Sunday, 14 October 2012

ഒരു മോഷ്‌ടാവിനുണ്ടായ അനുഭവം വക്കത്ത്‌ നാരായണന്‍ വൈദ്യരുടെ അനുഭവക്കുറിപ്പില്‍നിന്ന്‌.

തിരുവനന്തപുരത്തിനടുത്തുള്ള വേളിയില്‍ പാവപ്പെട്ട ഒരു കുടുംബമുണ്ടായിരുന്നു. ഒരു അമ്മയും കൊച്ചുകുട്ടിയും. സ്വാമികള്‍ അവധൂതനായി നടന്നിരുന്ന കാലത്ത്‌ ഒരിക്കല്‍ അവരുടെ വീട്ടില്‍ചെന്ന്‌ വിശപ്പിന്‌ വല്ലതും വേണമെന്ന്‌ പറഞ്ഞു. ആ സാധുസ്‌ത്രീ തന്റെ കുട്ടിക്ക്‌ വച്ചിരുന്ന പഴംചോറ്‌ എടുത്ത്‌ സ്വാമിക്ക്‌ കൊടുത്തു. ഗുരുദേവന്‍ ആ സ്‌ത്രീയെ ചകിരിപിരിച്ച്‌ കയറാക്കുന്ന വിദ്യ പരിചയിപ്പിച്ചു. പിന്നീട്‌ പലരില്‍നിന്നായി പിരിച്ചെടുത്ത ഇരുന്നൂറ്‌ രൂപ കൊടുക്കുകയും അതുകൊണ്ട്‌ ആ പാവപ്പെട്ട കുടുംബം നല്ല നിലയില്‍ ആവുകയും ചെയ്‌തു. ഒരിക്കല്‍ ഒരു ക്രിസ്‌ത്യന്‍ സ്‌ത്രീ അവരുടെ ചകിരി കട്ടെടുത്ത്‌ തന്റെ വീട്ടില്‍ കൊണ്ടുപോയിവച്ചു. ആ വീടിന്‌ തീപിച്ച്‌ച്ചെന്നും ക്രിസ്‌ത്യന്‍ സ്‌ത്രീക്ക്‌ ഭാന്തുണ്ടായെന്നും പറയപ്പെടുന്നു. ഭ്രാന്തുപിടിച്ച സ്‌ത്രീ പലതും പറയുന്നകൂട്ടത്തില്‍ ഞാന്‍ നാണുആശാന്റെ ചകിരി കട്ടില്ലേ എന്ന്‌ കൂടെക്കൂടെ പറയുമായിരുന്നു.

ഇന്ന്‌ പലരും പറയുന്ന കാര്യമാണ്‌ ശ്രീനാരായണ പ്രസ്ഥാനത്തില്‍ ഇരിക്കുന്നവര്‍ സ്വാമിയുടെ പണം മോഷ്ടിച്ചു എന്ന്‌. എനിക്ക ഉറപ്പുണ്ട്‌. അങ്ങനെ ആര്‍ക്കും ചെയ്യാന്‍ സാധിക്കില്ലെന്ന്‌. അങ്ങനെ ചെയ്‌തവര്‍ക്ക്‌ തക്ക ശിക്ഷയും കിട്ടിയിട്ടുണ്ട്‌. ഞാന്‍ പലപ്പോഴും ഇങ്ങനെപറയുന്നവരോട്‌ ഈ കഥയും എന്റെ ശാഖയായ മാന്നാനത്ത്‌ ഈ അടുത്തകാലത്തുപോലും സംഭവിച്ച കാര്യവും വിവരിക്കാറുണ്ട്‌.
ഏകദേശം 30 വര്‍ഷങ്ങള്‍ക്കുമുമ്പ്‌ ഒരിക്കല്‍ മാന്നാനം ഗുരുമന്ദിരത്തില്‍ കള്ളന്‍ കയറി. കാണിക്കപ്പെട്ടിയുമായി കാറില്‍ യാത്രയായ കള്ളന്‍ അന്നത്തെ സെക്രട്ടറിയുടെ വീടിനുമുമ്പില്‍ എത്തിയപ്പോള്‍ കാറ്‌ നിന്നുപോയി. മാത്രമല്ല കള്ളന്‍ കാറിനു ചുറ്റിലുമായി നടക്കാനും തുടങ്ങി. ശബ്ദം കേട്ട്‌ പുറത്തിറങ്ങിയ അദ്ദേഹം നാട്ടുകാരെ വിളിച്ചുകൂട്ടി. കാര്യങ്ങള്‍ അന്വേഷിച്ചപ്പോഴാണ്‌ അറിയുന്നത്‌ ഗുരുമന്ദിരം ഭേദിച്ച കള്ളനാണെന്ന്‌.
പിന്നടീട്‌ 15 കൊല്ലം മുമ്പും മാന്നാനം ഗുരുമന്ദിരം ക്ഷേത്രമായപ്പോഴും കാണിക്കപ്പെട്ടി മോഷ്ടിച്ചു. കുറേ പണമെടുത്ത്‌ മദ്യപിക്കുകയും ചെയ്‌തു. പക്ഷേ മോഷ്ടിച്ച അന്നുമുതല്‍ അയാള്‍ക്ക്‌ ഉറങ്ങാന്‍ സാധിച്ചില്ല. ശാഖ പോലീസില്‍ കേസ്‌ കൊടുത്തു. 3 ദിവസം കഴിഞ്ഞപ്പോള്‍ ആ പ്രദേശത്തുള്ള കള്ളന്‍ കാണിക്കപ്പെട്ടിയുമായി വന്ന്‌ ക്ഷമപറഞ്ഞു. അയാളുടെ പി്‌ന്നീടുള്ള അവസ്ഥ ഞാന്‍ വിവരിക്കുന്നില്ല. കഷ്ടം എന്നേ പറയേണ്ടതുള്ളൂ.
ഏകദേശം 6 വര്‍ഷം മുമ്പും മാന്നാനം ഗുരുക്ഷേത്രത്തില്‍ കള്ളന്‍ കയറി. അന്ന്‌ ഞാന്‍ ശാഖാകമ്മറ്റിയംഗമായിരുന്നു. ഏതോ വീട്ടിലെ ഹോമക്രിയകള്‍ കഴിഞ്ഞ മടങ്ങിയ ക്ഷേത്രം മേല്‍ശാന്തിക്ക്‌ അന്ന്‌ വീട്ടില്‍ പോവാന്‍ സാധിച്ചില്ല. അദ്ദേഹം ക്ഷേത്രത്തിലെ വിശ്രമമുറിയില്‍ തങ്ങി. അന്ന്‌ രാത്രിയില്‍ എന്തോ ശബ്ദം കേട്ട്‌ നോക്കിയ മേല്‍ശാന്തി ആരോ ക്ഷേത്രത്തിനുള്ളില്‍ നില്‍ക്കുന്നത്‌ കണ്ട്‌ തന്റെ മൊബൈലില്‍ സെക്രട്ടറിയെ വിളിച്ചു. അവിടെ അടുത്തു താമസിക്കുന്ന സെക്രട്ടറി നാട്ടുകാരുമായി ഓടിയെത്തി. കള്ളന്‍ കാണിക്കപ്പെട്ടി തകര്‍ത്തിരുന്നു എങ്കിലും പണം എടുത്ത്‌ ഓടാന്‍ സാധിച്ചില്ല. അയാള്‍ മതിലില്‍തട്ടി മറിഞ്ഞുവീണു പണം തെറിച്ച്‌ ക്ഷേത്ര മൈതാനിയില്‍ വീണു. കള്ളനെ പിന്നീട്‌ എം.ജി.യൂണിവേഴ്‌സിറ്റിയുടെ പരിസരത്തുവച്ച്‌ നാട്ടുകാരും സെക്രട്ടറിയും മറ്റും ചേര്‍ന്ന്‌ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു.
ഇതിനെയെല്ലാം പലര്‍ക്കും പലവീക്ഷണകോണിലൂടെ കാണാം. പക്ഷേ ഇന്നും ഭക്തജനങ്ങള്‍ ഗുരുദേവാര്‍പ്പിതമായി സമര്‍പ്പിക്കുന്ന ഒരു ചില്ലിക്കാശുപോലും ആര്‍ക്കും മോഷ്ടിക്കാന്‍ സാധിക്കില്ല. അങ്ങനെ മോഷ്ടിക്കുന്നവര്‍ക്ക്‌ പിന്നീട്‌ ദയനീയമായ അവസ്ഥയാണുണ്ടാവുക എന്നത്‌ ഇന്നും പ്രത്യക്ഷമായ കാര്യമാണ്‌. അത്‌ സന്തതിപരമ്പരായായി അനുഭവിച്ച്‌ തീര്‍ക്കുകതന്നെ ചെയ്യും. കാലതാമസമുണ്ടായാലും.
ജ്യോതിസ്വരൂപമായി ലോകത്ത്‌ വിളങ്ങിനില്‍ക്കുന്ന ഗുരുവിന്റെ അത്ഭുതലീലകള്‍ വിവരണാതീതമാണ്‌. ജ്ഞാനസമീക്ഷയില്‍ ഗുരുവിന്റെ ദര്‍ശനവും പ്രത്യക്ഷമായിട്ടുള്ളതും ചരിത്രം രേഖപ്പെടുത്തിയിട്ടുള്ളതുമായ അത്ഭുതകഥകളും ശ്രവിക്കാം.

കടപ്പാട് : സുരേഷ്‌ബാബു മാധവന്‍

0 comments:

Post a Comment