Monday 1 July 2013

പൂത്തട്ട തിയ്യ തറവാട് (കണ്ണൂർ )


8 0 0 വര്ഷം പഴക്കമുള്ള ചരിത്ര രേഖകളിൽ നിന്നും മനസ്സിലാകുന്നത് പൂത്തട്ട തറവാടിനെ അന്നത്തെ കാലത്ത് തന്നെ നിലക്കരത്തിൽ നിന്നും മറ്റു നികുതികളിൽ നിന്നും ഒഴിവാക്കിയിരുന്നു എന്നാണു .അത്യപൂർവമായ സ്വയം അവകാശ ജന്മം ആയിരുന്നു ഈ തിയ്യ തറവാടിനു ഉണ്ടായിരുന്നത് .ചിറക്കൽ ,അറക്കൽ രാജവംശങ്ങൾക്ക് അധികാരം ഇല്ലാത്ത ഒരു സ്വതന്ത്ര കുടുംബമായിരുന്നു പൂത്തട്ട .അറക്കൽ രാജവംശവുമായി അടുത്ത ബന്ധം ഉണ്ടായിരുന്നു പൂത്തട്ട ക്കാർക്ക് .

പൂത്തട്ട തറവാട്ടുകാരുടെ പൂർവികർ വയനാട്ടിലെ മലനിരകളിൽ പോയി വയനാട്ടു കുലവൻ അഥവാ ആദി തിയ്യനെ പ്രസാദിപ്പികുകയും വയനാട്ടു കുലവനെ തറവാട്ടിലേക്ക് കൊണ്ട് വന്നു പരദേവത ആയി കാവിൽ കുടിയിരുത്തുകയും ചെയ്തു എന്നാണു ചരിത്രം അതി ശക്തനും രൗദ്ര രൂപിയുമായ ഒരു വേട്ടക്കാരനും വനരാജാവും ആണ് ശിവന്റെ അംശമായ വയനാട്ടു കുലവൻ എന്ന മൂർത്തി .വയനാട്ടു കുലവൻ കാത്തു രക്ഷിക്കുന്നത് മൂലമാണ് പൂത്തട്ടയിലെ തിയ്യർ പ്രമാണിമാരും വീരസ്വാധീനത്തെയും ന്മാരും ആയി ജീവിച്ചത് എന്നാണു ചരിത്രം .പൂത്തട്ട കാവിലെ തെയ്യം ആടുമ്പോൾ ഉള്ള തോറ്റം പാട്ടുകളിൽ ഉത്തര മലബാറിൽ പൂത്തട്ട തിയ്യർക്കു ഉണ്ടായിരുന്ന ആഭിജാത്യത്തെയും അധികാരത്തെയും 
സ്വാധീനത്തെയും പരാമർശിക്കുന്നു .

പൂത്തട്ട തറവാടിന്റെ നിർമാണ ശൈലി എട്ടുകെട്ടുകളുടെയും നാലുകെട്ടുകളുടെയും മുൻപുള്ള കാലത്തെയാണ് .വടക്കിനി ,തെക്കിനി എന്നിങ്ങനെ ആണ് തറവാടിന്റെ വിഭജനം .ചുമരുകൾ മണ്ണ് കൊണ്ടുള്ളവയാണ് .കൊടും വേനല്കാലത്തും തറവാടിന്റെ അകത്തു നല്ല കുളിർമ മാത്രമേ അനുഭവപ്പെടൂ .തറവാട്ടിലെ സ്ത്രീകൾ ആർത്തവ കാലങ്ങളിൽ വടക്കിനി മാളികയിൽ ആണ് താമസിച്ചിരുന്നത് .തറവാടിന്റെ തെക്ക് പടിഞ്ഞാറെ മൂലയിൽ ഉള്ള കാവിൽ സാക്ഷാൽ വയനാട്ടു കുലവൻ വസിക്കുന്നു രക്ഷകനായി .പൂത്തട്ട തറവാട് ഒരു പാട് ശാഖകൾ ആയി പടർന്നു .ഓരോ ശാഖയ്ക്കും സ്വന്തമായി വിശാലമായ മാളിക വീടും പറമ്പും ഉണ്ടായിരുന്നു . അത് കൊണ്ട് തന്നെ കുറെ കാലത്തോളം പ്രധാന തറവാട് വീട് ആരും താമസിക്കാതെ ഒഴിഞ്ഞു കിടക്കുകയായിരുന്നു .കാവ് നിന്നിരുന്ന തറവാടായത് കൊണ്ടും അശുദ്ധി ഭയന്ന് കാരണവന്മാർ അവിടെ താമസിക്കാൻ വിമുഖർ ആയിരുന്നു .പിന്നീടെപ്പോഴോ കുടുംബക്കാരുടെ എതിർപ്പ് ഇല്ലാതെ തന്നെ പുറമേ നിന്നുള്ളവർ കുടികിടപ്പുകാരായി വടക്കിനി മാളികയിൽ താമസം ആരംഭിച്ചു .കാവിലെ പൂജകൾ നടത്തുന്നതിനും മറ്റും തെക്കിനി മാളികയിൽ പൂത്തട്ട തറവാട്ടിലെ ചില അംഗങ്ങൾ താമസിച്ചിരുന്നു .പക്ഷെ എപ്പോൾ വേണമെങ്കിലും തങ്ങള് മാറിതാമസിക്കാൻ ഇടയുണ്ടെന്ന് അവർ കാരണവന്മാരെ ബോധിപിച്ചിരുന്നു . ഭൂ പരിഷ്കരണം വന്ന സമയത്ത് പൂതട്ടകാരുടെ വടക്കിനി മാളിക കുടി കിടപ്പുകാർക്ക് കൈവശം വന്നു പരദേവത ആയ വയനാട്ടു കുലവന്റെ ഐതിഹ്യം ഭീതി വിതച്ചു കുടികിടപ്പുകാരുടെ ഇടയിൽ നിലനിന്നിരുന്നു .പൂത്തട്ട തറവാടിന്റെ പ്രധാന സ്വത്തു വകകളിൽ കൈ കടത്താൻ ശ്രമിച്ച കുടികിടപ്പുകാർ ഉഗ്ര മൂർത്തിയായ കുലവന്റെ പ്രതികാരത്തിനു പാത്രമായ കഥകൾ പഴമൊഴിയായി തലമുറകൾ തോറും പ്രചരിക്കുന്നു .തറവാടിന്റെ ചരിത്രം മുതൽ 3 9 തെയ്യങ്ങൾ കെട്ടിയാടിചിരുന്നു ഈ തിയ്യ കുടുംബത്തിൽ .കാലക്രമേണ പലതും അന്യം നിന്ന് പോയി.1 9 8 0 കളുടെ അവസാനത്തോടെ T P ബാലകൃഷ്ണൻ എന്ന അവകാശി തറവാടിന്റെ ഭരണം ഏറ്റെടുത്തു .1 0 തലമുറ മുൻപ് വരെയുള്ള വംശ വൃക്ഷം അദ്ദേഹത്തിന്റെ ശ്രമഫലമായി പുനർ രൂപീകരിച്ചു .തറവാട് ട്രസ്റ്റ് രൂപീകരിച്ചു .ഇപ്പോൾ 4 തെയ്യങ്ങൾ ആണ് പൂത്തട്ട തറവാട്ടിൽ കെട്ടിയാടിക്കാ റുള്ളത് .വയനാട്ടു കുലവൻ ,ഗുളികൻ , കാരണവർ ,ഭഗവതി എന്നിവയാണ് അവ.

പൂത്തട്ട തറവാടുമായി ബന്ധപെട്ട രണ്ടു പ്രധാന ചരിത്ര സംഭവങ്ങൾ ഉണ്ട് .ഒന്നാമത്തേത് നടക്കുന്നത് പഴയ ജാതി വ്യവസ്ഥ നിന്നിരുന്ന കാലത്താണ് .അന്നൊക്കെ നമ്പൂതിരിമാർ വഴിയിലുടെ നടന്നു പോകുമ്പോൾ താഴ്ന്ന ജാതിക്കാരെന്നു അവർ ധരിച്ചിരുന്നവർ വഴി അശുദ്ധമാകാതെ മാറി നിൽക്കണമായിരുന്നു .പൂത്തട്ടയിലെ കാരണവന്മാർക്ക് ഇതത്ര രസിച്ചില്ല .ഒരിക്കൽ ആ പ്രദേശത്തെ ഏഴ് നമ്പൂതിരിമാർ വഴിയിലുടെ നടന്നു പോവുകയായിരുന്നു .പൂത്തട്ടയിലെ തിയ്യർ അവരെ വഴി തടഞ്ഞു നിന്ന്.ഇത് നമ്പൂതിരിമാർക്ക് ഇഷ്ടപെടില്ല .തുടർന്ന് പൂത്തട്ടക്കാരും നമ്പൂതിരിമാരും യുദ്ധം നടന്നു .നമ്പൂതിരിമാരെ യുദ്ധത്തിൽ പൂത്തട്ടക്കാർ വധിച്ചു .തുടർന്ന് മൃതശരീരങ്ങൾ നിന്ന നില്പിൽ ഉള്ള പോലെ തന്നെ കുത്തനെ പൂത്തട്ട തറവാട് വകയായുള്ള നെല്പ്പാടത്ത് കുഴിച്ചിട്ടു .ഇതേ ത്തുടർന്ന് പ്രായശ്ചിത്തം എന്നാ നിലയിൽ എളയാവൂർ ക്ഷേത്രത്തിൽ പൂജകൾ കുറേകാലം കഴിപിച്ചു .പക്ഷേ പിന്നീട് ചില കാരണവന്മാർ അതൊരു അനാവശ്യമായി കണ്ടു,നമ്പൂതിരിമാർ അവർ അർഹിക്കുന്ന മരണം ആണ് വരിച്ചത് എന്നായിരുന്നു പൂത്തട്ട ക്കാരുടെ അഭിപ്രായം .അതിനാൽ തന്നെ പ്രായശ്ചിത്ത കർമങ്ങൾ നിർത്തലാക്കി .മറ്റൊരു കഥ ബ്രിട്ടീഷ് മലബാറിൽ ആണ് നടക്കുനത് .പൂത്തട്ടയിലെ തിയ്യർ അറക്കൽ രാജവംശത്തിന്റെ പടനായകന്മാർ ആയി ബ്രിട്ടീഷ് പട്ടാളത്തിനെതിരെ പൊരുതിയിരുന്നു .ആയിടയ്ക്ക് എന്തോ തെറ്റിധാരണ മൂലം പൂത്തട്ട കുടുംബത്തിലെ രണ്ടു തിയ്യരെ വഞ്ചന കുറ്റം ചുമത്തി തൂക്കിലേറ്റാൻ അറക്കൽ രാജവംശം തീരുമാനിച്ചു .അവർ നിരപരാധികൾ ആണെന്ന് ഉറപ്പുണ്ടായിരുന്ന പൂത്തട്ടയിലെ അന്നത്തെ അമ്മ (ആ കാലത്ത് തിയ്യർ മരുമക്കതായികൾ ആയിരുന്നു )മനസ്സ് വേദനിച്ചു കുലവനെ ധ്യാനിച്ചു .അന്ന് രാത്രി അറക്കൽ ബീവിയ്ക്ക് സ്വപ്നത്തിൽ വയനാട്ടു കുലവന്റെ വെളിപാടുണ്ടായി .താൻ രക്ഷനായിട്ടുള്ള തറവാട്ടിലെ അംഗങ്ങൾ കുറ്റക്കാരല്ല എന്ന് കുലവൻ അരുളി .പിറ്റേന്ന് തന്നെ വധശിക്ഷ ഒഴിവാക്കി ആ രണ്ടു തിയ്യരെയും വിട്ടയച്ചു .

പൂത്തട്ട തറവാട് ഒരുപാട് തായ് വഴികൾ ആയി പടർന്നു .മലബാറിലെ ആദ്യ കാല ഡോക്ടർമാരിൽ ഒരാളായ ഒ .ഗോവിന്ദൻ പൂത്തട്ട കുടുംബാംഗം ആയിരുന്നു .അദ്ദേഹം അതിർത്തിയിൽ സൈന്യത്തിൽ പ്രവര്തിച്ചിടുണ്ട് .ബർമയിൽ ജാപ്പനീസ് സൈന്യത്തിനെതിരെ ഇദ്ദേഹം പൊരുതിയിടുണ്ട് .മലബാർ ജില്ലാ ബോർഡിൽ സേവനം അനുഷ്ടിചിടുള്ള കടൻ ചിറ കുഞ്ഞമ്പു പൂത്തട്ട തറവാട്ടിൽ നിന്നായിരുന്നു .ഇദ്ദേഹം ആണ് മലബാറിലെ ആദ്യത്തെ ബസ് സർവീസുകളിൽ ഒന്നായ കടന് ചിറ മോട്ടോർസ് തുടങ്ങിയത് .മറ്റൊരു അംഗം ആയ കുഞ്ഞാമൻ ഗുരുക്കൾ ആണ് പ്രസിദ്ധമായ കൂടാലി ഹൈ സ്കൂൾ തുടങ്ങിയത് .പോലീസിലും ,റെയിൽ വയിലും മറ്റു സർകാർ വകുപ്പുകളിലും ഒരു പാട് അംഗങ്ങൾ സേവനം അനുഷ്ടിചിടുണ്ട് .ചിലർ അറക്കൽ കൊട്ടാരത്തിലെ ഔദ്യോകിക വിവർത്തകർ ആയിരുന്നു .ഇവരുടെ പിൻതലമുറ "ഇങ്ങിരിയത്ത് " എന്നാ സ്ഥാന പേരില് ആണ് അറിയപെട്ടിരുന്നത് .ഇവരിൽ പെട്ട ഒരാള് ആണ് മരണം അടഞ്ഞ ഡ പ്യൂടി കലക്ടർ പൂത്തട്ട ഗോവിന്ദൻ .ഇദ്ദേഹം താമസിച്ചിരുന്നത് കൊഴികൊട്ടെ പ്രോവിടന്സ് കോളേജിന്റെ അടുത്തായിരുന്നു .ഇദ്ദേഹം തന്റെ വീടിന്റെ പേര് പോലും "ഇങ്ങിരിയത്ത് " എന്ന് കൂട്ടി ചേർത്തിരുന്നു .


0 comments:

Post a Comment