SREE NARAYANA GURU

Sri Nārāyana Guru (1855–1928), also known as Sree Nārāyana Guru Swami, was a Hindu saint, sadhu and social reformer of India.

Tuesday, 28 November 2017

യഥാർത്ഥത്തിൽ ഗുരു ആരാണ് ???

യോഗത്തിൽ പതഞ്ജലിയും ജ്ഞാനത്തിൽ ശങ്കരനും വിനയത്തിൽ ക്രിസ്തുവും ത്യാഗത്തിൽ ബുദ്ധനും സ്ഥൈര്യത്തിൽ നബിയും പോലെ ഒരായസ്സും വപുസ്സും ബലിയർപ്പിച്ചിട്ടും നമുക്കിന്നും സംശയമാണ് - യഥാർത്ഥത്തിൽ ഗുരു ആരാണ് ??? സാമൂഹിക പരിഷ്കരണം -അയിത്തോച്ചാടനം - തത്വചിന്ത - സാഹിത്യം -സാമ്പത്തിക ശാസ്ത്രം - പ്രകൃതിസ്നേഹം -കാർഷിക ഉദ്ബോധനം -ശാസ്ത്ര സങ്കേതിക വിദ്യാഭ്യാസം- വ്യവസായം -സംഘടനാപാടവം -വൈദ്യം - വേദം-ജ്യോതിഷം - യോഗ-അതീന്ദ്രിയജ്ഞാനം -അരുൾ - അൻപ് - അനുകമ്പ തുടങ്ങി പ്രാപഞ്ചിക ജീവിതത്തിന്റെ സമസ്ത മേഖലകളിലും ഇന്നേവരെ ഒരു ഋഷിവര്യനും...

ചതയ വൃതം അനുഷ്ഠിക്കേണ്ട രീതി

(ഗുരുദേവ ചരണം ശരണം) ചതയം നാളിന്റെ തലേന്നാൾ രാത്രിതുടങ്ങി ,ചതയം നാളിൽ സായം സന്ധ്യയോടെ ചതയവൃതം അവസാനിപ്പിക്കാം . കഴിയുമെങ്കിൽ മൂന്നു നാൾ മുമ്പ് വൃതം അനുഷ്ഠിക്കുന്നത് നല്ലതാണ് . കഴിവതും മത്സ്യ മാംസാദി മദ്യം എന്നിവ ഒഴിവാക്കുന്നത് നല്ലതാണ് . സന്ധ്യാവന്ദനം ഭക്തിപുരസ്സരം തുടരുക . 108 തവണ " ഓം നമോ നാരായണായ " അഷ്ടാക്ഷരീമന്ത്രം ജപിക്കുക . മനസ് ശുദ്ധമായി വേണം ഇതൊക്കെ അനുവർത്തിക്കാൻ എന്ന് മറക്കരുത് . എല്ലാവര്ക്കും താല്പര്യമുണ്ടെങ്കിൽ 5 ,7 ,9 നിലവിളക്കുകൾ (ഒറ്റ വരുന്ന സംഖ്യ കൂടാം ) കൊളുത്തി ഓം നമോ നാരായണായ എന്ന മന്ത്രം ഒന്നോ ,രണ്ടോ മൂന്നോ മണിക്കൂർ ജപിക്കാം...

ആറാട്ടുപുഴ വേലായുധപ്പണിക്കര്‍' - ചരിത്രം എഴുതാതെപോയ പേര്

ചരിത്രത്തിന്‍റെ പുറംപോക്കില്‍ കാലം ആറാട്ടുപുഴ വേലായുധ പണിക്കരെ പ്രതിഷ്‌ഠിച്ചു. നൂറ്റിമുപ്പത്‌ വര്‍ഷം മുന്‍പ്‌ കായംകുളം കായലിലെ തണ്ടുവള്ളത്തില്‍ ഉറങ്ങികിടന്ന പണിക്കരുടെ നെഞ്ചില്‍ കഠാരയിറക്കി കായലില്‍ ചാടിയ 'തൊപ്പിയിട്ട കിട്ടന്‍' ഇന്നും പിടികിട്ടാപുള്ളി. ഗുരുദേവന്‍റെ ജനനത്തിന് മുപ്പത്തിയൊന്നു വര്‍ഷം മുന്‍പാണ് വേലായുധപണിക്കര്‍ ജനിച്ചത്‌. കായംകുളത്ത് വാരണപ്പള്ളിയില്‍ കുമ്മമ്പള്ളില്‍ ആശാന്‍റെയടുത്തു ഗുരുദേവന്‍ പഠിക്കുമ്പോള്‍ മംഗലം സന്ദര്‍ശിച്ചെങ്കിലും വേലായുധ പണിക്കരെ കാണാന്‍ കഴിഞ്ഞില്ലെന്നാണു പഴമക്കാരുടെ...

ഗുരുഭക്തിയും നേർച്ചയും

തിരുവിതാംകൂർ നിയമസഭയിലെ പ്രഗൽഭനായ ഒരംഗമായിരുന്നു ചേർത്തലക്കാരനായ എൻ. ആർ. കുഷ്ണൻ വക്കീൽ. അദ്ദേഹത്തിനു ജനിച്ച ആദ്യത്തെ കുഞ്ഞ് അകാലത്തിൽ പൊലിഞ്ഞുപോവുകയുണ്ടായി. രണ്ടാമത്തെ കുഞ്ഞായപ്പോൾ അതിന്റെ ആയുർദൈർഘ്യത്തിനും ആരോഗ്യത്തിനുമായി വക്കീലും കുടുംബവും നിരന്തരം പ്രാർത്ഥിക്കുകയും നിരവധി പൂജകൾ നടത്തുകയുമൊക്കെ ചെയ്തു. പക്ഷെ ആ കുഞ്ഞും ബാല്യത്തിൽ തന്നെ പരലോകം പൂണ്ടു. കൃഷ്ണൻ വക്കീൽ ഗുരുദേവനിൽ വലിയ ഭക്തിയുള്ള ആളായിരുന്നു. സ്വന്തം വിശ്വാസമനുസരിച്ച് ചില വ്രതങ്ങളനുഷ്ഠിക്കുകയും ഗുരുദേവന്റെ പേരിൽ ഒരു നേർച്ച കഴിക്കുകയും...

Page 1 of 24212345Next