരമ പുശ്ചത്തോടെ .......അർഹിക്കുന്ന അവജ്ഞയോടെ അവഗണിക്കുവാനാണ് ഓരോ ഗുരുദേവ ഭക്തനും ശ്രമിക്കേണ്ടത്. അതിനു പകരം മനസ്സും ശരീരവും ധനവും മുഴിഞ്ഞു നാറിയ കോടതി വ്യവഹാരങ്ങളുടെ ദയാ ദാക്ഷിണ്യത്തിനായി ആരും പാഴാക്കരുതേ എന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു. സ്വന്തം പിതൃത്വം അംഗീകരിച്ചു കിട്ടുവാൻ കോടതി വ്യവഹാരവും ഡി. എൻ.എ . പരിശോധനയും സാക്ഷി വിസ്താരവുമായി കോടതി വരാന്ത കയറി...

ഗുരുവല്ലോ പരദൈവം എന്ന വ്യക്തി അധിഷ്ഠിത വിശ്വാസം . എം. ശാർങ്‌ഗധരൻ

കേരളകൗമുദി  : September 7 - 2016 . ദൈവവിശ്വാസം കുറവായിരുന്ന എന്നെ 1997 - ൽ ഇ. കെ . നായനാർ നയിച്ച ഇടതുപക്ഷ സർക്കാർ ശിവഗിരി ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റിന്റെ ഭരണാധികാരിയായി നിയമിച്ചു. നിയമസഭയിൽ നടത്തിയ പ്രത്യേക നിയമനിർമ്മാണത്തിന്റെ പിൻബലം ഉണ്ടായിരുന്ന ഈ നിയമനം ദൈവവിശ്വാസം സംബന്ധിച്ച് എന്റെ വിശ്വാസപ്രമാണങ്ങളിൽ അടിസ്ഥാനപരമായ മാറ്റം ഉണ്ടാക്കിയിട്ടുണ്ട്. എല്ലാദിവസവും ഉച്ചയ്ക്ക് ശിവഗിരിയിൽ നടക്കുന്ന ഗുരുപൂജയിൽ സന്യാസിശ്രേഷ്ഠരും ഗുരുഭക്തരും കൂടി ഉറക്കെ ചൊല്ലുന്ന ഒരു സ്തോത്രം ഉണ്ട്. അരുവിപ്പുറം പ്രതിഷ്ഠയ്ക്ക് [ 1888 ] മുമ്പ് ധ്യാനത്തിലിരുന്ന...

“ മാവേലി നാടുവാണീടും കാലം …. ” ;

ഈ കവിതയെഴുതിയ കവിയെ അറിയുമോ ..... ? കവിതയുടെ പൂർണ്ണ രൂപം വായിച്ചിട്ടുണ്ടോ ..... ? Popular Poetry of Sahodaran അയ്യപ്പൻ . ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ സഹോദരൻ അയ്യപ്പൻ എഴുതിയ പ്രസിദ്ധമായ ഓണപ്പാട്ടിന്റെ പൂർണ്ണരൂപം. ഇതിന്റെ അധികഭാഗവും സെൻസർ ചെയ്താണല്ലോ സവർണ്ണ മനുവാദി ഭരണകൂടം നമ്മളെയെല്ലാം പഠിപ്പിച്ചിട്ടുള്ളത് . തലയിൽ ചവിട്ടിയവനെ വന്ദിക്കാൻ പഠിപ്പിക്കുന്ന പാരമ്പര്യത്തെ ധിക്കരിക്കാനുള്ള ധീരോദാത്തമായ ആഹ്വാനമാണ് ഈ കവിതയിൽ അടങ്ങിയിട്ടുള്ളത് . അടിമത്തത്തെ അനുഗ്രഹമായി കണക്കാക്കാൻ പ്രേരിപ്പിക്കുന്ന വിധത്തിലാണ് ഹിന്ദുമതം അതിന്റെ മാമൂലുകളും, ആചാരവിശ്വാസങ്ങളും...

ശ്രീനാരായണ സിദ്ധാന്തങ്ങള്‍ -- കെ.ബാലരാമ പണിക്കര്‍ സാമാന്യധര്‍മ്മങ്ങള്‍ -- 2.സത്യം :

കാലദേശഭേദമില്ലാതെ സര്‍വ്വജനങ്ങളും സമാനമായി അംഗീകരിക്കുകയും അനുഷ്ഠിക്കുകയും ചെയ്യേണ്ട ധര്‍മ്മങ്ങളാണ് അഹിംസയും.സത്യവും,അസ്തേയവും,അവ്യഭിചാരിത്വവും,മദ്യവര്‍ജ്ജനവും.ഇവ ഓരോന്നിനെയും കുറിച്ച് ഭഗവാന്‍ ശ്രീ നാരായണഗുരുദേവന്‍ പ്രസ്താവിച്ചിരിക്കുന്നത് ഇവിടെ വിവരിക്കുന്നു. ഈ ധര്‍മ്മങ്ങള്‍ അഞ്ചും തടവുകൂടാതെ അനുഷ്ഠിക്കുന്നവര്‍ ഐഹികവും പാരത്രികവുമായ സുഖം സമ്പൂര്‍ണ്ണമായ നിലയില്‍ നേടുമെന്നതില്‍ തര്‍ക്കമില്ല.മഹാന്മാര്‍ ഈ ധര്‍മ്മ പഞ്ചകത്തെക്കുറിച്ച് വളരെയധികം പ്രശസിച്ചിട്ടുണ്ട്.എല്ലാത്തിലും ഈ ധര്‍മ്മങ്ങള്‍ മുന്നണിയില്‍ നില്‍ക്കുന്നു.അതുകൊണ്ട് ഏതുകാലത്തും ഏതുദേശത്തും...

പരവൂർ വി. കേശവനാശാൻ

സമുദായ പരിഷ്കർത്താവും പണ്ഡിതകവി, ചികിത്സകൻ, പത്രപ്രവർത്തകൻ എന്നീ നിലകളിലും ശ്രദ്ധേയനായിരുന്ന വ്യക്തിയാണ് പരവൂർ വി. കേശവനാശാൻ . ചെറുപ്രായത്തിൽ തന്നെ പാണ്ഡിത്യം തെളിയിച്ച കേശവൻ കേശവനാശാൻ എന്ന പേരിലാണ് പിന്നീട് അറിയപ്പെട്ടത്. ചികിത്സാവൃത്തിയിലും അദ്ധ്യാപനത്തിലും ഇദ്ദേഹം വിദഗ്ദനായിരുന്നു.സുജനാനന്ദിനി എന്ന പത്രം ആരംഭിച്ചത് കേശവനാശാനായിരുന്നു. കൊല്ലവർഷം 1034 കുംഭം 17-ന് (1859) കൊല്ലം താലൂക്കിൽ പരവൂരിൽ കൊച്ചമ്പാളി ആശാൻ എന്ന ഭാഷാകവിയുടെ ഭാഗിനേയനായ വൈരവൻ വൈദ്യന്റെയും തയ്യിൽ കുറുമ്പയമ്മയുടെയും മകനായി...

ശ്രീനാരായണ സിദ്ധാന്തങ്ങള്‍ -- കെ.ബാലരാമ പണിക്കര്‍ സാമാന്യധര്‍മ്മങ്ങള്‍-3.അസ്തേയം :

കാലദേശഭേദമില്ലാതെ സര്‍വ്വജനങ്ങളും സമാനമായി അംഗീകരിക്കുകയും അനുഷ്ഠിക്കുകയും ചെയ്യേണ്ട ധര്‍മ്മങ്ങളാണ് അഹിംസയും.സത്യവും,അസ്തേയവും,അവ്യഭിചാരിത്വവും,മദ്യവര്‍ജ്ജനവും.ഇവ ഓരോന്നിനെയും കുറിച്ച് ഭഗവാന്‍ ശ്രീ നാരായണഗുരുദേവന്‍ പ്രസ്താവിച്ചിരിക്കുന്നത് ഇവിടെ വിവരിക്കുന്നു. ഈ ധര്‍മ്മങ്ങള്‍ അഞ്ചും തടവുകൂടാതെ അനുഷ്ഠിക്കുന്നവര്‍ ഐഹികവും പാരത്രികവുമായ സുഖം സമ്പൂര്‍ണ്ണമായ നിലയില്‍ നേടുമെന്നതില്‍ തര്‍ക്കമില്ല.മഹാന്മാര്‍ ഈ ധര്‍മ്മ പഞ്ചകത്തെക്കുറിച്ച് വളരെയധികം പ്രശസിച്ചിട്ടുണ്ട്.എല്ലാത്തിലും ഈ ധര്‍മ്മങ്ങള്‍ മുന്നണിയില്‍ നില്‍ക്കുന്നു.അതുകൊണ്ട് ഏതുകാലത്തും ഏതുദേശത്തും...

Page 1 of 24212345Next