Sunday, 11 May 2014

ഈശ്വരന്‍ ഉണ്ടോ? തെളിവെന്ത്?


ശിഷ്യര്‍ തിരക്കി. "ഗുരുദേവാ എനിക്ക് ഈശ്വരനെക്കുറിച്ചൊന്ന് പറഞ്ഞു തരാമോ?"
ഗുരു നിശ്ശബ്ദനായി ചിരിച്ചു. പിന്നീട് ഒരുനുള്ള് പഞ്ചസാര എടുത്ത് ശിഷ്യന്റെ നാവിലിട്ടു കൊടുത്തു. കുറച്ചു കഴിഞ്ഞ് ഗുരു ചോദിച്ചു.

"എങ്ങനെയുണ്ട്?"
"നല്ല മധുരം"
"മധുരം എന്നുവച്ചാല്‍ എന്താ?"

ശിഷ്യന്‍ എന്തോ പറയാന്‍ ശ്രമിച്ചു. പിന്നീട് മൗനം പൂണ്ടു. അപ്പോള്‍ ഗുരുദേവന്‍ പറഞ്ഞു. "മധുരം എന്തെന്ന് പറയാനാവില്ല അല്ലേ അനുഭവിക്കാനേ കഴിയൂ… അനുഭവിച്ചവന് അതറിയുകയും ചെയ്യാം. അതു പോലെതന്നെയാണ് ഈശ്വരാനുഭവവും.
നല്ല ഉറക്കത്തിന്റെ തെളിവ് ഉണ‍രുമ്പോഴുള്ള ഉന്മേഷമാണ്. രാത്രി മഴ പെയ്തതിന്റെ തെളിവ് മുറ്റത്തെ നനവാണ്. ഈശ്വാരാനുഭവത്തിന്റെ ഫലം നിരന്തരമായ ശാന്തിയും സമാധാനവുമാണ്. അതുകൊണ്ട് ഈശ്വരനെ അറിഞ്ഞവനെ അറിയാന്‍ നമുക്കു കഴിയും. അവന്റെ ശാന്തിപൂര്‍ണ്ണമായ മുഖവും, പെരുമാറ്റവും തന്നെ അതിനുള്ള തെളിവ്."

Posted on facebook Group by : Manoj Somarajan

0 comments:

Post a Comment