വള്ളംകളി ആവേശത്തിനിടെ മഹാഗുരുവിന്റെ
ദൈവദശകം നൃത്താവിഷ്ക്കാരം
കോട്ടപ്പുറം കായലിലെ പൊന്നോളങ്ങളിൽ മോഹിനിയാട്ടത്തിന്റെ ദൃശ്യചാരുതയിൽ ദൈവദശകം കൂട്ടായ്മയിലെ ഗിന്നസ് റെക്കോർഡ് നേടിയ 15 നർത്തകർ വിസ്മയം തീർത്തു. സംസ്ഥാന ടൂറിസം വകുപ്പിന്റെ ചാംപ്യൻസ് ബോട്ട് ലീഗ് മൽസരങ്ങളാണ് കൊടുങ്ങല്ലൂർ കോട്ടപ്പുറം കായലിൽ ആവേശമായത്.
ദൈവദശകത്തിലെ ആദ്യ പാദത്തിലെ ശ്ലോകം ദ്യശാവിഷ്ക്കാരമായി അവതരിപ്പിച്ച പ്രതീതി. വള്ളങ്ങൾ കൂട്ടി ഒരുക്കിയ ചങ്ങാടത്തിലാണ് മോഹിനിയാട്ടം അവതരിപ്പിച്ചത്.
പുരാതന മുസിരിസ് തുറമുഖ കവാടം.... ചരിത്ര സ്മരണകൾ ഉണർത്തുന്ന തീരം...
പുഴയുടെ ഓളങ്ങളിൽ ചാഞ്ചാടിയ വള്ളത്തിൽ വലിയ മെയ് വഴക്കത്തോടെ പതിനായിരങ്ങൾക്ക് മുന്നിലേക്ക് ഗുരു കൃതി എത്തിച്ചു.... കണ്ണിനും കാതിനും വിസ്മയമായതോടെ വള്ളത്തിലെ തുഴച്ചിൽ കാരുടെയും കാണികളുടെയും അഭ്യർത്ഥനയിൽ വീണ്ടും വീണ്ടും നൃത്താഷ്ക്കാരം അവതരിപ്പിച്ചു.
ദൈവദശകം കൂട്ടായ്മയിൽ സജീവമായ കാലടി സംസ്ക്യത സർവകലാശാലയിലെ വിദ്യാർത്ഥി സിനിഷ, കേരള കലാമണ്ഡലം വിദ്യാർത്ഥി ജയലക്ഷ്മി രാജീവ്, മഹേശ്വരി ബിജു എന്നിവരുടെ നേതൃത്വത്തിലാണ് നർത്തകർ ചുവടുവെച്ചത്.
രേഷ്മ, കൃഷ്ണേന്ദു സനിൽ, നസ്രിൻ, വിജിത വിനോദ്, അജ്ഞന ക്യഷ്ണൻ, കീർത്തന കൃഷ്ണൻ, കെ.എസ്. സിജില,
ആർദ്ര യയാതി , എം.എ. പ്രജിഷ, ടി .എസ് . മേഘ്ന, ആദിത്യ സജി, സ്മിന മനോജ് എന്നിവരായിരുന്നു മറ്റു നർത്തകർ.
ദൈവദശകം കൂട്ടായ്മ ഭാരവാഹികളായ വി.എം. ജോണി, ഗായത്രി പ്രസാദ്, കെ.പി.സുനിൽ കുമാർ
ദിലീപ് തൈത്തറ, ഷാൽബി,എന്നിവർ പ്രോഗ്രാം നിയന്ത്രിച്ചു.
0 comments:
Post a Comment