SREE NARAYANA GURU

Sri Nārāyana Guru (1855–1928), also known as Sree Nārāyana Guru Swami, was a Hindu saint, sadhu and social reformer of India.

Tuesday, 17 March 2020

ശ്രീനാരായണകുടുംബയോഗങ്ങള്‍ എങ്ങനെ സംഘടിപ്പിക്കണം

ഗുരുദേവസന്ദേശപ്രചരണം വ്യാപകമായി നിര്‍വ്വഹിക്കുവാന്‍ പറ്റിയ ഏറ്റവും ലളിതമായ മാര്‍ഗ്ഗമാണ് ശ്രീനാരായണ കുടുംബയോഗങ്ങള്‍ സംഘടിപ്പിക്കുക എന്നത്. ഓരോ കുടുംബങ്ങളും തമ്മില്‍ പരിചയപ്പെടുവാനും കുടുംബങ്ങള്‍ തമ്മില്‍ സ്‌നേഹവും ഐക്യതയും ഊട്ടിഉറപ്പിച്ച് കുടുംബഭദ്രത വളര്‍ത്തുവാനും, ഗുരുദേവാരാധനയില്‍ അധിഷ്ഠിതമായ ഒരു ശ്രീനാരായണസ മൂഹത്തെ വാര്‍ത്തെടുക്കുവാനും കുടുംബയോഗങ്ങള്‍ പോലെ പര്യാപ്തമായ മറ്റൊരു സംവിധാനമില്ല. ഉദ്ദേശം പത്തുപതിനഞ്ച് വര്‍ഷങ്ങള്‍ക്കുമുമ്പ് ഇതെഴുതുന്ന എസ്.എന്‍.ഡി.പി. യോഗത്തിന്റെ ഭാരവാഹികളെ കണ്ട്...

ലോകത്തിലെ ആദ്യ ഗുരുദേവ പ്രതിഷ്ഠയ്ക്ക് 93 വയസ്സ്

മഹാഗുരു സശരീരനായിരുന്ന കാലത്ത് ദിവ്യശ്രീ ബോധാനന്ദസ്വാമികളാല്‍ പ്രതിഷ്ഠത്മായതാണ് തലശ്ശേരി ജഗന്നാഥ ക്ഷേത്ര സന്നിധിയിലെ ഗുരുദേവ പ്രതിമ. 1927 മാര്‍ച്ച് 13 നാണ് ഈ ചരിത്ര മൂഹൂര്‍ത്തം നടന്നത്. ശ്രീ. മൂര്‍ക്കോത്ത് കുമാരനാണ് ഈ സംരഭ സാക്ഷാത്കാരത്തിന് ചുക്കാന്‍ പിടിച്ച വ്യക്തികളില്‍ പ്രധാനി. ഇറ്റലിക്കാരനായ പ്രൊഫസര്‍ തവറലിക്കാണ് ഈ പ്രതിമ നിര്‍മ്മിക്കാനുള്ള ചരിത്ര നിയോഗം ലഭിച്ചത്. മഹാഗുരു ജീവിച്ചിരുന്ന കാലഘട്ടത്തില്‍ തന്നെ ഗുരുവിനെ ആരാധിക്കുകയും പൂജിക്കുകയും ചെയ്തിരുന്നു എന്നതിന്റെ നിതാന്ത നിദര്‍ശനമാണ്...

ശ്രീനാരായണ ഗുരുദേവനും ശ്രീചട്ടമ്പിസ്വാമികളും (ഗുരുശിഷ്യാവാദഖണ്ഡനം)

ശ്രീനാരായണഗുരുദേവന് ഒരു ആത്മസുഹൃത്ത് ഉണ്ടായിരുന്നുവെങ്കില്‍ അത് ശ്രീ ചട്ടമ്പിസ്വാമികളായിരുന്നു. അതുപോലെ ശ്രീചട്ടമ്പിസ്വാമി തിരുവടികള്‍ ആരുടെയെങ്കിലും മുമ്പില്‍ ഹൃദയം കുളിര്‍ക്കെ പൊട്ടിച്ചിരിച്ച് സൗഹൃദം പങ്കിട്ടിരുന്നുവെങ്കില്‍ അത് ശ്രീനാരാ യണഗുരു തൃപ്പാദങ്ങളുടെ മുമ്പില്‍ മാത്രമായിരുന്നു. അവര്‍ പരസ്പരം തോളില്‍ കൈയിട്ടും കെട്ടിപ്പിടിച്ചും പരസ്പരം മടിയില്‍ തലവച്ച് കിടന്നുറങ്ങിയും സത്യാന്വേഷണ നിരതരായും ഒന്നായി ജീവിച്ചു. സ്വയം കണ്ടെത്തിയ ശാസ്ത്രസത്യങ്ങള്‍ പരസ്പരം കൈമാറിയിരിക്കണം. രണ്ടുപേരും തമ്മില്‍...

Page 1 of 24212345Next