SREE NARAYANA GURU
Sri Nārāyana Guru (1855–1928), also known as Sree Nārāyana Guru Swami, was a Hindu saint, sadhu and social reformer of India.
SREE NARAYANA GURU
Love of others is my happiness,Love that is mine is happiness for others.And so, truly, deeds that benefit a man Must be a cause for other's happiness too.
SREE NARAYANA GURU
Devoid of dividing walls...Of caste or race......Or hatred of rival faith.......We all live here In Brotherhood
SREE NARAYANA GURU
Devoid of dividing walls...Of caste or race......Or hatred of rival faith.......We all live here In Brotherhood
Saturday, 27 September 2014
അയിത്തത്തിനെതിരെ ബാലനായിരിക്കെ ശ്രീ നാരായണ ഗുരു സ്വാമികള്‍
ഒരിക്കല്‍ ബാലനായിരുന്ന ശ്രീ നാരായണ ഗുരു വഴിയെ നടന്നു പോകുമ്പോള്‍ വഴി അരികില്‍ ഒരു പുലയ കുടിലില്‍ കഞ്ഞി തിളച്ചു പോകുന്നത് കണ്ടു .
അത് കണ്ടു ഗുരു അകത്തു കയറി അതങ്ങ് ഇറക്കി വെച്ചു .
ആയ്യോ കഷ്ടം !!!
എവിടെ നിന്നോ ആ വീടിലെ വീട്ടുകാരി ഓടിവന്നു.
നാണു അശുദ്ധമായല്ലോ. ഈ വിവരം മാടന്‍ ആശാനെയും അറിയിച്ചു.
നാണുവിന്റെ അച്ഛന് അത് ഒട്ടു ഇഷ്ടം ആയില്ല, കുടാതെ കൈയിലിരുന്ന ചൂരല്‍ ഉയര്‍ത്തി എന്നിട്ട് ചോദിച്ചു
" നീ ഇന്ന് പുലച്ചാളയില്‍ കയറി അവരുടെ കഞ്ഞി കലം ഇറക്കിവെച്ചോ ?"
"ഇറക്കി വെച്ചു "
അപ്പോള്‍ നാണുവിന്റെ അമ്മയും പരാതി "
" എന്നെയും തൊട്ടു അശുദ്ധം ആകിയല്ലോ"...
‘ശ്രീനാരായണധര്‍മ്മം അഥവാ ശ്രീനാരായണസ്മൃതി’
കൊല്ലവര്‍ഷം 1100 ചിങ്ങത്തില്‍ ശിവഗിരി മഠത്തില്‍വച്ച് ശ്രീനാരായണഗുരു അരുളിച്ചെയ്ത ഉപദേശങ്ങള്‍ പദ്യരൂപത്തില്‍ ആത്മാനന്ദ സ്വാമി എഴുതി ശ്രീനാരായണതീര്‍ത്ഥര്‍ വ്യാഖ്യാനിച്ച് പ്രസിദ്ധപ്പെടുത്തിയ ‘ശ്രീനാരായണധര്‍മ്മം അഥവാ ശ്രീനാരായണസ്മൃതി’ എന്ന പുസ്തകത്തില്‍ മദ്യനിഷേധം പ്രധാനപ്പെട്ട ഒരു സാമാന്യധര്‍മ്മമാണ് എന്നുപറയുന്നു. പക്ഷെ, ശ്രീനാരായണധര്‍മ്മം പരിപാലിക്കാനുള്ള യോഗാംഗങ്ങളും യോഗനേതാക്കന്മാരും ഇത് പാലിക്കുന്നുവോ?
ഗുരുരുവാച:
അഹിംസാ സത്യമസ്തേയസ്തഥൈവാവ്യഭിചാരിതാ
മദ്യസ്യ വര്‍ജ്ജനം ചൈവം പഞ്ച ധര്‍മ്മാസ്സമാസതഃ 67
അഹിംസ, സത്യം, അസ്തേയം, വ്യഭിചാരമില്ലായ്മ, മദ്യവര്‍ജ്ജനം...
മതാതീത ആത്മീയതയും നാരായണഗുരുവും - സ്വാമി മുനിനാരായണ പ്രസാദ് -
ഈയിടെ എന്നോട് വന്ദ്യ വയോധികനായ ഒരാൾ ആവശ്യപ്പെട്ടത് ഇങ്ങനെ: നാരായണ ഗുരുവിനെ സംബന്ധിച്ച് സംസാരിക്കുകയോ എഴുതുകയോ ചെയ്യുന്നവർ ഈയിടെ ചെയ്യുന്ന സന്ദർഭോചിതമായ ഒരു പ്രയോഗമാണ് 'മതാതീത ആത്മീയത'എന്നത്. ഇതിനെപ്പറ്റി താങ്കളുടെ വിശദീകരണം ഉണ്ടായിരുന്നാൽ നന്നായിരുന്നു. ഈ കുറിപ്പെഴുതാൻ പ്രേരണ നല്കിയത് ഈ കത്താണ്.
'മതാതീത ആത്മീയത' എന്ന് ഇപ്പോൾ പറഞ്ഞുപോരുന്നതിന് തുല്യമായ ഇംഗ്ളീഷ് പ്രയോഗം "സെക്യുലർ സ്പിരിച്വാലിറ്റി' എന്നാണ്. എന്നാൽ, "സെക്യുലർ' എന്ന ഇംഗ്ളീഷ് വാക്കിന് "മതനിരപേക്ഷത' എന്ന വാക്കാണ് പ്രയോഗിച്ചുപോരാറുള്ളത്. "സെക്യുലറിസം' എന്നത് മതത്തിന്റെ സന്ദർഭത്തിൽ പ്രയോഗിച്ചുപോരുന്ന...
ശ്രീ നാരായണഗുരുവിന്റെ ജന്മത്തെപ്പറ്റി ശുക്രസംഹിതയിൽ പറയുന്നതായി എഴുതിക്കാണുന്നു
ശുക്രമഹർഷി ഗുരുദേവന്റെ അവതാരജന്മത്തെപ്പറ്റി ശുക്രസംഹിതയിൽ പറയുന്നതായി എഴുതിക്കാണുന്നു. അതിങ്ങനെയാണു്.
"ഏകജാതിമതസ്ഥാപകസന്ദേശവാഹകനായി 1031 (൧൦൩൧) ചിങ്ങമാസം പതിനാലാം തിയതി കുജവാരത്തില്‍ ചിങ്ങം ലഗ്നത്തിൽ ഒരു മഹാപുരുഷൻ അവതരിക്കും" എന്നു ജ്യോതിശ്ശാസ്ത്ര മഹാപണ്ഡിതനും ത്രികാലജ്ഞനുമായ ശുകൃമഹര്‍ഷി തന്റെ ശുക്രസംഹിതയിൽ അനേകശതാബ്ദങ്ങള്‍ക്കു മുമ്പുതന്നെ പ്രവചിച്ചിരുന്നു.
ഗുരുദേവന്റെ ജനനത്തേയും, ജീവിതത്തിലുള്ള മറ്റു പ്രധാന ഘട്ടങ്ങളേയും, മഹാസമാധികാലത്തേയും അടിസ്ഥാനമാക്കി ജ്യോതിശ്ശാസ്ത്രപണ്ഡിതരായ പല വിദ്വാന്മാരേയും കൊണ്ടു സൂക്ഷ്മപരിശോധന നടത്തിയതില്‍ ഗുരുദേവന്റെ...
എസ്.എന്‍ .ഡി .പി.യോഗം സെക്രട്ടറിക്ക് 1084 മേടം 28 നു ഗുരുദേവന്‍ അയച്ച സന്ദേശം ഇവിടെ പകര്‍ത്തി എഴുതുന്നു.
സമുദായത്തിന്റെ ആഭ്യന്തരവും , ബാഹ്യവുമായ പരിഷ്കാരത്തെ പരാമര്‍ശിക്കുന്നതായിരുന്നു സന്ദേശം .
" ശ്രീ നാരായണ ധര്‍മ്മപരിപാലന യോഗം സെക്രട്ടറിക്ക് ,
സ്വജങ്ങളുടെ മതസംബന്ധമായും ആചാര സംബന്ധമായും ഉള്ള പരിഷ്ക്കാരത്തിനു ഉപയുക്തമായ താഴെ പറയുന്ന സംഗതികള്‍ ഇത്തവണത്തെ പൊതുയോഗത്തിന്റെ ദൃഷ്‌ടിയില്‍ കൊണ്ട് വരികയും അവയെ നടപ്പില്‍ വരുത്തുന്നതിനു യോഗം വഴിയായി വേണ്ടതു പ്രവര്‍ത്തിക്കുകയും ചെയ്യണമെന്നു ഇതിനാല്‍ അറിയിക്കുന്നു.
മതം :-- ക്ഷേത്ര നിര്‍മ്മാണ വിഷയത്തില്‍ ഒരു ഉന്മേഷം ഇപ്പോള്‍ പലയിടത്തും കാണുന്നുണ്ട് . എന്നാല്‍ ക്ഷേത്രങ്ങള്‍ അവയുടെ ഉദ്ദേശങ്ങളെ മുഴുവന്‍ സഫലമാകുന്നുണ്ടോ...
ഭഗവാന്‍ ബുദ്ധന്‍ ഉപദേശിക്കുന്ന അഷ്ടാംഗമാര്‍ഗം
ദുഃഖത്തിന് കാരണമുണ്ടെന്നു പറഞ്ഞ ബുദ്ധന്‍ അവയെ ഒഴിവാക്കുവാനും നിരോധിക്കുവാനുമുള്ള മാര്‍ഗങ്ങളും വെളിവാക്കുന്നു. ദുഃഖത്തില്‍ നിന്നും, മോചനം നേടി നിര്‍വാണയില്‍ എത്തിച്ചേരുവാനുള്ള മാര്‍ഗങ്ങളാണിവ. ഇതാണ് ബുദ്ധന്‍ പഠിപ്പിച്ച അഷ്ടാംഗ മാര്‍ഗ്ഗം. ബുദ്ധമത സന്മാര്‍ഗശാസ്ത്രത്തിന്റെയും ആത്മീയാന്വേഷണത്തിന്റെയും അടിസ്ഥാന ശിലയാണ് അഷ്ടാംഗമാര്‍ഗം.
1. സമ്യക്ദൃഷ്ടി ശരിയായ കാഴ്ചപ്പാടും ശരിയായ അറിവും ദുഃഖത്തില്‍ നിന്ന് അകറ്റും. മിഥ്യാധാരണങ്ങളാണ് ദുഃഖത്തിന്റെ കാരണം. ആര്യസത്യത്തെക്കുറിച്ചുള്ള ജ്ഞാനമാണ് സമ്യക്ദൃഷ്ടികൊണ്ട് അര്‍ത്ഥമാക്കുന്നത്.
2. സമ്യക് സങ്കല്പംലൗകിക...
Friday, 26 September 2014
വിശ്വസാഹോദര്യസന്ദേശം - ‘വസുധൈവ കുടുംബകം’
ഭാരതത്തില്‍ നിന്നുവന്ന ഒരു ചെറുപ്പക്കാരന്‍ അനേകം നാടുകളില്‍നിന്നും ജനസമൂഹങ്ങളില്‍നിന്നും വന്നുചേര്‍ന്ന പ്രതിനിധികളെയും അമേരിക്കന്‍ ജനസമൂഹത്തെയും സഹോദരീ സഹോദരന്മാരേയെന്നു സംബോധനചെയ്യുന്നു. വര്‍ഗ്ഗ-വര്‍ണ്ണ-രാഷ്ട-ഭാഷാ ഭേദമന്യേ ഏവരും ആനന്ദനൃത്തത്താല്‍ അതിനെ അഭിനന്ദിച്ചു സ്വാഗതമോതുന്നു. സ്വാര്‍ത്ഥചിന്തകളും അജ്ഞതയും അക്കാലംവരെ മതില്‍കെട്ടി വേര്‍തിരിച്ചു നിര്‍ത്തിയിരുന്ന മനുഷ്യമനസ്സുകള്‍ പ്രതിബന്ധങ്ങളെല്ലാം തട്ടിത്തകര്‍ത്ത് സാഹോദര്യമനുഭവിക്കുകയായിരുന്നു. ജീവനുള്‌ലതും ജീവനില്ലാത്തതുമായി ഈ ലോകത്തു കാണപ്പെടുന്നതെല്ലാം...
നമ്മുടെ ആദ്ധ്യാത്മിക പാരമ്പര്യം
തിന്മയ്ക്കു താല്ക്കാലികവിജയം ഉണ്ടായിക്കൊണ്ടിരിക്കുന്ന ഒരു കാലഘട്ടമാണിത്. പക്ഷേ ആത്യന്തികവിജയം സത്യത്തിനും, നന്മക്കുമായിരിക്കുമെന്നതിന് യാതൊരു സംശയവുമില്ല. ഈശ്വരശക്തി മൃഗീയമായ ശരീരശക്തിയേക്കാള്‍ എത്രയോ മടങ്ങ് വലുതാണ്. വേദനയും, യാതനയും അനുഭവിക്കുന്ന ഒരു കാലഘട്ടത്തെയാണ് ഈ ലോകം നേരിടുന്നത്. നാശത്തിന്റെ വിത്തുകള്‍ പൊട്ടിമുളച്ച് ശക്തമായി വളരുകയാണെങ്കിലും, മരണം എല്ലാറ്റിനേയും ഗ്രസിക്കാന്‍ വാപിളര്‍ന്ന് നില്‍ക്കുകയാണെങ്കിലും ആശങ്കക്കും, അങ്കലാപ്പിനും ഇനിയും സമയമായിട്ടില്ല.
സന്തോഷവും, സമാധാനവും, സംതൃപ്തിയും...
Thursday, 25 September 2014
EZHAVA - MODIFIED PART 1
Ezhava
'Ezhava' is the largest and one of the major progressive communities in Kerala, a south Indian state. They have made a mark in economic and political panorama of the state and contributed enormously to the literature and culture of the state. They are also found amongst the Malayalee diaspora around the world. They are today a social group sharing a common history from the pre-social reform era, when caste was an integral part of the political, economic, legal and social order across Kerala State. Folkfore tradition and written records...