തമിഴ്നാട്ടിലെ ഭാവാനീശ്വര ക്ഷേത്രം
ഈറോഡിനു സമീപമുള്ള "ഭവാനി " എന്ന സ്ഥലത്ത് ഗുരുദേവൻ ഒരു ക്ഷേത്ര പ്രതിഷ്ഠ നടത്തി,പ്രതിഷ്ഠ കർമ്മം കഴിഞ്ഞു ഭഗവാൻ വിശ്രമിക്കുമ്പോൾ ഒരു ഭ്രാന്തനെയും കൊണ്ട് കുറെ ആളുകൾ ഭഗവാന്റെ സന്നിധിയിൽ എത്തി.ഭഗവാനു അയാളുടെ രോഗം ഭേദമാക്കുവാൻ കഴിയും എന്നാ ഉറച്ച വിശ്വാസത്തിലാണ് അവിടെ കൊണ്ട് വന്നത്.കൈകാലുകൾ ചങ്ങലക്കു ഇട്ടാണ് രോഗിയെ അവിടെ കൊണ്ടുവന്നത്.അയാൾ വേദന കൊണ്ട് പുളയുകയായിരുന്നു.കണ്ടയുടൻ തന്നെ ചങ്ങലകൾ അഴിച്ചു മാറ്റുവാൻ ഭഗവാൻ അവരോടായി പറഞ്ഞു.എന്നിട്ടും അവർ അറച്ചുനില്ക്കുകയായിരുന്നു.രോഗി അക്രമാസക്തനാകും എന്ന ഭയമായിരുന്നു ഏവർക്കും.ചങ്ങല അഴിച്ചപ്പോൾ അയാൾ വളരെ ശാന്തനായി കാണപ്പെട്ടു.ഭഗവാനെ ദർശിച്ച മാത്രയിൽ തന്നെ അയാളുടെ രോഗം ഭേദമായി.പിന്നീട് അയാൾ ശാന്തമായും,നല്ല കുടുംബ ജീവിതം നയിച്ചതായിട്ടാണ് അറിയപ്പെടുന്നത്.
Posted in:
0 comments:
Post a Comment