SREE NARAYANA GURU
Sri Nārāyana Guru (1855–1928), also known as Sree Nārāyana Guru Swami, was a Hindu saint, sadhu and social reformer of India.
SREE NARAYANA GURU
Love of others is my happiness,Love that is mine is happiness for others.And so, truly, deeds that benefit a man Must be a cause for other's happiness too.
SREE NARAYANA GURU
Devoid of dividing walls...Of caste or race......Or hatred of rival faith.......We all live here In Brotherhood
SREE NARAYANA GURU
Devoid of dividing walls...Of caste or race......Or hatred of rival faith.......We all live here In Brotherhood
Tuesday, 29 December 2015
Atmopadesa Satakam by Sri Narayana Guru – Malayalam ആത്മോപദേശശതകം – ശ്രീനാരായണഗുരു
ശ്രീനാരായണഗുരു (1855-1928) വിന്റെ ഒരു പ്രമുഖ ദാര്‍ശനിക കൃതിയാണ് ആത്മോപദേശശതകം. ഗുരു അരുവിപ്പുറത്ത് വെച്ച് 1897ല്‍ രചിച്ചതാണീ കൃതി എന്നു പറയപ്പെടുന്നു. ലളിതവും സുന്ദരവുമായ മലയാളത്തില്‍ രചിച്ചപ്പെട്ട ഈ കൃതിയില്‍ തമിഴ്-സംസ്കൃതപദങ്ങള്‍ ഒഴിവാക്കിയിട്ടുണ്ട് എന്നൊരു പ്രത്യേകത ഇതിനുണ്ട്. തന്റെ യോഗാനുഭൂതികളുടെയും താനാര്‍ജ്ജിച്ച ജ്ഞാനത്തിന്റെയും വെളിച്ചത്തില്‍ ആത്മതത്വത്തെയും ആത്മാനുഭൂതിയെയും വര്‍ണ്ണിക്കുകയാണ് ഗുരുദേവന്‍ ഈ കൃതിയിലൂടെ ചെയ്തിരിക്കുന്നത്.
സാമൂഹ്യപരിഷ്കര്‍ത്താവ് എന്ന നിലയില്‍ ശ്രീനാരായണ ഗുരു വളരെ ഉയര്‍ന്ന നിലയില്‍ പ്രതിഷ്‌ഠിതനാണ്. എന്നാല്‍ വളരെ ഉയര്‍ന്ന ആദ്ധ്യാത്മികാവസ്ഥയിലുള്ള ഒരു മഹായോഗി, ദീപ്തമായി കാവ്യാനുഭവം തരുവാന്‍ കെല്പുള്ള സര്‍വലക്ഷണയുക്തനായ കവി, എന്നീ നിലയില്‍ അദ്ദേഹത്തെ ഇനിയും നാം അറിയാന്‍ ബാക്കിയുണ്ട്. കേരളീയ സമൂഹം അതിന് ബാദ്ധ്യസ്ഥമാണ് .
Atmopadesa Satakam – Commentary by Swami Sudhi – Malayalam ആത്മോപദേശശതകം – വ്യാഖ്യാനസഹിതം
ശ്രീനാരായണഗുരു (1855-1928) വിന്റെ ഒരു പ്രമുഖ ദാര്‍ശനിക കൃതിയായ ആത്മോപദേശശതകത്തിന് സ്വാമി സുധി രചിച്ച വ്യാഖ്യാനം.
ഗുരു അരുവിപ്പുറത്ത് വെച്ച് 1897ല്‍ രചിച്ചതാണീ കൃതി എന്നു പറയപ്പെടുന്നു. ലളിതവും സുന്ദരവുമായ മലയാളത്തില്‍ രചിച്ചപ്പെട്ട ഈ കൃതിയില്‍ തമിഴ്-സംസ്കൃതപദങ്ങള്‍ ഒഴിവാക്കിയിട്ടുണ്ട് എന്നൊരു പ്രത്യേകത ഇതിനുണ്ട്. തന്റെ യോഗാനുഭൂതികളുടെയും താനാര്‍ജ്ജിച്ച ജ്ഞാനത്തിന്റെയും വെളിച്ചത്തില്‍ ആത്മതത്വത്തെ വര്‍ണ്ണിക്കുകയാണ് ഗുരുദേവന്‍ ഈ കൃതിയിലൂടെ ചെയ്തിരിക്കുന്നത്.
Janani Navaratna Manjari of Sri Narayana Guru (Malayalam) ജനനീനവരത്നമഞ്ജരീ – വ്യാഖ്യാനസഹിതം
ഗുരുദേവകൃതികളില്‍ അതിപ്രശസ്തമായ “ജനനീനവരത്നമഞ്ജരീ” എന്ന സ്തോത്രകൃതിയ്ക്ക് സ്ക്കൂള്‍ ഓഫ് വേദാന്തയുടെ സ്ഥാപകനും ഗുരു നിത്യചൈതന്യയതിയുടെ ശിഷ്യനുമായ സ്വാമി സുധി രചിച്ച ഒരു വ്യാഖ്യാനമാണ് “മാതൃത്വത്തിന്റെ മാധുര്യം“. വൈറ്റില ശ്രീരാമകൃഷ്ണാശ്രമത്തില്‍ സ്വാമി സുധി നടത്തിയ ഏഴു ദിവസത്തെ പ്രഭാഷണങ്ങളാണ് പിന്നീട് ഈ ഗ്രന്ഥരൂപത്തില്‍ പ്രസിദ്ധീകരിച്ചിട്ടുള്ളത്.
ഈ കൃതിയെക്കുറിച്ച് ഗ്രന്ഥകാരന്‍ മുഖവുരയില്‍ പറയുന്നതിങ്ങനെയാണ്. “അതിനെല്ലാമുപരി നാരായണഗുരുവിന് ’വിശ്വജനനി’ എന്ന മാതാവിനെക്കുറിച്ചുണ്ടായിരുന്ന അറിവ് വേറൊരിടത്തും ഇത്ര സുതാര്യതയോടെ എനിക്ക് വായിച്ചെടുക്കുവാന്‍ കഴിഞ്ഞിട്ടില്ല. പ്രത്യേകിച്ചും അതിലെ ചില വരികള്‍ എന്റെ ഹൃദയസ്പന്ദങ്ങളില്‍ പോലും താളാത്മകമായി ലയിച്ചുചേര്‍ന്നിട്ടുണ്ട്.
അഖണ്ഡാനുഭൂതിയിലെഴും തണ്ടാരില്‍ വീണു മധുവുണ്ടാരമിക്കുമൊരു വണ്ടാണു സൂരി സുകൃതി…കാലാദിയായ മൃദുനൂലാലെ നെയ്യുമൊരു ലീലാപടം ഭവതി മെയ്മേലാകെ മൂടും..
ഈ വരികളൊക്കെ വെറും കവിതയല്ല. കവിതകള്‍ക്കപ്പുറത്തേയ്ക്ക് കണ്ണുകളെ എയ്തു വിടുന്ന വിക്ഷേപണികളാണ്.”
മലയാളത്തിലെ ഭക്തിസാഹിത്യത്തിനും, ശ്രീനാരായണീയസാഹിത്യത്തിനും ഒരു മുതല്‍ക്കൂട്ടാണീ ഗ്രന്ഥമെന്നുള്ളതിന് യാതൊരു സംശയവുമില്ല.
ശ്രീനാരായണഗുരുവിന്റെ സമ്പൂര്‍ണ്ണ കൃതികള്‍ (അര്‍ത്ഥസഹിതം) – വി. ബാലകൃഷ്ണന്‍ Complete Works of Sri Narayana Guru – Malayalam translation
“ഗുരുദേവ കവിതകള്‍ക്ക് പദാനുപദ അര്‍ത്ഥം നല്കി പ്രകാശനം ചെയ്യുന്ന ഗ്രന്ഥമാണ് ശ്രീനാരായണഗുരുവിന്റെ സമ്പൂര്‍ണ്ണ കൃതികള്‍. ഈ ഗ്രന്ഥം തയ്യാറാക്കുന്നതില്‍ പ്രൊഫ. ജി. ബാലകൃഷ്ണന്‍ നായര്‍, മുനി നാരായണ പ്രസാദ് ഉള്‍പ്പെടെ പ്രഗല്ഭരായ പലരുടേയും വ്യാഖ്യാനങ്ങള്‍ എനിക്കു സഹായകമായി വര്‍ത്തിച്ചിട്ടു്. ഇവരോടെല്ലാം എനിക്കുള്ള നിസ്സീമമായ കടപ്പാട് വാക്കുകള്‍ക്കതീതവുമാണ്.
“മഹാകവി കുമാരനാശാന്‍, ഗുരുദേവന്‍ ജീവിച്ചിരുന്നപ്പോള്‍ എഴുതിയ ജീവചരിത്രം ഈ ഗ്രന്ഥത്തില്‍ അനുബന്ധമായി ചേര്‍ത്തിട്ടു്. കൊല്ലവര്‍ഷം 1090-ല്‍ വിവേകോദയം മാസികയിലാണ് ഇതു പ്രസിദ്ധീകരിച്ചത്. ഗുരുവിനെപ്പറ്റി പിന്നീടുണ്ടായ എല്ലാ ജീവചരിത്രങ്ങള്‍ക്കും അടിസ്ഥാനമായത് ആശാന്റെ ഈ ലഘുജീവചരിത്ര ഗ്രന്ഥമാണ്. പ്രസ്തുത ഭാഗം ഈ ഗ്രന്ഥത്തില്‍ ചേര്‍ക്കാന്‍ കഴിഞ്ഞതില്‍ ഞങ്ങള്‍ക്ക് അത്യധികം ചാരിതാര്‍ത്ഥ്യമുണ്ട്. ഗുരുസ്വാമിയെ ആഴത്തില്‍ മനസ്സിലാക്കാന്‍ ഇതുപകരിക്കും.
“ഗുരുവചനങ്ങളും അദ്ദേഹത്തിന്റെ കാവ്യ സംസ്‌കൃതിയും രോമഹര്‍ഷത്തോടെയല്ലാതെ ഒരു കേരളീയനും ഉള്‍ക്കൊള്ളാനാവുകയില്ല. ആ ചേതോവികാരമാണ് ഇതിന്റെ സമ്പാദനത്തിനും വ്യാഖ്യാനത്തിനും നിദാനമായി വര്‍ത്തിച്ചത്. തിരക്കിനിടയില്‍ യാദൃച്ഛികമായി എന്തെങ്കിലും സ്ഖലിതങ്ങള്‍ വന്നുപോയിട്ടുമെങ്കില്‍ സദയം ക്ഷമിക്കണമെന്നപേക്ഷിക്കുന്നു. സ്നേഹബുദ്ധ്യാ അവ ശ്രദ്ധയില്‍പ്പെടുത്തണമെന്ന് വിനയപൂര്‍വ്വം അപേക്ഷിക്കുന്നു.
“പുതിയ സഹസ്രാബ്ദത്തിലേക്ക് കാലൂന്നിയിരിക്കുന്ന നാം, ഇന്നലെകളിലേക്ക് മനസ്സു തിരിക്കുമ്പോഴാണ് ഗുരുദേവന്റെ പ്രസക്തിയും, ധന്യമായ ആ ജീവിതം പകര്‍ന്നു നല്കിയ തിരിവെട്ടവും തിരിച്ചറിയുക. ഒരു യുഗത്തിന്റെ മുഖ്യ ചാലകശക്തിയായി വര്‍ത്തിച്ച ഗുരുദേവന്റെ മുന്നില്‍ സാഷ്ടാംഗ പ്രണാമങ്ങള്‍ അര്‍പ്പിക്കുന്നു.”
– വി. ബാലകൃഷ്ണന്‍, പാല