ഗുരുദേവന് നാണു സ്വാമിയെന്നും അരിവിപ്പുറം സ്വാമി എന്നും ഒരുകാലത്ത് നാട്ടുകാർ വിളിച്ചിരുന്നു .പിന്നീട് ശ്രീനാരായണഗുരുവെന്നും ഗുരുദേവൻ എന്നും വിളിച്ച് ജനങ്ങൾ ആരാധിക്കുവാൻ തുടങ്ങി .അതോടെ അരുവിപ്പുറത്ത് മറ്റു ദേശങ്ങളിൽ അതുവരെയില്ലാതിരുന്ന പ്രസിദ്ധിയുണ്ടായി. ദൂരദേശങ്ങളിൽ നിന്നുപോലും ജനങ്ങൾ സംഘം ചേർന്നും അല്ലാതെയും ഗുരു ദർശനത്തിനായി അരുവിപ്പുറത്തേക്ക് എത്തിക്കൊണ്ടിരുന്നു.
ആറ്റിൻകരയിൽ താൽക്കാലികമായി ഉണ്ടായിരുന്ന ചെറിയൊരു മoപ്പള്ളിയിൽ ആയിരുന്നു ഗുരുദേവൻ അപ്പോൾ വിശ്രമിച്ചിരുന്നത്. ചിലർ ഗുരു ദർശനത്തിനുശേഷം കൂട്ടമായി പ്രാർത്ഥന ചൊല്ലിയും ഭജനം പാർത്തു ഒന്നും രണ്ടു ദിവസങ്ങളിൽ അവിടെ കഴിയുക പതിവായിരുന്നു.മറ്റുചിലർ അരിയുംപലവ്യഞ്ജന സാധനങ്ങളുമായി വന്ന്ആറ്റിൻ തീരത്ത് അടുപ്പുണ്ടാക്കി ഭക്ഷണം പാകംചെയ്ത് ഗുരുവിനു സമർപ്പിച്ചും സ്വയം ഭക്ഷിച്ചും നിർവൃത ചിത്തരായി മടങ്ങി.
അതിനകം അരുവിപ്പുറം ഒരു പുണ്യസ്ഥലമായി ജനങ്ങളുടെ മനസ്സിൽ പതിഞ്ഞു കഴിഞ്ഞിരുന്നു.
അക്കാലത്ത് തന്റെ ഗുരുവിന്റെ ഏത് ആജ്ഞയും ശിരസ്സാ വഹിക്കാൻ തയ്യാറായി കൊച്ചപ്പിപിള്ള എന്ന യുവാവ് ഏതുനേരവും അരുവിപ്പുറത്ത് തന്നെ ഉണ്ടായിരുന്നു.
അങ്ങനെ 1888ലെ മഹാശിവരാത്രി നാൾ വന്നെത്തി.
പല പ്രദേശങ്ങളിൽ നിന്നായി അന്ന് ശിവരാത്രിക്ക് ശിവഭജനം നടത്തുവാനും ഉറക്കമിളയ്ക്കുവാനും ബലിതർപ്പണാദികൾ ചെയ്യുവാനും ഒക്കെയായി കുറെയാളുകൾ നേരത്തെതന്നെ അരുവിപ്പുറത്ത് എത്തിച്ചേർന്നിരുന്നു.
നെയ്യാറിന്റെ തീരത്തുള്ള ഒരു പരന്ന പാറയ്ക്ക് മേൽ കൊച്ചച്ചിപിള്ളയും മറ്റും ചേർന്ന് ചെറിയൊരു പന്തൽ കെട്ടിയുണ്ടാക്കിയിരുന്നു.
പലയിനം പൂക്കൾ കോർത്തുണ്ടാക്കിയ മാലകൾ കൊണ്ട് അതിനുള്ളിലും കുരുത്തോല കൊണ്ട് അതിനു ചുറ്റും അലങ്കരിച്ചിട്ടുണ്ടായിരുന്നു.
ആ പാറയുടെ മധ്യത്തായി ചെറു വട്ടത്തിൽ ഒരു കുഴിയും കൊത്തി ഉണ്ടാക്കപെട്ടിരുന്നു. അതെല്ലാംഎന്തിനെന്ന് സൂചന ഭക്തജനങ്ങൾ ആയി അവിടെ എത്തിച്ചേർന്നവരിൽ ഭൂരിഭാഗത്തിനും മുൻകൂട്ടി അറിയാമായിരുന്നില്ല.
അന്ന് പകൽ മുഴുവനും ഗുരുദേവൻ പുറത്തിറങ്ങാതെ മഠപ്പള്ളിക്ക് ഉള്ളിൽതന്നെ ഉപവാസത്തിലും ധ്യാനത്തിലുമായി ഇരിക്കുകയായിരുന്നു.
സന്ധ്യയായപ്പോഴേക്കും വിളക്കു കൊളുത്തി വച്ചു ജനങ്ങൾ ശിവഭജനം തുടങ്ങി.മoപ്പള്ളിക്കുള്ളിൽ നിന്നും ഗുരുദേവൻ അപ്പോഴും പുറത്തേക്കു വന്നില്ല.അരുവിപ്പുറത്ത് ഇന്നൊരു ശിവപ്രതിഷ്ഠ ഗുരുദേവന്റെ തൃക്കരങ്ങളാൽ നടക്കുമെന്ന് അറിവുണ്ടായിരുന്ന കൊച്ചപ്പി പിള്ളയും പുലിവാതുക്കൽ വേലായുധൻ വൈദ്യരും ഭൈരവൻ ശാന്തിയും മറ്റു ചിലരും ഓടിനടന്ന് അതിനുള്ള അവസാനഘട്ട ഒരുക്കങ്ങൾ പൂർത്തിയാക്കുകയായിരുന്നു.
നേരം പാതിരാവോട് അടുത്തപ്പോൾ ഗുരുദേവൻ മടപ്പള്ളിയുടെ കൊച്ചു വാതിൽ തുറന്നു പുറത്തേക്കിറങ്ങി വന്നു .ഒരു ഒറ്റമുണ്ട് മാത്രമായിരുന്നു ഉടുത്തിരുന്നത്.അങ്ങിങ്ങായി കൂട്ടംകൂടിയിരുന്ന് ഭജനയിൽ ഏർപ്പെട്ടിരുന്നവർ എല്ലാം അപ്പോൾ ഓടിയടുത്തുവന്നു ഗുരുവിനെ വണങ്ങിചിലർ സാഷ്ടാംഗം വീണു നമസ്കരിച്ചു.
അലങ്കരിക്കപ്പെട്ടിരുന്ന ചെറുപന്തലും അതിലുള്ളിൽ പാറയിൽ കൊത്തിയുണ്ടാക്കിയിരുന്ന വട്ടക്കുഴിയും ഗുരുദേവൻ അടുത്തുചെന്നു സുസൂഷ്മം വീക്ഷിച്ചു. എന്നിട്ട് ആകാശ നക്ഷത്രങ്ങളിലേക്ക് കണ്ണയച്ചു പല നിരീക്ഷണങ്ങൾ നടത്തി.അതിനു ശേഷം പതുക്കെ ആറ്റുവക്കത്തേക്കു നടന്നു.അതു കണ്ട് ഭക്തജനങ്ങളും ഗുരുദേവനെ അനുഗമിച്ചു. സാധാരണയായി ആരും ഇറങ്ങാത്ത നെയ്യാറിലെ ശങ്കരൻകുഴി എന്ന ഒരിടത്തേക്കുേ ഗുരുദേവൻ ഇറങ്ങി.ഒരു കിണറുപൊലെ ആഴച്ചുഴിയുള്ളതായിരുന്നു ആ ഭാഗം .ഗുരുദേവൻ അവിടേയ്ക്ക് മുങ്ങിത്താഴുന്നതു കണ്ട് ആ തീരത്തുകൂടിയിരുന്ന ജനങ്ങൾ അമ്പരന്നു.ആ നേരത്തെ കൊച്ചപ്പിപിള്ളയുടെ കണ്ഡത്തിൽ നിന്ന് ഓം നമശിവായ എന്ന പഞ്ചാക്ഷരീമന്ത്രം ഉയർന്നുപൊങ്ങി. അത് കേട്ടവരെല്ലാം മന്ത്രം ആവർത്തിച്ചാവർത്തിച്ചു ഉരുവിടാനും തുടങ്ങി .അപ്പോൾ എല്ലാ കണ്ണുകളും ഗുരുദേവൻ മുങ്ങിയ ശങ്കരൻ കുഴിയിലായിരുന്നു. വെള്ളത്തിൽനിന്നു പൊങ്ങി വരേണ്ട സമയം വളരെ കഴിഞ്ഞിട്ടും ഗുരുദേവൻ പൊങ്ങിവരികയും ജനങ്ങൾ പരിഭ്രാന്തരായി അതുകണ്ട ചിലർ ഉത്കണ്ഠാകുലരായ ആറ്റിലേക്ക് ചാടുവാൻ തയ്യാറായി മറ്റു ചിലർ അവരെ വിലക്കിനിർത്തി .നേരം വൈകുന്നതനുസരിച്ച് മന്ത്രജപത്തിന് വേഗതയും ഏറിക്കൊണ്ടിരിന്നു.
ആശങ്കയുടെ മുൾമുനയിൽ നിൽക്കുകയായിരുന്ന ജനക്കൂട്ടത്തെ അത്ഭുതപ്പെടുത്തിക്കൊണ്ട് വളരെ നേരത്തിനുശേഷം ഗുരുദേവൻ വെള്ളത്തിൽനിന്നു പൊങ്ങി വന്നു. കയ്യിലൊരു ശിലാഖണ്ഡവുമായിട്ടായിരുന്നു അത്. അതിദിവ്യമായ ഒരു പ്രകാശവലയം അപ്പോൾ ഗുരുദേവന്റെമുഖത്തെ വലയം ചെയ്തു നിൽക്കുന്നതായി കൊച്ചപ്പിപ്പിള്ളയ്ക്കു കാണുവാൻ കഴിഞ്ഞിരുന്നു.
മന്ത്രജപം കൊണ്ട് ഗുരു ചൈതന്യം കൊണ്ടും ശിവമയമായിതിർന്നിരുന്ന ആ അന്തരീക്ഷം അവിടെ ഏതാണ്ട് മൂന്നു മണിക്കൂറോളം ഗുരുദേവൻ ഒരേനിലയിൽ ആശിലാഖണ്ഡവുമായി
നെഞ്ചിലേക്ക് ചേർത്ത് പിടിച്ചെ ധ്യാനനിരതനായി നില്ക്കുകയുണ്ടായി. ആ കണ്ണുകളിൽ നിന്ന് അപ്പോൾ ദേവഗണങ്ങളുടെ പ്രതീകമായിട്ടാണ് അശ്രുകണങ്ങൾ ധാരധാരയായി പൊഴിഞ്ഞുവീണുകൊണ്ടിരുന്നു .
പന്തലിനു സമീപം നിന്നിരുന്ന നാഗസ്വര വിദ്വാൻ മാർ ആ സമയം മേളം ആലപിക്കുവാൻ തുടങ്ങി .ഭക്തിയും നാദവും മന്ത്രജപംകൊണ്ട് അവിടെമാകെ ഭക്തിസാന്ദ്രമായി. ആ മുഹൂർത്തത്തിൽ അരുവിപ്പുറത്തെഒരു ദേവസ്ഥാനം ആക്കികൊണ്ട് ഗുരുദേവൻ ശങ്കരൻ കുഴിയിൽനിന്നും മുങ്ങിയെടുത്ത ആശിലാ ഖണ്ഡത്തെ ശിവലിംഗമായി സങ്കൽപ്പിച്ച് ആ പാറയെ
പീഠമാക്കി പ്രതിഷ്ഠ നടത്തി. ആ നേരത്തു ഒരു പൊൻപ്രഭ ആകാശത്തു പ്രത്യക്ഷപ്പെട്ട നിൽക്കുന്നതായി ചിലരെല്ലാം കാണുകയുണ്ടായി.
ജനങ്ങൾ ഭക്തി പരവശമായും ആവേശഭരിതരായും "ഓം നമ" ശിവായ മന്ത്രം ജപിച്ച് തങ്ങൾക്കുവേണ്ടി പ്രതിഷ്ഠിക്കപ്പെട്ട ദൈവത്തെ കാണുവാൻ തിക്കിത്തിരക്കി.
" എല്ലാ ജനതകൾക്കും ഉള്ള വിശ്വാസസ്വാതന്ത്ര്യത്തിന്റെ പ്രതിഷ്ഠയാണല്ലോ ഇത് ....."ഒരുപക്ഷേ
ഗുരുദേവൻ അപ്പോൾ മനസ്സിൽ ഇങ്ങനെ
ഉരു വിട്ടിരിക്കണം.
പ്രതിഷ്ഠാനന്തരം അരിവിപ്പുറം മഹാസന്ദേശം എന്ന വിശ്വ പ്രസിദ്ധമായ തീർന്ന ഗുരുദേവൻ ഒരു
ചതുഷ് പ്രതി അവിടെ ഇപ്രകാരം
ആലേഖനം ചെയ്യപ്പെട്ടു.
" ജാതിഭേദംമതദ്വേഷം
ഏതുമില്ലാതെ സർവ്വരും
സോദരത്വേന വാഴുന്ന
മാതൃകാസ്ഥാനമാമിത്"
സ്നേഹത്തോടെ ഓമനാ രാജൻ.........🙏
🌹കടപ്പാട് - മങ്ങാട് ബാലചന്ദ്രൻ
ഗുരുദേവ കഥാസാഗരം
🌹
0 comments:
Post a Comment