SREE NARAYANA GURU

Sri Nārāyana Guru (1855–1928), also known as Sree Nārāyana Guru Swami, was a Hindu saint, sadhu and social reformer of India.

SREE NARAYANA GURU

Gurus Quotes : Oru Jathi Oru matham Oru Daivam Manushyanu

SREE NARAYANA GURU

Mathamethayalum Manushyan nannayal mathi

SREE NARAYANA GURU

Love of others is my happiness,Love that is mine is happiness for others.And so, truly, deeds that benefit a man Must be a cause for other's happiness too.

SREE NARAYANA GURU

Devoid of dividing walls...Of caste or race......Or hatred of rival faith.......We all live here In Brotherhood

SREE NARAYANA GURU

Devoid of dividing walls...Of caste or race......Or hatred of rival faith.......We all live here In Brotherhood

Thursday, 17 October 2019

🌹കാപ്പിഉണ്ടാക്കി കൊടുക്കണം🌹

ഗുരുദേവന്റെ സച്ഛിഷ്യന്മാരിൽ ഒരാളായിരുന്നു ഗുരുപ്രസാദ് സ്വാമികൾ .ഗുരുദേവനെ ആദ്യമായി കണ്ടത് വിദ്യാർത്ഥിയായിരിക്കുമ്പോൾ പള്ളുരുത്തിയിലെ ഒരു ഭവനത്തിൽ വച്ച് ആയിരുന്നു. അതിന് ഒരു കൊല്ലം കഴിഞ്ഞപ്പോൾ ഗുരുദേവനെ കാണണമെന്ന് ആഗ്രഹം ഉണ്ടായി. വീണ്ടും അങ്ങനെ ഒരു ദിവസം ശിവഗിരിയിലേക്ക് പുറപ്പെട്ടു. അവിടെ എത്തിയപ്പോൾ ഗുരുദേവൻ പർണ്ണശാലയിൽ ഇരിക്കുകയായിരുന്നു . ആയുവാവ് ഗുരുദേവ തൃപ്പാദങ്ങളിൽ വീണു നമസ്കരിച്ചു. ഗുരുദേവൻ ആ യുവാവിനെ മുഖമുയർത്തി ഒന്നു നോക്കി. എന്നിട്ട് ചോദിച്ചു "പള്ളുരുത്തിയിൽ വെച്ച് അല്ലേ കണ്ടത് ?"
അതെ എന്നുത്തരം പറഞ്ഞു ആ യുവാവ് ആശ്ചര്യപ്പെട്ടു. എത്രയെത്ര ജനങ്ങളെ നിത്യേന കണ്ടുകൊണ്ടിരിക്കുന്ന ഗുരുദേവൻ വിദ്യാർത്ഥിയായിരിക്കുമ്പോൾ ഒരു തവണ മാത്രം കണ്ട തന്നെ ഇത്രവേഗം ഓർമിക്കുമല്ലോ എന്ന് ഓർത്ത്
ആ യുവാവ് ഹർഷ പുളകിതനായി.
കുറച്ചുദിവസം ശിവഗിരിയിൽ താമസിക്കുവാൻ ആഗ്രഹിച്ചു കൊണ്ടായിരുന്നു ആ യുവാവ് അന്ന് എത്തിയിരുന്നത്. എന്നാൽ അതിന് അപേക്ഷിക്കാതെ തന്നെ അപ്പോൾ ഗുരുദേവനിൽ നിന്നും അനുവാദം ഉണ്ടായി. അതിരാവിലെ എഴുന്നേറ്റ് പോയി കുളിയും കഴിഞ്ഞു വന്നു ഗുരുദേവനെ സാഷ്ടാംഗം നമസ്കരിക്കുന്നത് ആയുവാവ് ഒരു പതിവാക്കിയിരുന്നു. അതിനുശേഷമേ വെള്ളംപോലും കുടിച്ചിരുന്നുള്ളു. എന്നാൽ കാപ്പി കുടിക്കുന്ന ശീലം ഉണ്ടായിരുന്നതുകൊണ്ട് അത് കിട്ടാതെ വരുന്നത് കുറച്ചു പ്രയാസം ഉണ്ടായിരുന്നു. എങ്കിലും അതൊന്നും ആരെയും അറിയിച്ചിരുന്നില്ല.
ഒരു ദിവസം രാവിലെ പാചക പുരയിൽ എത്തി പാചകക്കാരനെ സഹായിക്കുന്ന ജോലിയിൽ ആ യുവാവ് ഏർപ്പെട്ടു നിൽക്കുകയായിരുന്നു. അപ്രതീക്ഷിതമായി അപ്പോൾ ഗുരുദേവൻ അവിടേക്ക് കയറി വന്നു .ഉടനെ പ്രധാന പാചകക്കാരനോടായി തൃപ്പാദങ്ങൾ ഇങ്ങനെ കൽപ്പിച്ചു
" കാപ്പി ഉണ്ടാക്കി കൊടുക്കണം അതൊക്കെ പെട്ടെന്ന് വിട്ടത് കൊണ്ട് ബുദ്ധിമുട്ടായിരിക്കും.." .
അങ്ങനെ ആരോടും പറയാതെ ആ യുവാവ് മനസ്സിൽ വച്ചിരുന്നത് ഗുരുദേവൻ വേഗം നടപ്പിൽ വരുത്തി കൊടുത്തു. എന്നാൽ കൂടക്കൂടെ വീട്ടിൽനിന്നും കമ്പിയും കത്തും വന്നുകൊണ്ടിരുന്നതിനാൽ ആ യുവാവിന് സ്വന്തം ഭവനത്തിലേക്ക് മടങ്ങി പോകേണ്ടതായി വന്നു. അന്നുയാത്രാനുമതി തേടി ഗുരുവിന്റെ അടുത്തുഎത്തിയപ്പോൾ ആ യുവാവിനെ അനുഗ്രഹിച്ചുകൊണ്ട് തൃപ്പാദങ്ങൾ ഇങ്ങനെ അരുളിചെയ്തു " വിശ്വാസം പോലെ വരും ഇപ്പോൾ പോകാം ഒരു വർഷം കഴിഞ്ഞു വരുമല്ലോ "
പിന്നീട് ശിവഗിരിയിലേക്ക് ഒരു തിരിച്ചുവരവ് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാതെ വളരെ വ്യസനത്തോടെ ആ യുവാവ് മടങ്ങി പോയി. എന്നാൽ അതിന് ഒരു വർഷത്തിനു ശേഷം വീണ്ടും അദ്ദേഹം ശിവഗിരിയിലെത്തി ഗുരു സേവയിൽ പങ്കാളിയായി. ആ അനുഭവത്തിൽ നിന്നുമാണ് പിൽ കാലത്ത് ഗുരുപ്രസാദ് സ്വാമികൾ ആയിത്തീർന്ന യുവാവ് ഇങ്ങനെ കുറിച്ചിട്ടത്
"എന്നോടാണധികം പ്രീതി എന്നോടാണെന്നു സ്വാമിയിൽ എപ്പോഴും തോന്നീടും. സ്നേഹമിടപെട്ടോരിലാർക്കു മേ "
സ്നേഹത്തോടെ........
കടപ്പാട് - മങ്ങട് ബാലചന്ദ്രൻ
ഗുരുദേവകഥാസാഗരം

വള്ളംകളി ആവേശത്തിനിടെ മഹാഗുരുവിന്റെ ദൈവദശകം നൃത്താവിഷ്ക്കാരം

ആർപ്പോ ..... ഇർറോ...
വള്ളംകളി ആവേശത്തിനിടെ മഹാഗുരുവിന്റെ
ദൈവദശകം നൃത്താവിഷ്ക്കാരം
പെരിയാറിന്റെ കൈവഴിയായ കോട്ടപ്പുറം കായലിൽ ജലരാജാക്കൻമാർ ആർപ്പോ ...'' ഇർറോ... വിളികളുമായി ആവേശം വിതറിയപ്പോൾ കലാവിരുന്നിൽ തരംഗമായി ദൈവദശകം നൃത്താവിഷ്ക്കാരം.
കോട്ടപ്പുറം കായലിലെ പൊന്നോളങ്ങളിൽ മോഹിനിയാട്ടത്തിന്റെ ദൃശ്യചാരുതയിൽ ദൈവദശകം കൂട്ടായ്മയിലെ ഗിന്നസ് റെക്കോർഡ് നേടിയ 15 നർത്തകർ വിസ്മയം തീർത്തു. സംസ്ഥാന ടൂറിസം വകുപ്പിന്റെ ചാംപ്യൻസ് ബോട്ട് ലീഗ് മൽസരങ്ങളാണ് കൊടുങ്ങല്ലൂർ കോട്ടപ്പുറം കായലിൽ ആവേശമായത്.
ദൈവദശകത്തിലെ ആദ്യ പാദത്തിലെ ശ്ലോകം ദ്യശാവിഷ്ക്കാരമായി അവതരിപ്പിച്ച പ്രതീതി. വള്ളങ്ങൾ കൂട്ടി ഒരുക്കിയ ചങ്ങാടത്തിലാണ് മോഹിനിയാട്ടം അവതരിപ്പിച്ചത്.
കിഴക്കൻ വെള്ളം കടലിലേക്ക് ഒഴുകുന്ന കൈവഴി കൂടിയാണ് കോട്ടപ്പുറം കായൽ. ശക്തമായ അടിയൊഴുക്കും കാറ്റും...
പുരാതന മുസിരിസ് തുറമുഖ കവാടം.... ചരിത്ര സ്മരണകൾ ഉണർത്തുന്ന തീരം...
പുഴയുടെ ഓളങ്ങളിൽ ചാഞ്ചാടിയ വള്ളത്തിൽ വലിയ മെയ് വഴക്കത്തോടെ പതിനായിരങ്ങൾക്ക് മുന്നിലേക്ക് ഗുരു കൃതി എത്തിച്ചു.... കണ്ണിനും കാതിനും വിസ്മയമായതോടെ വള്ളത്തിലെ തുഴച്ചിൽ കാരുടെയും കാണികളുടെയും അഭ്യർത്ഥനയിൽ വീണ്ടും വീണ്ടും നൃത്താഷ്ക്കാരം അവതരിപ്പിച്ചു.
ദൈവദശകം കൂട്ടായ്മയിൽ സജീവമായ കാലടി സംസ്ക്യത സർവകലാശാലയിലെ വിദ്യാർത്ഥി സിനിഷ, കേരള കലാമണ്ഡലം വിദ്യാർത്ഥി ജയലക്ഷ്മി രാജീവ്, മഹേശ്വരി ബിജു എന്നിവരുടെ നേതൃത്വത്തിലാണ് നർത്തകർ ചുവടുവെച്ചത്.
രേഷ്മ, കൃഷ്ണേന്ദു സനിൽ, നസ്രിൻ, വിജിത വിനോദ്, അജ്ഞന ക്യഷ്ണൻ, കീർത്തന കൃഷ്ണൻ, കെ.എസ്. സിജില,
ആർദ്ര യയാതി , എം.എ. പ്രജിഷ, ടി .എസ് . മേഘ്ന, ആദിത്യ സജി, സ്മിന മനോജ് എന്നിവരായിരുന്നു മറ്റു നർത്തകർ.
ദൈവദശകം കൂട്ടായ്മ ഭാരവാഹികളായ വി.എം. ജോണി, ഗായത്രി പ്രസാദ്, കെ.പി.സുനിൽ കുമാർ
ദിലീപ് തൈത്തറ, ഷാൽബി,എന്നിവർ പ്രോഗ്രാം നിയന്ത്രിച്ചു.
Image may contain: 8 people, outdoor
Image may contain: 3 people, shoes and outdoor
Image may contain: one or more people, sky, outdoor and water

നാരായണ ഗുരുസ്വാമികൾ വന്നിറങ്ങിയ സ്ഥലം ( ഏകദേശം 105 വർഷങ്ങൾക്കുമുൻപ്)

എറപ്പുഴ കടവും , എറപ്പുഴ പാലവും (എം സി റോഡിൽ കല്ലിശ്ശേരി -ചെങ്ങന്നൂർ റോഡിൽ ) , നാരായണ ഗുരുസ്വാമികൾ വന്നിറങ്ങിയ സ്ഥലം ( ഏകദേശം 105 വർഷങ്ങൾക്കുമുൻപ്)

നാരായണ ഗുരുസ്വാമിയുടെ ഗൃഹസ്ഥ ശിക്ഷ്യനായിരുന്ന അരീക്കര എ .കെ പുരുഷോത്തമൻ ( 1816 -1916 ) അവർകളുടെ അഭ്യർത്ഥനപ്രകാരം നാരായണ ഗുരുസ്വാമികൾ ആദ്യമായി അരീക്കരയിൽ ( ചെങ്ങന്നൂർ താലൂക്കിൽ മുളക്കുഴ പഞ്ചായത്തിൽ )പോകുന്നതിനായി 1090 കന്നി 29 ന് (1914 ഒക്‌ടോബർ 15 ന് ) രാവിലെ കോട്ടയം മാന്നാനത്തുനിന്നും വള്ളത്തിൽ യാത്രതിരിച്ചു തൃപ്പാദങ്ങളും അനുചരസംഘവും രാവിലെ പത്തുമണിക്ക് ചെങ്ങന്നൂർ ഇറപ്പുഴകടവിൽ എത്തിച്ചേർന്നു,

സ്വാമിയേ സ്വീകരിച്ചു ആനയിക്കുന്നതിനായി കൊടി,കുട,വിതാനം മുതലായ സജ്ജീകരണങ്ങളോടുകൂടി ഇറപ്പുഴകടവിൽ കാത്തുനിന്നിരുന്ന ഭക്തജനങ്ങൾ ഭക്ത്യാദരവ്‌പൂർവ്വം എതിരേറ്റു ഘോഷയാത്രയായി അരീക്കരയിലെ ചരുവിൽപീടികയിലേക്കു കൊണ്ടുപോകുകയുണ്ടായി.ഗുരുസ്വാമി അന്ന് അവിടെ വിശ്രമിച്ചു.

അപൂർവ്വമായ ആ രംഗങ്ങൾക്ക് ദൃക്‌സാക്ഷിയായിരുന്ന പന്തളം രാഘവപ്പണിക്കർ എഴുതിയിരിക്കുന്നത് നോക്കുക - "....ഞാൻ അന്ന് ചെങ്ങന്നൂർ ഹൈ സ്കൂളിൽ പഠിക്കുകയായിരുന്നു.സ്വാമിതൃപ്പാദങ്ങൾ എറപ്പുഴ കടവിൽ എത്തിയപ്പോൾ ആദിവ്യനെ ഒരുന്നൊക്ക് കാണുവാനുള്ള അതുൽഖണ്ഠയോടുകൂടി ഞാനും അവിടെയെത്തി.കാരയ്ക്കാട് എന്ന സ്ഥലത്തേക്ക് ഗുരുസ്വാമിയെ കൊണ്ടുപോകുവാൻ കമനീയമായ ഒരു വില്ലുവണ്ടി സ്വീകരണ സംഘക്കാർ നേരത്തെ അവിടെ സജ്ജമാക്കിയിരുന്നു. തൃപ്പാദങ്ങൾ വണ്ടിയിൽ കയറിയെങ്കിലും ഒന്നുരണ്ടു ഫർലോങ് ദൂരം ചെല്ലുന്നതിനുമുന്പായി ആ അഭിനവബുദ്ധൻ ഇപ്രകാരം പറഞ്ഞു: നാം നടന്നുകൊള്ളാം. പാവപ്പെട്ട ഈ കാളകൾ മധ്യാഹ്ന വെയിലത്ത് കഷ്ടപ്പെടുന്നത് നമുക്ക് സഹിക്കുവാൻ പ്രയാസം." ഉടൻതന്നെ സ്വാമികൾ താഴെയിറങ്ങി വണ്ടിക്കാരനെ തിരിച്ചയച്ചു. അപ്പോൾ സ്വീകരണ സംഘത്തിലൊരാൾ " പുതിയ ഒരുജോഡി ചെരുപ്പ് കൊണ്ടുവരട്ടെയോ ?"എന്ന് വിനയപൂർവ്വം ചോദിച്ചു."വിരോധമില്ല" എന്ന് തൃപ്പാദങ്ങൾ മറുപടി പറഞ്ഞു. ചെരുപ്പ് ധരിച്ചു , കാൽനടയായി സ്വാമികൾ അനുചരരുമായി സാവധാനം യാത്ര തുടർന്നു.

കടപ്പാട് : ഗുരുദേവൻ മാസിക , 2002 ഫെബ്രുവരി ലക്കം
ലേഖകൻ :ശ്രീ ടി.ഡി സദാശിവൻ

Image may contain: outdoor