Sunday 11 May 2014

Janani Navaratnamanjari (A Nine-Jeweled Bouquet to the Mother) by Sree Narayana Guru

GURU JPG (22)

Today, I am beginning a series on another of the literary works of Sree Narayana Guru – Janani Navaratnamanjari. 
In this series, I will be sharing the 9 verses of this poem one by one with their English translations and short explanation in Malayalam too.
GURU JPG (162)
Janani Navaratnamanjari (A bouquet of nine jewels to the Mother) is a Malayalam poem written by Sree Narayana Guru in the ‘Mattebham’ meter. It was written after laying the foundation stone of the Sharadha Madhom at Sivagiri Mutt in 1908.
This work is a beautiful fusion of Bhakti and Vedanta. It inspires in us love towards the Universal Mother and at the same time expounds to us the Real nature of the Mother.
Verse 1:
ഒന്നായ മാമതിയില്‍ നിന്നായിരം ത്രിപുടി
വന്നാശു തന്‍മതി മറ-
ന്നന്നാദിയില്‍ പ്രിയമുയര്‍ന്നാടല‍ാം കടലി-
ലൊന്നായി വീണു വലയും
എന്നാശയം ഗതിപെറും നാദഭൂമിയില-
മര്‍ന്നാവിരാഭ പടരും-
ചിന്നാഭയില്‍ ത്രിപുടിയെന്നാണറുംപടി
കലര്‍ന്നാറിടുന്നു ജനനീ! -(1)
English Transaltion :
From the One (non-dual) Great Consciousness
Came thousands of triads (knower – known – knowledge)
Resulting in the sudden oblivion of Self-knowledge,
And there arose desire for food, etc. (worldly objects)
Leading to complete drowning in the sea of miseries.
When shall my heart, O Mother,
Merging in the plane of Nada (Aum) which delivers liberation,
Alloy and cool off in the luminous Center of Consciousness
Such that the triads (above mentioned) are destroyed? - (1)
I have provided a crisp explanation of the verse in Malayalam below, breaking up the verse and giving the meanings of the words –
ജനനീ! – അല്ലയോ ജനനി!
ഒന്നായ – ഏകമായ
മാമതിയില്‍ നിന്ന് – മാമതി – മഹാമതി – മഹാബുദ്ധി അതിൽനിന്ന്
ആയിരം – എണ്ണമറ്റ
ത്രിപുടി – മൂന്നു പുടങ്ങൾ (വശങ്ങൾ) – അറിയുന്നവ൯, അറിയപ്പെടുന്ന വസ്തു, അറിവ്
വന്നാശു – വന്ന് ആശു – വന്നു, ഉടൻതന്നെ
തന്‍മതി മറന്ന് – തന്റെ മതി മറന്ന് – തന്റെ യഥാ൪ത്ഥ സ്വരൂപത്തെ കുറിച്ചുള്ള ബോധം നശ്ടപ്പെട്ട്
അന്നാദിയിൽ പ്രിയം ഉയര്‍ന്ന് – അന്നം തുടങ്ങിയ വിഷയങ്ങളിൽ ആഗ്രഹം ഉദിച്ച്
ആടല‍ാം കടലിൽ – ദുഖമാകുന്ന സമുദ്രത്തിൽ
ഒന്നായി വീണു വലയും – ആകെ മുങ്ങി കഷ്ടപ്പെടും
എന്നാശയം – എന്ന് ആശയം – എന്റെ ഹൃദയം
ഗതിപെറും – ഗതിയെ പെറുന്ന – മുക്തിയെ നല്കുന്ന
നാദഭൂമിയിൽ അമ൪ന്ന് – ഓംകാരത്തിൽ ലയിച്ച്
ആവിരാഭ പടരും – പ്രകാശമയമായ
ചിന്നാഭയില്‍ – ചിത്ത് നാഭയില്‍
ത്രിപുടി അറുംപടി – ത്രിപുടി നശിക്കുമാറ്
എന്നാണ് കലര്‍ന്നാറിടുന്നു – കലര്‍ന്ന് ആറിടുന്നത് – ലയിച്ച് ശാന്തമാകുന്നത് എന്നാണ് ?
227557_1732939526250_609781_n
Verse 2:
ഇല്ലാത മായയിടുമുല്ലാസമൊന്നുമറി-
വല്ലാതെയില്ലനിലനും
കല്ലാഴിയും കനലുമല്ലാതെ ശൂന്യമതു-
മെല്ലാമൊരാദിയറിവ‍ാം
തല്ലാഘവം പറകിലില്ലാരണംക്രിയകള്‍
മല്ലാടുകില്ല മതിയീ
സല്ലാഭമൊന്നു മതിയെല്ലാവരും തിരയു-
മുല്ലാഘബോധജനനീ! - (2)
English Translation:
The display (of the objective world) caused by the non-existent maya
Does not exist apart from Awareness.
Wind (air), rocks (earth), seas (water), fire and the void (ether) too,
Are all but the One Primordial Awareness.
Its lightness (i.e. easiness of its attainment) if spoken of,
(There is) no (need for) Vedic rituals and the mind does not conflict.
The attainment of this Reality is all I want,
O Mother of immaculate consciousness
Who is sought by everyone! - (2)
Malayalam short explanation:
ഇല്ലാത മായ – യഥാ൪ത്ഥത്തിൽ ഇല്ലാത്തതായ മായ ശക്തി
ഇടും ഉല്ലാസം ഒന്നും – ഉള്ളതാക്കി കാണിക്കുന്ന പ്രപഞ്ചദൃശ്യം ഒന്നും
അറിവല്ലാതെ ഇല്ല – അറിവിൽനിന്നും (പരമാത്മാവിൽനിന്നും) ഭിന്നമല്ല
അനിലനും കല്ലാഴിയും കനലും – വായുവും, പൃഥ്വിയും, ജലവും, അഗ്നിയും
അല്ലാതെ ശൂന്യമതും – ഇവ നാലിൽനിന്നും വേ൪പ്പെട്ടു നില്ക്കുന്ന ആകാശവും
എല്ലാമൊരാദിയറിവ‍ാം – എല്ലാം ഏകമായ അറിവ് (പരമാത്മാവ്) മാത്രമാണ്
തല്ലാഘവം – തത് ലാഘവം – അതിന്റെ ലാഘവം (അനായാസത)
പറകിൽ – പറയുകയാണെങ്കിൽ
ഇല്ല ആരണം ക്രിയകള്‍ – വൈദിക ക൪മ്മങ്ങൾ അവിടെ ഇല്ല
മതി മല്ലാടുകില്ല – ബുദ്ധി ചലിക്കുകയില്ല (അസ്പന്ദമാകും)
ഈ സല്ലാഭമൊന്നുമതി – ഈ (മേല്പറഞ്ഞ പ്രകാരമുള്ള) സത് (പരമസത്യം) ലാഭം (സാക്ഷാത്കാരം) ഒന്നു മാത്രം മതി എനിക്കു
എല്ലാവരും തിരയും – എല്ലാവരും അന്വേഷിക്കുന്ന
ഉല്ലാഘ ബോധ ജനനീ! – അല്ലയോ പാപരഹിതമായ ജ്ഞാനത്തെ നല്കുന്ന അമ്മേ!
GURU JPG (279)
Verse 3:
ഉണ്ടായി മാറുമറിവുണ്ടായി മുന്നമിതു-
കണ്ടാടുമങ്മകവും-
കൊണ്ടായിരംതരമിരുണ്ടാശയം പ്രതി ചു-
രുണ്ടാ മഹസ്സില്‍ മറയും
കണ്ടാലുമീനിലയിലുണ്ടാകയില്ലറിവ-
ഖണ്ഡാനുഭൂതിയിലെഴും
തണ്ടാരില്‍ വീണു മധുവുണ്ടാരമിക്കുമൊരു
വണ്ടാണു സൂരി സുകൃതീ. - (3)
English Translation:
The knowledge (one among the triad of knower – known- knowledge)
which rises and sets, (i.e. not constant)
Was born in the beginning, perceiving which the body and the mind sways,
Resulting in darkening (veiling of Awareness) in a thousand ways
And fettering to each of the impressions (samskaras),
(in the end, the knowledge again) dissolves into that Glory (Supreme Self).
Even on perceiving in this way (the cycle of samsara i.e. birth and death),
Awareness does not dawn.
A bee plunged in the core of the lotus (Heart) that blooms in the Unbroken (Non-Dual) Experience,
Enjoying the honey (Bliss) therein is the Self-realized Pure One. – (3)
Malayalam short explanation:
ഉണ്ടായി മാറുമറിവ് – ഉണ്ടായി നശിക്കുന്ന ത്രിപുടിയിലെ അറിവ് (പ്രപഞ്ചബോധം)
ഉണ്ടായി മുന്നം – മുന്നം (ആദിയിൽ) ഉണ്ടായി (സൃഷ്ടി)
ഇതു കണ്ടാടും – ഈ ഉണ്ടായി മാറുന്ന പ്രപഞ്ചദൃശ്യങ്ങളെ കണ്ട് അവകളിൽ മാറിമാറി രമിക്കുന്ന
അംഗമകവും കൊണ്ട് – ശരീരവും മനസ്സും കൊണ്ട്
ആയിരംതരമിരുണ്ട് – ആയിരം (അനേകം) പ്രകാരത്തിൽ സത്യസ്ഥിതി ഇരുണ്ട് (മറയപ്പെട്ട്)
ആശയം പ്രതിചുരുണ്ട് – ഒരോ ആശയത്താൽ (സംസ്കാരത്താൽ) ചുരുണ്ട് (ബന്ധിക്കപ്പെട്ട്)
ആ മഹസ്സില്‍ മറയും – വീണ്ടും ആ പരമാത്മാവിലേക്ക് ലയിക്കും (പ്രളയം)
കണ്ടാലുമീ നിലയില് – ഈ നിലയില് (ഇങ്ങനെയുള്ള ഈ സംസാരഗതിയെ) കണ്ടാലും (മനസ്സിലാക്കിയാലും)
ഉണ്ടാകയില്ലറിവ് – അറിവ് (പരമാ൪ത്ഥബോധം) ഉണ്ടാകയില്ല (ഉണ്ടാവില്ല)
അഖണ്ഡാനുഭൂതിയിലെഴും – അഖണ്ഡ (അദ്വൈത) അനുഭൂതിയില് (അനുഭവത്തില്) എഴും (ഉയരുന്ന)
തണ്ടാരില്‍ വീണു – ഹൃദയ പത്മത്തിൽ മുഴുകി
മധുവുണ്ടാരമിക്കും – മധു (ആത്മസുഖം) ഉണ്ട് (നുക൪ന്ന്) ആരമിക്കുന്ന (ആനന്ദിക്കുന്ന)
ഒരു വണ്ടാണുസൂരി സുകൃതീ – ഒരു വണ്ടാണ് പുണ്യവാനായ ജ്ഞാനി
g
Verse 4:
ആരായുകില്‍ തിരകള്‍ നീരായിടുന്നു, ഫണി-
നാരായിടുന്നു, കുടവും
പാരായിടുന്നതിനു നേരായിടുന്നുലക-
മോരായ്കിലുണ്ടഖിലവും
വേരായ നിന്‍കഴലിലാരാധനം തരണ-
മാരാലിതിന്നൊരു വരം
നേരായി വന്നിടുക വേറാരുമില്ല ഗതി
ഹേ! രാജയോഗജനനീ! - (4)
English Translation:
On enquiry, waves turn out to be (nothing but) water;
Snake turns out to be (nothing but) rope;
And pot turns out to be (nothing but) clay;
Similarly is the world (it does’t exist apart from its source – Brahman).
Devoid of enquiry, everything (the world) exists (as a separate entity).
At your feet which is the root (cause of everything), give me solace,
Grant this boon at once alongwith your vision,
No other refuge do I have, O Mother of Raja Yoga! - (4)
Short Malayalam explanation:
ആരായുകില്‍ – വിചാരം ചെയ്താൽ
തിരകള്‍ നീരായിടുന്നു – തിരകള്‍ വെള്ളം തന്നെയെന്നു അറിയുന്നു
ഫണി നാരായിടുന്നു – നാരിൽ (കയറിൽ) കാണപ്പെട്ട ഫണി (പാമ്പ്) കയറു മാത്രമായിരുന്നു എന്ന് അറിയുന്നു
കുടവും പാരയിടുന്നു – കുടം മണ്ണു മാത്രമാണെന്നും അറിയുന്നു
അതിനു നേരായിടുന്നുലകം – അതുപോലെ തന്നെയാണ് ഈ ലോകവും (ഈ ലോകം അതിന്റെ പരമകാരണമായ അറിവിൽനിന്ന് ഭിന്നമല്ല)
ഓരായ്കിലുണ്ടഖിലവും – വിചാരം ചെയ്യാതിരുന്നാൽ യഥാ൪ത്ഥത്തിൽ ഇല്ലാത്തതായ എല്ലാം ഉള്ളതായി തോന്നും
വേരായ നിന്‍കഴലിലാരാധനം തരണം – എല്ലാത്തിനും വേരായ (പരമകാരണമായ) നിന്റെ കഴലിൽ (പാദങ്ങളിൽ) ആശ്രയം തരണം
ആരാലിതിന്നൊരു വരം – ഇതിന്നൊരു വരം ആരാൽ (ഉട൯തന്നെ) നല്കണം
നേരായി വന്നിടുക – ദ൪ശനം അരുളുക
വേറാരുമില്ല ഗതി – വേറാരും ശരണമില്ല
ഹേ! രാജയോഗജനനീ! – അല്ലയോ രാജയോഗസിദ്ധി പ്രദാനം ചെയുന്ന അമ്മേ!
GURU JPG (282)
Verse 5:
മേലായ മൂലമതിയാലാവൃതം ജനനി!
നീ ലാസ്യമാടിവിടുമീ
കീലാലവായ്‌വനലകോലാഹലം ഭുവന-
മാലാപമാത്രമഖിലം
കാലാദിയായ മൃദുനൂലാലെ നെയ്യുമൊരു
ലീലാപടം ഭവതിമെയ്-
മേലാകെ മൂടുമതിനാലാരുമുള്ളതറി-
വീലാഗമാന്തനിലയേ! - (5)
English Translation:
O Mother who art enveloped by the Great Primal Consciousness!
The chaotic world of water, air, and fire (etc.) which you create
by your divine dance (lasya) are all just names.
By an elegant cloth woven out of delicate threads of time, etc.
You have veiled your entire form.
Therefore, no one realizes that which is Real,
O The One whose abode is the Upanishads! - (5)
Malayalam short explanation:
മേലായ മൂലമതിയാലാവൃതം ജനനി! – ആദികാരണമായ പരമാത്മസത്തയാൽ ആവരണം ചെയ്യപ്പെട്ടിരിക്കുന്ന അല്ലയോ അമ്മേ!
നീ ലാസ്യമാടിവിടും – നീ നൃത്തം ചെയ്ത് സൃഷ്ടിക്കുന്ന
ഈ കീലാലവായ്‌വനലകോലാഹലം ഭുവനം – കീലാലം (ജലം), വായു, അഗ്നി മുതലായവയുടെ സംഘാതമായ ഈ പ്രപഞ്ചം
ആലാപമാത്രമഖിലം – അഖിലം (സകലതും) ആലാപമാത്രം (നാമമാത്രമാണ്)
കാലാദിയായ മൃദുനൂലാലെ നെയ്യും – കാലം, ദേശം മുതലായ മൃദു നൂലുകളെകൊണ്ട് നി൪മ്മിച്ചിരിക്കുന്ന
ഒരു ലീലാപടം – വിനോദത്തിനുവേണ്ടിയുള്ള ഒരു ഉടയാടകൊണ്ട്
ഭവതിമെയ് മേലാകെ മൂടും – അവിടുന്ന് അവിടുത്തെ രൂപം പൂ൪ണ്ണമായി മറച്ചിരിക്കുന്നു
അതിനാലാരും – അതുകൊണ്ട് ആരും തന്നെ
ള്ളതറിവീലാ – ഉള്ളത് (സത്യവസ്തു) അറിവീല – അറിയുന്നില്ല
ആഗമാന്തനിലയേ! – അല്ലയോ ആഗമാന്തം (വേദാന്തം – ഉപനിഷത്തുകൾ) നിലയം (വാസസ്ഥാനം) ആയിരിക്കുന്ന അമ്മേ!
dfjdf
Verse 6:
മീനായതും ഭവതി മാനായതും ജനനി!
നീ നാഗവും നഗഖഗം
താനായതും ധര നദീ നാരിയും നരനു-
മാ നാകവും നരകവും
നീ നാമരൂപമതില്‍ നാനാവിധപ്രകൃതി-
മാനായി നിന്നറിയുമീ
ഞാനായതും ഭവതി ഹേ നാദരൂപിണിയ-
ഹോ! നാടകം നിഖിലവും! - (6)
English Translation:
What manifests as the fish is Thee (you),
What manifests as the deer is Thee,
O Mother! Thou are the snakes, the mountains, the birds, etc.
The earth, rivers, women and men, heaven and hell are all Thou.
In (these) names and forms, this ‘I’ existing as the knower assuming diverse nature is also Thee, O the One whose form is Nada (Aum)!
Oh! Everything is but a play! - (6)
Short Malayalam explanation:
മീനായതും ഭവതി മാനായതും – മീനായും മാനായും ഇരിക്കുന്നത് അവിടുന്നു തന്നെ
ജനനി! നീ നാഗവും നഗഖഗംതാനായതും – അല്ലയോ അമ്മേ! നീ തന്നെയാണ് നാഗം (പാമ്പ്), നഗം (പ൪വതം), ഖഗം (പക്ഷി) ഒക്കെയായി ഇരിക്കുന്നത്
ധര നദീ നാരിയും നരനുമാനാകവും നരകവും നീ – നീ തന്നെയാണ് ധര (ഭൂമി), നദി, നാരിയും (സ്ത്രീയും), നരനും (പുരുഷനും), ആ നാകവും (സ്വ൪ഗ്ഗവും) നരകവുമെല്ലാം
നാമരൂപമതില്‍ നാനാവിധപ്രകൃതിമാനായി നിന്നറിയുമീ ഞാനായതും ഭവതി – ഈ നാമരൂപങ്ങളിലെല്ലാം പ്പെട്ട് അവയ്ക്ക് അനുസൃതമായി പലവിധ സ്വഭാവത്തോടുകൂടി പ്രകാശിക്കുന്ന ‘ഞാൻ’ എന്ന അഹം ബോധവും അമ്മ തന്നെ
ഹേ നാദരൂപിണി! – അല്ലയോ ഒാംകാരരൂപിണി!
അഹോ! നാടകം നിഖിലവും! – ആശ്ചര്യം! ഇതെല്ലാം അവിടുത്തെ ലീലാനടനമല്ലാതെ എന്താണ്!
GURU JPG (296)
Verse 7:
എന്‍ പാപമെയ്‍വതിനൊരമ്പായിടുന്നറിവു
നിന്‍ പാദതാരിലെഴുമെ-
ന്നന്‍പാണു മൗര്‍വ്വിയൊരിരുമ്പ‍ാം മനം ധനുര-
ഹംഭാവിയാണു വിജയീ-
അംബാ തരുന്നു വിജയം പാപപങ്കിലമ-
ഹം ഭാനമാകുമതിനാല്‍
വന്‍ ഭാരമാര്‍ന്ന തനുവും ഭാനമാമുലക-
വും ഭാനമാകുമഖിലം.
English Translation:
To strike (down) my sin, Awareness is the arrow,
My love for thy lotus-feet is the string,
An iron-like mind is the bow
And the meditator on the ‘I’ is victorious (over ignorance).
Mother! Thou are the one who grants the victory,
By which the sin-stained ‘I’ gets illumined (revealed as Consciousness),
And so does the burdensome body (get illumined),
The world also gets illumined,
Everything gets illumined. (i.e. On Self-Realization, everything – the ‘I’, the body, the world, etc. are all revealed to be nothing but Pure Consciousness or Awareness) – (7)
Short Malayalam explanation:
എന്‍ പാപമെയ്‍വതിന് – എന്റെ പാപത്തെ എയ്തു ഇല്ലാതാക്കുന്നതിനുള്ള
ഒരമ്പായിടുന്നറിവു – ഒരു അമ്പാണ് ആത്മബോധം
നിന്‍ പാദതാരിലെഴുമെന്നന്‍പാണു മൗര്‍വ്വി – നിന്റെ പാദപത്മങ്ങളിലുള്ള എന്റെ ഭക്തിയാണ് മൗര്‍വ്വി (ഞാണ്)
ഒരിരുമ്പ‍ാം മനം ധനുഃ – ഇരുമ്പുപോലെ ദൃഢമായ മനസ്സാണ് ധനുസ്സ് (വില്ല്)
അഹംഭാവിയാണു വിജയീ – ‘ഞാൻ’, ‘ഞാൻ’ എന്ന് സ്ഫുരിക്കുന്ന അഹത്തിനെ അനുസന്ധാനം ചെയ്യുന്നവനാണ് വിജയിക്കുന്നവൻ അഥവാ അജ്ഞാനത്തെ കീഴ്പ്പെടുത്തുന്നവൻ
അംബാ തരുന്നു വിജയം – ഈ വിജയത്തെ (ആത്മസാക്ഷാത്കാരത്തെ) നല്ക്കുന്നത് അമ്മയാണ് (ദേവിയാണ്)
പാപപങ്കിലമഹം ഭാനമാകുമതിനാല്‍ – ആത്മസാക്ഷാത്കാരമാകുന്ന ആ വിജയപ്രാപ്തിമൂലം പാപംകൊണ്ട് കളങ്കപ്പെട്ടിരുന്ന ‘ഞാൻ’ എന്ന അഹംബോധം പ്രകാശമയമായി തീരുന്നു
വന്‍ ഭാരമാര്‍ന്ന തനുവും ഭാനമാം – വലിയ ഭാരമായിരിക്കുന്ന ശരീരവും പ്രകാശമയമാകുന്നു
ഉലകവും ഭാനമാകുമഖിലം – സമ്പൂ൪ണ ജഗത്തും പ്രകാശമയമായി തീരും അതായത് എല്ലാം ആത്മാവായി പ്രകാശിക്കും
GURU JPG (35)
Verse 8:
സത്തായിനിന്നുപരി ചിത്തായി രണ്ടു
മൊരുമുത്തായി മൂന്നുമറിയും
ഹൃത്തായി നിന്നതിനു വിത്തായി വിണ്ണൊടു മ-
രുത്തായി ദൃഷ്ടി മുതലായ്
കൊത്തായിടും വിഷയവിസ്താരമന്നമതി-
നത്താവുമായി വിലസും
സിദ്ധാനുഭൂതിയിലുമെത്താതെയാമതിമ-
ഹത്തായിടും ജനനി നീ. - (8)
English Translation:
In the beginning, Thou (You) existed as Sat (Being),
Then as Chit (Consciousness), both of which combined as Muth (Moda – Ananda – Bliss),
And (Thou existed) also as the Hrit (Heart), the knower of these three (Sat-Chit-Ananda).
(Thou exist) As ether, wind, etc. (the five elements), as the eye, etc. (the senses),
For the food-like collection of the expansive objects (of perception),
Thou do manifest as the consumer (of these food-like objects),
O Mother, Thou art so magnificent as to be unattainable even in the experiential state of the Siddhas (Adepts). - (8)
Short Malayalam explanation:
സത്തായിനിന്നുപരി – ഉപരി (ആദിയിൽ) സത്തായി (സദ്രൂപമായി) നിന്ന്
ചിത്തായി – ജ്ഞാനരൂപമായി
രണ്ടുമൊരുമുത്തായി – രണ്ടും (സത്തും ചിത്തും) കൂടി മുത്തായി (ആനന്ദരൂപമായി)
മൂന്നുമറിയും ഹൃത്തായി നിന്ന് – ഇവ മൂന്നിനെയും (സത്ത് – ചിത്ത് – ആനന്ദം) അറിയുന്ന ഹൃത്തായി (ഹൃദയമായി) നിന്ന്
അതിനു വിത്തായി – അതിനെല്ലാം വിത്തായി (കാരണമായി)
വിണ്ണൊടു മരുത്തായി – വിണ്ണ് (ആകാശം), തുട൪ന്ന് മരുത്ത് (വായു), അഗ്നി, ജലം, ഭൂമി എന്നി പഞ്ചഭൂതങ്ങളായി
ദൃഷ്ടി മുതലായ് – കണ്ണ് മുതലായ ഇന്ദ്രിയങ്ങളായും
കൊത്തായിടും വിഷയവിസ്താരമന്നമതിന് – വിഷയങ്ങളുടെ കൊത്ത് (സമൂഹം) ആകുന്ന അന്നതിന് (ഭക്ഷണത്തിന്)
അത്താവുമായി വിലസും – ഭക്ഷകനുമായി പ്രശോഭിക്കുന്ന
സിദ്ധാനുഭൂതിയിലുമെത്താതെയാം – സിദ്ധന്മാ൪ക്കുകൂടി അനുഭവവേദ്യമാവാത്ത
അതിമഹത്തായിടും ജനനി നീ – അമ്മേ! നിന്റെ മഹിമ അത്ര മഹത്താണ്
GURU JPG (278)
Verse 9:
ഭൂവാദി ഭൂതമതിനാവാസമില്ല വെറു-
മാഭാസമാമിതറിവി-
ന്നാഭാവിശേഷമിതിനാവാസമിങ്ങുലകി-
ലാപാദിതം ഭവതിയാല്
നാവാദിതൻവിഷയിതാവാസമറ്റ ഭവ-
ദാവാസമാകെ വിലസും
ദ്യോവാണതിന്റെ മഹിമാവാരറിഞ്ഞു ജന-
നീ! വാഴ്ത്തുവാനുമരുതേ! - (9)
English Translation:
Elements such as the earth, etc. have no existence (of their own) and are but mere illusions.
These (elements) are manifestations of Awareness.
Their existence here in this world is imposed by Thee.
Thine (Your) abode which cannot be the object of perception for the tongue, etc. (senses) is the all-pervading luminous Ether (Chidakasha).
Who is there to know Its Glory!
O Mother! I am unable to even extol It! – (9)
Short Malayalam explanation:
ഭൂവാദി ഭൂതമതിനാവാസമില്ല – പൃഥ്വി തുടങ്ങിയ പഞ്ചഭൂതങ്ങൾക്ക് യഥാ൪ത്ഥത്തിൽ അസ്തിത്വമില്ല
വെറുമാഭാസമാം – വേറും തോന്നൽ – ഭ്രമം മാത്രമാണ്
ഇതറിവിനാഭാവിശേഷം – ഇത് (ഈ പഞ്ചഭൂതങ്ങൾ) അറിവിന്റെ (പരമാത്മാവിന്റെ) ആഭാവിശേഷം (സ്ഫുരണങ്ങൾ) ആണ്
ഇതിനാവാസമിങ്ങുലകിൽ – ഇങ്ങു (ഇവിടെ) ഉലകിൽ (ലോകത്തിൽ) ഇതിന് (ഈ പഞ്ചഭൂതങ്ങൾക്ക്) ആവാസം (അസ്തിത്വം)
ആപാദിതം ഭവതിയാല് – അവിടുന്നാണ് (ദേവിയാണ്) ആപാദനം ചെയ്തിരിക്കുന്നത് (ഉണ്ടാക്കിത്തീ൪ക്കപ്പെട്ടിരിക്കുന്നത്)
നാവാദിതൻവിഷയിതാവാസമറ്റ – നാവ് തുടങ്ങിയ ഇന്ദ്രിയങ്ങൾക്ക് വിഷയിത (വിഷയമാകുന്ന സ്വഭാവം) ആവാസമറ്റ (ഇല്ലാത്ത), അതായത് ഇന്ദ്രിയങ്ങൾക്കൊണ്ട് അറിയാൻ കഴിയാത്ത
ഭവദാവാസം – ഭവതിയുടെ ആവാസം (നിലയം – വാസസ്ഥാനം)
ആകെ വിലസും ദ്യോവാണ് – സ൪വത്ര വ്യാപിച്ച് പ്രകാശികുന്ന ദ്യോവാണ് (ആകാശമാണ്) – ചിദാകാശമാണ്
അതിന്റെ മഹിമാവാരറിഞ്ഞു – അതിന്റെ മഹത്വത്തെ ആ൪ക്കാണ് അറിയുവാൻ സാധിക്കുക
ജനനീ! വാഴ്ത്തുവാനുമരുതേ! – അല്ലയോ അമ്മേ! അതിനെ വ൪ണ്ണിക്കുവാൻപോലും ഞാൻ ശക്തനല്ല
GURU JPG (268)

0 comments:

Post a Comment