These ten verses are composed in the ‘Viyogini’ meter and there is an additional verse as envoy in the end.
The first verse is a prayer to the Lord to bless us with compassion towards all beings and also a mind which ever contemplates on Him. The next 4 verses describe the glory of compassion while the last 5 verses are a tribute to the embodiments of this compassion. Lord Krishna, The Buddha, Adi Shankara, Jesus Christ, Prophet Mohammad, some Saivite saints, etc. are mentioned in those verses.
ഒരുപീഡയെറുമ്പിനും വരു-
ത്തരുതെന്നുള്ളനുകമ്പയും സദാ
കരുണാകര! നല്‌കുകുള്ളില്‍ നിന്‍-
തിരുമെയ്‌വിട്ടകലാതെ ചിന്തയും. - (1)
അരുളാല്‍ വരുമിമ്പമന്‍പക-
ന്നൊരു നെഞ്ചാല്‍ വരുമല്ലലൊക്കെയും
ഇരുളന്‍പിനെ മാറ്റുമല്ലലിന്‍-
കരുവാകും കരുവാമിതേതിനും. - (2)
To a heart devoid of love comes all sorrows.
Darkness (of heart) expels love and is the core of sorrow and seed to everything (all sufferings). - (2)
അരുളന്‍പനുകമ്പ മൂന്നിനും
പൊരുളൊന്നാണിതു ജീവതാരകം
“അരുളുള്ളവാനാണു ജീവി” യെ-
ന്നുരുവിട്ടീടുകയീ നവാക്ഷരി. - (3)
It is life’s (guiding) star.
“Only those with kindliness are (really) living”.
May these words be chanted (remembered). - (3)
അരുളില്ലയതെങ്കിലസ്ഥി തോല്‍
സിര നാറുന്നൊരുടമ്പുതാനവന്‍;
മരുവില്‍ പ്രവഹിക്കുമംബുവ-
പ്പുരുഷന്‍ നിഷ്‌ഫലഗന്ധപുഷ്‌പമാം. - (4)
വരുമാറുവിധം വികാരവും
വരുമാറില്ലറിവിന്നിതിന്നു നേര്‍;
ഉരുവാമൂടല്‍വിട്ടു കീര്‍ത്തിയാ-
മുരുവാര്‍ന്നിങ്ങനുകമ്പ നിന്നിടും. - (5)
On leaving the form of human body, Compassion continues to stay in the form of glory. – (5)
പരമാര്‍ത്ഥമുരച്ചു തേര്‍വിടും
പൊരുളോ? ഭൂതദയാക്ഷമാബ്ധിയോ?
സരളാദ്വയഭാഷ്യാകാരനാം-
ഗുരുവോയീയനുകമ്പയാണ്ടവന്‍? -(6)
Or the Ocean of Compassion and patience (The Buddha),
Or the Guru who wrote lucid bhashyas (commentaries) on Advaita (Adi Shankara),
this Compassion embodied one? - (6)
പുരുഷാകൃതി പൂണ്ട ദൈവമോ?
നരദിവ്യാകൃതിപൂണ്ട ധര്‍മ്മമോ?
പരമേശപവിത്രപുത്രനോ?
കരുണാവാന്‍ നബി മുത്തുരത്നമോ? - (7)
the Almighty appearing in human form
Or righteousness manifesting in divine human form
Or the holy Son of God (Jesus Christ)
Or the merciful (Prophet) Nabi, the pearl, the gem? – (7)
ജ്വരമാറ്റി വിഭൂതികൊണ്ടു മു-
ന്നരിതാം വേലകള്‍ ചെയ്ത മൂര്‍ത്തിയോ?
അരുതാതെ വലഞ്ഞു പാടിയൗ-
ദരമാം നോവുകെടുത്ത സിദ്ധനോ? - (8)
the divinity who removed fever with holy ashes and performed wonderful deeds (Tirujnana Sambandhar),
Or the Perfected One who wandering in agony and singing abated the abdominal pain (Appar/Tirunavukkarasar)? – (8)
ഹരനന്നെഴുതി പ്രസിദ്ധമാം-
മറയൊന്നോതിയ മാമുനീന്ദ്രനോ?
മരിയാതുടലോടുപോയോര-
പ്പരമേശന്റെ പരാര്‍ത്ഥ്യഭക്തനോ? - (9)
the great king of sages who once dictated the renowned scripture (Tiruvachakam) taken down by Hara (Lord Shiva) himself (Manikkavacakar),
Or the great devotee of the Supreme Lord who vanished physically before death (Sundarar)? – (9)
നരരൂപമെടുത്തു ഭൂമിയില്‍
പെരുമാറീടിന കാമധേനുവോ?
പരമാദ്‌ഭൂതദാനദേവതാ-
തരുവോയീയനുകമ്പയാണ്ടവന്‍? – (10)
Or the great astonishing tree (Kalpa Taru) who is the deity of charity,
this Compassion embodied one? - (10)
അരുമാമറയോതുമര്‍ത്ഥവും
ഗുരുവോതും മുനിയോതുമര്‍ത്ഥവും
ഒരു ജാതിയിലുള്ളതൊന്നുതാന്‍
പൊരുളോര്‍ത്താലഖിലാഗമത്തിനും.
On reflection, the essence of all scriptures is found to be one.