Monday, 22 September 2014

ശ്രീ നാരായണഗുരുവിന്റെ സമാധി


ശ്രീ നാരായണഗുരുവിന്റെ സമാധിയെപ്പറ്റി പലരും പറഞ്ഞിട്ടുണ്ടെങ്കിലും അദ്ദേഹം തന്നെ പറഞ്ഞിട്ടുള്ളത് ഇതാണ് -

"മരണത്തെപ്പറ്റി ആരും മുന്കൂട്ടി പറയരുത്. ഇന്നപ്പോള്‍ മരിക്കുമെന്ന് മുന്‍കൂട്ടി പറഞ്ഞാല്‍ മരിക്കുന്നതിനു മുന്പായി ജനങ്ങളെല്ലാം അവിടെ വന്നു കൂടും. പല വിഷമതകളും ബഹളങ്ങളും അവിടെ നടക്കും. അതുകൊണ്ട് മുന്‍കൂട്ടി ആരും മരണത്തെപ്പറ്റി പറയാതിരിക്കുന്നതാണ് നന്ന്. ചിലര്‍ നാവിന്റെ അഗ്രം കൊണ്ട് നാസാരന്ധ്രങ്ങള്‍ അടച്ചും, ചിലര്‍ മറ്റു പ്രകാരത്തില്‍ ശ്വാസം തടഞ്ഞും മരണം വരിക്കുന്നു. അതെല്ലാം കൃത്രിമ മരണങ്ങളാണ്. ഒരു തരം ആത്മഹത്യക്ക് തുല്യമാണ്."

ഗുരുവിന്റെ സമാധി ദിനം എന്നാണെന്ന് അദ്ദേഹം വ്യക്തമായി പറഞ്ഞില്ല. ചില സൂചനകള്‍ മാത്രം തന്നിരുന്നു.

0 comments:

Post a Comment