SREE NARAYANA GURU

Sri Nārāyana Guru (1855–1928), also known as Sree Nārāyana Guru Swami, was a Hindu saint, sadhu and social reformer of India.

Monday, 29 December 2014

ശ്രീനാരായണ ഗുരുദേവന്‍ ഈഴവഗുരു ആയത് എങ്ങനെ ?

തുടക്കത്തിലെ പറയട്ടെ ഇത് ഒരു അനേഷണം ആണ് ..അല്ലാതെ ഉത്തരം അല്ല .     “ഒരു  മാര്‍ക്സിസ്റ്റ്‌ ആകാന്‍ എനിക്ക് ഇതു വരെ പറ്റിയിട്ടില്ലാ”  ഇത് പറഞ്ഞത് മറ്റു ആരുമല്ല    സാക്ഷാല്‍  കാറല്‍ മാര്‍ക്സ് ആണ്   ..അത് പോലെ ഒരു ഒരു ഈഴവന്‍ എന്നതിനുപ്പുറം ഒരു SNDP കാരന്‍ ആകാന്‍ ഞാന്‍ ഉള്‍പെടെ ഉള്ള മിക്ക ഈഴവര്‍ക്കും പറ്റിയിട്ടില്ല .കാരണം SNDP എന്നുള്ളതിന്റെ പൂര്‍ണ രൂപം  ശ്രീനാരായണ ധര്‍മ പരിപാലനയോഗം എന്നുള്ളത് ആണ് .ഒരു യഥാര്ത്ഥ SNDP...

ക്ഷേത്രവരവ് – എന്ത് ചെയ്യണമെന്ന് ഗുരുദേവന്‍

ഗുരുദേവന്‍റെ ഏറ്റവും പ്രസിദ്ധമായ “മദ്യം ഉണ്ടാക്കരുത്, വില്‍ക്കരുത്, ഉപയോഗിക്കരുത്”, “ജാതി ചോദിക്കരുത്, പറയരുത്” എന്നീ വാക്കുകളെ ഗുരുദേവശിഷ്യപരമ്പരകളും അനുയായികളും എങ്ങിനെ തമസ്കരിക്കപ്പെടുകയും “ശ്രീനാരായണീയര്‍” എന്ന സംജ്ഞയിലൂടെ ഒരു പുതിയ ജാതിയോ മതമോ ഉണ്ടാക്കി അവയെ തിരുത്തിക്കുറിക്കാന്‍ കരുതിക്കൂട്ടിയുള്ള ശ്രമം നടത്തിക്കൊണ്ടിരിക്കുന്നുവോ അതുപോലെ തന്നെ ഇക്കൂട്ടര്‍ തള്ളിക്കളഞ്ഞതാണ് ഗുരുദേവന്‍റെ ഈ ക്ഷേത്രസംബന്ധിയായ ഈ ഗുരുവരുളും. ഗുരുവിന്‍റെ വാക്കുകളും പ്രവര്‍ത്തികളും ജനസമൂഹത്തെ അനാചാരങ്ങളില്‍ നിന്നും...

ഗുരുദേവന്‍ , ജനങ്ങളെ ഒരുമിപ്പിച്ച മഹാശക്‌തി - ആര്‍. ബാലകൃഷ്‌ണപിള്ള

കേരളത്തിന്റെയും രാജ്യത്തിന്റെയും സാമൂഹിക പുരോഗതിക്കു വേണ്ടി പരിശ്രമിച്ച രണ്ട്‌ ആചാര്യന്‍മാരാണ്‌ ചട്ടമ്പിസ്വാമിയും, ശ്രീനാരായണഗുരുദേവനും. ഹൈന്ദവ ക്ഷേത്രങ്ങളില്‍ തീണ്ടലും തൊടീലും ഉണ്ടായിരുന്ന കാലം. തീണ്ടലും തൊടീലും അവസാനിപ്പിക്കാന്‍ ഹിന്ദു ജനവിഭാഗങ്ങളെ പ്രേരിപ്പിച്ചതാണ്‌ ശ്രീനാരായണഗുരുദേവന്റെ വലിയ നേട്ടം. ചട്ടമ്പിസ്വാമികള്‍ക്ക്‌ ഇതു കാണാനുള്ള ഭാഗ്യമുണ്ടായില്ല. പക്ഷേ ഗുരുദേവന്‌ ഇതു കാണാനുള്ള ഭാഗ്യമുണ്ടായി. അതാണ്‌ ഏറ്റവും പ്രധാനമായ കാര്യം. ഇന്നത്തെ തലമുറയ്‌ക്ക് ഇതൊന്നും പറഞ്ഞാല്‍ മനസിലാകില്ല. നമ്മുടെ രാജ്യത്ത്‌ അവര്‍ണനായ ഒരാള്‍ക്കു ചായക്കടയില്‍ മറ്റുള്ളവരോടൊപ്പം...

Saturday, 13 December 2014

' പിണ്ഡനന്ദി ' എന്ന കൃതിയുടെ മാഹാത്മ്യം !

ഗുരുദേവൻ രചിച്ച 'പിണ്ഡനന്ദി' എന്ന കൃതി വായിച്ചു മനസ്സിലാക്കിയാൽ ജീവിക്കേണ്ടുന്നത് എങ്ങനെ എന്ന് മനസ്സിലാകും. ഒന്നും നമ്മൾ നിനച്ചമാതിരി നടക്കില്ല . എല്ലാത്തിനും അതിന്ടെതായ നിയമവും കാലവും ഉണ്ട്. അതനുസരിച്ച് അത് നടന്നുകൊള്ളും . ആഗ്രഹങ്ങളും മോഹങ്ങളും നമ്മളെ ദുഃഖ കടലിൽ താഴ്ത്തും. ജനിച്ചതും മരിക്കുന്നതും നമ്മുടെ തീരുമാനത്തിലല്ല. പിന്നെ ഇതിനിടയിലുള്ള കാലം എങ്ങനെ നമ്മുടെ കൈയിലാകും ?? ചിന്തിച്ചു നോക്കൂ . എന്തിനു ജനിച്ചു,മരണം എന്താണ് ? ഇനി മരിച്ചാൽ എങ്ങോട്ട് എന്ന് ഒന്നും നമ്മൾ ചിന്തിക്കുന്നില്ല. ഈ ഉള്ള കാലം കൊണ്ട് എന്തൊക്കെയോ നേടാനുള്ള തത്രപാടിൽ അവസാനം...

"ദൈവദശകം" - ഗുരു നിത്യചൈതന്യയതി

" മോക്ഷ പ്രാപ്തിക്കു അത്യുത്തമമായ സാമഗ്രി ഭക്തിയാണെന്ന് പ്രസിദ്ധമാണ് . സ്വസ്വരൂപമായ ആത്മാവിന്ടെ നിരന്തരമായ അനുസന്ധാനമാണ് ഉത്തമഭക്തിയെന്നു ശങ്കരാചാര്യരുടെ 'വിവേകചൂടാമണി' യിലും ശ്രീ നാരായനഗുരുവിന്ടെ 'ദർശനമാല' യിലും പറഞ്ഞിരിക്കുന്നു . അപ്രകാരം മോക്ഷസാധനമായ ഭക്തിയെ ശാസ്ത്രാനുസാരം കരഗതമാക്കുവാൻ ശരണാഗതി, സ്തുതി ,ധ്യാന- ധ്യേയപാരസ്പര്യം , അർത്ഥന , ശാന്തി എന്നീ പഞ്ചാംഗലക്ഷണസൌഷ്ഠവത്തോട് കൂടിയ ദൈവദശകം നാരായണഗുരു കാരുണ്യപൂർവം ശിഷ്യന്മാർക്ക് ഉപദേശിച്ചു കൊടുത്തു . ഇത് സന്ധ്യാവേളകളിൽ ഗാനം ചെയ്യുന്ന അനേകായിരം ഹൃദയങ്ങളിൽ ശാന്തിയും നിർവൃതിയും പകർന്നു കിട്ടുന്നുണ്ട്‌...

Page 1 of 24212345Next