Saturday, 11 October 2014

ശ്രീ നാരായണ ഗുരുദേവൻ രചിച്ച 'ആത്മോപദേശശതകം' എന്തിനു വേണ്ടി ?


'ആത്മാവി'നെ അറിയുന്ന ഉപദേശമാണ് ഗുരുവിന്ടെ "ആത്മോപദേശശതകം." ഞാൻ എന്നതിന് സംസ്കൃതത്തിലുള്ള തത്ത്വപരമായ വാക്കാണ് ആത്മാവ് . ആത്മജ്ഞാനം എന്നാൽ എന്നെത്തന്നെ അറിയുക എന്നതാണ്.
ഞാൻ എന്നെത്തന്നെ പൂർണ്ണമായി അറിയുമ്പോൾ വ്യക്തമായി കിട്ടുന്ന ഒരു കാരമുണ്ട് . ഞാൻ ഉണ്ടായിരിക്കുന്നത് ആകെ ഉള്ള ഉണ്മയുടെ ഭാഗമായിട്ടു മാത്രമാണ് എന്നുള്ളത് . അങ്ങനെ സൂക്ഷമായി ഞാൻ എന്നെ മനസ്സിലാക്കാൻ ശ്രമിച്ചാൽ ഞാൻ എന്ന ഉണ്മയും ആകെ ഉള്ള ഉണ്മയും രണ്ടല്ല എന്ന് തെളിഞ്ഞു കിട്ടും. എന്നെ സംബന്ധിക്കുന്ന അറിവും സത്യത്തെ സംബന്ധിക്കുന്ന അറിവും രണ്ടറിവല്ല എന്ന് ബോധ്യപ്പെടും . വാസ്തവത്തിലുള്ള ഞാൻ എന്നത് സമസ്തയോളം നിറഞ്ഞു നിൽക്കുന്നതാണെന്ന് തെളിഞ്ഞു കിട്ടും. ആ തെളിഞ്ഞു കിട്ടൽ തന്നെ അദ്വൈതാനുഭൂതി.
ഇതുകൊണ്ടുള്ള ഗുണം എന്തെന്ന് ചോദിച്ചാൽ എനിക്ക് ഞാനായി ജീവിക്കാം എന്നാതാണ് ഗുണം
-- സ്വാമി മുനി നാരായണ പ്രസാദ്.
[ഞാനിനെ തെളിഞ്ഞു കിട്ടിയാലുള്ള അനുഭവമാണ് നമ്മുടെ ഉള്ളിൽ ഉണ്ടാകുന്ന ആനന്ദം . അതുകൊണ്ട് സുഖത്തിനെ അന്വേഷിച്ചു ലോകത്തിൽ എവിടെയും തപ്പിനടന്നാൽ കിട്ടില്ല. അതുള്ളത്‌ നമ്മുടെ ഉള്ളിൽ തന്നെയാണ്. 
അത് സാദ്ധ്യമാക്കേണ്ട വഴിയാണ് ഗുരു ആദ്യ ശ്ലോകത്തിൽ പറയുന്നത്. ' കണ്ണുകളഞ്ചും ഉള്ളടക്കി തെരുതെരെ വീണ് വണങ്ങിയോതിടെണം 'എന്ന് . അതായത് ഇന്ദ്രിയങ്ങൾ അഞ്ചും ( കണ്ണ്,മൂക്കു,നാവു,ചെവി,ത്വക്ക് ) ഉള്ളിലേക്ക് തിരിച്ചു സ്വയം നിയന്ത്രണത്തിലാക്കികൊണ്ട് വീണ്ടും വീണ്ടും വീണു വണങ്ങി അഭ്യസിക്കെണ്ടാതാണ് എന്നർത്ഥം . അതിനാണ് ഏകാഗ്രമായ പ്രാർത്ഥനയും, ജപവും പിന്നെ ധ്യാനവും.]

Posted on Facebook Group by : Subha Kumari Thulasidharan

0 comments:

Post a Comment