SREE NARAYANA GURU

Sri Nārāyana Guru (1855–1928), also known as Sree Nārāyana Guru Swami, was a Hindu saint, sadhu and social reformer of India.

SREE NARAYANA GURU

Gurus Quotes : Oru Jathi Oru matham Oru Daivam Manushyanu

SREE NARAYANA GURU

Mathamethayalum Manushyan nannayal mathi

SREE NARAYANA GURU

Love of others is my happiness,Love that is mine is happiness for others.And so, truly, deeds that benefit a man Must be a cause for other's happiness too.

SREE NARAYANA GURU

Devoid of dividing walls...Of caste or race......Or hatred of rival faith.......We all live here In Brotherhood

SREE NARAYANA GURU

Devoid of dividing walls...Of caste or race......Or hatred of rival faith.......We all live here In Brotherhood

Friday 31 May 2013

പറവൂര്‍ ശ്രീധരന്‍ തന്ത്രി

ജാതിസ്പര്ദ്ധയും, കിടമത്സരങ്ങളും ഉച്ചനീചത്വങ്ങളും ആടിത്തിമര്ത്തികരുന്ന താന്ത്രികജ്യോതിഷ മണ്ഡലത്തില്‍ സ്വന്തമായ സിംഹാസനം ഉറപ്പിക്കുവാന്‍ കഴിഞ്ഞ ഒരു ഈഴവന്‍ ആണ് പറവൂര്‍ ശ്രീധരന്‍ തന്ത്രി. ഈഴവ സമുദായത്തില്‍ പിറന്നതുകൊണ്ടുതന്നെ സ്വാഭാവികമായി ഉണ്ടായിരുന്ന എതിര്‍പ്പുകളും, മത്സരങ്ങളും തരണംചെയ്യാന്‍ കഠിനമായ പരിശ്രമവും, ഇടറാത്ത ഇചാശക്തിയിലൂടെയും അദ്ദേഹത്തിനായി. 

ചെറായി ഗൌരീശ്വര ക്ഷേത്രം, മൂത്തകുന്നം ശ്രീനാരായണമംഗലം ക്ഷേത്രം എന്നിവടങ്ങളില്‍ ശാന്തിയായിരുന്നു. പള്ളുരുത്തി ശ്രീ ഭവാനീശ്വര ക്ഷേത്രം, എറണാകുളം അയ്യപ്പന്കാവ് ക്ഷേത്രം, കോഴിക്കോട് ശ്രീകണ്ഠശ്വര ക്ഷേത്രം, തലശ്ശേരി ജഗന്നാഥക്ഷേത്രം, എന്നിവിടങ്ങളില്‍ സഹസ്രകലശം നടത്തി. 

ശിവഗിരി മഹാസമാധി മന്ദിരത്തിലെ ശ്രീനാരായണഗുരുദേവ പ്രതിഷ്ഠ നടത്തിയത് ഇദ്ദേഹം ആണ്. ആര്‍ ശങ്കറുടെ ഷഷ്ടിപൂര്ത്തില പൂജയുടെ മുഖ്യകാര്മികന്‍ ആയിരുന്നു. 1984ല്‍ ശിവഗിരി കനക ജൂബിലി ഉല്ഘാകടനം ചെയ്യാന്‍ എത്തിയ ഇന്ദിരാഗാന്ധിക്ക് വേണ്ടി ഗുരുപുഷ്പാര്ച്ചന നടത്തിയത് തന്ത്രികള്‍ ആണ്.

ഗുരുവായൂര്‍ പാര്ഥ സാരഥി ക്ഷേത്രത്തില്വ്ച്ച് കാഞ്ചികാമകോടി ശങ്കരാചാര്യരുടെ നേതൃത്വത്തില്‍ നടന്ന ജ്യോതിശാസ്ത്ര സദസ്സില്‍ ഈഴവ സമുദായത്തില്‍ നിന്നും ക്ഷണിക്കപ്പെട്ട ഒരേ ഒരു പുരോഹിതന്‍ തന്ത്രികള്‍ ആയിരുന്നു. അന്നത്തെ ആ സദസ്സില്‍ പലര്ക്കും പറയാന്‍ കഴിയാതിരുന്ന പല ചോദ്യങ്ങളുടെയും ഉത്തരം കാര്യകാരണസഹിതം പ്രമാണങ്ങളുടെ അടിസ്ഥാനത്തില്‍ ഉത്തരം നല്കി എല്ലാവരെയും ഞെട്ടിക്കുകയും അദ്ധേഹത്തെ സദസ്സിലേക്ക് ആനയിച്ചു പൊന്നാട നല്കിണ ആദരിച്ചു.

ശബരിമല, ഗുരുവായൂര്‍, ചോറ്റാനിക്കര, വൈക്കം എന്നീ ക്ഷേത്രങ്ങളിലെ ദേവപ്രശ്നങ്ങളില്‍ ഈഴവ സമുധയത്തില്‍ നിന്നും പങ്കെടുത്ത ഏക തന്ത്രി ആണ് ഇദ്ദേഹം. ഇദ്ദേഹത്തിന്റെ് പുത്രന്‍ ആയ രാകേഷ് ആണ് കേരളത്തില്‍ ദേവസ്വംബോര്ഡ്ി നിയമിച്ച ആദ്യത്തെ അബ്രാഹ്മണ ശാന്തി.

ജൂലൈ 21, 2011ല്‍ ഇഹലോകവാസം വെടിഞ്ഞു.


[Posted By: Pradeen Kumar on Facebook Group 


Darsanamala (A Garland of visions of the Absolute)

1. Adhyaropa Darsanam (Vision of Supposition)

In the beginning, there was
Non-existence indeed!
Dream-wise then again, by mere willing,
Everything existent created He, the Lord Supreme. - 1

In the beginning, in the form of incipient memory-
factors,
(All) this remained. Then the Lord,
By His own power of false presentiment, like
a magician,
Created all this world (of change). - 2

This (world) before creation was
Latent within Himself.
Thereafter, like sprout from seed,
From Himself, by His power, by itself it was
created. - 3

The power, however, as of two kinds
Is to be known, as the bright and the dark;
There is no co-existence between these two,
As with light and darkness. - 4

In the beginning, this world,
Which was in the form of mind-stuff, like a picture
Achieved with all this picturesque variety,
Like an artist the Lord. - 5

Potentially, what even as Nature remained
Like the psychic powers of Yoga -
Like a Yogi did He, the Lord of the world,
work out
His varied psychic powers thereafter. - 6

When Self-knowledge shrinks,
Then prevails nescience fearful;
Ghost-like, taking name and form,
In most terrible fashion looms here. - 7

Terrible and empty of content
Like a city infernal,
Even as such a marvel
Did the Lord make the whole universe. - 8

If from a sun in graded succession
This world came, such was not the case at all.
Presented as if out of slumber,
At one stroke, all came to be. - 9

He from whom, like a fig tree as from seed,
Came out this world manifested -
He is Brahma, He is Siva and Vishnu,
He is the Ultimate, everything is He indeed.

- Sree Narayana Guru (Translated by his disciple Nataraja Guru)

[ Posted by : Krishna Chaithanya on Facebook Group ]

Wednesday 29 May 2013

ബ്രഹ്മശക്തിയെ നിഷേധിക്കാനാവുമോ?​

 


അമേരിക്കക്കാരനായ ലൂയിസ്‌ ഫിഷര്‍ എന്ന പത്രപ്രവര്‍ത്തകന്‍ എഴുതിയ “ദി ലൈഫ്‌ ഒഫ്‌ മഹാത്‌മഗാന്‌ധി” എന്ന ഗാന്‌ധിജിയുടെ ജീവചരിത്രം ലോകപ്രശസ്‌തമാണ്‌.  ഈ ജീവചരിത്രം എഴുതുന്ന കാലത്ത്‌ ഗാന്‌ധിജി തന്റെ രാഷ്‌ട്രീയ കാഴ്‌ചപ്പാടിനെക്കുറിച്ച്‌ ലൂയിസ്‌ ഫിഷറിനോട്‌ ഇങ്ങനെ പറഞ്ഞു:

“ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസാണ്‌ എന്റെ സംഘടന. പക്ഷേ, അത്‌ എന്നില്‍നിന്ന്‌ അകന്നുപോകുകയാണെങ്കില്‍, പിന്നീട്‌ എന്റെ സംഘടന ഞാന്‍ തന്നെയാണ്‌. ഒരാദര്‍ശം ഉള്‍ക്കൊണ്ടിട്ടുളള വ്യക്‌തിയാണ്‌ ഞാന്‍. എന്നെപ്പോലെ ഒരാള്‍ക്ക്‌ ഒരു സംഘടനയുടെ സാമീപ്യമോ സഹകരണമോ നഷ്‌ടപ്പെട്ടുപോവുകയാണെങ്കില്‍, പിന്നെ ആ ആള്‍ തന്നെ സ്വയം ഒരു സംഘടനയായിത്തീരുകയേ നിവൃത്തിയുളളൂ.”

ഗാന്‌ധിജിയുടെ  ഈ വാക്കുകള്‍ കേട്ടപ്പോള്‍ ഒരു നദിയുടെ കഥയാണ്‌  ഓര്‍മ്മവരുന്നത്‌.  പ്രകൃതിയുടെ സര്‍വ സ്‌നിഗ്‌ധതയും സമ്മേളിക്കുന്ന വിശുദ്ധിയുടെ ഒരു ജലകണമായാണ്‌ നദി ജനിച്ചത്‌. സമാനകണങ്ങള്‍ ചേര്‍ന്ന്‌ ചെറിയ വെളളക്കെട്ടായി. പിന്നെ, അത്‌ പാറത്തടത്തില്‍നിറഞ്ഞ്‌ തുളുമ്പി അരുവിയായി ഒഴുകിത്തുടങ്ങി. സസ്യലതാദികളെ തഴുകിയും തലോടിയും ജീവജലംകൊടുത്തും അത്‌ ഒഴുക്കുതുടര്‍ന്നു. മറ്റ്‌ പലയിടങ്ങളില്‍നിന്നും അതിലേക്ക്‌ വീണ്ടും അരുവികള്‍ ഒഴുകിയെത്തുന്നതോടെ അത്‌ നദിയായും മഹാനദിയായും മാറി. ആ നദിയെ ആശ്രയിച്ച്‌ ഒരു ജനസമൂഹവും അവര്‍ക്ക്‌ തനതായ സംസ്‌കാരവും ഉണ്ടായി.  അവര്‍ക്ക്‌ വേണ്ടുന്നത്‌ എടുക്കാനും വേണ്ടാത്തത്‌ വലിച്ചെറിയാനുമുളള ഇടമായി പിന്നെ  ആ നദി മാറി.  സമൂഹവിഴുപ്പുകള്‍ പെരുകിയതോടെ കാലാന്തരത്തില്‍  അത്‌  മലിനപ്പെട്ടു. മാലിന്യം കുമിഞ്ഞ്‌ ഒഴുക്കുനിലച്ചപ്പോള്‍ ഭൂമിയെ  മലിനപ്പെടുത്തി എന്ന കുറ്റം   ഇതേ സമൂഹം തന്നെ നദിയുടെ മേല്‍ ആരോപിച്ചു.

രാഷ്‌ട്രീയത്തെക്കുറിച്ച്‌ ഗാന്‌ധിജി ലൂയിസിനോടു പറഞ്ഞതും ലോകത്ത്‌ നവോത്‌ഥാനം ലക്ഷ്യമിട്ട്‌ തുടങ്ങിയ വിവിധ സംഘടനകളുടെ ചരിത്രവും മുകളില്‍ പറഞ്ഞ നദിയുടെ കഥയോട്‌ ചേര്‍ത്തുവായിച്ചാല്‍ ഒരു കാര്യം വ്യക്‌തമാകും. ഒരു വ്യക്‌തി സ്വയം ഒരാദര്‍ശം ഉള്‍ക്കൊണ്ട്‌  അതില്‍ ജീവിച്ചുതുടങ്ങുമ്പോള്‍ അതില്‍ ആകൃഷ്‌ടരായി മറ്റു ചിലര്‍  ഒപ്പം ചേരുന്നു. അവര്‍  ഒരു സംഘടനയായിരൂപാന്തരം പ്രാപിക്കുന്നു.  സംഘടനയില്‍ എത്തുന്നവര്‍ക്കെല്ലാം ഒരു പൊതു ലക്ഷ്യത്തോടൊപ്പം സ്വകാര്യമായ ചില ആവശ്യങ്ങള്‍ ഉണ്ടാകും. അത്‌ ചിലപ്പോള്‍ സംഘടനയുടെ രൂപീകരണത്തിന്‌ കാരണമായ ആദര്‍ശങ്ങളോട്‌ നീതി പുലര്‍ത്താത്തതും ആയിരിക്കും. അങ്ങനെ വിവിധതാല്‌പര്യക്കാര്‍ ഒരു പ്രത്യേക ലക്ഷ്യത്തിനുവേണ്ടി ഒന്നിക്കുന്ന ഇടമായി സംഘടനമാറുന്നു. അത്‌ വലുതാകുംതോറും   ഉളളിലെ അന്തരവും വര്‍ദ്ധിക്കുന്നു. അതോടെ ലക്ഷ്യം മറന്നുപോകുന്നു. അപ്പോള്‍ ചില മാനദണ്‌ഡങ്ങളുടെ പേരില്‍ ചിലര്‍ ചേര്‍ന്ന്‌  സംഘടനയ്ക്കുളളില്‍ ഗ്രൂപ്പുകള്‍ ഉണ്ടാക്കുന്നു. ഈ ഗ്രൂപ്പുകളിലും കാലക്രമത്തില്‍ വേര്‍തിരിവുണ്ടാകും. ഏകത്വം എന്നതില്‍നിന്ന്‌ ബഹുത്വം എന്നതിലേക്ക്‌ സംഘടന പൊട്ടിച്ചിതറുമ്പോള്‍  അത്‌ സമൂഹത്തിലെ സാംസ്‌കാരിക മാലിന്യമായി മാറുന്നു. സ്വയം സംഘടനയായി മാറിയ വ്യക്‌തിയും  അദ്ദേഹം ഉണ്ടാക്കിയ സംഘടനയും തമ്മില്‍ അപ്പോള്‍ അജഗജാന്തര വ്യത്യാസം കാണാം.

കാറല്‍ മാര്‍ക്‌സിന്റെ മുന്‍ഗാമിയായി അറിയപ്പെടുന്ന ഹെഗെല്‍  എന്ന ജര്‍മ്മന്‍ തത്വചിന്തകനാണ്‌  വൈരുദ്ധ്യവാദത്തിന്റെ അവതാരകന്‍. എന്നാല്‍  വൈരുദ്ധ്യവാദത്തിലൂടെ അദ്ദേഹം എത്തിച്ചേര്‍ന്നത്‌ ഈശ്വരനിലായിരുന്നു. പ്രപഞ്ചത്തിന്‌ ആദികാരണമായ ഒരു ശക്‌തിയുണ്ടെന്ന്‌ അദ്ദേഹം പ്രഖ്യാപിച്ചു. പിന്നാലെ വന്ന മാര്‍ക്‌സ്‌ ഇത്‌ നിഷേധിക്കുകയും വൈരുദ്ധ്യവാദവുമായി മുന്നോട്ടു പോകുകയുമാണ്‌ ചെയ്‌തത്‌. മാര്‍ക്‌സ്‌ തന്റെ വൈരുദ്ധ്യാധിഷ്‌ഠിത ഭൌതികവാദവുമായി മുന്നോട്ടുവന്നപ്പോള്‍ അന്നുവരെയുളള മത, സംസ്‌കാര ചിന്താസരണികള്‍ കീഴ്‌മേല്‍ മറിക്കപ്പെട്ടു. മനുഷ്യര്‍ ആത്‌മീയവാദികളെന്നും ഭൌതികവാദികളെന്നും വേര്‍തിരിക്കപ്പെട്ടു. മാര്‍ക്‌സ്‌ തന്റെ ദര്‍ശനത്തെ അന്നോളമുളള ശാസ്‌ത്രവളര്‍ച്ചയുമായി ചേര്‍ത്തുവയ്ക്കാന്‍ ജാഗ്രതകാട്ടി. അത്‌ യുക്‌തിവാദത്തിന്റെ അടിത്തറയില്‍ നിന്നുകൊണ്ടായിരുന്നു. 

മാര്‍ക്‌സിസവും ശ്രീനാരായണദര്‍ശനവും മനുഷ്യസ്‌നേഹത്തില്‍ അധിഷ്‌ഠിതമാണ്‌. എന്നാല്‍ വഴികള്‍ വ്യത്യസ്‌തമാണെന്നുമാത്രം. മാര്‍ക്‌സിന്റെ ദര്‍ശനം സൃഷ്‌ടിച്ച രണ്ട്‌ വിഭാഗക്കാരെ ഒന്നിപ്പിക്കാനും ഒരേ ലക്ഷ്യത്തിലേക്ക്‌ നയിക്കാനുമായിരുന്നു ശ്രീനാരായണഗുരുദേവന്റെ ശ്രമം. ആത്‌മീയവാദികള്‍ മതപരമായ ആചാരങ്ങളിലും അനുഷ്‌ഠാനങ്ങളിലും നിന്നുകൊണ്ട്‌ ഈശ്വരനെ അറിയാന്‍ ശ്രമിച്ചപ്പോള്‍ ആചാരങ്ങളും അനുഷ്‌ഠാനങ്ങളും അവയുടെ പുറംമോടികളും ഒഴിവാക്കിക്കൊണ്ട്‌ ഈശ്വരനിലേക്ക്‌ അടുത്തു ഗുരു. കാഷായം ഉപേക്ഷിച്ചുളള സംന്യാസംപോലും ഈ പുറംമോടികള്‍ ഒഴിവാക്കുന്നതിന്റെ ഭാഗമായിരുന്നു.  ആ നിഷേധങ്ങള്‍ ഭൌതികവാദികളെ ഗുരുവിലേക്ക്‌ അടുപ്പിച്ചു. ഗുരുവിന്റെ ചിന്താസരണി ഈശ്വരനില്‍ അധിഷ്‌ഠിതമാണെന്ന അറിവ്‌ ആത്‌മീയവാദികളെയും അദ്ദേഹത്തിലേക്ക്‌ അടുപ്പിച്ചു. പ്രായോഗികതയ്ക്ക്‌ കൂടുതല്‍ പ്രാമാണികത നല്‍കിക്കൊണ്ടായിരുന്നു ഗുരു തന്റെ ദര്‍ശനം അവതരിപ്പിച്ചത്‌. പ്രപഞ്ചശക്‌തിയെ അംഗീകരിക്കാത്ത ഭൌതികവാദിയെയും ഈശ്വരനെ അംഗീകരിക്കുന്ന ആത്‌മീയവാദിയെയും ഗുരുദേവന്‍ തന്നോട്‌ ചേര്‍ത്തു നിറുത്തുകയും അവര്‍ തമ്മിലുളള ഭിന്നത ഇല്ലാത്തതാണ്‌ എന്ന്‌ ബോധിപ്പിക്കുകയും ചെയ്‌തു.  ആത്‌മീയവും ഭൌതികവും വേര്‍തിരിക്കേണ്ടതല്ല എന്ന്‌ ഗുരു പറയുന്നത്‌ ഇവര്‍ക്ക്‌  പൂര്‍ണ്ണമായി ഉള്‍ക്കൊളളാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും  ഈ രണ്ടുകൂട്ടര്‍ക്കും  ഗുരുദേവന്‍ എന്ന സത്യത്തെ വിട്ടുപോകാന്‍  ഇന്നും സാധിക്കുന്നില്ല.

ഗാന്‌ധിജി വരുന്നതിനുമുമ്പേ കോണ്‍ഗ്രസ്‌ ഇന്ത്യന്‍ സ്വാതന്ത്ര്യം എന്ന ലക്ഷ്യത്തിനായി പ്രവര്‍ത്തിച്ചു തുടങ്ങിയിരുന്നു. ഗാന്‌ധിജിയുടെ വരവോടെ പ്രസ്‌ഥാനം  അദ്ദേഹത്തിലേക്ക്‌ ചേര്‍ന്നു. ലക്ഷ്യപ്രാപ്‌തിയോടെ പ്രസ്‌ഥാനവും ഗാന്‌ധിജിയും രണ്ടുവഴിക്ക്‌ പിരിയുകയും ചെയ്‌തു.  എന്നാല്‍ ഗുരുദേവന്റെ  ലോകം വ്യത്യസ്‌തമായിരുന്നു. അവിടെ ഒരിക്കലും ഗുരുവിനേക്കാള്‍ സ്‌ഥാനം അദ്ദേഹം ഉണ്ടാക്കിയ പ്രസ്‌ഥാനങ്ങള്‍ക്ക്‌ ലഭിച്ചില്ല. പ്രസ്‌ഥാനങ്ങള്‍ വളരുമ്പോള്‍ അതില്‍ അഴുക്കും വഴക്കും പ്രകടമാകും എന്ന്‌ അദ്ദേഹത്തിന്‌ നേരത്തേ അറിയാമായിരുന്നു. പ്രപഞ്ചവിഷയങ്ങളോട്‌ അടുത്തുനില്‍ക്കുമ്പോഴും അതില്‍നിന്ന്‌  അകലം പാലിക്കുകയാണ്‌ ഗുരുവിനെപ്പോലുളള ജീവന്‍മുക്‌തരുടെ  രീതി. അവര്‍ പുറമേ മയില്‍പ്പീലിപോലെ ചലിച്ചാലും ഉളളില്‍ മഹാമേരുവിനെപ്പോലെ അചഞ്ചലമായിരിക്കും.  അതുകൊണ്ടാണ്‌ പില്‍ക്കാലത്ത്‌ ഗുരുപ്രസ്‌ഥാനങ്ങളില്‍ ഉണ്ടായ ചേരിതിരിവുകളും വേര്‍തിരിവുകളും ഗുരുവിന്റെ ചൈതന്യത്തെ ബാധിക്കാതിരുന്നത്‌.  ആ ചൈതന്യം നിത്യസത്യമായി നിലനില്‍ക്കുന്നതിനാല്‍ ഗുരുപ്രസ്‌ഥാനങ്ങള്‍ക്ക്‌ വഴിതെറ്റുമ്പോള്‍ സത്യവിശ്വാസികള്‍ അത്‌ ചൂണ്ടിക്കാണിക്കുകയും തിരികെ ഗുരുവിലേക്ക്‌ മടങ്ങാന്‍ അവരില്‍ സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്‌തുകൊണ്ടിരിക്കും.  ഗുരുവിന്റെ നാമം ധരിക്കുന്ന പ്രസ്‌ഥാനങ്ങള്‍ ആ ദര്‍ശനത്തോട്‌ നീതിപുലര്‍ത്തണമെന്ന്‌ സമൂഹം ശഠിച്ചുകൊണ്ടേയിരിക്കുന്നതും ഗുരു എന്ന ബ്രഹ്‌മശക്‌തിയുടെ പ്രേരണയാലാണ്‌. 


http://news.keralakaumudi.com/news.php?nid=6aa51b0d81fbdc200c901ab69d8eda2e

നാളെ വരുന്നവർ നമ്മെ ശപിക്കുമോ?

 


ശങ്കരൻ പരദേശി ഇടയ്ക്കിടെ ശിവഗിരിയിൽ വരും. തൃപ്പാദങ്ങളോടൊത്ത് വേദാന്തവും ലോകകാര്യങ്ങളുമൊക്കെ ചർച്ചചെയ്ത് കുറച്ചുദിവസം തങ്ങും. ദിവസവും ഉദയസമയത്ത് അഗ്നിഹോത്രം നിർബന്ധമുണ്ട് അദ്ദേഹത്തിന്. ഒരിക്കൽ ശങ്കരൻ പരദേശി ശിവഗിരിയിലെ ഒരു പ്ളാവ് മുറിച്ച് അതിന്റെ കാതൽ എടുത്ത് വിറകുണ്ടാക്കിക്കൊണ്ടിരിക്കുമ്പോൾ ഗുരുദേവൻ അതുവഴി ചെന്നു:

"എന്താണിതിന്റെ കാതൽമാത്രം എടുക്കുന്നത്. വെള്ളയും കത്തുമല്ലോ?'
"വെള്ള ഹോമത്തിന് എടുത്തുകൂ‌ടാ എന്നാണ് സ്മൃതിയിൽ പറഞ്ഞിരിക്കുന്നത്.'
അതുകേട്ട് ഗുരുദേവൻ ഗൗരവം പൂണ്ടു: "സ്മൃതി എഴുതിയ കാലത്ത് പ്ളാവിൻതടികൾ സുലഭങ്ങളായിരുന്നിരിക്കണം. ഇപ്പോൾ അവ കേവലം ദുർലഭങ്ങളാണ്. ഏതു നിയമങ്ങളെയും കാലാനുസരണം പരിഷ്കരിക്കുകതന്നെ വേണം.'
അതെങ്ങനെ സാദ്ധ്യമാകും എന്നായി ശങ്കരൻ പരദേശിയുടെ സംശയം. അതു മനസിലാക്കിയിട്ടെന്നവണ്ണം,

"പനസസ്യേന്ധനം ശുക്ളം
കലൗ ശ്രേയഃ പ്രകീർത്യതേ' എന്ന്, നമുക്കു സ്മൃതി പരിഷ്കരിക്കുന്നതു കാലോചിതമായിരിക്കും എന്നു മൊഴിഞ്ഞിട്ട് നടന്നുമറഞ്ഞു തൃപ്പാദങ്ങൾ. പ്ളാവിന്റെ കാതൽ ഉപയോഗിച്ചേ ഹോമം ചെയ്യാവൂ എന്ന സ്മൃതിവാക്യത്തെ പ്ളാവിന്റെ വെള്ള ഉപയോഗിച്ചും ഹോമം ആവാം എന്ന് തിരുത്തുകയായിരുന്നു ഗുരുദേവൻ. വേദങ്ങൾ അപൗരുഷേയമാണ്, അത് തിരുത്താനാവില്ല എന്ന വാദത്തോട് മറ്റൊരിക്കൽ തൃപ്പാദങ്ങൾ വിയോജിച്ചത് ശങ്കരൻ പരദേശി ഓർത്തു. അപൗരുഷേയം എന്നാൽ ഒരാൾ മാത്രം എഴുതിയതല്ല, പലകാലത്ത് പലർചേർന്ന് എഴുതിയതാണെന്നേ അർത്ഥമാക്കേണ്ടൂ എന്നായിരുന്നു അന്ന് തൃപ്പാദങ്ങൾ പറഞ്ഞത്. ഇന്നിപ്പോൾ സ്മൃതിവാക്യത്തെ കാലോചിതമായി തിരുത്തുകയും ചെയ്തിരിക്കുന്നു.

ഭൂമിക്കുമുകളിലൂടെ നടന്നുനീങ്ങുന്ന പ്രായോഗിക വേദാന്തത്തിന്റെ ആ മൂർത്തരൂപത്തെ നോക്കി നമിച്ചു നിൽക്കാനേ ശങ്കരൻ പരദേശിക്ക് കഴിഞ്ഞുള്ളൂ.
വേദവും ശാസ്ത്രവും ചിന്തകളും യുക്തിയുമെല്ലാം കാലോചിതമാവണം എന്നായിരുന്നു ഗുരുവിന്റെ മതം. പഴയ മാമൂലുകളിൽ പിടിച്ചുതൂങ്ങാതെ സ്വന്തം ബുദ്ധിയും മേധയും ഉപയോഗിച്ച് പൂർവികൻ പറഞ്ഞതിനപ്പുറത്തേക്ക് നടക്കാനുള്ള ആർജ്ജവമാണ് മനുഷ്യൻ നേടേണ്ടത്. ശിലായുഗത്തിലെ മാനവനെപ്പോലെ അവന്റെ പിൻഗാമി നിലനിന്നിരുന്നുവെങ്കിൽ എന്താകുമായിരുന്നു ലോകത്തിന്റെ അവസ്ഥ? ഓരോ തലമുറയിലും മനുഷ്യൻ ചിന്തകൊണ്ടും വിവേകംകൊണ്ടും മുന്നോട്ടുനടക്കാൻ ശ്രമിച്ചു. അങ്ങനെയാണ് അപൗരുഷേയങ്ങളായ വേദകാലം പോലും ഉണ്ടായത്. മുന്നോട്ടുപോകുമ്പോൾ പ്രായോഗികതയനുരിച്ച് അതിനുള്ളിലും പരിഷ്കാരങ്ങൾ ഉണ്ടാവണം.

ശിലായുഗത്തിലുള്ളവർ ശിലകളെ എങ്ങനെ ഉപയോഗിച്ചിരുന്നു എന്ന അറിവ് അവന്റെ പിൻഗാമിക്ക് ഉണ്ടായിരുന്നു. അതിനാൽ അവൻ ലോഹങ്ങൾ കണ്ടെത്തിയപ്പോൾ അത് മാനവസംസ്കൃതിയെ മുന്നോട്ടു തന്നെ നയിച്ചു. മാനവപുരോഗതിയിൽ പക്ഷേ, പൂർവികനും പിൻഗാമിയും തമ്മിൽ ഉണ്ടായിരുന്ന ഈ പാരസ്പര്യം നഷ്ടമായതാണ് ഇന്നത്തെ വികസനപ്രവർത്തനങ്ങളിൽ വൈകല്യം അനുഭവപ്പെടാൻ കാരണം. മനുഷ്യന് സംഭവിച്ച ഈ വൈകല്യം ഗുരുദേവൻ ചൂണ്ടിക്കാണിച്ചു. ഹോമം എന്ന കർമ്മത്തെയും അതിന്റെ വിധികളെയും തള്ളിപ്പറയുകയല്ല ഗുരു ചെയ്തത്, അതിനെ കാലോചിതമായി പരിഷ്കരിക്കുകയാണ്. ഹോമകർമ്മത്തെക്കുറിച്ചും അതിനുപയോഗിക്കുന്ന വേദമന്ത്രങ്ങളെക്കുറിച്ചും അവഗാഹം നേടിയതുകൊണ്ടാണ് ഗുരുവിന് സ്മൃതിവാക്യം തിരുത്താൻ കഴിഞ്ഞത്. ഒന്നിനെക്കുറിച്ച് അറിയാതെ രണ്ടെന്നെഴുതാൻ ശ്രമിക്കുന്നത് അടിത്തറയില്ലാതെ കെട്ടിടം പണിയാൻ ശ്രമിക്കുന്നതുപോലെയാണ്.

മറ്റൊരു സന്ദർഭത്തിൽ ആലുംമൂട്ടിൽ ചാന്നാരുടെ വീട്ടിൽവച്ചും പ്രായോഗികതയുടെ വിശ്വാസപരിഷ്കാരം ഗുരുദേവൻ നടത്തുന്നത് കാണാം. ചാന്നാരുടെ വീട്ടിൽ ഗുരുദേവൻ എത്തിയപ്പോൾ അവിടെ സർപ്പംപാട്ടു നടക്കുകയാണ്. കരിക്കിന്റെ കുലകൾ ധാരാളം വെട്ടിക്കൂട്ടിയിട്ടുണ്ടായിരുന്നു. തെങ്ങിന്റെയും കവുങ്ങിന്റെയും പൂക്കുലകൾ കെട്ടുകണക്കിന് ഇരിക്കുന്നു. കുലവാഴകൾ അലങ്കരിച്ച് നിറുത്തിയിട്ടുണ്ട്. മൺകുടങ്ങൾ നിരന്നിരിക്കുന്നു. വലിയ ചെലവു നടത്തി സർപ്പക്കളങ്ങൾ തീർത്ത് പുള്ളുവർ പാടുന്നു. സ്ത്രീജനങ്ങൾ കുറേപ്പേർ പൂക്കുല ചുഴറ്റി അവിടെയാകെ തുള്ളിനടക്കുന്നു. പൂക്കുല കൈയിൽ കൊടുത്താൽ "തുള്ളക്കാർ' നാലഞ്ചു മിനിട്ടു കൊണ്ടുനടന്നിട്ട് അത് താഴെക്കളയും. അപ്പോൾ വേറെ പൂക്കുല നൽകണം. അതു കണ്ടിട്ട് ഗുരു ചാന്നാരോടു പറഞ്ഞു: "തുള്ളക്കാർ കളയുന്ന പൂക്കുലതന്നെ എടുത്തുകൊടുക്കണം.'

ചാന്നാർ: "അതു മലിനമായി. ഇനി എടുത്തുകൊടുത്താൽ സ്വീകരിക്കില്ല.'
സ്വാമി: "എടുത്തുകൊടുക്കണം. സ്വീകരിക്കുമോ ഇല്ലയോ എന്ന് കാണാമല്ലോ.'
ചാന്നാർ എടുത്തുകൊടുത്തു. "തുള്ളക്കാർ' അതു സ്വീകരിച്ചു.
സ്വാമി: "ആ തുള്ളുന്നുണ്ടല്ലോ.'

ചാന്നാർ: "കാരണവരായ ഞാൻ എടുത്തുകൊടുത്തിട്ടാണ്.'

സ്വാമി: "അപ്പോൾ കാരണവർ എന്തുകൊടുത്താലും അവർ തുള്ളുമല്ലോ. ഇനി മാവിന്റെ തൂപ്പൊടിച്ച് കൊടുത്താൽ മതി. എന്തിനാണ് നല്ല അടയ്‌ക്ക ഉണ്ടാകുന്ന ഈ പൂക്കുലകൾ നഷ്ടപ്പെടുത്തുന്നത്. അവർക്ക് തലയിലൊഴിക്കാൻ രാമച്ചമിട്ട് തണുപ്പിച്ച വെള്ളം കൊടുത്താൽമതി. മൺകുടം വേണ്ട. അത് താഴെയിട്ടു പൊട്ടിക്കും. നല്ല ചെമ്പുകുടം വാങ്ങി വയ്ക്കുക. കരിക്കെല്ലാം തേങ്ങയാവട്ടെ.'

ഇക്കാര്യങ്ങൾ ഗുരുദേവൻ പറഞ്ഞതുകൊണ്ട് ചാന്നാർ നടപ്പാക്കി. എന്നാൽ നമ്മുടെ തലമുറയോ? നാട്ടിലില്ലാത്ത കരിക്കുകൾ അന്യസംസ്ഥാനത്തുനിന്ന് വൻചെലവുചെയ്ത് ഇറക്കി ഇളനീരാടുന്നു. കുലവാഴകളും കവുങ്ങിൻ പൂക്കുലകളും വൻവില കൊടുത്തുവാങ്ങി ആർഭാടം കാട്ടുന്നു.

ഏതെങ്കിലുമൊക്കെ മാർഗത്തിലൂടെ പണം ഉണ്ടാക്കുന്നവർ ഇന്നത്തെ സമൂഹത്തിൽ അധികമുണ്ട്. അവർക്ക് അതിനാൽ പണം ചെലവിടാൻ ഒരു മടിയുമില്ല. അപരന് ആഹാരം വാങ്ങിക്കൊടുക്കാനോ മരുന്നുവാങ്ങാനോ പഠിക്കാൻ പണമില്ലാത്തവന് അതു നിർവഹിച്ചുകൊടുക്കാനോ ചെലവിടില്ല. ഉത്സവങ്ങൾക്കും ആഘോഷത്തിനും എത്രവേണമെങ്കിലും പണമിറക്കും. വൈദ്യുതി ഇനി നാളേയ്ക്ക് ഇല്ല എന്നു പറഞ്ഞാലും വൈദ്യുതാലങ്കാരമില്ലാതെ ഒരു ആഘോഷവും ഇല്ല. കറന്റ്‌ചാർജ് എത്രയാണെന്ന് പറഞ്ഞോ തന്നേക്കാം എന്നാണ് ഭാവം. പണംകൊണ്ട് ഇല്ലാത്ത വെള്ളം ഉണ്ടാക്കാൻ സാധിക്കുമോ? ഇല്ലാത്ത പെട്രോൾ ഉണ്ടാക്കാൻ കഴിയുമോ? മരങ്ങൾ അത്യധികം ഉള്ളകാലത്ത് ഈട്ടിയും തേക്കുംകൊണ്ട് കെട്ടിടങ്ങൾ പണിതു. ഇന്നവയ്ക്ക് ക്ഷാമമുണ്ട്.

അപ്പോൾ ഏറെ പണംകൊടുത്ത് കിട്ടാവുന്നിടത്തുനിന്ന് അവകൊണ്ടുവന്ന് ഉപയോഗിക്കുകയല്ല വിവേകിയായ മനുഷ്യൻ ചെയ്യേണ്ടത്; ബദൽ മാർഗങ്ങൾ ഉപയോഗിക്കുകയാണ്. പെട്രോളിനും വൈദ്യുതിക്കും പകരക്കാരനെ കണ്ടെത്തണം. ഉള്ള മരങ്ങൾ ഉപയോഗിച്ചു തീർക്കാതെ പുതിയവ നട്ടു വളർത്തണം. വെള്ളം ആവശ്യത്തിന് ഉപയോഗിച്ച് നാളേക്കായി കരുതി വയ്ക്കണം. അപ്പോഴാണ് നാം പൈതൃകം ഉള്ളവരാകുന്നത്. അല്ലെങ്കിൽ ഇടക്കാലത്ത് ഭൂമി സന്ദർശിച്ച ധൂർത്തപുത്രന്മാർ എന്ന ശാപവും പേറി മടങ്ങേണ്ടിവരും.


http://news.keralakaumudi.com/news.php?nid=ac0fb0448a2c9af3cbab08e874f7f8ba

ചെണ്ടമേളം ഇങ്ങനെതന്നെ, എക്കാലത്തും...

 


ഗുരുദർശനത്തെ കുടുംബബന്ധങ്ങളുടെ പരിചിതമായ പശ്ചാത്തലങ്ങളിലൂടെ അവതരിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു ഒരു പ്രസംഗവേദിയിൽ. ഗുരുവിന്റെ സത്യദർശനത്തോട് പൊരുത്തപ്പെടാത്തതെന്തെങ്കിലും നാവിൽനിന്നു വീണുപോയിട്ടുണ്ടെങ്കിൽ ക്ഷമിക്കണമെന്ന് ആ സത്യസ്വരൂപനോട് പ്രാർത്ഥിച്ചുകൊണ്ട് പ്രസംഗം അവസാനിപ്പിച്ച് വേദിവിട്ടിറങ്ങുമ്പോഴാണ് അയാൾ പെട്ടെന്ന് അടുത്തേക്ക് വന്നത്. ഗൗരവഭാവത്തോടെ അയാൾ ചോദിച്ചു.: "അരുവിപ്പുറം പ്രതിഷ്ഠയെക്കുറിച്ച് താങ്കളുടെ നിലപാ‌ടെന്താണ്? ഗുരു ഈഴവശിവനെന്നാണോ അതോ നമ്മുടെ ശിവനെന്നാണോ പറഞ്ഞത്?' ചെണ്ടപ്പുറത്ത് ആദ്യത്തെ കോൽവീഴുമ്പോൾ സംഭവിക്കുന്ന ഒരു ഞെട്ടലുണ്ടല്ലോ, അതാണ് ഈ ചോദ്യം കേൾക്കുമ്പോൾ ഉള്ളിൽ മിന്നുന്ന ആദ്യവികാരം. ചോദ്യകർത്താവിന് സംശയമില്ല. അയാൾ ഇതിൽ ഏതെങ്കിലും ഒരു പക്ഷത്ത് നിലപാടുറപ്പിച്ച വ്യക്തിയാണ്. അതിന് ഉപോദ്ബലകമായി ഗുരു ഈഴവ ശിവനെന്നു പറഞ്ഞതിന്റെയോ നമ്മുടെ ശിവൻ എന്നു പറഞ്ഞതിന്റെയോ തെളിവുകൾ ധാരാളം കൈവശവുമുണ്ടാകും ഇത്തരക്കാർക്ക്. കക്ഷിക്ക് അറിയേണ്ടത് ഇതിൽ നമ്മൾ ഏതുഭാഗത്താണ് നില്ക്കുന്നതെന്നാണ്. അതനുസരിച്ച് വേണം അടുക്കണോ വേണ്ടയോ എന്നു തീരുമാനിക്കാൻ. സ്വന്തം പക്ഷത്താണെന്നു തെളിഞ്ഞാൽ പിന്നെ വലിയ സ്നേഹമാണ്. മറുഭാഗത്താണെന്നു വന്നാൽ ദ്വേഷവും. ഇത്തരം സന്ദർഭങ്ങളിൽനിന്ന് രക്ഷനേടാൻ സത്യാന്വേഷികൾക്ക് അന്തക്കരണത്തിലിരുന്ന് ഗുരു ഉപദേശിക്കുന്ന ഒരു മാർഗമുണ്ട്. ചോദ്യകർത്താവിന്റെ മനസ് അറിഞ്ഞ് അദ്ദേഹത്തിന് അനുകൂലമായ ഉത്തരംകൊടുത്ത് സ്നേഹവും വിശ്വാസവും ആർജിക്കുക. അങ്ങനെവന്നാൽ തു‌ടർന്നും നാം പറയുന്നതും എഴുതുന്നതും അയാൾ ശ്രദ്ധിക്കും. അല്ലായെങ്കിൽ നമ്മൾ ശരിയല്ല എന്ന് അന്നുമുതൽക്ക് പ്രചരിപ്പിച്ചുകൊണ്ടേയിരിക്കും. അത് ധർമ്മപ്രചാരണത്തിന്റെ പാതയിൽ ചെറുതായെങ്കിലും തടസം തീർക്കും. ഇതുപോലെ വേറെയും ചോദ്യങ്ങളുണ്ട്. ഗുരുവിന്റെ യഥാർത്ഥ ജനനവർഷം ഏത്? ഗുരു ചട്ടമ്പിസ്വാമിയുടെ ശിഷ്യനോ സതീർത്ഥ്യനോ? ഗുരു ഹിന്ദുസന്യാസിയോ അല്ലയോ? ഇപ്പോൾ ഏറ്റവും ലേറ്റസ്റ്റ് ചോദ്യം മോഡി ശിവഗിരിയിൽ വന്നത് ശരിയോ തെറ്റോ? അവസാനത്തെ ചോദ്യമാണ് കഠിന പരീക്ഷ. ഓരോ ധർമ്മപ്രചാരകനും അതിനുമുന്നിൽനിന്ന് വെള്ളം കുടിക്കും. മോഡി വന്നതിനെ അനുകൂലിച്ചാൽ ഹിന്ദു ഭീകരവാദി, എതിർത്താൽ മാർക്സ്‌വാദി.

ഈ ചോദ്യങ്ങളിൽ ഏതെങ്കിലും ഒന്നുമായി ഒരാൾ മുന്നിൽ വരുമ്പോൾ പണ്ട് മുതിർന്നവർ പറഞ്ഞുതന്ന കുട്ടിക്കഥയിലെ രാജകുമാരന്റെ അവസ്ഥയാണ് ഓർമ്മവരിക. രത്നംതേടി ഗുഹയിൽ കടന്ന രാജകുമാരനെ വഴിതെറ്റിക്കാനും ഭ്രമിപ്പിച്ച് അടിമയാക്കാനും ഭൂതഗണങ്ങൾ കാത്തുനില്ക്കും. അവർ ഉച്ചത്തിൽ ചെണ്ടകൊട്ടുന്നുണ്ടാവും. ചിന്തയെയും പ്രജ്ഞയെയും മരവിപ്പിച്ച് ഭ്രമജാലത്തിൽപ്പെടുത്തുന്നവിധത്തിലാവും ആ രൗദ്രതാളം. അതിൽപ്പെട്ടുപോയാൽ പിന്നെ മോചനമില്ല. യഥാർത്ഥവഴി മറന്ന് രത്നം ഒരിക്കലും കരഗതമാകാത്ത വിഫലജന്മമായിത്തീരും. ഗുരുവിനെ അറിയാൻ ശ്രമിക്കുന്ന സത്യാന്വേഷിയെ സംബന്ധിച്ചിടത്തോളം ഇതുതന്നെയാണ് അവസ്ഥ. കഥയിലെ രാജകുമാരനെപ്പോലെ പരീക്ഷകളെ അതിജീവിച്ച് ഗുരുവരുൾ എന്ന രത്നത്തിലേക്ക് എത്തണമെങ്കിൽ ഈ പ്രതിബന്ധങ്ങൾ തരണംചെയ്യണം.

"നാം ശരീരമല്ല, അറിവാണ്. ഈ ശരീരമുണ്ടാകുന്നതിനുമുമ്പും നാമിവിടെ ഉണ്ടായിരുന്നു. അതില്ലാതായാലും നാം പ്രകാശിച്ചുകൊണ്ടേയിരിക്കും' എന്നു വെളിപ്പെടുത്തിയ ഗുരുവര്യന് പിന്നെ ജനനവും സമാധിയും എവിടെ? ഹിന്ദുത്വവും മതേതരത്വവും എവിടെ? ഈഴവനും ബ്രാഹ്മണനുമെവിടെ? അതൊക്കെ താൻ വെറും ശരീരമാണെന്നു കരുതുന്ന `ജളന്റെ വിലേശയ' ഭ്രമങ്ങൾ മാത്രം.

ജിജ്ഞാസുവിന്റെ ചോദ്യങ്ങൾക്ക് ഉത്തരം നൽകും. പരീക്ഷിക്കാൻ ചോദ്യവുമായെത്തുന്നവരെ തിരികെ പരീക്ഷിച്ചു വിടുകയെന്നതായിരുന്നു തൃപ്പാദങ്ങളുടെ രീതി. അതുപക്ഷേ, തൃപ്പാദങ്ങൾക്ക് മാത്രം കഴിയുന്ന സിദ്ധിയായിരുന്നല്ലോ?

ഇവിടെ നമ്മുടെ അരുവിപ്പുറം ചോദ്യകർത്താവ് പോയിട്ടില്ല. പെട്ടെന്ന് ഒരു വെളിപാ‌ടുപോലെ അയാളോടു പറഞ്ഞു, "അരുവിപ്പുറത്ത് ഈഴവ ശിവനെയല്ല, പറയ ശിവനെയാണ് പ്രതിഷ്ഠിച്ചത് എന്നാണ് തോന്നുന്നത്.' ചോദ്യകർത്താവ് അതുകേട്ട് ഒന്നു ഞെട്ടി. "അതെന്താ? അതിതുവരെ കേട്ടിട്ടേ ഇല്ലല്ലോ? താങ്കൾ ചരിത്രം വളച്ചൊടിക്കുകയാണോ?' എന്നിങ്ങനെ ചോദ്യങ്ങളുടെ പെരുമഴയായി.

"അരുവിപ്പുറത്തെ ശിലയെ താങ്കൾ കണ്ടിട്ടുണ്ടോ?' "ഉണ്ട്.' "അത് നല്ല കരിപോലെ കറുത്തല്ലേ ഇരിക്കുന്നത്?' "അതെ.' "ഈഴവരിൽ അത്ര കറുപ്പുള്ളവർ ഉണ്ടായിരുന്നോ?'

"ഇല്ല. പക്ഷേ...'

"ആ ശില ഗുരു എടുത്തത് എവിടെ നിന്നാണ്?' "ശങ്കരൻ കുഴിയിൽനിന്ന്.' "അതായത് നദിയും സൂര്യനും പച്ചപ്പുള്ള അന്തരീക്ഷവും കാണാൻ ഭാഗ്യമില്ലാതെ നദിയുടെ അടിയിൽ ചെളിക്കെട്ടിൽ ആണ്ടുകിടക്കുന്ന ഒരു ലോകത്തുനിന്ന്. അന്നത്തെ സാമൂഹ്യ അവസ്ഥയിൽ ഈഴവൻ അത്ര താഴെയല്ലായിരുന്നു. അവർ നദിക്കുമുകളിൽ നായരും നമ്പൂതിരിയും ശ്വസിക്കുന്ന അതേ വായു ശ്വസിച്ച് നടക്കുന്നവരായിരുന്നു. അവർക്ക് ഒരു നല്ല ദൈവത്തിന്റെ കുറവുണ്ടായിരുന്നു. അതിനായി വിളക്കുംകൊളുത്തി മംഗളവാദ്യങ്ങളോടെ അവർ നദിക്കരയിൽ കാത്തുനിന്നു. അവരുടെ ആഗ്രഹസാദ്ധ്യത്തിനായി ഗുരു നദിയുടെ ആഴങ്ങളിലേക്കിറങ്ങി ചെളിയിൽ പുതഞ്ഞുകിടന്ന കറുത്ത ശിലയെ എടുത്തുകൊണ്ടുവന്ന് ശിവനെന്നുവിളിച്ച് തുറസായ ലോകത്ത് പ്രതിഷ്ഠിച്ചു. പൂജിക്കണമെങ്കിൽ ഈ സമൂഹത്തിന്റെ അടിത്തട്ടിലെ അടിസ്ഥാനമനുഷ്യനെ പൂജിക്കണം എന്നല്ലേ അതിന്റെ അർത്ഥം? പാതാളത്തിലേക്ക് ചവിട്ടേറ്റുവീണവരെ താൻ ഈ ജീവിതംകൊണ്ട് ദൈവത്തോളം ഉയർത്തുമെന്ന പ്രഖ്യാപനമല്ലേ ഗുരു അവിടെ നടത്തിയത്? ഏറ്റവും മുകളിൽ ബ്രാഹ്മണനും ഏറ്റവും അടിത്തട്ടിൽ പറയനും എന്ന മട്ടിൽക്കിടന്ന ജാതി ശൃംഖല വച്ചുനോക്കിയാൽ അത് പറയശിവനാകാനേ വഴിയുള്ളൂ.' ചോദ്യകർത്താവ് ആശയക്കുഴപ്പത്തിലായി. "എന്താ ഇങ്ങനെയൊരു വാദവും നമുക്ക് കൊണ്ടുവന്നുകൂടേ?' എന്നു ചോദിച്ചു. അയാൾ പിന്നെ ഒന്നും മിണ്ടിയില്ല.

ഈ ലോകത്ത് നമ്മൾ മനുഷ്യർ ഓരോരുത്തരും ഇങ്ങനെ സ്വന്തം വാദഗതികളുമായി നിൽക്കുന്ന ചെണ്ടമേളക്കാരാണ്. ഉള്ളിൽ കൊട്ടിത്തിമിർക്കുന്ന വാദങ്ങളുടെ ചെണ്ടമേളം കാരണം മറ്റുള്ളവർ പറയുന്നതെന്താണെന്ന് കേൾക്കാനോ ചിന്തിക്കാനോ സാധിക്കുന്നില്ല.

ഒരു ശിവരാത്രികാലത്ത് രാത്രി ആലുവ പുഴക്കരയിൽ ചെറുതുരുത്തുകൾ പോലെ നിന്ന് പിതൃതർപ്പണക്കാർ ചെണ്ടമേളം നടത്തുന്നത് കേട്ടിരിക്കുകയാണ് ഗുരു. ഗുരു എന്തെങ്കിലും മൊഴിഞ്ഞാൽ അത് തന്റെ ജ്ഞാനമാർഗത്തിന് ഒരു കൈത്തിരിയാകും എന്ന ആഗ്രഹത്തോടെ അക്ഷമനായി കാത്തിരിക്കുകയാണ് ശിഷ്യൻ നടരാജൻ.

ഏറെനേരത്തെ മൗനം ഭഞ്ജിച്ച് ഗുരു ശിഷ്യനോട് ചോദിച്ചു; "അവിടെ ആ ചെണ്ടമേളം കേൾക്കുന്നില്ലേ? അത് അടുത്തകാലത്തെങ്ങും തുടങ്ങിയതല്ല. അത് ഇങ്ങനെ തന്നെയായിരുന്നു, എക്കാലത്തും...


http://news.keralakaumudi.com/news.php?nid=3e6dac96321ef79b4bc5d483f27a34bd

സ്ഫടികപ്പാത്രത്തിൽ ഇളനീർ കുടിക്കാറുണ്ടോ?

 


കൊൽക്കത്തയിൽ നടന്ന ശാസ്ത്രകോൺഗ്രസിൽ ഒരു പ്രബന്ധം അവതരിപ്പിച്ചിട്ട് ശിവഗിരിയിൽ മടങ്ങിയെത്തിയതാണ് നടരാജഗുരു. ശ്രീനാരായണഗുരു ആ സമയം ശിവഗിരിയിലുണ്ട്. ശിഷ്യനെ കണ്ടപാടേ ഗുരു ചോദിച്ചു: "തമ്പീ നീ ഈയിടെ കൽക്കട്ടയിൽ പോയി ഒരു ഉപന്യാസം വായിച്ചെന്നു കേട്ടല്ലോ. അതെന്തായിരുന്നു?'

"ചാൾസ് ഡാർവിന്റെ പരിണാമസിദ്ധാന്തത്തെക്കുറിച്ചായിരുന്നു അത്.'

"കുരങ്ങിൽനിന്ന് പരിണമിച്ച് മനുഷ്യനുണ്ടായി എന്ന് പറഞ്ഞ സായ്പിന്റെ സിദ്ധാന്തത്തെപ്പറ്റിയാണോ?'

"അതേ.'

ശിഷ്യനെ ശ്രദ്ധിച്ചുനോക്കിക്കൊണ്ട് ഗുരു വീണ്ടും ചോദിച്ചു: "അങ്ങനെയുള്ള ഒരു പരിണാമപ്രക്രിയ ഇപ്പോൾ നടക്കുന്നുണ്ടോ?'

ശിഷ്യൻ ആ ചോദ്യത്തോട് മൗനംപൂണ്ടു.

"ആട്ടെ, കാട്ടിലെവിടെയെങ്കിലും പകുതി വാലുപോയി നില്ക്കുന്ന കുരങ്ങിനെ നീ കണ്ടിട്ടുണ്ടോ?'

പരിണാമദശയിലുണ്ടായ മിസിംഗ് ലിങ്കുകളെപ്പറ്റിയാകും ഗുരു ചോദിക്കുന്നതെന്നാണ് നടരാജഗുരു കരുതിയത്. അപ്പോൾ ഗുരു തന്റെ നിലപാട് കുറച്ചുകൂടി വ്യക്തമാക്കി: "ഘടികാരത്തിലെ മണിക്കൂർ സൂചി ചലിക്കുന്നത് കാണാൻ കഴിയുന്നില്ല. അതുപോലെ ദീർഘകാലംകൊണ്ട് നടക്കുന്ന ഒരു പ്രക്രിയയാണ് പരിണാമമെന്നും ആ സിദ്ധാന്തത്തിൽ വിശ്വസിക്കുന്നവർ കരുതിയേക്കാം. ഒരു ചോദ്യം കൂടി നിന്നോടു ചോദിക്കട്ടെ. എന്താണ് പരിണമിക്കുന്നത്, ചിത്തോ അതോ ജഡമോ?'

ഗുരു ഉന്നയിച്ച ചോദ്യത്തിന്റെ ആഴംകണ്ടു ഭയന്നുപോയി ശിഷ്യൻ. ആധുനിക ശാസ്ത്രസങ്കല്പങ്ങളുടെ അടിവേരുപറിക്കാൻ കെല്പുള്ള ചോദ്യമാണ് ഗുരു ഉന്നയിച്ചിരിക്കുന്നത്. ജീവശാസ്ത്രവും നരവംശശാസ്ത്രവും ഗുരുവിന്റെ മുന്നിൽ തോൽവി സമ്മതിച്ച് തലകുനിക്കുന്നതായി നടരാജഗുരുവിനു തോന്നി. അതോടെ നടരാജഗുരു മണ്ണിലേക്ക് കമിഴ്ന്നുവീണ് ഗുരുവിന്റെ പാദാരവിന്ദങ്ങളിൽ ദണ്ഡനമസ്കാരം ചെയ്തു.

മുമ്പൊരിക്കലും ഗുരു പരിണാമവാദത്തെ നിരസിച്ചിട്ടുണ്ട്. "കുരങ്ങ് മനുഷ്യനായി മാറുന്നത് സായ്പ് കണ്ടോ?' എന്നായിരുന്നു ഒരു ഭക്തന്റെ ചോദ്യത്തോട് ഗുരു പ്രതികരിച്ചത്.

പരിണാമസിദ്ധാന്തം ലോകം അന്നും ഇന്നും അംഗീകരിച്ചതാണ്.

ജന്തുവംശത്തെക്കുറിച്ചുള്ള പഠനത്തിന്റെ ആധാരശിലയാണ് പരിണാമവാദം. ഈ വാദം അനുസരിച്ച് 20 ലക്ഷം വർഷങ്ങൾക്കുമുമ്പാണ് കുരങ്ങിൽനിന്ന് മനുഷ്യനിലേക്കുള്ള ആദ്യകണ്ണി ജനിച്ചത്. ആസ്ട്രലോപിത്തിക്കസ് എന്ന വംശവൃക്ഷത്തിലെ ഹോമോ എന്ന ശാഖയിലാണ് മനുഷ്യന്റെ സ്ഥാനം. വംശനാശം സംഭവിച്ച ആദ്യ കുരങ്ങുമനുഷ്യന്റെ അവശിഷ്ടങ്ങൾ 2008ൽ കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ ഈ പറഞ്ഞ പരിണാമത്തിന്റെ ആദിമൻ എന്ന് ഒരു വിഭാഗം ശാസ്ത്രജ്ഞർ വിശ്വസിക്കുന്ന ആസ്ട്രലോപിത്തിക്കസ് സെഡിബയെക്കുറിച്ചുള്ള ചില വെളിപ്പെടുത്തലുകൾ പത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നു. പരിണാമവാദത്തെ ശക്തിപ്പെടുത്തുന്ന ഇത്തരം തെളിവുകൾ കിട്ടിക്കൊണ്ടിരിക്കുമ്പോൾ ആധുനിക ശാസ്ത്രത്തിന്റെ വളർച്ചയെ അനുകൂലിച്ചിരുന്ന ശ്രീനാരായണഗുരു എന്തുകൊണ്ട് മനുഷ്യപരിണാമവാദത്തെ എതിർത്തു എന്ന് പുരോഗമനവാദികളെങ്കിലും സംശയിക്കാം. അതിനുളള വ്യക്തമായ ഉത്തരം ഗുരു തന്റെ കൃതികളിൽ വെളിപ്പെടുത്തിയിട്ടുണ്ട്.

സൃഷ്ടിയുടെ തുടക്കവും ഒടുക്കവും ബ്രഹ്മമാണ് എന്ന വേദാന്തദർശനമാണ് ജഗത്തിനെക്കുറിച്ചുള്ള ഗുരുവിന്റെ സത്യദർശനം. വർണശബളമായ ചിത്രങ്ങൾ വരച്ച ഒരു കാൻവാസ് നിവർത്തിയാൽ ചിത്രങ്ങൾ പ്രത്യക്ഷപ്പെടും. കാൻവാസ് ഒതുക്കി മടക്കിയാൽ ചിത്രങ്ങൾ മറയും. ബ്രഹ്മസ്വരൂപത്തിൽ ശക്തി സ്പന്ദിച്ചു തുടങ്ങുമ്പോൾ ലോകവും ജീവജാലങ്ങളുമെല്ലാമടങ്ങുന്ന വൈവിധ്യം സൃഷ്ടിക്കപ്പെടുന്നു.

ശക്തിസ്പന്ദനം നിലയ്ക്കുമ്പോൾ വിവിധങ്ങളായ രൂപങ്ങൾ ബ്രഹ്മത്തിലേക്ക് തന്നെ ലയിക്കുന്നു. ദർശനമാലയുടെ അധ്യാരോപദർശനം എന്ന ആദ്യഭാഗത്തുതന്നെ പ്രപഞ്ചം എന്താണെന്നും അതിന്റെ സൃഷ്ടിവൈവിദ്ധ്യം എങ്ങനെ സംഭവിക്കുന്നുവെന്നും ഗുരു വെളിപ്പെടുത്തുന്നുണ്ട്. ചിത്താണ് എല്ലാറ്റിനും അടിസ്ഥാനം, ജഡമല്ല. നമ്മുടെ പരിണാമവാദവും ശാസ്ത്രാന്വേഷണങ്ങളും ജഡശരീരത്തെ ചുറ്റിപ്പറ്റിയാണ്. സ്വന്തമായ അസ്തിത്വം ഇല്ലാത്ത ജഡത്തിന് എന്ത് പരിണാമം? സർവതിനും ആധാരമായ ചിത്തിന് പരിണാമം സംഭവിക്കുകയുമില്ല. ഓരോകാലത്ത് ഓരോതരം ജീവികൾ ഉണ്ടാകുന്നു, കാലഭേദത്തിൽ അവ മറഞ്ഞ് പുതിയവ ഉണ്ടാകുന്നു. എല്ലാ ജീവജാലങ്ങളിലും നിറഞ്ഞിരിക്കുന്ന ചിത്ത് ഒന്നു തന്നെയാണ്. അതിന് മാറ്റമില്ല.

ഭാരതീയരുടെ പരമാണുവിനെക്കാൾ ചെറിയ അണുവിനെ പാശ്ചാത്യ ശാസ്ത്രജ്ഞർ കണ്ടെത്തി എന്ന് ഒരിക്കൽ ടി.കെ. മാധവൻ ഗുരുവിനോടു പറഞ്ഞു. അപ്പോൾ ഗുരു ചോദിച്ചു: "പരമാണുവിന് മാറ്റം സംഭവിച്ചു എന്നാണോ?' മാധവന് അത് വിശദീകരിക്കാനായില്ല. ഗുരു തുടർന്നു: "അവർ പറഞ്ഞതനുസരിച്ച് സംഭവിച്ചാൽ നിമിഷം, നാഴിക, ദിനരാത്രങ്ങൾ, സൂര്യൻ, ചന്ദ്രൻ, നക്ഷത്രങ്ങൾ, ഭൂമി മുതലായ എല്ലാം മാറണം. അത്തരത്തിൽ എന്തെങ്കിലും മാറ്റം ഉണ്ടായിട്ടുണ്ടോ?'

"ഇല്ല.'

"എന്നാൽ ഭാരതീയരുടെ പരമാണു എന്താണെന്ന് പാശ്ചാത്യർ ഇന്നേവരെ അറിഞ്ഞിട്ടില്ല എന്നേ അർത്ഥമാക്കേണ്ടതുള്ളൂ' എന്ന് മൊഴിഞ്ഞു ഗുരുദേവൻ.

നമ്മുടെ നാട്ടിൽ അന്നും ഇന്നും ശാസ്ത്രവിദ്യാഭ്യാസമുള്ളവർ ഭാരതീയദർശനത്തിലെ പരമാണുവിനെക്കുറിച്ചോ പ്രപഞ്ചത്തിന്റെ ആധാരമായ സത്യസ്വരൂപത്തെക്കുറിച്ചോ പഠിക്കാനും അതിലൂടെ ആധുനികർക്ക് മനസിലാകുന്നവിധം സൃഷ്ടിയുടെ സത്യാവസ്ഥ അവതരിപ്പിക്കാനോ ശ്രമിക്കുന്നില്ല. ശാസ്ത്രത്തിന്റെ വളർച്ച ചില വാദഗതികളിൽത്തട്ടി നിൽക്കുന്നത് സത്യത്തിന്റെ ഏകവഴിയായ ചിത്തിനെക്കുറിച്ചുള്ള അന്വേഷണത്തോട് അവർ പിൻതിരിഞ്ഞ് നില്ക്കുന്നതുകൊണ്ടാണ്. ഭാരതീയർ നാലുവാക്ക് ഇംഗ്ളീഷ് പഠിച്ചാൽ പിന്നെ ജീവിതചര്യപോലും അതിൽത്തന്നെ സാധിക്കും.

ഇംഗ്ളീഷ് പാണ്ഡിത്യം നേടിയ സാധു ശിവപ്രസാദ് ഒരിക്കൽ ശിവഗിരിയിലെത്തി. "താങ്കൾ സംസ്കൃതം പഠിച്ചിട്ടുണ്ടോ?' എന്ന് ആശ്രമത്തിലെ സന്യാസിമാരിൽ ഒരാൾ ചോദിച്ചു. അപ്പോൾ ഗുരു അതിലിടപെട്ടു: "ഇംഗ്ളീഷ് നല്ലവണ്ണം അറിയാം അദ്ദേഹത്തിന്. ഇംഗ്ളീഷിൽ നല്ല ഗ്രന്ഥങ്ങളും മതസാഹിത്യങ്ങളും ധാരാളമുണ്ടല്ലോ?' സ്വാമി ഇങ്ങനെ പിന്തുണച്ചപ്പോൾ സാധു ശിവപ്രസാദിന് ആവേശമായി, "സ്വാമി വിവേകാനന്ദൻ, രാമതീർത്ഥർ, ആനി ബസന്റ് തുടങ്ങിയവർ ധാരാളം പുസ്തകങ്ങൾ ഇംഗ്ളീഷിൽ എഴുതിയിട്ടുള്ളതുകൊണ്ട് എന്നെപ്പോലുള്ളവർക്ക് വലിയ ഉപകാരമുണ്ട്.'

ഗുരു: "കൊളളാം, ഇളനീർ സ്ഫടികപ്പാത്രത്തിൽ കുടിക്കുംപോലെയാണ് ഇല്ലേ?'

അതുകേട്ട് അവിടെ നിന്ന മാധവൻകുട്ടിയാശാൻ എന്ന ഭക്തൻ പറഞ്ഞു: "സ്വാമീ, ഇളനീർ കുടിക്കണമെങ്കിൽ അതിന്റെ തൊണ്ടിൽത്തന്നെ കുടിക്കുന്നതാണ് സ്വാദ്.' സാധു ശിവപ്രസാദ് ആ വാദത്തോട് തീരെ യോജിച്ചില്ല. "ഞാൻ നേരെ മറിച്ചാണ് ശീലിച്ചത്. കഴിയുമെങ്കിൽ ഇളനീർ സ്ഫടികപ്പാത്രത്തിൽ ഒഴിച്ചേ കുടിക്കൂ.'

സ്വാമി ഒന്നു മന്ദഹസിച്ചു: "ഉവ്വോ? സ്ഫടികം സൂക്ഷിച്ചില്ലെങ്കിൽ ഉടഞ്ഞുപോകും. തൊണ്ട് അത്രവേഗം ഉടയുകയില്ല.'



http://news.keralakaumudi.com/news.php?nid=52ec0c1c31aa4c23f85914747ad96cfb

ആനന്ദം നൽകുന്ന ഗുരുവിന്റെ വഴി


 


എൺപത്തിയാറ് വർഷം മുമ്പ് ഇതുപോലൊരു മേയ്മാസത്തിലാണ് ശ്രീനാരായണഗുരുദേവനും ശിഷ്യരും മീനച്ചിലാറിന്റെ തീരത്തുള്ള പാലായിലെ ഇടപ്പാടിയിലെത്തിയത്.

അന്ന് പരിയാരത്ത് കൊച്ചിക്കയെന്ന ഭക്തന്റെ നേതൃത്വത്തിൽ ഇടപ്പാടിദേശം അതിന്റെ ഹൃദയപത്മത്തിലേക്ക് തൃപ്പാദങ്ങളെ ആനയിച്ചിരുത്തി. പൊതു ആരാധനാലയങ്ങളിൽനിന്ന് ആട്ടിയകറ്റപ്പെട്ട മണ്ണിന്റെ മക്കൾക്കായി ഗുരുദേവൻ അവിടത്തെ പാറത്തടത്തിൽ ഒരു വേൽ പ്രതിഷ്ഠിച്ചു. തൃപ്പാദങ്ങളുടെ കരങ്ങളിൽനിന്ന് താമരക്കൂമ്പിനെ അനുസ്മരിപ്പിക്കുന്ന ആ വേൽരൂപത്തെ ഭൂമീദേവി നെഞ്ചോട് ചേർത്തുപിടിച്ചു. അപ്പോൾ അവിടമാകെ എന്തെന്നില്ലാത്ത ആനന്ദം പരന്നു. ഗുരു തന്റെ ആ പ്രതീകപ്രതിഷ്ഠയെ ആനന്ദഷൺമുഖൻ എന്നു വിളിച്ചു. ഷൺമുഖന് ആറ് മുഖം. അത് ജ്ഞാനസമ്പാദനത്തിനായി തരണംചെയ്യേണ്ട ഷഡാധാരങ്ങളെ പ്രതീകവത്കരിക്കുന്നു. ജ്ഞാനം പ്രകാശിക്കുമ്പോൾ ആനന്ദമുണ്ടാകുന്നു. അറിവാണ് ദൈവം എന്നൊരിക്കൽക്കൂടി പറയാതെ പറഞ്ഞ് തൃപ്പാദങ്ങൾ ശിഷ്യസഞ്ചയവുമായി മുന്നോട്ടുനടന്നു.

എൺപത്തിയാറ് വർഷങ്ങൾക്കിപ്പുറം ആ തൃക്കാലിണയെ പുല്കിപ്പതിഞ്ഞ മൺതരികൾ തേടിയുള്ള യാത്രയിൽ ഇടപ്പാടിയിലെത്തുമ്പോൾ നൂറുകണക്കിന് കുഞ്ഞുങ്ങൾ ആനന്ദഷൺമുഖന് അഭിമുഖമായിട്ട പന്തലിൽ ജ്ഞാനദാഹികളായി കാത്തിരിക്കുകയായിരുന്നു. അവർ കരഘോഷം മുഴക്കി വരവേല്ക്കുമ്പോൾ മനസ് ഗുരുദേവന്റെ പുണ്യപാദസ്പർശമേറ്റ മണൽത്തരികൾക്കോരോന്നിനും പ്രണാമം ചൊല്ലിക്കൊണ്ടേയിരുന്നു. ആകാശത്തേക്ക് കൂമ്പി സർവം സമർപ്പിച്ചു നില്ക്കുന്ന വേൽരൂപമായി ആനന്ദഷൺമുഖൻ ശ്രീകോവിലിനുള്ളിൽ അമർന്നിരിക്കുന്നു. തൃപ്പാദങ്ങളുടെ കരസ്പർശമേൽക്കാൻ ഭാഗ്യം സിദ്ധിച്ച ആ വേൽരൂപം ഒരുമാത്ര ദർശിച്ചപ്പോൾ തന്നെ മേധയിലൊരു മിന്നലാട്ടം. `ആനന്ദഷൺമുഖനേ, ജ്ഞാനച്ചെന്തീക്കനലേ.. എന്താണ് ഈ കുരുന്നുകൾക്കായി അടിയൻ നിവേദിക്കേണ്ടത്'എന്നുചോദിച്ചു പ്രാർത്ഥിക്കുമ്പോൾ ഒരു മഹാമൗനംകൊണ്ട് ഭഗവാൻ ആ വേൽരൂപം ഒന്നുകൂടി ഉയർത്തിക്കാണിക്കുന്നു. മൂലാധാരംമുതൽ ആജ്ഞാചക്രംവരെ സത്യസ്വരൂപത്തിലേക്ക് സമർപ്പിക്കുവാൻ പറയുംപോലെ.

എസ്.എൻ.ഡി.പി യോഗം മീനച്ചിൽ യൂണിയനും കേരളകൗമുദിയും ചേർന്ന് സംഘടിപ്പിച്ച `ആനന്ദം 2013' എന്ന ത്രിദിന വെക്കേഷൻ ക്യാമ്പിൽ കുട്ടികൾക്ക് ഗുരുദേവകഥാമൃതം പകർന്നുനൽകാനുള്ള ദൗത്യനിർവഹണമാണ് മുന്നിൽ. അതിനായി ഈശ്വരനിൽ സമർപ്പിക്കാനും അറിവിനെ മാത്രം പൂജിക്കാനും ഉപദേശരൂപേണയുളള ഗുരുദേവകഥകൾ ചേർത്ത് ഒരു ചെറുനിവേദ്യം തയ്യാറാക്കി. അത് പാനം ചെയ്യാൻ വെമ്പിനിന്ന പുതുതലമുറയോട് ആദ്യം സ്വയം വേൽരൂപമാകാൻ പറയാനാണ് തോന്നിയത്. അവർ അറുന്നൂറോളം പേർ മുകളിലേക്ക് കൈകൂപ്പി ശ്രദ്ധയെ കൂപ്പുകൈയുടെ അഗ്രത്തിലേക്കുറപ്പിച്ച് ആനന്ദഷൺമുഖനു മുന്നിൽ വേൽരൂപങ്ങളായി. `തിന്മയുടെ വിളനിലമായ ആധുനിക സമൂഹത്തിൽ നന്മയെ പുനഃപ്രതിഷ്ഠിക്കാൻ മഹാഗുരുവേ അങ്ങേയ്ക്കിതാ നൂറുകണക്കിന് സമർപ്പിത വേൽരൂപങ്ങൾ തൃപ്പടിദാനം ചെയ്യുകയാണെന്നു' പറഞ്ഞ് പ്രാർത്ഥിക്കുമ്പോൾ മൂടിക്കെട്ടിനിന്ന അന്തരീക്ഷം ഇളവെയിൽ പൊഴിച്ച് ആനന്ദിച്ചു.

അറിവിനെ ദൈവമായി ആരാധിക്കാൻ മൊഴിഞ്ഞ തൃപ്പാദങ്ങളുടെ വാക്കുകൾ പിന്തുടർന്ന് ഇടപ്പാടിയിൽ ഒരു ശ്രീനാരായണ പഠനകേന്ദ്രം തുടങ്ങാനുള്ള ശ്രമങ്ങളിലാണ് തങ്ങളെന്ന് മീനച്ചിൽ യൂണിയൻ ഭാരവാഹികൾ പറഞ്ഞു. അതിനായി അവർ സർക്കാർ ഗ്രാന്റും നേടിക്കഴിഞ്ഞു. വിലപിടിച്ച ഒരു ശ്രമത്തിന്റെ കല്ലിടൽ ചടങ്ങുപോലെയാണ് കുട്ടികൾക്കായി നടത്തിയ ത്രിദിന പഠനക്യാമ്പ്. ഗുരുസാഹിത്യം പാർശ്വവത്കരിക്കപ്പെടുകയും തെറ്റിദ്ധരിക്കപ്പെടുകയും വളച്ചൊടിക്കപ്പെടുകയും ചെയ്യുന്ന ഇക്കാലത്ത് ഗുരുവിനെ സ്വതന്ത്രബുദ്ധിയും സമർപ്പിതഭക്തിയും കൊണ്ട് തിരിച്ചറിയുന്ന ഒരു പഠനസമ്പ്രദായംതന്നെ ഉണ്ടാകേണ്ടിയിരിക്കുന്നു. സിലബസ് പഠനത്തിനപ്പുറം ഗുരുവിനെ ഇളം തലമുറയ്ക്ക് അനുഭവവേദ്യമാക്കുന്ന കേന്ദ്രങ്ങൾ ലോകത്താകമാനം ഉയർന്നുവരേണ്ടിയിരിക്കുന്നു. ജാതിയും മതവും ദേശവും കാലവും ഭാഷയുമൊന്നും അതിർവരമ്പുതീർക്കാത്ത അറിവിന്റെ കേന്ദ്രങ്ങളായിരിക്കണം അവിടങ്ങൾ. എല്ലാറ്റിനെയും ശരിയായതലത്തിൽ സ്വീകരിക്കാനുള്ള മനസോടെവേണം വിദ്യാദാനവും വിദ്യാസ്വീകരണവും നടത്തേണ്ടതെന്ന് ഗുരു തന്നെ പലപ്പോഴായി മൊഴിഞ്ഞിട്ടുണ്ട്.

ഒരിക്കൽ മൂലൂർ പത്മനാഭപ്പണിക്കരോട് സംസാരമദ്ധ്യേ വൃക്ഷത്തിന്റെ പര്യായമായ `അനോകഹ'ത്തിന്റെ പ്രക്രിയ വിശദമാക്കാൻ ഗുരു ആവശ്യപ്പെട്ടു. `അനസഃ അകം ഹന്തി ഇതി അനോകഹഃ എന്ന് ലിംഗഭടീയത്തിൽ പറയുന്നു' എന്നായിരുന്നു മൂലൂരിന്റെ മറുപടി. വൃക്ഷം എന്നാൽ രഥത്തിന്റെ ഗതിക്ക് തടസം നിൽക്കുന്നത് എന്നാണ് ഇതുപ്രകാരമുള്ള അർത്ഥം. പ്രകൃതിയിലെ നന്മയുടെ നിറകുടങ്ങളായ വൃക്ഷങ്ങളെ ശകടത്തിന് തടസം നിൽക്കുന്ന ഒരു സാധനം എന്ന മട്ടിൽ സൂചിപ്പിക്കുന്ന പര്യായപ്രയോഗത്തോട് തൃപ്പാദങ്ങൾ യോജിച്ചില്ല. അങ്ങനെ പറയുന്ന ഭാഷാശാസ്ത്രം എത്ര പുരാതനവും മഹത്തരവുമായാലും അതംഗീകരിക്കാൻ ഗുരുവിന് വൈമനസ്യം തോന്നി. ഒരു നിമിഷം മൗനമായിരുന്നിട്ട് ഗുരു ഇങ്ങനെ മൊഴിഞ്ഞു; `അനോരൂപേണ അകം ഹന്തി ഇതി അനോകഹഃ എന്ന വ്യുല്പത്തിയല്ലേ കുറേക്കൂടി ദുർഘടമല്ലാതായിരിക്കുന്നത്?' അതുകേട്ട് മൂലൂർ ഗുരുവിന്റെ കാൽക്കൽ നമിച്ചുപോയി. ശകടരൂപത്തിൽ വന്ന് ദുഃഖം അഥവാ ക്ളേശം ഇല്ലാതാക്കുന്നത് വൃക്ഷം എന്നാണ് അതിന്റെ അർത്ഥം. തടികൊണ്ടാണല്ലോ രഥചക്രം ഉണ്ടാക്കുന്നത്. അപ്പോൾ ശകടരൂപത്തിൽവരുന്നത് വൃക്ഷം തന്നെയാണ്. അത് മനുഷ്യന്റെ യാത്രാക്ളേശം പരിഹരിക്കുന്നു എന്നാണ് തൃപ്പാദങ്ങൾ ഉദ്ദേശിച്ചത്.

പൂർണ്ണമായും നെഗറ്റീവാകുന്ന ഒരു പരാമർശത്തെ അതിന്റെ തന്നെ ഭാഷകൊണ്ട് പോസിറ്റീവാക്കിമാറ്റുന്ന ഭാഷാപഠനവഴിയാണ് ഗുരു കാട്ടിത്തരുന്നത്. സാഹിത്യത്തിലും ശാസ്ത്രവിഷയങ്ങളിലും വേദഭാഷ്യങ്ങളിലും ഇതുപോലെ വിശുദ്ധിയുടെ ഭാഗത്തുനിന്ന് പൊളിച്ചെഴുത്ത് ആവശ്യമായിട്ടുണ്ട്. അതിനായി ഗുരു പകർന്ന മാർഗത്തിൽ ബുദ്ധിയെ സ്വതന്ത്രമാക്കാൻ ശ്രമിക്കണം. ഇന്ന് കണ്ടുവരുന്ന പ്രവണത പക്ഷേ, നേരെ വിപരീതമാണ്. കാരണവർ അടുപ്പിൽ വിസർജിച്ചാൽ പിന്നാലെ വരുന്നവരും അതുതന്നെ ചെയ്യുന്നതാണ് പൈതൃകപാലനം എന്നമട്ടിലാണ് പഴകിയ വിശ്വാസങ്ങളെ വീണ്ടും എഴുന്നള്ളിച്ചുകൊണ്ടുവരുന്നത്. അതിനു മറുപടി പറയേണ്ട ദൗത്യം ഇനി ശ്രീനാരായണപഠനകേന്ദ്രങ്ങൾ ഏറ്റെടുക്കണം. അതിന് അവർ സ്വയം സജ്ജരാകണം.

ഒരിക്കൽ സൂര്യകാലടി മനയിൽ സംസ്കൃതപഠനം നടത്തിവന്ന കുറിച്ചിത്താനംകാരനായ പരമേശ്വരൻ നമ്പൂതിരി ഗുരുവിനെ കണ്ടു വണങ്ങാനെത്തി. `ഭട്ടോജി ദീക്ഷിതരുടെ സിദ്ധാന്തകൗമുദി'യാണ് താൻ പഠിക്കുന്നതെന്ന് പറഞ്ഞപ്പോൾ ഗുരു അതിലെ ഒരു ശ്ളോകം ചൊല്ലിയിട്ട് ഇതറിയാമോ എന്നു ചോദിച്ചു. `അത്രയ്ക്ക് ആയിട്ടില്ല' എന്ന് പറഞ്ഞ് നമ്പൂതിരി വിനയാന്വിതനായി. `കുറച്ചു കഠിനമാണ്. ക്ളേശം സഹിച്ച് ശ്രദ്ധവച്ച് പഠിക്കണം. ഇടയ്ക്കുവച്ച് നിറുത്താനിടയാകരുത് ' എന്ന് നമ്പൂതിരിയെ ഉപദേശിച്ചു. ഗുരുവിന്റെ പഠനകേന്ദ്രം തുടങ്ങുമ്പോൾ മൂലധനമായി സൂക്ഷിക്കണം ഈ വാക്കുകൾ. ക്ളേശം സഹിച്ച് ശ്രദ്ധയോടെ മുന്നേറണം. വഴി തെറ്റരുത്. ഇടയ്ക്കുവച്ച് നിറുത്താനുമിടയാകരുത്.


http://news.keralakaumudi.com/news.php?nid=42950d4099e671b8a3abbf2ba4b89da8

തീത്തൈലം എടുക്കല്ലേ, ഗുരു ഇവിടെത്തന്നെയുണ്ട്

by  സജീവ് കൃഷ്ണൻ

കൊടുങ്ങല്ലൂരിലെ ഒരു ഭക്തന്റെ വസതിയിൽ ഇരിക്കുകയാണ് ഗുരുദേവൻ. അങ്ങോട്ടേക്ക് ഒരു വെളിച്ചപ്പാട് കടന്നുവന്നു. കട്യാവുടുത്ത്, കാപ്പുകെട്ടി, നെറ്റിയിൽ സിന്ദൂരവും മഞ്ഞൾപ്പൊടിയും പൂശിയാണ് വരവ്. ഒരു കൈയിൽ വലിയ വാൾ. മറ്റേക്കൈ ചുരുട്ടി അടച്ചുപിടിച്ചിരിക്കുന്നു. വന്നപാടെ അയാൾ ഒന്നലറി. ചുറ്റിനും നിന്ന ഭക്തർ അതുകേട്ട് കൈകൂപ്പി നിന്ന് വിറകൊണ്ടു. സ്വാമിക്കുമാത്രം ചാഞ്ചല്യമില്ല. വെളിച്ചപ്പാടിന്റെ ചുവന്നുകലങ്ങിയ കണ്ണുകളിലേക്ക് നോക്കിയിട്ട് ഗുരുസ്വാമി ചോദിച്ചു;

"ആര്? എന്ത്?"

"എന്താ കണ്ടിട്ട് മനസിലായില്ലേ? ഭഗവതിയുടെ നിത്യദാസൻ"

"ആവട്ടെ, എന്തു വിശേഷം?"

"അമ്മയുടെ തിരുവുള്ളം അറിയണോ?"

"അതെന്താണ്?"

"അമ്മ വിളയാട്ടംതന്നെ. ഇതാ നോക്കൂ" വെളിച്ചപ്പാട് കൈയിൽ അടച്ചുപിടിച്ചിരുന്ന പൂക്കൾ ഊതിക്കളഞ്ഞിട്ട് കൈ നിവർത്തിക്കാട്ടി. അയാളുടെ ഉള്ളംകൈയിൽ പൊള്ളൽക്കുമിളകൾ. നോക്കി നിൽക്കെ അവ വർദ്ധിച്ചുവരുന്നു.

അതുകണ്ട്, "അയ്യോ... അമ്മേ ദേവീ രക്ഷിക്കണേ.." എന്നുവിളിച്ച് ചുറ്റിനും നിന്നവർ ഭീതിയോടെ കരഞ്ഞു. ഗുരു ചിരിച്ചു, "കൊള്ളാമല്ലോ വിളയാട്ടം കേമം തന്നെ. ഇനി അതൊന്ന് മായ്ച് കളയാമോ?" വെളിച്ചപ്പാട് ശരിക്കും കുടുങ്ങിപ്പോയി. നാണവും കോപവും ആ മുഖത്ത് മിന്നിമറഞ്ഞു. ഗുരു കാറ്റിലുലയാത്ത ദീപംപോലെ നിലകൊള്ളുകയാണ്. "ആകട്ടെ. ആ കൈ വേഗം ചുരുട്ടി അടച്ചു പിടിക്കുക. അല്ലെങ്കിൽ പൊള്ളൽ അധികരിക്കും." എന്ന് മൊഴിഞ്ഞു. വെളിച്ചപ്പാട് തലകുമ്പിട്ട് വേഗം അവിടെനിന്ന് നടന്നുമറഞ്ഞു.

കൈയിൽ ചുരുട്ടിപ്പിടിച്ചിരുന്ന പൂക്കളിൽ തീത്തൈലം എന്ന ദ്രാവകം തളിച്ചിരുന്നു. അതുകൊണ്ടായിരുന്നു അമ്മവിളയാട്ടം. തീത്തൈലം പതിവിലും കൂടിപ്പോയതിനാലാണ് കുമിളകൾ കാണെക്കാണെ വലുതായതെന്ന് ഗുരുവിനു മനസിലായി. അത് ചുറ്റിനും നിന്നവർക്ക് തൃപ്പാദങ്ങൾതന്നെ വിശദമാക്കിക്കൊടുത്തു. അമളിപറ്റിയത് അപ്പോഴാണ് അവർ തിരിച്ചറിഞ്ഞത്. നൂറ്റാണ്ടുകൾകൊണ്ട് കറപിടിച്ച് അശുദ്ധമായ ഈശ്വരസങ്കല്പത്തെ ശുദ്ധീകരിക്കാൻവേണ്ടി നിർഭയനും അചഞ്ചലനുമായി നിന്നുകൊണ്ട് വിശ്വാസത്തട്ടിപ്പുകാരുടെ പൊടിക്കൈകൾ ഗുരുദേവൻ പൊളിച്ചടുക്കിയിട്ടുണ്ട്. അതൊക്കെ ഏതോകാലത്ത് നടന്ന പഴങ്കഥകൾപോലെ വിസ്മൃതമാവുകയാണിന്ന്.

ഗുരുവിന്റെ മഹാസമാധി സംഭവിച്ചിട്ട് നൂറ് വർഷം പോലും തികഞ്ഞിട്ടില്ല, അതിനുമുമ്പേ ആ ബീഭത്സരൂപങ്ങൾ കളം തിരികെ പിടിച്ചു.
പലവിധകാര്യങ്ങളിൽ മുഴുകി ജീവിതപ്രാരബ്ധങ്ങളുമായി നട്ടംതിരിയുന്നവർക്ക് കുറേ ചെണ്ടമേളവും ആർപ്പുകുരവയും മണിയടിയും വെളിച്ചപ്പാടിന്റെ അലർച്ചയും ചോരചിന്തലും ഭസ്മമെറിയലും ഒക്കെ കാണുമ്പോൾ ഭ്രമവും ഭയവും കലർന്ന് മറ്റുള്ള ചിന്തകളിൽനിന്ന് മനസ് കൈവിട്ടുകിട്ടും. ആ അവസ്ഥയിൽ വിശ്വാസികളെ എത്തിക്കാനുള്ള ട്രിക്കുകൾ തന്ത്രശാസ്ത്രത്തിൽ ഒട്ടേറെയുണ്ട്. അതുപയോഗിച്ചാണ് ഒരു വലിയ കാലഘട്ടത്തെ അന്ധവിശ്വാസങ്ങളിലും അനാചാരങ്ങളിലും ജാതി അയിത്തത്തിലുമൊക്കെ തളയ്ക്കാൻ കഴിഞ്ഞത്. ഭയം എന്ന വികാരത്തെ മുതലെടുത്താണ് ഇവർ വിശ്വാസികളെ വഴിതെറ്റിക്കുന്നത്. പൗരോഹിത്യത്തിന്റെ വിശ്വാസചൂഷണങ്ങളിൽനിന്ന് ഈശ്വരഭക്തിയെയും ദൈവസങ്കല്പത്തെയും മോചിപ്പിച്ചുകൊണ്ടുള്ള ക്ഷേത്രാരാധനാരീതി ആവിഷ്കരിച്ച ഗുരു ശുദ്ധോപാസനയിലൂടെ ബ്രഹ്മപ്രാപ്തിക്കുള്ള മാർഗമാണ് കാണിച്ചുതന്നത്.

ഭക്തിയും ദൈവസങ്കല്പവും ഉണരേണ്ടത് ചിന്തകളുടെ കാലുഷ്യത്തെ അകറ്റി ശാന്തമാക്കിയ മനസിൽനിന്നാണെന്ന് ഗുരു മൊഴിഞ്ഞു. ദുഷിച്ച വിചാരങ്ങളും വികാരങ്ങളും അകറ്റാൻ വലിയപരിധിവരെ സഹായിക്കുന്ന ശുദ്ധിപഞ്ചകം നിത്യകർമ്മമാക്കി പഞ്ചധർമ്മങ്ങൾ അനുഷ്ഠിച്ചുകൊണ്ട് ശാന്തചിത്തരാകാൻ ഗുരു ഉപദേശിച്ചു. അമ്മദൈവം എന്ന സങ്കല്പത്തെ ശുദ്ധവിദ്യയായി ഉപാസിക്കാൻ ശ്രീശാരദയെ പ്രതിഷ്ഠിച്ചിട്ട് ഗുരു മൊഴിഞ്ഞത് ശാരദയ്ക്ക് ശുദ്ധജലവും പൂവുംമതി എന്നായിരുന്നു. അഞ്ചുതെങ്ങ് പാട്ടത്തിൽ ക്ഷേത്രത്തിൽ പ്രതിഷ്ഠകഴിഞ്ഞ് ഭക്തരെ വിളിച്ചിട്ട് ഗുരു മൊഴിഞ്ഞു, ഇവിടെ പൂജാരികൾ ആവശ്യമില്ല. നിങ്ങളിൽ ഒരാൾ ദിവസവും കുളിച്ച് ശുദ്ധിവരുത്തി ശുഭ്രവസ്ത്രം ധരിച്ചുവന്ന് കുറച്ച് പച്ചരി നന്നായി കഴുകി വേവിച്ചെടുക്കണം. കുറച്ച് വെള്ളം തളിച്ച് പൂവും ചോറും ദേവന് എടുത്തുവയ്ക്കുക. എല്ലാവരും ഒരേമനസോടെ ഐശ്വര്യലബ്ധിക്കായി പ്രാർത്ഥിക്കുക. എന്നിട്ട് ആ ചോറ് ഭക്ഷിക്കുക. ഓരോ ദിവസവും ഓരോരുത്തർ ഇങ്ങനെ ചെയ്യുക.

പൗരോഹിത്യ കച്ചവടം അവസാനിപ്പിക്കാനും കൂടുതൽപേരെ ശുദ്ധോപാസന ശീലിപ്പിക്കാനുമുള്ള ശ്രമമായിരുന്നു അത്. ശുദ്ധദൈവസങ്കല്പം ശക്തിപ്രാപിക്കുമ്പോൾ ദുഷ്ടമൂർത്തികൾ പത്തിതാഴ്ത്തും എന്നും ഗുരു അരുൾചെയ്തു. നമുക്ക് ശുദ്ധദൈവത്തെ കാട്ടിത്തന്നിട്ട് അതേ സത്യസ്വരൂപത്തിൽ ലയിച്ച ഗുരുവിനെത്തന്നെ ഇന്ന് പുരോഹിതവിഭാഗം വരുമാനം കൊയ്യാനുള്ള മാർഗമാക്കുകയാണ്. ഗുരുവിനെ അറിയാനും അവിടന്ന് ഉപദേശിച്ച ശുദ്ധസങ്കല്പത്തിൽ ഗുരുവിനെത്തന്നെ പൂജിക്കാനും വേണ്ടിയിട്ടാണ് നമ്മുടെ നാട്ടിൽ ഗുരുമന്ദിരങ്ങളും പിന്നീട് ഗുരുക്ഷേത്രങ്ങളും ഉയർന്നുവന്നത്. എന്നാൽ ഗുരുമന്ദിരങ്ങൾ ക്ഷേത്രസങ്കല്പത്തിലേക്ക് മാറിയതോടെ കാര്യങ്ങൾ കൈവിട്ടുപോകുന്ന അവസ്ഥയിലാണ്.

വടക്കൻ കേരളത്തിൽ കൊട്ടിയൂർ ക്ഷേത്രത്തിൽ നടന്നുവന്നിരുന്ന ഒന്നാണ് ഇളനീരാട്ട് എന്ന ചടങ്ങ്. നായർ- തീയ വിഭാഗങ്ങൾ ക്ഷേത്രത്തിന്റെ കിഴക്കും പടിഞ്ഞാറുമായിട്ടാണ് അവിടെ അധിവസിച്ചിരുന്നത്. കിഴക്കുനിന്ന് പാലും പടിഞ്ഞാറുനിന്ന് ഇളനീരും വരട്ടെ എന്ന് സവർണർ അക്കാലത്ത് ഒരു ആചാരമുണ്ടാക്കി. തെങ്ങുമായി ബന്ധമുള്ളവർക്ക് ക്ഷേത്രത്തിൽ കൊണ്ടുവരാൻ പറ്റുന്ന ഏകസാധനം ഇളനീരാണല്ലോ. അതും അസഭ്യം വിളിച്ചു പറഞ്ഞുവേണം കൊണ്ടുവരാൻ. ഇതിനുബദലായി തലശേരി ക്ഷേത്രത്തിൽ `ഓം' എന്ന് ജപിച്ചുകൊണ്ട് ഇളനീരാടാൻ പറഞ്ഞു ഗുരുദേവൻ. ഇളനീരാടുക എന്നകാര്യം വിശ്വാസത്തിൽ അടിയുറച്ചുപോയതിനാൽ പെട്ടെന്ന് അത് തടയാൻ കഴിയില്ലെന്ന് ഗുരുവിനറിയാമായിരുന്നു. ഇളനീർവെട്ടി ആരുടെയും തലയിൽ ഒഴിക്കരുത് അവ തേങ്ങയാവട്ടെ എന്ന് പിന്നീട് ഗുരു മൊഴിയുകയുണ്ടായി. വടക്കൻ കേരളത്തിൽനിന്ന് ഇളനീരാട്ടം തെക്കോട്ട് വന്നിട്ട് കാലം കുറച്ചായി. ശിവക്ഷേത്രങ്ങളിൽ നടത്തിയിരുന്ന ഈ ചടങ്ങ് ഇപ്പോൾ ഗുരുദേവക്ഷേത്രത്തിലേക്കും വ്യാപിക്കുന്നു. ഇളനീർ തേങ്ങയാവട്ടെ എന്നുപറഞ്ഞ ഗുരുവിന്റെ തലയിൽതന്നെ അത് വെട്ടിയൊഴിച്ച് നിർവൃതി തേടുകയാണ് കഥയറിയാത്ത പാവം ഭക്തർ. ഗുരുവിനെ മൂർത്തീസങ്കല്പത്തിൽ പ്രതിഷ്ഠിച്ചാണത്രേ ഇത് ചെയ്യുന്നത്. ബ്രഹ്മസ്വരൂപനായി നില്ക്കുന്ന ഗുരുവിനെ മൂർത്തീസങ്കല്പത്തിലേക്ക് പിടിച്ചു താഴ്‌ത്തുന്നതുതന്നെയല്ലേ ഏറ്റവും വലിയ ഗുരുനിന്ദ? ഇക്കണക്കിനുപോയാൽ ഗുരുവിനെവച്ച് ശത്രുസംഹാരപൂജ നടത്തുന്നകാലവും വിദൂരമാവില്ല.

വിശ്വാസത്തട്ടിപ്പുകാർ പഴയ തീത്തൈലം കളഞ്ഞിട്ടില്ലെന്ന് വ്യക്തം. അവർ പലതരം `അമ്മവിളയാട്ടം' നടത്തുകയാണ്. ഉള്ളിൽ അചഞ്ചലനായി ചിരിച്ചരുളുന്ന ഗുരുസ്വരൂപത്തെ തിരിച്ചറിയാതെ "അയ്യോ ദേവീ" എന്ന് ഭയന്നുവിറച്ച് നമ്മളും.

http://news.keralakaumudi.com/news.php?nid=c4c5d723742f6e4a2cbc7d6f6dad63b0#.UaN1fHkBU1w.facebook

Tuesday 28 May 2013

“ദൈവദശകം” വിഭജനവേദാന്തമോ?

© ഉദയഭാനു പണിക്കർ

ഓർമ്മവച്ചനാൾ മുതൽ എന്റെ വഴികാട്ടിയായി, എനിക്കു ആത്മീയതയുടെ ബാലപാഠങ്ങൾ മുതൽ പഠിക്കാൻ സഹായിച്ചതും,ഇന്നും സഹായിച്ചു കൊണ്ടിരിക്കുന്നതും ഗുരുദേവകൃതികളാണു്.അവയിൽ ഒന്നാം സ്ഥാനത്തു നില്ക്കുന്നതു ദൈവദശകവും ആണു്.

ഏതാനും ദിവസം മുമ്പ് ദൈവദശകത്തെപ്പറ്റി എഴുതപ്പെട്ട ഒരു ഭാഗീകമായ വിശദീകരണം അഥവാ വിശകലനം “ഗുരുദേവൻ” എന്ന കൂട്ടയ്മയിൽ ഒരു സ്നേഹിതൻ ചേർക്കുകയുണ്ടായി. ദൈവദശകം ഒരു പ്രത്യേകവിഭാഗം ജനങ്ങൾക്കുവേണ്ടിയും മറ്റൊരുവിഭാഗം ജനങ്ങൾക്കെതിരായും എഴുതിയതാണെന്നാണു ഇതിൽ ലേഖനകർത്താവ് അവകാശപ്പെടുന്നതു്.  അതു വായിച്ചപ്പോൾ ഗുരുദേവന്റെ ആദർശങ്ങളെയും ഗുരുദേവന്റെ വാക്കുകളെയും മനുഷ്യർ എത്രമാത്രം ദുർവ്യാഖ്യാനം ചെയ്യുന്നു എന്തു ചിന്തിച്ചുപോയി. അതെപ്പറ്റി എനിക്കു പറയാനുള്ള ചിലകാര്യങ്ങൾ ഇവിടെ കുറിക്കട്ടെ.

ദൈവദശകത്തെ “വിശ്വപ്രാർത്ഥന”, എന്നു പലരും വിശേഷിപ്പിക്കാറുണ്ടു്, “വിശ്വപ്രാർത്ഥന” എന്നതുതന്നെ വളരെ ഔന്ന്യത്തമാർന്ന ഒരു പദവിയാണെന്നറിയാം. എന്നാലും അതുതന്നെയും ദൈവദശകത്തോടും അതിനെ നമുക്കു പ്രസാദമായി നല്കിയ ഗുരുദേവനോടും ചെയ്യുന്ന അവഹേളനവും നിന്ദയും ആണെന്നു കരുതുന്നയാളാണു ഞാൻ. കാരണം ഞാൻ ദൈവദശകത്തെ കാണുന്നത് ഒരു പ്രാർത്ഥന ആയിമാത്രം അല്ല; ഒരു ഉപനിഷത്തിനു സമാനമായ കൃതിയായിട്ടാണു്; അല്ല ഒരു ഉപനിഷത്തായിത്തന്നെ ആണതിനെ കാണുന്നതു് എന്നതു തന്നെ. അതിൽ കുറഞ്ഞ എന്തെങ്കിലുമാണു ദൈവദശകം എന്നു പറഞ്ഞാൽ, അതു് ആ കൃതിക്കും അതിന്റെ രചയീതാവിനും നാം കൊടുക്കാവുന്ന ഭീമമായ ഒരു തരംതാഴ്ത്തലായി മാത്രമേ കാണുവാൻ സാധിക്കുകയുള്ളൂ.

ചിലർ ദൈവദശകത്തെ “ജെനെരിൿ പ്രയർ” (Generic prayer) എന്ന വിശേഷണം ചേർത്തു പറയാറുണ്ട്. ജെനേരിൿ (Generic) എന്ന വാക്കിനു്General, Broad, Common, Basic, Nonspecific, Standard, Universal, All-purpose എന്നെല്ലാം അർത്ഥം ഉണ്ടെങ്കിലും ജീവശാസ്ത്രത്തിൽ ‘ഒരുവർഗ്ഗത്തെ സംബന്ധിക്കുന്ന’ എന്നാണർത്ഥം. അപ്പോൾ ഈ ലേഖനകർത്താവു പറയുമ്പോലെ ഒരുവിഭാഗത്തിനുവേണ്ടി എഴുതിയതെന്നാവകാശപ്പെടലിനു സാധൂകരണം കൊടുക്കലാകും ദൈവദശകത്തെ   “ജെനെരിൿ പ്രയർ” (Generic prayer)  എന്നു വിശേഷിപ്പിക്കുന്നതിൽക്കൂടി നാം ചെയ്യുക.  “ജെനെരിൿ” (Generic) എന്ന വിശേഷണം പാശ്ചാത്യവൈദ്യശാസ്ത്രത്തിൽ, ശരിയായ മരുന്നിനു പകരം ഉപയോഗിക്കുന്ന - ഔദ്യോഗികമായി മുഴുവനായും അംഗീകരിക്കപ്പെടാത്ത- അതായത് ‘ആംഗീകരിക്കപ്പെട്ടതിനു പകരമായി വേണമെങ്കിൽ ഉപയോഗിക്കാനായി നിർദ്ദേശിക്കപ്പെട്ടിട്ടുള്ള, എന്നാൽ മുഴുവനായ ഗുണം ലഭിക്കാത്ത’ എന്ന അർത്ഥത്തിലും ഉപയോഗിക്കാറുണ്ട്. മുകളിൽ പറഞ്ഞ രണ്ടിൽ ഏതർത്ഥത്തിൽ ഉപയോഗിച്ചാലും ശരി, അതു രണ്ടും “വിശ്വപ്രാർത്ഥന”, എന്നതിലുംവലിയ ഒരു തരം താഴ്ത്തലാണുതാനും. ദൈവദശകം മറ്റൊന്നിനും പകരമായുള്ളതല്ല, പകരവയ്ക്കാൻ മറ്റൊന്നില്ലാത്ത, അതുല്ല്യമായ്  ഒരു മൂലകൃതിതന്നെയാണു് ദൈവദശകം. മറ്റൊന്നിലും ഇല്ലാത്ത ഗുണമേന്മയുംആത്മീയസന്ദേശങ്ങളും ദൈവദശകത്തിനുണ്ടു്, ദൈവദശകത്തിലുണ്ടു്.അപ്പോൾ അതു ഒരിക്കലും ഗുണമേന്മ കുറഞ്ഞ ഒരു പകരക്കാരനും അല്ല.

ദൈവദശകം ഒരു പ്രത്യേക വർഗ്ഗത്തിനു വേണ്ടിയോ, ഇനി മറ്റൊരു പ്രത്യേക വിഭാഗത്തിനെതിരായോ എഴുതിയതും അല്ല. ഒരു ജാതിക്കാർക്കു വേണ്ടിയോ ഒരു മതക്കാർക്കുവേണ്ടിയോ, മതം ഇല്ലാത്തവർക്കു വേണ്ടിയോ, എഴുതിയതും അല്ല. ഈ ലോകത്തുള്ള സകലചരാചരങ്ങൾക്കും വേണ്ടി എഴുതിയതാണു് ദൈവദശകം. അതിലെ“ഞങ്ങളെ” എന്ന സംജ്ഞകൊണ്ട് അർത്ഥമാക്കുന്നതു് അതാണ്. ആ“ഞങ്ങളെ” എന്ന സംജ്ഞ ഈ ലോകത്തുള്ള സകലചരാചരങ്ങൾക്കും വേണ്ടി എഴുതിയതാണെന്നാണു് “ഞങ്ങളെ” എന്ന ആ പദപ്രയോഗം കാട്ടുന്നതും. ജീവനുള്ളതിനും ഇല്ലാത്തതിനും, മനുഷ്യേന്ദ്രീയങ്ങളാൽ ഗോചരീഭവിക്കാവുന്നവയ്ക്കും അല്ലാത്തവയ്ക്കും, എല്ലാത്തിനും എല്ലാവർക്കും വേണ്ടി എഴുതിയിട്ടുള്ളതാണു് ദൈവദശകം. അതിനുള്ള തെളിവുകൾ ദൈവദശകത്തിൽത്തന്നെ കാണാം.  ആ “ഞങ്ങളെ” എന്ന പദപ്രയോഗത്തിനു മുമ്പു തന്നെ, അതും ഒന്നിലധികം തവണ. ആ പദപ്രയോഗത്തിനു പിൻപും കാണാം അത്തരം തെളിവുകൾ.

ഈ വ്യാഖ്യാനം വായിച്ചപ്പോൾ എനിക്കു തോന്നിയ കുറെ കാര്യങ്ങൾ കൂടി എഴുതട്ടെ. ഭാരതത്തിന്റെ ആത്മീയശാസ്ത്രത്തിലെ അന്തസത്തയെ മുഴുവനും ഉൾപ്പെടുത്തിക്കൊണ്ട് നമ്മുടെ കൊച്ചു മലയാളനാട്ടിലെ ഇളം ഭാഷയായ മലയാളത്തിൽ (നാടു് വലിപ്പത്തിൽ ചെറുതും ഭാഷ പ്രായത്തിൽ കുറഞ്ഞാതും ആണെങ്കിലും ലോകഭാഷകളിൽ മലയാളത്തിനു് ഉന്നതമായ ഒരു സ്ഥാനം ഉണ്ടെന്നും ഓർക്കുക)ലോകോത്തരഭാഷയായി കണക്കാക്കപ്പെടുന്ന സംസ്കൃത ഭാഷാകൃതികളായ ഉപനിഷത്തുക്കളുടെ സത്തുമഴുവനും ഊറ്റിയെടുത്ത്,തനിനാടൻ മലയാളത്തിൽ ഗുരുദേവൻ നമുക്കു നല്കിയ ദൈവദശകം ചില വർഗ്ഗക്കാരോടുള്ള വിരോധം കാട്ടാൻ എഴുതിയതാണു് എന്നു പറഞ്ഞാൽ അതില്പ്പരം ഒരു വിഡ്ഡിത്തം ഉണ്ടോ എന്നു തോന്നുന്നില്ല.

ഉപനിഷത്തുക്കൾ ഒന്നിനേയും ആരേയും അകത്തി നിറുത്തിയിട്ടില്ല.അതിനെ തെറ്റായി വ്യാഖ്യാനിച്ച ചിലർ, അങ്ങനെ ഉണ്ടെന്നു സ്ഥാപിക്കാൻ ശ്രമിച്ചു. അതവരുടെ അധികാരദുർമോഹം, അല്ലങ്കിൽ പാകപ്പിഴ. ആ തെറ്റിനെ എതിർക്കുക, തെറ്റുചെയ്തവരെ തിരുത്തുക,നല്ലതിനെ സ്വീകരിക്കുക. അതാണു ഗുരുദേവൻ പഠിപ്പിച്ചതു്, അതും സ്വന്തം കർമ്മത്തിലൂടെ. ആർക്കും ഒരു പീഠയും വരുത്താതെ,ഉറുമ്പിനുപോലും; ആണു ഗുരുദേവൻ സമൂഹത്തിൽ വിപ്ളവാത്മകമായ തിരുത്തലുകൾ നടത്തിയതും ഇന്നും നടത്തിക്കൊണ്ടിരിക്കുന്നതും. ആ ആത്മീയവാണികളെ ശരിയായി മനസ്സിലാക്കി  പ്രായോഗികമാക്കിയാൽ വ്യക്തിഗതമായ ആത്മബന്ധങ്ങൾ കെട്ടിപ്പടുക്കാൻ സാധിക്കും എന്നതു് എന്റെ ജീവിതാനുഭവം എന്നെ പഠിപ്പിക്കുന്നു. അങ്ങനെയുണ്ടാകുന്ന ആ വ്യക്തിബന്ധങ്ങൾ;ലോകസാഹോദര്യത്തിന്റെ ആ വിത്തുകൾ, പാകിമുളപ്പിച്ചു  വളർത്തി ഫലവത്താക്കി വിളയിപ്പിക്കാനും സാധിക്കും എന്നതു് സംശയമറ്റ സത്യം മാത്രം ആണു്. ആ ബന്ധങ്ങൾ ലോകമാനവികതയുടെ ഉത്തുംഗ ശൃംഗങ്ങൾ കെട്ടിപ്പടുക്കാനുള്ള ഇഷ്ടികകളാക്കാൻ തീർച്ചയായും സാധിക്കും. എന്നാൽ കക്ഷിരാഷ്ട്രീയക്കാരുടെ കപടഗുരുഭക്തിയും ഗുരുദേവഭക്തന്മാരുടെ അന്ധമായ ഭക്തിയും ഇതിനുപകരിക്കയില്ല. (ഗുരുദേവവാണികളുടെ ശരിയായ പൊരുൾ മനസ്സിലാക്കതെ ഗുരുദേവനിൽ അന്ധമായി വിശ്വസിക്കുന്നതിനെയാണിവിടെ “അന്ധമായ ഭക്തി”എന്നതുകൊണ്ടുദ്ദേശിക്കുന്നതു്.) ഇതു സാധിതമാകണമെങ്കിൽ ജനം ഗുരുദേവവാണികളുടെ അനന്തമായ ജ്ഞാനസാഗരം അറിയണം.

ദൈവദശകത്തിലെ നാലാം മന്ത്രത്തെപ്പറ്റി എഴുതിയിരിക്കുന്ന ഭാഗത്ത്“അഴി”യും തിരയും കാറ്റും ആഴവും” തമ്മിലുള്ള ബന്ധം എങ്ങനെയോ അതുപോലെയാണു് “ഞങ്ങളും മായയും നിന്മഹിമയും നീയും”തമ്മിലുള്ള ബന്ധം എന്നു വിവരിച്ചിട്ട് അവിടെ ഗുരുദേവൻ പറയുന്ന“ഞങ്ങൾ”, “സമ്പത്തുല്‍പ്പാദിപ്പിക്കുന്നവരായ അടിസ്ഥാനവര്‍ഗ്ഗം” മാത്രം ആണെന്നാണു് ലേഖനകർത്താവിന്റെ വിശകലനം. എന്നാൽ “അഴി”യും തിരയും കാറ്റും ആഴവും” തമ്മിലുള്ള ബന്ധം എങ്ങനെയോ അതുപോലെയാണു് “ഞങ്ങളും മായയും നിന്മഹിമയും നീയും”തമ്മിലുള്ള ബന്ധം; “അഴിയും തിരയും കാറ്റും ആഴവും” എങ്ങനെ ഒന്നിന്റെ തന്നെ ഭാഗങ്ങളാണോ, അഥവാ ഒന്നുതന്നെയാണോ;അതേപോലെ തന്നെ, “ഞങ്ങളും മായയും നിന്മഹിമയും നീയും” ഒന്നിന്റെ തന്നെ വിവിധ രൂപങ്ങളാണെന്ന സത്യം; അതായതു് ഒന്നു തന്നെയാണെന്ന സത്യം, ഗുരുദേവൻ തന്നെ സമ്മതിച്ചിട്ടുള്ളതുമാണു്.അദ്വൈതവേദാന്തമാണവിടെ ഗുരുദേവൻ കാട്ടിത്തരുന്നത്, അല്ലാതെ“വിഘടനാവേദാന്ത”മല്ല. അദ്വൈതത്തിൽ ശങ്കരന്റെ പിൻഗാമിയാണു ഗുരുദേവൻ എന്നു ഗുരുദേവൻ സ്വയം തന്നെ പറഞ്ഞിട്ടും ഉണ്ട്. ആ ഗുരുദേവൻ അരുളിച്ചെയ്യുന്നതിനെ ദുർവ്യാഖ്യാനം ചെയ്തു് ഗുരുദേവൻ ദൈവദശകത്തിൽ പറയുന്ന “ഞങ്ങൾ”, “സമ്പത്തുല്‍പ്പാദിപ്പിക്കുന്നവരായ അടിസ്ഥാനവര്‍ഗ്ഗം” മാത്രം ആണെന്നു തെറ്റിദ്ധരിപ്പിക്കാനാണു ലേഖനകർത്താവിന്റെ ശ്രമം. ഈ ശ്രമത്തിനു പിന്നിലെ പ്രചോദനം എന്തെന്നു പറയാതെ തന്നെ  വായനക്കാർക്കു മനസ്സിലാക്കാവുന്നതാണു്.കക്ഷിരാഷ്ടീയക്കാർ വളരെ മുമ്പുതന്നെ ഗുരുദേവനെ അവരുടെ സമ്മതിദാന വ്യവസായത്തിലെ കരുവാക്കിക്കഴിഞ്ഞതാണെന്നവിവരം ആർക്കാണറിയാൻ പാടില്ലാത്തത്. “സമ്പത്തു് ഉല്‍പ്പാദിപ്പിക്കുന്നവരായ അടിസ്ഥാനവര്‍ഗ്ഗ”ത്തിനു വേണ്ടി മാത്രം ഒരു ദൈവമോ!!! അപ്പോൾ ഈ“സമ്പത്തുല്‍പ്പാദിപ്പിക്കുന്നവരായ അടിസ്ഥാനവര്‍ഗ്ഗ”വും ഒരു മതമായിരിക്കണമല്ലോ? അതോ ജാതിയോ!!!
ഈ ലേഖനത്തിലെ മറ്റൊരു ഭാഗത്ത്, “ഹിന്ദുമത നീതിശാസ്ത്രമനുസരിച്ച് ഭാഷാശാസ്ത്രത്തിലെ ദൈവം രാജാവാണ്. ദൈവം രാജാവും രാജാവ് ദൈവവും” എന്നെഴുതിക്കണ്ടു. “ദൈവം രാജാവും രാജാവ് ദൈവവും”ആണെന്നൊരു ശാസ്ത്രവും പറയുന്നില്ല. അഥവാ ഒരുകാലത്തു ചിലർ അങ്ങനെ പറയാൻ ശ്രമിച്ചിരിന്നു എങ്കിൽതന്നെ യാതൊരുവിധമായ ശാസ്ത്രസാധൂകരണവും അതിനില്ലെന്നുള്ള സത്യം ഈ ലേഖനകർത്താവിനറിയില്ല എന്നു വേണം ചിന്തിക്കാൻ. അഥവാ ഉണ്ടെങ്കിൽ അതിനെ മറച്ചു വച്ചുകൊണ്ട് ഇങ്ങനെ ദുർവ്യാഖ്യാനം നടത്തുകയാണെന്നുവേണം മനസ്സിലാക്കേണ്ടതു്. ദൈവം ഒരിക്കലും രാജാവല്ല. രാജാക്കന്മാരുടെ രാജവെന്നു ചിലർ പറയാറുണ്ടെങ്കിലും ഭാരതത്തിന്റെ ആത്മീയതയിൽ അങ്ങനെയല്ല. രാജാവിനെ ദൈവത്തിന്റെ പ്രത്നിധിയായി കരുതപ്പെടാറുണ്ടായിരിന്നു. അല്ലാതെ“ദൈവം രാജാവും രാജാവ് ദൈവവും” ആയി കരുതപ്പെട്ടിരുന്നില്ല. ‘മാതാപിതാഗുരു ദൈവം’ എന്നാണു നമ്മുടെ സംസ്കൃതി ഉദ്ഘോഷിക്കുന്നത്; ‘മാതാപിതാഗുരുരജാ(വ്) ദൈവം’ എന്നല്ല. ചില രാജാക്കന്മാർക്കു അങ്ങനെ ആഗ്രഹം ഉണ്ടായിരിന്നു. അവരങ്ങനെ ആകാൻ ശ്രമിച്ചിട്ടും ഉണ്ട്. കൂടാതെ “ഹിന്ദുമതം” എന്നൊരു മതം ഇല്ല എന്ന ഗുരുദേവ വചനങ്ങളും ഈ ലേഖനകർത്താവിനറിവില്ല. നമ്മുടെ ആത്മീയത അഥവാ “ആത്മവിദ്യ” അല്ലെങ്കിൽ “ബ്രഹ്മവിദ്യ” എന്താണെന്ന് ഗുരുദേവന്റെ കൃതികൾ ശരിയായി പഠിച്ചാൽ മനസ്സിലാക്കം. കൂടാതെ ഗുരുദേവ ശിഷ്യനായ നടരാജഗുരു അതെന്താണെന്നു വ്യക്തമായി പറഞ്ഞിട്ടും ഉണ്ട്.
“ആര്യനെ ശ്രേഷ്ഠനായി വര്‍ണ്ണിക്കു”ന്നതായും ഈ ലേഖനത്തിൽകാണുകയുണ്ടായി. ആര്യനെ ശ്രേഷ്ടനായി വർണ്ണിക്കുകയല്ല, മറിച്ച്, “ആര്യൻ” എന്ന പദത്തിന്റെ അർദ്ധമാണു “ശ്രേഷ്ഠൻ” എന്നത്.മധ്യേഷ്യയിൽ നിന്നും വന്നൂ എന്നു പറയപ്പെടുന്നവരല്ല “ആര്യന്മാർ”. “ആര്യ” എന്ന വാക്കിന്റെ അർഥം അറിയാഞ്ഞിട്ടോ, അറിഞ്ഞിട്ടും അറിയില്ലാ എന്നു നടിച്ചു്, മനുഷ്യരെ വഴിതെറ്റിക്കാനായിട്ടോ അങ്ങനെ ചില കഥകൾ ഉണ്ടാക്കപ്പെട്ടു. ആര്യന്മാർ എന്നൊരുകൂട്ടർ എവിടെ നിന്നോ(മദ്ധ്യ എഷ്യയിൽ നിന്നാകാം) ഭാരതത്തിൽ വന്നു എന്നും അവർ ഭാരതത്തിലുണ്ടായിരുന്ന ജനങ്ങളെയെല്ലാം അടിമകളാക്കി എന്നുമുള്ള കഥ, വെറും കെട്ടുകഥ മാത്രം ആണെന്നു തെളിഞ്ഞു കഴിഞ്ഞിട്ടും, ‘ആര്യന്മാർ വന്നു കീഴടക്കി’ എന്ന സായിപ്പിന്റെ കള്ളകഥയിൽ കുടുങ്ങിക്കിടക്കയാണീ ലേഖനകർത്താവ്, ഇന്നും. ഭാരതത്തിന്റെ ആത്മീയതയുടെ ഉറവിടം, അങ്ങനെ വന്നു എന്നു സങ്കല്പിക്കപ്പെട്ട, “ആര്യന്മാർ” എന്ന സങ്കല്പവർഗ്ഗം അല്ലാ എന്നും; മറിച്ച് കറുത്തതൊലിയുള്ള “ദ്രാവിഡർ” എന്നിപ്പോൾ പറയപ്പെടുന്നവരാണന്നും ഇനിയും ഈ ലേഖനകർത്താവിനു മനസ്സിലായിട്ടില്ലാ എന്നാണു് ഈ ലേഖനം തെളിയിക്കുന്നതു്. ഇന്ന് ജനിതശാസ്ത്രം തെളിയിച്ചു കഴിഞ്ഞകാര്യമാണു് ആര്യന്മാരെന്ന ഒരുകൂട്ടർ ഭരതത്തിലേക്കുവന്നിട്ടില്ലാ എന്നത്. തന്നെയുമല്ല, ലോക ഭാഷകളിലേറ്റവും നന്നെന്നു പ്രകീർത്തിക്കപ്പെടുന്ന സംസ്കൃത ഭാഷപോലും കറുത്ത തൊലിക്കാരായ ദ്രാവിഡർ എന്ന ഓമനപ്പേരിൽ ഇന്നു് അറിയപ്പെടുന്നവരുടെ സംഭാവനയാണെന്നും അത് അവരുടെ പുരാതന ഭാഷയിൽ നിന്നും ഊരുത്തിരിഞ്ഞുണ്ടായതാണെന്നതും ഈ ലേഖനകർത്താവിനു് അറിയില്ലെന്നും തോന്നുന്നു. അതോ വീണ്ടും അറിഞ്ഞിട്ടും അറിയില്ലാ എന്നു നടിക്കയാണോ? സംസ്കൃത ഭാഷപോലും കറുത്ത തൊലിക്കാരായ ദ്രാവിഡർ എന്ന ഓമനപ്പേരിൽ ഇന്നു് അറിയപ്പെടുന്നവരുടെ സംഭാവനയാണെന്നും, അത് അവരുടെ പുരാതന ഭാഷയിൽ നിന്നും ഊരുത്തിരിഞ്ഞുണ്ടായതാണെന്ന സത്യവും ആദ്യമായി പറഞ്ഞതും നമ്മുടെ കൊച്ചു മലയാളത്തിലെ ഒരു മഹാനായിരിന്നു എന്നും ഇദ്ദേഹത്തിനറിയില്ലായിരിക്കാം.

“ആയിരക്കണക്കിന് ദേവീ-ദേവന്മാരുണ്ടായിട്ട് ആദൈവങ്ങളെയൊന്നും പ്രതിഷഠിക്കാതെ അരുവിപ്പുറത്ത് ആദി മഹസ്സിനെപ്രതിഷ്ഠിച്ചു കൊണ്ടാണ് ശ്രീനാരായണഗുരു നവോത്ഥാനത്തിന് തുടക്കമിട്ടത്” എന്നു ഈ ലേഖനത്തിൽ കണ്ടു. ഗുരുദേവൻ നവോദ്ധാനത്തിനു തുടക്കമിട്ടതു് ആദിമഹസ്സിനെ പ്രിതിഷ്ടിച്ചു കൊണ്ടെങ്കിൽ, പിന്നീട് ഈ ആയിരക്കണക്കിനുള്ള ദൈവങ്ങളിൽ ചിലതിനെ പ്രതിഷ്ടിച്ചതു് എന്തിനെന്നു മനസ്സിലാകുന്നില്ല. അപ്പോൾ അതു് ആ നവോദ്ധാനത്തിൽ നിന്നും ഉള്ള തിരിച്ചു പോക്കല്ലേ എന്നൊരു സംശയം.

സത്യത്തിൽ ഗുരുദേവൻ ആദിമഹസ്സിനെ എങ്ങും പ്രതിഷ്ടിച്ചില്ല.ശിവലിംഗം ശിവന്റെ അടയാളമാണു്, ആദിമഹസ്സല്ല. ആദിമഹസ്സ് പ്രതിഷ്ടിക്കാൻ പറ്റുന്ന ഭൌതികവസ്തുവല്ലാ എന്നും ഇദ്ദേഹത്തിനറിയില്ല. അതു് തേജസ്സാണെന്ന സത്യം അറിയാതെയാണിദ്ദേഹം എഴുതിയിരിക്കുന്നത്. ആദിമഹസ്സിന്റെ ആദിരൂപമാണു ഗുരുദേവൻ പ്രതിഷ്ടിച്ചതെന്നു പറയാം. എന്തായാലും ആദി മഹസ്സിനെയല്ല. പ്രതിഷ്ട്ടിക്കപ്പെടുന്നതെല്ലാം ആ ആദിമഹസ്സിന്റെ പ്രതിനിധാനങ്ങൾ മാത്രം ആണെന്നസത്യവും ഈ ലേഖനകർത്താവിനു് അറിയില്ലേ? അതോ വീണ്ടും അറിയാമായിരുന്നിട്ടും അറിയില്ലാ എന്നു നടിച്ചു വായനക്കാരെ വിഡ്ഠികളക്കാൻ ശ്രമിക്കയാണോ? ഒരു പക്ഷേ;ദൈവം, ദേവത, ആദി പുരുഷൻ, ശക്തി, പരബ്ർഹ്മം, ആത്മാവ്,തുടങ്ങിയ സംജ്ഞകൾ തമ്മിലുള്ള അന്തരവും ഇദ്ദേഹത്തിനു മനസ്സിലായിട്ടില്ല എന്നു ചിന്തിക്കേണ്ടിയിരിക്കുന്നു. ആ  വ്യത്യാസം മനസ്സിലാകാതെ ആശയക്കുഴപ്പത്തിലും ആകാം, എല്ലാം ചേർന്ന ഒരു മായാലോകത്തിൽ. എങ്കിൽ ‘’മായയെ നീക്കാൻ’ കഴിവുള്ള ആ ആദിമഹസ്സിനെത്തന്നെ അഭയം പ്രാപിക്കയായിരിക്കും അതിനുള്ള ഏറ്റവും നല്ല പ്രതിവിധി. അതിനു ഏറ്റവും പറ്റിയ ഉപകരണമാണു ദൈവദശകം.  പക്ഷെ അതിനു് അതിന്റെ (ദൈവദശകത്തിന്റെ)പൊരുളറിഞ്ഞു മനനം ചെയ്യണം; “മനം” അറിഞ്ഞു മനനം ചെയ്യണം.അപ്പോൾ പൊരുൾ തനിയെ മനസ്സിലായിക്കൊള്ളും. പക്ഷേ, ഈ വ്യാഖ്യാനത്തിലെഴുതിയിരിക്കും പോലെ മനസ്സിലാക്കിയാൽ അതു സാധിക്കയില്ല.

Posted by 

Sunday 26 May 2013

സുര എന്നാല്‍ മദ്യം (മദ്യത്തിനു സുര എന്ന പേര് വരാന്‍ ഉണ്ടായ കാരണം ഭഗവാന്‍ ബുദ്ധ പറഞ്ഞ കഥ )


ഒരിക്കല്‍ ഭഗവാന്‍ ബുദ്ധനോട് 

ശിഷ്യനായ വിശാക ഒരു സംശയം ചോദിച്ചു ..
ഒരു മനുഷനെ കൊടും നാശത്തിലേക്ക് നയിക്കുന്ന സുര (മദ്യം) ഉണ്ടായതിന്റെ ഉല്പത്തി എന്താണ് ??അത് എങ്ങനെയാണ് മനുഷര്‍ക്ക് ഇടയില്‍ വ്യാപിച്ചത് ???ഭഗവന്‍ പറഞ്ഞു തന്നാലും ..

മഹാനായ ബുദ്ധ മറുപടിപറഞ്ഞു ...
പണ്ട് പണ്ട് വളരെ കാലം മുന്പ് ബനാറസില്‍ സുര എന്നൊരു മരം വെട്ടുക്കാരന്‍ ഉണ്ടായിരുന്നു..ഒരിക്കല്‍ മരം വെട്ടാന്‍ ചെന്നപ്പോള്‍ ഒരു വലിയ വട വൃക്ഷത്തിന് ചുവട്ടില്‍ ഒരു കുരങ്ങു ചത്ത്‌ കിടക്കുന്നത് കണ്ടു ...അടുത്ത് ചെന്ന് നോക്കിയപോള്‍ ആ മരത്തിനു സമീപത്തായ് ഒരു കാക്കയും അണ്ണാനും ചത്ത്‌ കിടക്കുന്നു..കുറച്ചു നേരം കഴിഞ്ഞപ്പോള്‍ ആണ് മനസില്ലായത്‌ ഇ ജന്തുക്കള്‍ ചത്തിട്ടില്ല ..ബോധം കേട്ട് കിടക്കുകയാണ് ..അല്പസമയത്തിനുള്ളില്‍ തന്നെ ഓരോന്നായ് ആടി ആടി എഴുന്നേറ്റു പോവുകയും ചെയ്തു...എന്താണ് ഇ ജന്തുക്കള്‍ ഇങ്ങനെ പെരുമാറാന്‍ ഉണ്ടായ കാരണം അറിയാന്‍ വേണ്ടി ആ വൃക്ഷവും പരിസരവും ശ്രദ്ധിച്ചു ...വളരെയധികം നിരീക്ഷണത്തിന് ഫലമായ് സുര മനസ്സില്ലാക്കി വൃക്ഷത്തില്‍ നിന്നും ഊര്‍ന്നു വരുന്ന വെള്ളം കുടിചിട്ടാണ് ഇ മൃഗങ്ങള്‍ ഇങ്ങനെ മോഹാലസ്യപ്പെടുന്നത് എന്ന് ...

ആ മരം ഒരു അത്തി മരം(ഞാവല്‍ ) ആണ് .ആ മരത്തിനു മുകളില്‍ ഒരു വലിയ പൊത്ത് കണ്ടെത്തി ..മഴവെള്ളം കൊണ്ടു നിറഞ്ഞു കിടക്കുകയാണ് ആ പൊത്ത് ...പഴുത്ത ഞാവല്‍ പഴങ്ങള്‍ ആ പൊത്തിലെക് ധാരാളം വീണു കിടക്കുന്നു ...വൃക്ഷത്തിനോട് ചേര്‍ന്ന് ഒരു നെല്ലിമരം നില്‍ക്കുന്നു...ഇ നെല്ലിക്ക പകുതിയും പൊത്തില്‍ ക്ക് വീഴുന്നു ..ഇതു വര്‍ഷങ്ങളായ് ആ പൊത്തില്‍ കിടന്നു വീഞ്ഞ് ഉണ്ടായി ...ഈ പാനിയം കുടിചിട്ടാണ് ഇ മൃഗങ്ങള്‍ ബോധാരഹിതരായത് എന്ന് മനസ്സിലാക്കി ...ഈ പാനിയം സുര വീട്ടിലെത്തിയ ഉടനെ കുറച്ചു സുഹൃത്തായ വരുണന് കൊടുത്തു...അതിന്റെ രുചിയും കുടിക്കുമ്പോള്‍ ഉണ്ടായ മാറ്റവും കണ്ടപ്പോള്‍ ഇതു മറ്റുള്ളവര്‍ക്ക് കൊടുത്തു ..അവരും ഉന്മാദ ചിത്തരായ് മാറി... നാട് മുഴുവന്‍ പാനിയം വിലയ്ക്ക് വില്‍ക്കാന്‍ തുടങ്ങി...അത്തിമാരത്തിലെ വീഞ്ഞ് കുറഞ്ഞു തുടങ്ങിയപ്പോള്‍ ക്രിത്രിമാമായ് ഉണ്ടാകി വില്‍പ്പന നടത്തി..അങ്ങനെ ആ ഗ്രാമം മുഴുവന്‍ വീഞ്ഞിനു സുരയ്ക്ക് അടിമകലായ് മാറി ...വില്‍പ്പന നടത്തി സുര ഒരു ലക്ഷ പ്രഭു ആയ് മാറി...ആ ഗ്രാമം അങ്ങനെ നശിച്ചു...അയാള്‍ രാജ്യമായ കാശിയും സുരയ്ക്ക് അടിമയായ് ആ നഗരവും നശിച്ചു...

സുരയുടെ അടുത്ത ലക്‌ഷ്യം ശ്രവസ്തി ആയിരുന്നു..ശ്രാവസ്തി എന്ന ഗ്രാമത്തില്‍ മദ്യം വില്‍ക്കാന്‍ ചെന്നു...അവിടം ഭരിച്ചിരുന്നത് സബ്ബമിത്ര എന്ന രാജാവായിരുന്നു .. സുര രാജകൊട്ടാരത്തിലേക്ക് പോയി ..രാജാവ് തന്റെ ഒരു സമ്മാനം സ്നേഹപൂര്‍വ്വം സ്വീകരിക്കണം എന്ന് ആവശ്യപ്പെട്ടു..എന്നാല്‍ രാജാവിന്റെ പണ്ഡിത സദസ്സിലെ ബുദ്ധിമാനായ ഒരു ഗുരു എന്തോ ചതി ഉണ്ടെന്നു മനസിലാക്കി.. രാജാവിനു ഒരു രുചികരമായ പാനീയമാണ് സമ്മാനമായ്‌ താന്‍ നല്‍കാന്‍ ആഗ്രഹിക്കുന്നത് എന്ന് സുര അറിയിച്ചു...ഗുരു ഈ പാനീയം കൊടും വിഷമാണ് എന്ന് മനസ്സിലാക്കി.. ഇതു രാജാവ് സേവിച്ചാല്‍ സുരയുടെ അടിമയായ് അദ്ദേഹം മാറുകയും രാജ്യം തന്നെ നഷ്ട്ടപെടുമെന്നും ഗുരു മനസ്സിലാക്കി ..

ഗുരു രാജാവിനോട് ഒരു ദിവസം ആവശ്യപ്പെട്ടു...അങ്ങനെ രാജാവ് സുരയോടെ അടുത്ത ദിവസം വരാന്‍ പറഞ്ഞു...അടുത്ത ദിവസം സുര വന്നത് 500 കുടങ്ങളില്‍ വീഞ്ഞുമായിട്ടാണ് ...ഗുരുവും എത്തി ചേര്‍ന്നു..

ഗുരു ഇങ്ങനെ പറഞ്ഞു..... പാനീയം അങ്ങ് സ്വീകരിക്കുമ്പോള്‍ ഇതിന്റെ എല്ലാ ഗുണ ദോഷ ഫലങ്ങളും അറിഞ്ഞിട്ടേ സ്വീകരിക്കാവു ....

ഗുരു സുരയുടെ കൈയില്‍ ഉള്ള പാനീയത്തിന്റെ എല്ലാ ഗുണ ദോഷ ഫലങ്ങള്‍ പറഞ്ഞു...
ഈ പാനീയം ആര് സേവിച്ചാലും 
1. അവര്‍ക്ക് ബോധം നഷ്ട്ടപെടും 
2. ഭക്ഷണത്തിന് രുചി ഉണ്ടാവില്ല 
3.സമനില തെറ്റി നടക്കും 
4.ചീത്ത ചിന്തകള്‍ ഉണ്ടാകും
5.കാളയെ പോലെ ഓടും 
6.വ്യഭിചാരം ചെയ്യും 
7.താന്‍ ആരാണ് എന്ന് മറന്നു പോകും 
8.നൃത്തം ചെയ്യുന്നത് പോലെ വിറയ്ക്കും 
9.കുടിച്ചു ബോധം കേട്ടുകിടന്നാല്‍ പരിഹാസരായ് മാറും 
10.എന്നേക്കാള്‍ വേറെ ആരും കേമനല്ല എന്നാ തോന്നല്‍ ഉണ്ടാകും
11.അശ്ലീല വാക്കുകള്‍ ഉപയോഗിക്കും 
12.സമ്പത്ത് നഷ്ട്ടപെടുതും
13.ആരോഗ്യം നഷ്ട്ടപെടും
14.അലഞ്ഞു തിരിഞ്ഞു നടക്കും 
15.ഭാര്യയുംമക്കളും സുരക്ഷിതരായിരിക്കില്ല 
16.മോശമായ ഭാഷ ഉപയോഗിക്കും 
17.നാണവും മര്യാദയും ആരോടും ഉണ്ടാവില്ല.. 
18.ആരെയും തെറി വിളിക്കാന്‍ നാണം ഉണ്ടാവില്ല 

ഗുരു സുരയുടെ കൈയില്‍ ഉള്ള ഈ പാനീയം സ്വീകരിക്കരുത് എന്ന് രാജാവിനോട് പറഞ്ഞു...ഇതിന്റെ ദൂഷ്യ വശം മനസില്ലാക്കിയ സബ്ബമിത്രരാജാവ് പാനീയം സ്വീകരിച്ചില്ല ..അങ്ങനെ ശ്രാവസ്തി മുഴുവന്‍ സുരയില്‍ നിന്ന് രക്ഷ്പെട്ടു ...

കടപ്പാട് : http://anukrishnabodh.blogspot.in/
സന്തോഷപ്രദവും സമാധാനപരവുമായ ജീവിതത്തിന്...

Saturday 18 May 2013

മദ്യം മഹാ വിപത്ത്


1085 ചിങ്ങ മാസത്തിലെ  വിവേകോദയം മാസികയില്‍ കുമാരനാശാന്‍ എഴുതിയ ലേഖനം.
 പുതിയ പരിഷ്ക്കാരത്തിന്റെ ദോഷഫലങ്ങളില്‍ പ്രധാനമായ ഒന്ന് നമ്മുടെ ജനങ്ങള്‍ പുകയായും പാനീയമായും ലഹരിപദാര്‍ഥങ്ങള്‍ പൂര്‍വാധികം ഉപയോഗിപ്പാന്‍ തുടങ്ങിയിരിക്കുന്നു എന്നുള്ളതാണ്. സിഗരറ്റും ചുരുട്ടും വലിക്കുന്നവരുടെയും മദ്യപാനികളുടെയും സംഖ്യ ചെറുപ്പക്കാരുടെ ഇടയില്‍ത്തന്നെ വളരെയധികമുണ്ട്. പല ദിക്കുകളില്‍ ഈ ദുശ്ശീലം ഭയകരമാംവണ്ണം വര്‍ദ്ധിച്ചുവരുന്നുതായി കാണുന്നു. ലഹരി ഉപയോഗിച്ച് ബുദ്ധി ദുഷിച്ചവരോട് അതിന്റെ ദോഷത്തെപ്പറ്റി എത്രതന്നെ പറഞ്ഞാലും ഫലം ഉണ്ടാവാന്‍ പ്രയാസം. എങ്കിലും ഇത് ഒരു അപരിഹാര്യമായ ദുശ്ശീലമല്ലെന്ന് പലര്‍ക്കും അറിയാം. അതുകൊണ്ട് അതുപോലെ തന്നെ ഇതിനെ തടുപ്പാനുള്ള ശ്രമവും ലോകത്ത് വര്‍ദ്ധിച്ചാണ് വരുന്നതെന്ന് കാണുന്നതില്‍ സന്തോഷിക്കേണ്ടിയിരിക്കുന്നു. 

മദ്യലഹരിയെപ്പറ്റി  മാനസതത്ത്വശാസ്ത്രീയമായ അന്വേഷണം നടത്തുന്നതില്‍ പ്രഥമഗണനീയനായ ഡോക്ടര്‍. ജോര്‍ജ് കട്ട്ളര്‍ എന്ന മാനസശാത്ര പണ്ഡിതര്‍ വളരെക്കാലത്തെ പരിശോധനയുടെ ശേഷം ഈയിടെ ഇങ്ങനെ പ്രസ്താവിച്ചിരിക്കുന്നു. മദ്യലഹരി സിരകളേയും തലച്ചോറിന്റെയും പ്രധാന ഭാഗങ്ങളെ വികലമാക്കുന്നു. സിരകളുടെ ശക്തി ക്ഷയിച്ചു പോകുന്നതോടുകൂടി ശ്രമസാദ്ധ്യമായ പ്രവര്‍ത്തികള്‍ക്ക് മനുഷ്യന്‍ യോഗ്യനല്ലാതെ തീരുന്നു. എന്നാല്‍ മദ്യപാനിയുടെ മിഥ്യയായ വിശ്വാസം പാനംകൊണ്ട് താന്‍ വളരെ ഹൃദ്യയോന്മേഷത്തേയും ശക്തിയേയും അനുഭവിക്കുന്നു എന്നാണുതാനും.  കുടി വര്‍ദ്ധിച്ചു വരുന്നതോടുകൂടി ഏറ്റവും ഉല്‍കൃഷ്ടമാതൃകയിലുള്ള  സ്ത്രീപുരുഷന്മാരുടെ അഭാവം നേരിടുന്നതായി അദ്ദേഹം അനുതപിക്കുകയും സ്വരാജ്യാഭിമാനികള്‍ ഈ വിഷയത്തില്‍ പ്രത്യേകം ദൃഷ്ടിവയ്ക്കണമെന്ന് ഉപദേശിക്കുകയും കൂടി ചെയ്യുന്നു. 

മദ്യങ്ങള്‍ക്ക്  ഗവണ്‍മെന്റില്‍ നിന്ന്  ചുങ്കം ഏര്‍പ്പെടുത്തുന്നത്  കുടി കുറപ്പാനായിട്ടാകുന്നു. എന്നാല്‍ ഇതിങ്ങനെ വില കൂട്ടീട്ട് ഉദ്ദേശിച്ച ഫലമുണ്ടാകുന്നില്ല,  ഗവണ്‍മെന്റിന്  ഇതുകൊണ്ട് ആദായം വര്ധിക്കുന്നുവെന്നു മാത്രമേയുള്ളൂ. 

മദ്രാസ്‌ സംസ്ഥാനത്തെ മദ്യപാന  വര്‍ദ്ധനയെപ്പറ്റി കണക്കു കാണിച്ചിട്ട് ഈയിടെ പാര്‍ലമെന്റു സഭയില്‍ ഒരു മെമ്പര്‍ ഈ വര്‍ദ്ധനയെ തടുക്കാന്‍ ഗവണ്‍മെന്റ് എന്ത് ചെയ്‌വാന്‍ പോകുന്നുവെന്ന് ചോദിക്കുകയുണ്ടായി. ഇതിനു ഷാപ്പുകളുടെ സംഖ്യ ചുരുക്കാനും, നാട്ടുമദ്യങ്ങളുടെ ചുങ്കം വര്‍ദ്ധിപ്പിക്കാനും, ലഹരിയേറിയ മദ്യങ്ങളുടെ ചെലവ് ചുരുക്കാനുമായി കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ മദ്രാസ്‌ ഗവണ്‍മെന്റ് ശ്രമിച്ചു വരുന്നതായി സ്റ്റേറ്റ് സെക്രട്ടറി അറിയുന്നു എന്നാണ് അണ്ടര്‍ സെക്രടറി അപ്പോള്‍ മറുപടി പറഞ്ഞത്. ഇപ്പോള്‍ മദ്യഷാപ്പുകളുടെ സംഖ്യയേയും അവ സ്ഥാപിക്കപ്പെടെണ്ട സ്ഥലങ്ങളെയും സംബന്ധിച്ച് എക്സൈസ് കമ്മറ്റിയുടെ ശുപര്‍ശയിന്മേല്‍ ഒരു അന്വഷണം നടത്തപ്പെടുകയും അതിന്‍റെ ഫലമായി ഷാപ്പുകളുടെ സംഖ്യ മുന്‍ കൊല്ലത്തേതിനെ (1907-08) അപേഷിച്ച്  പത്തിനൊന്നു കണ്ട് കുറവ് ചെയ്യേണ്ടതാണെന്ന്  ആലോചിച്ചുവരികയും ചെയ്യുന്നുവത്രേ.

ചെറുപ്പക്കാരുടെ സിഗരറ്റുവലി മുതലായ  ദുശ്ശീലങ്ങളും ഈയിടെ പാര്‍ലമെന്റിന്റെ ദൃഷ്ടിയില്‍ എത്തീട്ടുണ്ട്  . കുട്ടികളോട്  മാതാപിതാക്കന്മാര്‍ക്കുണ്ടായിരുന്ന  സഹജമായ  സ്വാതന്ത്ര്യങ്ങളെ കൂടി ചട്ടങ്ങള്‍ ഏര്‍പ്പെടുത്തി കുറച്ചുകളഞ്ഞിരിക്കുന്ന  ഇക്കാലത്ത്  ഈ  വക  കാര്യങ്ങളില്‍ എല്ലാം ഗവണ്‍മെന്റു തന്നെ തലയിടുന്നത്  സ്വാഭാവികവും മുറയുമാണല്ലോ.  സെര്‍മൂറിലെ രാജാവും ആ സംസ്ഥാനത്തില്‍ ഈയിടെ ഇതിനെ angസംബന്ധിച്ച് ഒരു നിയമം ഏര്‍പ്പെടുത്തിയിരിക്കുന്നു. അതിന്‍പ്രകാരം 18 വയസ്സിനു താഴെയുള്ള കുട്ടികള്‍ ചുരുട്ടോ സിഗരറ്റോ പുകയിലയോ മറ്റേതെങ്കിലും ലഹരിസാധനങ്ങളോ വലിക്കുകയും ഏതു പ്രകാരത്തിലെങ്കിലുമുള്ള  മദ്യങ്ങള്‍ ഉപയോഗിക്കുകയും സമ്മതിക്കപ്പെട്ട ഒരു വൈദ്യന്റെ കുറുപ്പിന്‍ പ്രകാരമല്ലാതെ ഏതെങ്കിലും ലഹരി സാധനങ്ങള്‍ ഉപയോഗിക്കുകയും ചെയ്‌താല്‍ യഥാക്രമം തടവ്‌ പിഴയും അടിയും ശിക്ഷ വിധിക്കപ്പെടുന്നതാണത്രെ.

നമ്മുടെ നാട്ടിലും  ഇങ്ങനെ വല്ലതും ഒരു ചട്ടം ഏര്‍പ്പെടുത്തേണ്ട  കാലം ആസന്നമായിരിക്കുകയല്ലയോ എന്ന്  ചില  ദിക്കിലെ ചെറുപ്പക്കാരുടെ അവസ്ഥ കണ്ടാല്‍ തോന്നും. 

നാം നമ്മുടെ ശിവനെയാണ് പ്രതിഷ്ഠിച്ചത്...!



പരമശിവന്‍, പരമേശ്വരന്‍, മഹാദേവന്‍, മഹേശ്വരന്‍, സദാശിവന്‍, എന്നൊക്കെ കേള്‍ക്കുമ്പോള്‍ കഴുത്തില്‍ സര്‍പ്പ രാജാവായ വാസുകിയെയും, അരയില്‍ പുലിത്തോലുമായി, ദേഹം മുഴുവന്‍ രുദ്രാക്ഷവും ഭസ്മവും ധരിച്ച, ജടയും, തിങ്കള്‍ കലയും, ഗംഗയും ശിരസ്സില്‍ ചൂടിയ, ചന്ദ്രാര്‍ക്ക വൈശ്വാനരന്മാര്‍ മൂന്നു നയനങ്ങള്‍ ആയ, ഡമരുവും കൊമ്പും കുഴലും മാനും മഴുവും ത്രിശൂലവും കൈകളില്‍ ഏന്തി, നന്ദീ ഗൌരീ ഗണേശ സ്കന്ദ സമേതനായ കൈലാസ വാസിയായ ഒരു ഈശ്വര രൂപമാണ് എല്ലാവരുടെയും മനസ്സില്‍ തെളിയുക. ഈ രൂപത്തെ സദ്‌ബുദ്ധികള്‍ ആയ കോടാനുകോടി മനുഷ്യര്‍ ഈശ്വരന്‍ ആയി ആരാധിക്കുകയും ചെയ്യുന്നു. മാത്രമല്ല, ജഗത്ഗുരു ശ്രീ ശങ്കരാചാര്യര്‍, ഭഗവാന്‍ ശ്രീ നാരായണ ഗുരു മുതലായ പരബ്രഹ്മസ്വരൂപികളായ ഗുരുക്കന്മാരുടെ മിക്കവാറും എല്ലാ കൃതികളിലും ഈ രൂപം സര്‍വഥാ നിറഞ്ഞു നില്‍ക്കുന്നു.

ശ്രീ ശങ്കരാചാര്യര്‍ ശിവാനന്ദ ലഹരിയിലും, ദശശ്ലോകീ സ്തുതിയിലും, പരമശിവന്റെ മഹിമയെ പ്രത്യേകിച്ച് വാഴ്ത്തുന്നു; മറ്റൊന്നിനോടും, മറ്റാരോടും താരതമ്യം ചെയ്യാന്‍ പോലും കഴിയാത്ത രീതിയില്‍...., മനോഹരമായി...!

ആത്മോപദേശ ശതകത്തില്‍ ത്രിഗുണമയം തിരുനീറണിഞ്ഞോരീശന്‍....,,,, മനമലര്‍ കൊയ്തു മഹേശ പൂജ ചെയ്യും... മുതാലായ വരികളിലും
ദൈവ ദശകത്തില്‍....,,, ജയിക്കുക മഹാദേവ, ദീനാവന പാരായണ.... എന്നും, ദാര്‍ശനിക കൃതികളില്‍ പോലും ഭഗവാന്‍ ശ്രീ നാരായണ ഗുരുദേവന്‍ പരമേശ്വരനെ വാഴ്ത്തുന്നു...

ഇവയൊന്നും കൂടാതെ നമ്മുടെ ഈ മഹാഗുരുക്കന്മാര്‍ രചിച്ച എണ്ണിയാല്‍ ഒടുങ്ങാത്ത ശിവസ്തുതികളും സ്തോത്രങ്ങളും ഉണ്ട്. പക്ഷെ ഈ ബ്രഹ്മര്ഷിമാര്‍ ശിവന്‍ എന്ന് വിശേഷിപ്പിക്കുന്ന തത്വത്തെ മനസ്സിലാക്കുവാന്‍, വെറും ഇന്ദ്രിയ സുഖം മാത്രം തേടി നടക്കുന്ന സാധാരണക്കാരായ ജനങ്ങള്‍ക്ക്‌ ഒരുപാട് ബുദ്ധിമുട്ടേണ്ടി വരും. കാരണം മനസ്സിനെ ഏകാഗ്രമാക്കി സത്യത്തില്‍ മാത്രം ശ്രദ്ധയെ ഉറപ്പിച്ചു നിര്‍ത്തി അനേക കാലം സത്യാന്വേഷണം നടത്തിയാല്‍ മാത്രമേ നമുക്ക് അത് സാധ്യമാകൂ...! ഓര്‍മ്മ വച്ച കാലം മുതല്‍ ഒരു അനന്യ ശിവഭക്തന്‍ ആയിരുന്ന ഞാന്‍ മനസ്സിലാക്കിയ കുറച്ച് അറിവുകള്‍ ഒരു പരിമിതിയില്‍ നിന്നുകൊണ്ട് ഇവിടെ "ചുരുക്കി" അവതരിപ്പിക്കാം...! സത്യം അന്വേഷിക്കുന്നവര്‍ക്ക് ഉപകാരപ്രദം ആയിത്തീരും എന്ന വിശ്വാസത്തോടെ...! പക്ഷെ ശ്രീ ശിവമഹാപുരാണം, സ്കന്ദ പുരാണം മുതലായ മഹാ പുരാണങ്ങള്‍ നിങ്ങള്‍ മുന്‍പ് വായിച്ചിട്ടുണ്ടെങ്കില്‍ നല്ലതാണ്; അങ്ങിനെ ഉള്ളവര്‍ക്ക് സത്യം പെട്ടെന്ന് പിടികിട്ടും എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം...

ആദ്യമായി എല്ലാവരും മനസ്സിലാക്കേണ്ട വസ്തുത നാം കരുതും പോലെ എവിടെയെങ്കിലും ഈ രൂപം ധരിച്ചുകൊണ്ട് ഇരിക്കുന്ന ഒരു ഈശ്വരന്‍ അല്ല ഈ പരമേശ്വരന്‍; മറിച്ച് നമ്മുടെയെല്ലാം സ്വയം അന്തരാത്മാവ് തന്നെയാണ്...! ഈശ്വരനെ രൂപത്തില്‍ ആരാധിക്കുവാന്‍ താല്പര്യം ഉള്ളവര്‍ക്ക് ഈ രൂപത്തില്‍ തന്നെ ആരാധിക്കാം; ഈ രൂപം തന്നെയാണ് ഏറ്റവും ശ്രേഷ്ഠവും, ഒരു സംശയവും വേണ്ട. അതുകൊണ്ടാണ് ശ്രീ നാരായണ ഗുരുദേവന്‍ കൂടുതലും ക്ഷേത്രങ്ങളില്‍ പരമേശ്വരനായ ശിവനെ തന്നെ പ്രതിഷ്ഠിച്ചത്...!

മനസ്സ്; ബുദ്ധി, ബോധം അഥവാ mind, intellect, consciousness എന്നിവയെ നമ്മുടെ ഗുരുക്കന്മാര്‍ യഥാക്രമം ബ്രഹ്മാവ്‌, വിഷ്ണു, ശിവന്‍ എന്നീ നാമങ്ങളിലും രൂപങ്ങളിലും സൂചിപ്പിക്കുന്നു. മനസ്സിനും ബുദ്ധിക്കും ആത്മാവ് അഥവാ ബോധം ഉണ്ട് എന്ന് മനസ്സിലാക്കാന്‍ കഴിയും പക്ഷെ അതിന്റെ ആദിയോ അന്തമോ അതായത് തുടക്കമോ ഒടുക്കമോ കണ്ടെത്തുവാന്‍ ഒരിക്കലും സാധ്യമല്ല. ബ്രഹ്മാവ്‌ ഹംസമായും വിഷ്ണു വരാഹം അഥവാ പന്നിയായും യുഗങ്ങളോളം സഞ്ചരിച്ചിട്ടും ശിവന്റെ ആദിയും അന്തവും കണ്ടു പിടിക്കാനായില്ല എന്ന് പറയുന്നതിന്റെ സാരം ഇതാണ്. അടിക്കു പന്നിപോയി, നിന്‍ മുടിക്കൊരന്നവും പറന്നു..... എന്ന് തുടങ്ങി സദാശിവ ദര്‍ശനം എന്ന കൃതിയില്‍ ശ്രീ നാരായണ ഗുരുദേവന്‍ സ്തുതിക്കുന്നത് ബോധസ്വരൂപനായ ഈ ഭഗവാന്‍ ശിവനെ തന്നെ...! ശിവന്‍ എന്ന വാക്കിനു മംഗളകാരി എന്നാണ് അര്‍ഥം പരമ ശിവന്‍ എന്നാല്‍ പരമമായ മംഗളത്തെ അഥവാ മോക്ഷത്തെ പ്രദാനം ചെയ്യുന്നവന്‍ എന്നും, പരമേശ്വരന്‍ എന്ന് പറഞ്ഞാല്‍ എല്ലാ ദേവന്മാരുടെയും ഈശ്വരന്‍മാരുടെയും ഈശ്വരന്‍. അഥവാ മഹേശ്വരന്‍., അതായത് മഹാദേവന്‍...... എന്നും അറിയുക.

അഹങ്കാരം ഉള്ള മനുഷ്യ മനസ്സിന്റെ പ്രതീകം ആണ് ദക്ഷന്‍., അവന്റെ ബുദ്ധിയുടെ, അഥവാ ശ്രദ്ധയുടെ പ്രതീകമാണ്‌ മകള്‍ സതീദേവി. ഈശ്വരാര്‍പ്പണം കൂടാതെ നാം ചെയ്യുന്ന എല്ലാ കര്‍മ്മങ്ങളും ദക്ഷയാഗം ആണ്, ദക്ഷന്‍ ശിവനെ ക്ഷണിക്കാതെ യാഗം നടത്തുന്നു. അതുകൊണ്ട് തന്നെ അങ്ങിനെയുള്ള എല്ലാ കര്മ്മങ്ങളുടെയും ഫലം അവസാനം ദക്ഷയാഗം പോലെ; രോഗം, ഭയം, മരണം എന്നിവയില്‍ നശിച്ചുപോകുന്നു...! മാത്രമല്ല അഹങ്കാരി ആയ മനുഷ്യന്റെ ബുദ്ധിക്ക് ഒരിക്കലും ശിവനെ പ്രാപിക്കുവാന്‍ സാധ്യമല്ല, സാധിച്ചാല്‍ തന്നെ അവന്റെ അഹങ്കാരം ഒടുവില്‍ ബുദ്ധിയെ ഈശ്വരനില്‍ നിന്നും അകറ്റി സ്വയം നശിപ്പിക്കും. അതിനാലാണ് സതീദേവി ശിവനെ വിട്ട് ദക്ഷയാഗം കൂടുവാന്‍ പിതാവിന്റെ അടുത്തേക്ക് മടങ്ങുന്നതും അവസാനം യോഗാഗ്നിയില്‍ സ്വയം ശരീരം നശിപ്പിക്കേണ്ടി വരുന്നതും. 

പക്ഷെ അഹങ്കാരി ആണെങ്കില്‍ കൂടി, ഈശ്വര ഭക്തി ഉണ്ടായിരുന്നാല്‍, അനേക ജന്മങ്ങള്‍ക്ക് ശേഷം പാപം മുഴുവന്‍ നശിച്ച് അഹങ്കാരം ഒട്ടുമില്ലാതെ ഒരു മനുഷ്യ ശരീരത്തില്‍ ജനിക്കാന്‍ ഇടവരുന്നു. അതായത് ഹിമവാന്റെ പുത്രിയായി പാര്‍വതീ എന്ന നാമത്തില്‍ സതീദേവി പുനര്‍ജ്ജനിക്കുന്നത് പോലെ. ഹിമവാന്റെ നിറം തന്നെ നോക്കൂ, നിര്‍മ്മലമായ ആ തൂവെള്ള നിറം പരിശുദ്ധിയെ സൂചിപ്പിക്കുന്നു. മാത്രമല്ല എല്ലാ ശുദ്ധിയും, ശാന്തിയും തേടി യോഗിമാര്‍ പോലും ചെന്നെത്തുന്നത് ഹിമാവാനില്‍ തന്നെ. അതിനാല്‍ ആ ഹിമവാന്‍ എത്ര പരിശുദ്ധനാണ്‌ എന്നോര്‍ക്കുക. അങ്ങിനെ അഹങ്കാരം ഇല്ലാത്ത ഒരു ശരീരത്തില്‍ ജനിച്ചു കഴിഞ്ഞാല്‍ അവര്‍ക്ക് ചെറുപ്പം മുതലേ ഈശ്വര ഭക്തി ഉണ്ടായിരിക്കും മാത്രമല്ല അവര്‍ ആ സത്യം പ്രാപിക്കുവാന്‍ അശ്രാന്ത പരിശ്രമം തുടരുകയും ചെയ്യും, പാര്‍വതീ ദേവി പരമ ശിവനെ ലഭിക്കാന്‍ നന്നേ ചെറുപ്പത്തിലേ തപസ്സു ചെയ്യുന്നത് പോലെ. പക്ഷെ ഈശ്വരനെ പ്രാപിക്കുവാന്‍ കൃത്രിമ മാര്‍ഗ്ഗങ്ങള്‍ കൊണ്ടോ മറ്റുള്ളവരുടെ സഹായം കൊണ്ടോ സാധ്യമല്ല എന്ന് കാമദേവന്റെ ശ്രമം വിഫലം ആകുന്നതില്‍ നിന്നും മനസ്സിലാക്കുക. മാത്രമല്ല, നമ്മെ മോഹിപ്പിച്ച് ഈ ശ്രമത്തില്‍ നിന്നും പിന്തിരിക്കുവാന്‍ ഒരുപാട് പരീക്ഷണങ്ങള്‍ ഉണ്ടാകുകയും ചെയ്യും അതിനെ എല്ലാം ധീരമായി നേര്ടുന്ന വ്യക്തി, പാര്‍വതീ ദേവി പരമേശ്വരനെ പ്രാപിക്കുന്നത് പോലെ ആത്മ സക്ഷാത്കാരത്തെ പ്രാപിക്കുന്നു...! ഇതില്‍ നിന്നും, ആത്മ സാക്ഷാത്കാരത്തിന് ഭക്തിയും ശ്രദ്ധയും എത്രത്തോളം വേണം എന്ന് ഓരോരുത്തരും നല്ലവണ്ണം ചിന്തിച്ചു മനസ്സിലാക്കുക.

ഇങ്ങനെ നമ്മുടെ ബുദ്ധി ഈശ്വരനെ പ്രാപിച്ചു കഴിഞ്ഞാല്‍ ഈശ്വരന്‍ നമ്മുടെ ബുദ്ധിയുടെ തന്നെ പകുതി ഭാഗമായി മാറുന്നു. അതായത് പാര്‍വതീ ദേവിക്ക് പകുതി ശരീരം കൊടുത്തത് പോലെ നമ്മുടെ ബുദ്ധിയുടെ പകുതി ഈശ്വരന്‍ സ്വീകരിക്കുന്നു, ഈശ്വരന്റെ പകുതി നാം സ്വീകരിക്കുന്നു. അതായത് നാം സ്വയം ഈ ശരീരത്തില്‍ ഇരുന്നുകൊണ്ട് തന്നെ ഈശ്വര സ്വരൂപികള്‍ ആകുന്നു എന്ന് സാരം. ശ്രീ ശങ്കരാചാര്യരും ശ്രീ നാരായണ ഗുരുദേവനും മറ്റും ഇങ്ങനെ മനുഷ്യ ശരീരത്തില്‍ ഇരുന്നുകൊണ്ട് തന്നെ ഈശ്വര സ്വരൂപികള്‍ ആയവരാണ്‌..,. അതിനാല്‍ അങ്ങിനെ ഉള്ള മഹാത്മാക്കള്‍ക്ക് പല സിദ്ധികളും ജനിക്കുന്നു അതായത് ശിവനും പാര്‍വതിക്കും സിദ്ധി വിനായകന്‍ ജനിക്കുന്നത് പോലെ. പക്ഷെ സിദ്ധികളില്‍ അഹങ്കരിക്കരുത് എന്നും അഹങ്കരിച്ചാല്‍ അവ നശിപ്പിക്കും എന്നും ഭഗവാന്‍ ഗണപതിയുടെ ശിരസ്സ്‌ മുറിച്ച്, ശേഷം വീണ്ടും കൂട്ടിച്ചേര്‍ത്തു നമുക്ക് കാണിച്ചു തരുന്നു. അതിനു ശേഷം സര്‍വജ്ഞ ഭാവം കൈവരുന്നു; അതായത് സര്‍വജ്ഞാനവും അവരില്‍ വന്നു ചേരുന്നു; അഥവാ മുരുകന്‍ ജനിക്കുന്നു. ജ്ഞാനപ്പഴം നീയേ മുരുകാ.....! ശ്രീ നാരായണ ഗുരുദേവന്‍ പ്രതിഷ്ഠ നടത്തിയ എല്ലാ മുരുക ക്ഷേത്രങ്ങളും ഈ പരമജ്ഞാനത്തിന്റെ ശ്രീ കോവിലുകള്‍ തന്നെ ആണ് എന്ന് ഏവരും അറിഞ്ഞിരിക്കുക..! സിദ്ധിയും, ജ്ഞാനവും ഉപയോഗിച്ചുകൊണ്ട് ശ്രീ നാരായണ ഗുരുദേവനും ശങ്കരാചാര്യരും മറ്റും പല അത്ഭുതങ്ങളും നടത്തിയിട്ടുണ്ട് എന്നത് ഇത്തരുണത്തില്‍ സ്മരിക്കാവുന്നതാണ്.

ഇതിനെല്ലാം പുറമേ പരമേശ്വര ശരീരത്തില്‍ കാണുന്ന അടയാളങ്ങളും ആ തത്വവും എന്താണ് എന്ന് കുറച്ചു കൂടി ആഴത്തില്‍ മനസ്സിലാക്കാം...

ശ്മശാന വാസിയാണ് ഭഗവാന്‍., നാം എല്ലാവരും ഇന്നല്ലെങ്കില്‍ നാളെ ഒരു ദിവസം ശ്മശാനത്തില്‍ എത്തിച്ചേരും. ഭാര്യയും ഭര്‍ത്താവും മക്കളും ബന്ധുക്കളും നമ്മെ അവിടെ ഉപേക്ഷിച്ചു തിരിച്ചു പോകുകയും ചെയ്യും. അങ്ങിനെ നാം സ്നേഹിച്ച എല്ലാവരും നമ്മെ ഉപേക്ഷിക്കുന്ന സമയത്ത്, നമ്മളെ സ്വീകരിക്കുവാന്‍ കാരുണ്യ വാരിധിയായ ഭഗവാന്‍ അവിടെ കാത്തിരിക്കുന്നു...! അതിനാല്‍ ആരൊക്കെ നമ്മെ ഉപേക്ഷിച്ചാലും ഭഗവാന്‍ നമ്മെ കൈവിടില്ല എന്ന് സൂചിപ്പിക്കുന്നു. അതായത് നമുക്ക് ആത്മാവിനെ വിട്ടു മറ്റൊരു അസ്തിത്വമില്ല എന്ന് അറിയുക.

ശവഭസ്മ ധാരിയാണ് ഭഗവാന്‍..., നമ്മള്‍ ഏവരും മരിച്ചാല്‍ ഭസ്മം തന്നെ, ഈ പ്രപഞ്ചം നശിച്ചാല്‍ അതും ഭസ്മം. ശവഭസ്മം ധരിക്കുന്നതിലൂടെ മരണശേഷം നാം ഭാഗവാനിലേക്ക് തന്നെ മടങ്ങുന്നു അഥവാ നമ്മെ ഭഗവാന്‍ ശരീരത്തില്‍ ധരിക്കുന്നു എന്ന് താല്പര്യം. ഇതിലൂടെ നാം ഭഗവാന്റെ അഥവാ ബോധത്തിന്റെ വിഭൂതിയാണ് എന്ന് മനസ്സിലാക്കുക.

ഭസ്മം, ഗംഗ, മൂന്നാം തൃക്കണ്ണ്‍. , ഡമരു, ചന്ദ്രക്കല എന്നിവ യഥാക്രമം ഭൂമി, ജലം, അഗ്നി, വായു, ആകാശം എന്നീ പഞ്ച ഭൂതങ്ങളെ സൂചിപ്പിക്കുന്നു. അതായത് ഈ പഞ്ച ഭൂതാത്മകമായ പ്രപഞ്ചത്തെ ഭഗവാന്‍ ധരിക്കുന്നു, അഥവാ ഇവ ഭഗവാനെ ആശ്രയിച്ചു നിലനില്‍ക്കുന്നു; എന്നാല്‍ ഭഗവാന്‍ അവയില്‍ ഒന്നിലും തന്നെ ഇല്ല. അതുപോലെ തന്നെ പഞ്ച ഭൂത നിര്‍മ്മിതമായ നമ്മുടെ ശരീരത്തെ ആത്മാവ് വെറുതെ ലീലാ മാത്രമായി ധരിച്ചിരിക്കുന്നു; ഈ ശരീരം ഇല്ലെങ്കിലും ആത്മാവ് ഒരു മാറ്റവും കൂടാതെ നിലനില്‍ക്കുന്നു...!

ദശാവതാരങ്ങള്‍ എല്ലാം തന്നെ ശിവ ഭക്തന്മാര്‍ ആയിരുന്നു എന്ന് അറിയുക. രാവണനെ യുദ്ധത്തില്‍ ജയിക്കുവാന്‍ വേണ്ടി ശ്രീ രാമദേവന്‍ പരമേശ്വരനെ പ്രതിഷ്ഠിച്ചു പൂജിച്ചതാണ് രമേശ്വര ജ്യോതിര്‍ ലിംഗം. അതുപോലെ ശ്രീ കൃഷ്ണന്‍ ശിവനെ പൂജിച്ച ക്ഷേത്രം ഗോപേശ്വരം എന്ന പേരിലും അറിയപ്പെടുന്നു. പരശുരാമനെയും നമുക്ക് ശിവഭക്തന്‍ ആയി തന്നെ മനസ്സിലാക്കാം. ഇവര്‍ എല്ലാം തന്നെ ആ പരമ ബോധസ്വരൂപനെ ആരാധിച്ചിരുന്നു; അറിഞ്ഞിരുന്നു നമ്മുടെ മഹാഗുരുക്കന്മാരെ പോലെ. മഹാവിഷ്ണുവിനുപോലും അസുരന്മാരെ വധിക്കാന്‍ ശേഷിയില്ലാതെ ശിവനെ തപസ്സു ചെയ്യുകയും, ജലന്ധരന്‍ എന്ന അസുരനെ വധിക്കാന്‍ പരമേശ്വരന്‍ തന്റെ കാലിന്റെ പെരുവിരല്‍ കൊണ്ട് സൃഷ്‌ടിച്ച സുദര്‍ശനം എന്ന ചക്രം വിഷ്ണുവിന് നല്‍കി അനുഗ്രഹിക്കുകയും ചെയ്യുന്നു. കൂടുതല്‍ അറിയുവാന്‍ ശ്രീ ശിവമഹാപുരാണത്തിലെ നായനാരവിന്ദ അര്‍ച്ചനം വായിക്കുക. 

തിപുരാന്തകന്‍ അഥവാ പുരഹരന്‍ ആണ് ഭഗവാന്‍ ശിവന്‍, അതായത് ത്രിപുരങ്ങള്‍ എന്ന മൂന്നു ലോകങ്ങളില്‍ വസിച്ച മൂന്നു അസുരന്മാരെ ഒരൊറ്റ ബാണത്താല്‍ ഹരിച്ചവാന്‍ എന്നര്‍ത്ഥം. സത്വ, രജോ, തമോ ഗുണങ്ങള്‍ ആകുന്ന മൂന്നു അസുരന്മാര്‍ ജാഗ്രത് സ്വപ്നം സുഷുപ്തി എന്നീ ലോകങ്ങളിലായി നമ്മില്‍ വസിക്കുന്നു. ഒരുപാട് യുഗങ്ങള്‍; അതായത് ഒരുപാട് ജന്മങ്ങള്‍ കഴിഞ്ഞ്, മനസ്സ് ഏകാഗ്രമാക്കി ആത്മാവിനെ, അഥവാ ഈശ്വരനെ ധ്യാനിക്കുവാന്‍ ഉള്ള ശക്തി മനുഷ്യന് ലഭിക്കുമ്പോള്‍ ഈ മൂന്നു ഗുണങ്ങളും നേര്‍ രേഖയില്‍ വരുന്നു. അപ്പോള്‍ ആത്മാവാകുന്ന ശിവന്‍ ജ്ഞാനമാകുന്ന ബാണത്താല്‍ ഈ മൂന്നു ഗുണങ്ങളെയും ഹരിക്കുന്നു; അഥവാ വധിക്കുന്നു. മൂന്നു ഗുണങ്ങളും നശിച്ച മനുഷ്യന്‍ ജാഗ്രത് സ്വപ്നം സുഷുപ്തി എന്ന മൂന്നു അവസ്ഥകളും കടന്നു തുര്യാവസ്ഥയില്‍ പ്രവേശിക്കുന്നു; അങ്ങനെ അവനു പരഗതി അഥവാ മോക്ഷം ലഭിക്കുന്നു...! ഗുരുദേവ കൃതിയായ ആത്മോപദേശ ശതകത്തിലെ ത്രിഗുണമയം തിരുനീറണിഞ്ഞോരീശ-ന്നകമലരിട്ടു വണങ്ങിയക്ഷമാറി... എന്ന ശ്ലോകം വായിച്ചറിയുക.

പാലാഴി മഥനം കൂടി അറിഞ്ഞിരിക്കുന്നത് നന്നായിരിക്കും, മനുഷ്യ മനസ്സിലെ ദുര്‍ഗ്ഗുണങ്ങളും {അസുരന്മാര്‍)]]]} സദ്‌ഗുണങ്ങളും {ദേവന്മാര്‍} ഇരു ഭാഗങ്ങളില്‍ നിന്നുകൊണ്ട്; അഹങ്കാരം ആകുന്ന സര്‍പ്പത്തെ അഥവാ വാസുകിയെ ഉപയോഗിച്ച്. ശ്രദ്ധയാകുന്ന മന്ഥര പര്‍വതത്തെ കട കോലാക്കി മനസ്സാകുന്ന പാലാഴിയെ കടയണം. പക്ഷെ കുറച്ചു കഴിയുമ്പോള്‍ ശ്രദ്ധ മനസ്സില്‍ താഴ്ന്നു പോയി എന്ന് വരാം. അങ്ങിനെ വന്നാല്‍ ബുദ്ധിയെ കൂര്‍മ്മമാക്കി (വിഷ്ണുവിന്റെ കൂര്‍മ്മാവതാരം) ശ്രദ്ധയെ വീണ്ടും ഉയര്ത്തിയെടുക്കണം, പാലാഴി മഥനം തുടരണം. ഗുരുദേവന്റെ ഭാഷയില്‍ "അരണി കടഞ്ഞെഴും അഗ്നി പോലെ". അങ്ങിനെ തുടര്‍ന്നാല്‍ ആദ്യം നമ്മിലെ തിന്മ മുഴുവന്‍ പുറത്തു പോകും; അതായത് കാളകൂട വിഷം. ഈ ലോകത്തില്‍ ഏറ്റവും കൂടുതല്‍ വിഷമുള്ള ജീവി മനുഷ്യന്‍ ആണ്; പക്ഷെ വിഷം മനസ്സില്‍ ആണെന്ന് മാത്രം. അത് തന്നെയാണ് കാളകൂടം. അതിനെ ഭഗവാന്‍ സ്വീകരിക്കുന്നു. പകരം നമുക്ക് അഥവാ നമ്മിലെ ആത്മീയ ചിന്തകള്‍ക്ക് അമൃത് എന്ന അമരത്വം നല്‍കി അനുഗ്രഹിക്കുന്നു. എല്ലാ ദേവന്മാര്‍ക്കും അമൃത് കൊടുക്കുവാന്‍ വേണ്ടി സ്വയം കാളകൂടം ഭുജിച്ച ഭഗവാന്റെ മഹിമയെ നാം എങ്ങിനെ വാഴ്ത്തും ? അതിനു എത്ര ജന്മങ്ങള്‍ വേണ്ടി വരും ?

പിന്നെ മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ ഒന്നും തന്നെ ആരും അന്ധമായി വിശ്വസിക്കാതെ സ്വന്തം ബുദ്ധിക്കും യുക്തിക്കും അനുസരിച്ച് സ്വയം ചിന്തിച്ചു മനസ്സിലാക്കാന്‍ ശ്രമിക്കുക. വളരെയധികം ബൃഹത്തായ ഒരു വിഷയം ഒരുപാട് ചുരുക്കിയാണ് ഇവിടെ സമര്‍പ്പിക്കുന്നത്. അതിനാല്‍ മനസ്സിലായില്ലെങ്കിലും കുഴപ്പമില്ല, സമയം വരുമ്പോള്‍ മനസ്സിലാകും. പക്ഷെ താന്‍ വിശ്വസിച്ചത് സത്യം എന്ന് വൃഥാ വിളിച്ചു പറയാതെ യുക്തിവിചാരം അഥവാ മനനം ചെയ്തുകൊണ്ടേ ഇരിക്കണം എന്ന് മാത്രം.

നാം നമ്മുടെ ശിവനെയാണ് പ്രതിഷ്ഠിച്ചത്...! എന്ന് ഭഗവാന്‍ ശ്രീ നാരായണ ഗുരുദേവന്‍ പറഞ്ഞത് എന്തുകൊണ്ടാണ് എന്നും, ശിവന്‍ ആരാണെന്നും "കുറച്ചെങ്കിലും" മനസ്സിലായിക്കാണും എന്ന് കരുതുന്നു...! സര്‍വ്വം ശിവമയം ജഗത് എന്ന് ശ്രീ ശങ്കാരാചാര്യര്‍ പറഞ്ഞത് എന്തുകൊണ്ട് എന്നും മനസ്സിലായല്ലോ ?

എന്റെ പേരിനോട് ചേര്‍ന്ന് നമ:ശ്ശിവായ എന്ന വാക്ക് എങ്ങിനെ വന്നു എന്ന് പലരും ചോദിക്കാറുണ്ട്. ഇപ്പോള്‍ അതും മനസ്സിലായിക്കാണുമല്ലോ
  എന്റെ ജാതി നമ:ശിവായ, എന്റെ മതം നമ:ശിവായ, എന്റെ ദൈവം നമ:ശിവായ, ഞാനും നമ:ശിവായ...! നിങ്ങള്‍ ഏവരും, സര്‍വ ചരാചരങ്ങളും എനിക്ക് നമ:ശ്ശിവായ; അതായത് "സര്‍വ്വം ശിവമയം ജഗത്".

ഓം നമ: ശിവായ
ഓം ശ്രീ നാരായണ പരമ ഗുരവേ നമ:
--------------------------------------------------
by സുധീഷ്‌ നമ:ശ്ശിവായ --