Saturday 20 July 2013

ശ്രീനാരായണ ഗുരുദേവന്റെ വേറിട്ട ശില്‍പവുമായി മനോജ്‌

mangalam malayalam online newspaper

തൊടുപുഴ: ശ്രീനാരായണ ഗുരുദേവന്റെ വേറിട്ട ശില്‍പം തീര്‍ത്ത്‌ വ്യത്യസ്‌തനാകുകയാണ്‌ പുതുശേരില്‍ മനോജെന്ന യുവ ശില്‍പി.വെങ്ങല്ലൂര്‍ എസ്‌.എന്‍.ഡി.പി. മന്ദിരത്തില്‍ സ്‌ഥാപിക്കുന്നതിനായാണ്‌ ശില്‍പം ഒരുക്കിയത്‌. ശ്രീനാരായണ ഗുരു ചമ്രം പടഞ്ഞ്‌ ഇരിക്കുന്നതും നില്‍ക്കുന്നതുമായ പ്രതിമകളാണ്‌ പൊതുവേ കേരളത്തില്‍ അങ്ങോളമിങ്ങോളം കാണാന്‍ സാധിക്കുന്നത്‌. എന്നാല്‍ ഗുരു കസേരയില്‍ ഇരിക്കുന്ന ശില്‍പമുള്ളതായി അറിവില്ല. ഗുരുവിന്റെ വ്യത്യസ്‌തമായ ശില്‍പം നിര്‍മിക്കണമെന്ന്‌ മനോജിന്‌ ആഗ്രഹം ഉണ്ടായിരിന്നു. അതിനു വേണ്ടി ഒന്നര മാസമായി കഠിനപരിശ്രമത്തിലായിരുന്നു. കഴിഞ്ഞ ആഴ്‌ച ശില്‍പം പൂര്‍ത്തിയാക്കി. കമ്പി, മണല്‍, സിമെന്റ്‌ എന്നിവ കൊണ്ടാണ്‌ ഇതു പൂര്‍ത്തിയാക്കിയിരിക്കുന്നത്‌. ഗുരു ഇരിക്കുന്ന കസേരയും ശില്‍പത്തോടൊപ്പം തന്നെ നിര്‍മിച്ചിട്ടുണ്ട്‌. എറണാകുളം എളമക്കര സരസ്വതി വിദ്യാനികേതന്‍ സീനിയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ചിത്രകലാധ്യാപകനും വെങ്ങല്ലൂര്‍ പുതുശേരില്‍ രാമന്‍-അമ്മിണി ദമ്പതികളുടെ ഇളയമകനുമാണ്‌ മനോജ്‌. ഈ വര്‍ഷം ജനുവരിയിലും കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലും മനോജ്‌ തന്റെ നൂറില്‍പരം ചിത്രങ്ങളുടെ പ്രദര്‍ശനം ടൗണ്‍ഹാളില്‍ നടത്തിയിരുന്നു. ഇത്‌ ഏറെ ജനശ്രദ്ധ ആകര്‍ഷിച്ചിരുന്നു. ചിത്രകലയും ശില്‍പകലയും ഒരേപോലെ വഴങ്ങുന്ന മനോജ്‌ അലങ്കാര രഥങ്ങളും ഫ്‌ളോട്ടുകളും നിര്‍മിച്ചിട്ടുണ്ട്‌.

- See more at: http://www.mangalam.com/local-features/74536#sthash.oesozgcq.EbsJz7fu.dpuf

0 comments:

Post a Comment