SREE NARAYANA GURU

Sri Nārāyana Guru (1855–1928), also known as Sree Nārāyana Guru Swami, was a Hindu saint, sadhu and social reformer of India.

Saturday, 8 April 2017

ഹോമമന്ത്രം

ഓം അഗ്നേ! തവ യത്തേജസ്തദ് ബ്രാഹ്മം.അതസ്ത്വം പ്രത്യക്ഷം ബ്രഹ്മാസി.ത്വദീയാ ഇന്ദ്രിയാണി മനോബുദ്ധിരിതിസപ്തജിഹ്വാഃത്വയി വിഷയാ ഇതി സമിധോ ജുഹോമി,അഹമിത്യാജ്യം ജുഹോമി,ത്വം നഃ പ്രസീദ പ്രസീദ,ശ്രേയശ്ച പ്രേയശ്ച പ്രയച്ഛ, സ്വാഹാ,ഓം ശാന്തിഃ ശാന്തിഃ ശാന്തി...

Saturday, 1 April 2017

Chidambarashtakam - by Sree Narayana Guru

ചിദംബരാഷ്ടകം (ലിങ്ഗാഷ്ടകം) ശ്രീനാരായണഗുരു 1 ബ്രഹ്മമുഖാമരവന്ദിതലിങ്ഗം ജന്മജരാമരണാന്തകലിങ്ഗം കര്‍മ്മനിവാരണകൌശലലിങ്ഗം തന്മൃദു പാതു ചിദംബരലിങഗം 2 കല്പകമൂലപ്രതിഷ്ഠിതലിങ്ഗം ദര്‍പ്പകനാശയുധിഷ്ഠിരലിങ്ഗം കുപ്രകൃതിപ്രകാരാന്തകലിങ്ഗം തന്മൃദു പാതു ചിദംബരലിങ്ഗം. 3 സ്ക്ന്ദഗണേശ്വരകല്പിതലിങ്ഗം കിന്നരചാരണഗായകലിങഗം പന്നഗഭൂഷണപാവനലിങ്ഗം തന്മൃദു പാതു ചിദംബരലിങ്ഗം 4 സാംബസദാശിവശങ്കരലിങ്ഗം കാമ്യവരപ്രദകോമളലിങ്ഗം സാമ്യവിഹീനസുമാനസലിങ്ഗം തന്മൃദു പാതു ചിദംബരലിങ്ഗം 5 കലിമലകാനനപാവകലിങ്ഗം സലിലതരഗവിഭൂഷണലിങ്ഗം പലിതപതംഗപ്രദീപകലിങ്ഗം തന്‍മൃദു പാതു ചിദംബരലിങ്ഗം 6 അഷ്ടതനുപ്രതിഭാസുരലിങ്ഗം വിഷ്ടപനാഥവികസ്വരലിങ്ഗം ശിഷ്ടജനാവനശീലിതലിങ്ഗം തന്മൃദു...

Kundalinippattu- poem by Sree Narayana guru

ആടുപാമ്പേ! പുനം തേടു പാമ്പേ! യരു... ളാനന്ദക്കൂത്തു കണ്ടാടുപാമ്പേ! തിങ്കളും കൊന്നയും ചൂടുമീശന്‍പദ- പങ്കജം ചേര്‍ന്നുനിന്നാടുപാമ്പേ! വെണ്ണീറണിഞ്ഞു വിളങ്ങും തിരുമേനി കണ്ണീരൊഴുകക്കണ്ടാടു പാമ്പേ! ആയിരം കോടി അനന്തന്‍ നീ ആനന്ദ- മായിരവും തുറന്നാടു പാമ്പേ! ഓമെന്ന് തൊട്ടൊരു കോടി മന്ത്രപ്പൊരുള്‍ നാമെന്നറിഞ്ഞുകൊണ്ടാടു പാമ്പേ! പുള്ളിപ്പുലിത്തോല്‍ പുതയ്ക്കും പൂമേനിയെ- ന്നുള്ളില്‍ കളിക്കുമെന്നാടു പാമ്പേ! പേയും പിണവും പിറക്കും ചുടുകാട് മേയും പരമ്പൊരുളാടു പാമ്പേ! പൂമണക്കുംകുഴലാളകം‌പൂകുമാ- കോമളമേനി കണ്ടാടു പാമ്പേ! നാദത്തിലുണ്ടാം നമശ്ശിവായപ്പൊരു- ളാദിയായുള്ളതെന്നാടു...

Shiva satakam- by Sree Narayana Guru

1 അഴകൊടു ഭാരതയുദ്ധമദ്രിയിന്മേല്‍ മുഴുചെവിയന്‍ മുറികൊമ്പുകൊണ്ടു മുന്നം എഴുതിനിറച്ചെളിയോര്‍ക്കിണങ്ങി നില്‌ക്കും മുഴുമുതലാകിയ മൂര്‍ത്തി കാത്തുകൊള്‍ക! 2 അരുമറ നാലുമൊരിക്കലോതി മുന്നം കരിമുകില്‍ വര്‍ണ്ണനു പങ്കുചെയതു നല്‌കി പരമതു വള്ളുവര്‍നാവിലും മൊഴിഞ്ഞു പ്പരിമളഭാരതി കാത്തുകൊള്‍ക നിത്യം! 3 കനകമയില്‍മുകളേറി വേലുമേന്തി- ക്കനിവൊടു കണ്ണിണ കണ്‍കണം നിറഞ്ഞു ജനിമരണച്ചൂടുകാടിലാടി വെണ്ണി- റണിതിരുമേനി തുണയ്‌ക്കണം സദാ മേ. 4 സനകസനന്ദസനത്‌കുമാര്‍ മുന്‍പാം മുനിജനമോടുപദേശമോതി മുന്നം കനിവൊടു തെക്കുമുഖം തിരിഞ്ഞു കല്ലാല്‍- ത്തണലിലിരുന്നൊരു മൂര്‍ത്തി കാത്തുകൊള്‍ക! 5 ശിവ!...

Jaathi Nirnnayam-poem by Sree Narayana guru

1 മനുഷ്യാണാം മനുഷ്യത്വം ജാതിര്‍ഗോത്വം ഗവാം യഥാ ന ബ്രാഹ്മണാദിരസ്ത്യേസ്യൈവം ഹാ!തത്ത്വം വേത്തി കോऽപി ന. 2 ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് ഒരു യോനിയൊരാകാരം ഒരു ഭേദവുമില്ലതില്‍. 3 ഒരു ജാതിയില്‍ നിന്നല്ലോ പിറന്നീടുന്നു സന്തതി നരജാതിയിതോര്‍ക്കുമ്പോ- ളൊരു ജാതിയിലുള്ളതാം. 4 നരജാതിയില്‍ നിന്നത്രേ പിറന്നീടുന്നു വിപ്രനും പറയന്‍ താനുമെന്തുള്ള- തന്തരം നരജാതിയില്‍? 5 പറച്ചിയില്‍ നിന്നു പണ്ടു പരാശരമഹാമുനി പിറന്നു മറ സൂത്രിച്ച മുനി കൈവര്‍ത്തകന്യയില്‍ 6 ഇല്ല ജാതിയിലൊന്നുണ്ടോ വല്ലതും ഭേദമോര്‍ക്കുകില്‍ ചൊല്ലേറും വ്യക്തിഭാഗത്തി- ലല്ലോ ഭേദമിരുന്നിടൂ. Jaati...

Navamanjari - Poem by Sree Narayana Guru (നവമഞ്ജരി - ശ്രീനാരായണഗുരു)

നവമഞ്ജരി - ശ്രീനാരായണഗുരു ശിശു നാമഗുരോരാജ്ഞാം കരോമി ശിരസാവഹന്‍ നവമഞ്ജരികാം ശുദ്ധീകര്‍ത്തുമര്‍ഹന്തി കോവിദാഃ 1 നാടീടുമീ വിഷയമോടീദൃശം നടനമാടീടുവാനരുതിനി- ക്കാടീ വയോവിതരതീടീയിടയ്ക്കിവനു കൂടിയമായതിയലും കാടീയുമീകരണമൂടിയെരിപ്പതിനൊരേടീകരിഞ്ഞ നിടില- ച്ചൂടിദമീയ മയിലോടീടുവാനരുള്‍കമോടീയുതം മുരുകനേ! 2 രാപായില്‍ വീണുഴറുമാ പാപമീയരുതിരാപായിപോലെ മനമേ നീ പാര്‍വതീതനയമാപാദചൂഡമണിമാപാദനായ നിയതം പാപാടവീ ചുടുമിടാപായമീ മരുദിനോപാസനേന ചുഴയില്‍ തീപായുമാറുമധുനാപായമുണ്മതിനു നീ പാഹി മാമറുമുഖ! 3 യന്നായി വന്നരികില്‍ നിന്നായിരംകതിര്‍ പരന്നാഭയുള്ള വടിവേല്‍- തന്നാലിവന്നരുള്‍...

പിണ്ഡനന്ദി - PINDA NANDI-Poem by Sree Narayana Guru

ഗര്‍ഭത്തില്‍ വെച്ചു ഭഗവാനടിയന്റെ പിണ്ഡ- മെപ്പേരുമമ്പൊടു വളര്‍‍ത്ത കൃപാലുവല്ലീ കല്‍പ്പിച്ചപോലെ വരുമെന്നു നിനച്ചു കണ്ടി- ട്ടര്‍പ്പിച്ചിടുന്നവിടെയൊക്കെയുമങ്ങുശംഭോ! മണ്ണും ജലം കനലുമംബരമോടു കാറ്റു- മെണ്ണിപ്പിടിച്ചറയിലിട്ടെരിയും കൊളുത്തി ദണ്ഡപ്പെടുത്തുമൊരു ദേവതയിങ്കല്‍ നിന്നെന്‍ പിണ്ഡത്തിനന്നമൃതു നല്‍കി വളര്‍ത്ത ശംഭോ! കല്ലിന്നകത്തുകുടിവാഴുമൊരല്‍പ്പജന്തു- വൊന്നല്ല നിന്റെ കൃപയിന്നറിയിച്ചിടുന്നു; അല്ലിക്കുടത്തിലമരുന്നമരേന്ദ്രനും മ- റ്റെല്ലാരുമിങ്ങിതിലിരുന്നു വളര്‍ന്നിടുന്നു. ‍ ബന്ധുക്കളില്ല ബലവും ധനവും...

Page 1 of 24212345Next