Sunday 21 July 2013

പണം കൊണ്ട് മാത്രം സന്തോഷം ഉണ്ടാവില്ല.


പണം കൊണ്ട് മാത്രം ആര്‍ക്കും സന്തോഷം ഉണ്ടാവില്ല. കടല്‍ക്കരയില്‍ ഒരു സന്യാസി കാലും നീട്ടി ശാന്തമായി വിശ്രമിക്കുന്നു. ആ വഴിയ്ല്‍ വന്ന ഒരു വ്യാപാരി ഇത് കണ്ടു ചോദിച്ചു. " എല്ലാവരും എന്തെങ്കിലും ജോലി ചെയ്തു ഓടി പാഞ്ഞു നടക്കുന്നു. നിങ്ങള്‍ ഇങ്ങനെ ജോലി ചെയ്യാതെ കിടക്കുന്നതെന്തു?" "ജോലി ചെയ്തിട്ടെണ്ടാണ് ഫലം?" "പണം കിട്ടും" "പണം കിട്ടിയാല്‍" "വീട് മുതലായ സൌകര്യങ്ങള്‍ ഉണ്ടാക്കാം" "അതൊക്കെ ഉണ്ടായാല്‍" "സ്വസ്ഥമായി കാലും നീട്ടി കിടക്കാമല്ലോ" സന്യാസി പൊട്ടിച്ചിരിച്ചു "ഞാന്‍ ഇപ്പോള്‍ ചെയ്യുന്നത് അത് തന്നെയല്ലേ" അദ്ധ്യാനിക്കാതെ മടിപിടിച്ചിരിക്കൂ എന്നല്ല ഇതിനര്‍ത്ഥം. സന്തോഷവും ശാന്തിയും പണം കൊണ്ട് നേടാനാവില്ല. നമ്മുടെ കാഴ്ചപ്പാടിലാണ് നമ്മുടെ സന്തോഷമുള്ളത്

0 comments:

Post a Comment