വിശ്വാസികളുടെ പ്രാര്‍ഥന കേള്‍ക്കുകയും അവര്‍ക്ക് സര്‍വ്വ ഐശ്വര്യങ്ങളും പ്രധാനം ചെയ്യുകയും ചെയ്യുന്ന ഒരു അദൃശ്യനായ ശക്തിയാണ് ദൈവമെന്ന് പറയുന്നത് , ഇതിനെ പല രീതിയിലും പല പേരിലും വിവിധ മത വിഭാഗങ്ങള്‍ വിശേഷിപ്പിക്കുന്നു ,
ശ്രീനാരായണഗുരു, അദ്ദേഹത്തെ ദൈവമായി കാണുന്ന വിശ്വാസിയെ സംബന്ധിച്ച് ദൈവം തന്നെയാണ് . അദൃശ്യനായ ദൈവമല്ല ,ദൃശ്യനായ , മനുഷ്യനായി ജീവിച്ച ദൈവം തന്നെയാണ് ,
അതിന്‍റെ കാരണം അദ്ദേഹത്തെ ദൈവമായി കാണുന്ന ഈഴവ സമൂഹത്തിന്‍റെ ( ഈഴവ എന്ന് മാത്രം പറഞ്ഞത്, അദ്ദേഹത്തെ അംഗീകരിക്കാത്ത നിരവധി പിന്നോക്ക ,ദളിത് ,മുന്നോക്ക വിഭാഗങ്ങളുണ്ട് ) ഒരു നൂററാണ്ട് മുന്‍പുളള സാമൂഹിക സാഹചര്യങ്ങളും ഇന്നത്തെ സാഹചര്യങ്ങളും വിശദമായി പഠിച്ചാല്‍ , കഴിഞ്ഞ ഒരു നൂററാണ്ട് കൊണ്ട് കേരളത്തിലെ ഏററവും വലിയ സാമ്പത്തിക-സാമൂഹിക-സാംസ്കാരിക- വിദ്യാഭ്യാസ - അധികാര - ശക്തികളില്‍ ഒന്നാകാന്‍ കഴിഞ്ഞത് ശ്രീനാരായണഗുരുദേവനെന്ന തേജസ്സിന്‍റെ ബലത്തിലാണ് , സംഘടനയും സ്ഥാപനങ്ങളും ആസ്തികളും അധികാരവും എല്ലാം വന്ന്ചേര്‍ന്നതും ഈ ദിവ്യതേജസ്സിന്‍റെ പ്രഭാവലയത്തിലാണ്
ഒരു നൂററാണ്ട് മുന്‍പ് അന്നത്തെ ഒരു സാധാരണക്കാരനായ ഈഴവന് ചിന്തിക്കാനോ ,ആഗ്രഹിക്കാനോ കഴിയാത്ത രീതിയില്‍ ഈ സമൂഹം ഇന്ന് വളര്‍ന്നെങ്കില്‍ അതിന് കാരണക്കാരനായ ശ്രീനാരായണഗുരുവെന്ന തേജസ്സിനെ ദൈവമായി കണ്ട് പൂജിക്കാന്‍ വിശ്വാസിക്ക് അവകാശമുണ്ട് ,. അന്ന് ഈഴവരെക്കാള്‍ പ്രബലരായിരുന്ന പലരുടെയും ഇന്നത്തെ അവസ്ഥ താരതമ്യം ചെയ്താല്‍ ആ വ്യത്യാസം മനസ്സിലാകും . കേരളത്തിന് പുറത്ത് ഇത്തരമൊരു നവോത്ഥാനമുണ്ടായിട്ടില്ലെന്നും അവിടുത്തെ പല പിന്നോക്ക സമുദായങ്ങള്‍ക്കും ഇന്നും മതിയായ പ്രാതിനിധ്യം ഒരു മേഖലയിലും കിട്ടിയിട്ടില്ലെന്നും നാം മനസ്സിലാക്കണം , ആര്‍. ശങ്കറെപ്പോലെ , സി .കേശവനപ്പോലെ മുഖ്യമന്ത്രിമാരെ വരെ സംഭാവന ചെയ്യാനുളള കരുത്ത് ഗുരുദേവന്‍റെ പ്രസ്ഥാനത്തിനുണ്ടായിരുന്നു ,
ഇനി ഗുരു ഭൗതികവാദിയോ എന്ന കാര്യത്തിലേക്ക് വരാം , മഹാത്മാ അയ്യന്‍കാളി ഗുരുവിനെക്കുറിച്ച് പറഞ്ഞത് '' ഗുരുദേവനെ നാലാം കിട ദൈവമായി കാണാതെ ഒന്നാം കിട മനുഷ്യനായി കാണൂ '' , എന്താണ് മഹാത്മ അങ്ങനെ പറഞ്ഞത് . ഗുരുദേവനെ കൂടുതല്‍ മനസ്സിലാക്കിയ ആളെന്ന രീതിയിലാകാം അങനെ പറഞ്ഞത്
ഗുരുവിന്‍റെ പ്രീയ ശിഷ്യരായ സഹോദരനും സി .കേശവനും യുക്തിവാദികളും ഗുരുവിനെ അവര്‍ കണ്ടതും അങ്ങനെയായിരുന്നു , സാമൂഹിക വിവേചനത്തിനെതിരെ ക്ഷേത്രങ്ങള്‍ സ്ഥാപിച്ചതും എല്ലാ അവര്‍ണ്ണരെയും ക്ഷേത്രത്തില്‍ കയററിയതും വിശ്വാസികള്‍ക്ക് അവരുടെ വിശ്വാസങ്ങള്‍ ആചരിക്കാന്‍ വേണ്ടിയാണ് , ""അതിനെ ഇന്ന് ചിലര്‍ ഗുരു എന്ത് കൊണ്ട് ക്ഷേത്രങ്ങള്‍ സ്ഥാപിച്ചു , എന്ത് കൊണ്ട് പളളികള്‍ സ്ഥാപിച്ചില്ലെന്ന്"" ചോദിക്കുന്നുണ്ട് ,അവരോട് ഇതാണ് പറയാനുളളത് . ക്ഷേത്രങ്ങളിലെ അനാചാരങ്ങള്‍ മാററാന്‍ ക്ഷേത്രങ്ങളല്ലാതെ പളളികള്‍ സ്ഥാപിച്ചിട്ട് കാര്യമില്ലല്ലോ
ഒരു കാലഘട്ടം കഴിഞ്ഞപ്പോള്‍ ക്ഷേത്രങ്ങള്‍ക്ക് പകരം ഇനി വിദ്യാലയങ്ങളാണ് സ്ഥാപിക്കേണ്ടതെന്ന വിപ്ളവകരമായ ചിന്തപാകി , ഗുരുദേവന്‍ സ്ഥാപിച്ച ധര്‍മ്മപരിപാലന യോഗത്തിന് ജാത്യാഭിമാനം കൂടുന്നുവെന്നറിഞ്ഞ് , പ്രത്യേക ജാതിയുടെ ആളല്ല താനെന്ന് പറഞ്ഞയാളാണ് ഗുരു,
ദൈവദശകത്തില്‍ തന്നെ " അന്ന വസ്ത്രാദി മുട്ടാതെയെന്ന" വരികളില്‍ അദ്ദേഹം തമ്പുരാനായി സങ്കല്‍പ്പിക്കുന്നത് അദൃശനായ ദൈവത്തെയല്ല , ദൃശ്യനായ പ്രകൃതിയെയാണ്
ഇങ്ങനെയൊക്കെയുളള ഗുരുദേവനെ വിശ്വാസിയായിക്കാണാന്‍ കഴിയില്ല , എന്നാല്‍ അദ്ദേഹത്തെ ദൈവമായി കാണുന്നവര്‍ക്ക് കാണാം ,അല്ലാത്തവര്‍ക്ക് ഭൗതികവാദിയായോ സാമൂഹ്യ പരിഷ്കര്‍ത്താവായോ കാണാം..
0 comments:
Post a Comment