Monday 1 July 2013

ഹിന്ദുക്കള്‍ എന്താ ഇങ്ങനെ ഒരു വേലി കെട്ടിനുള്ളില്‍ ജീവിക്കുന്നത്?


ഒരിക്കല്‍ സത്യാനന്ദ സരസ്വതി സ്വാമികളോട് ഒരാള്‍ ഇങ്ങനെ ചോദിച്ചു."സ്വാമിന്‍, ഹിന്ദുക്കള്‍ എന്താ ഇങ്ങനെ ഒരു വേലി കെട്ടിനുള്ളില്‍ ജീവിക്കുന്നത്"?

അപ്പോള്‍ സ്വാമിജി പറഞ്ഞു "എന്ത് ചെയ്യാം സഹോദരാ, ഞാന്‍ മതിലുകളോ വേലിയോ ഇല്ലാത്ത ഒരു പറമ്പില്‍ ഒരു ചെറിയ വീടും വച്ച് ഇങ്ങനെ സുഖമായി ജീവിക്കുകയായിരു ന്നു. അപ്പോള്‍ ഒരു ഔസേപ് വന്ന് ചോദിച്ചു സ്വാമി, ഞാനും ഇവിടൊരു വീട് വച്ചോട്ടെ എന്ന്. അവന്‍ പാവമല്ലേ എനിക്കെന്തിനാ ഇത്രേം സ്ഥലംഎന്ന് കരുതി ഞാന്‍ സമ്മതിച്ചു, കിഴക്ക് ഭാഗത്ത്‌ സ്ഥലവും കൊടുത്തു. അയാള്‍ വീടും വെച്ച് വേലിയും കെട്ടി. അപ്പോളുണ്ട്‌ റോഡ്രിഗോ വരുന്നു ഇതേ ആവശ്യവുമായി . അവനും കൊടുത്തു വടക്ക് ഭാഗത്തെ സ്ഥലം. അവനും കെട്ടി വീടും വേലിയും. പിന്നെ നോക്കിയപ്പോ ഇബ്രാഹിം കുട്ടിയും വരുന്നു. ഇജ്ജു പടിഞ്ഞാറ് ബീട് ബച്ച്ചോളി എന്ന് ഞാന്‍ പറഞ്ഞു. പാവം അവനും ഒരു ചെറിയ വീടും വേലിയും കെട്ടി. പിന്നെ വന്നത് ആഫ്രിന്‍. അവന്‍ തെക്ക് ഭാഗത്ത്‌ വീടും വെച്ച് വേലിയും കെട്ടി. അപ്പൊ എന്താ പറ്റിയത്? വേലി കെട്ടാതെ തന്നെ ഞാന്‍ വേലി കെട്ടിനുള്ളില്‍ ആയി" .

ഇന്നിപ്പോ വേലിക്കെട്ടിനുള ്ളില്‍ കുടുങ്ങി പോയ നമ്മള്‍, സ്വന്തമായി ഒരുമേല്‍വിലാസമോ അഭിപ്രായമോ പോലുമില്ലാതെ പ്രതികരിക്കാന്‍ കഴിയാത്ത അവസ്ഥയിലേക്ക് തള്ളി വിടപ്പെട്ടിരിക് കുകയാണ്. ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും എങ്ങനെ വേണമെങ്കിലും ചവിട്ടി മേയാം എന്ന അവസ്ഥയില്‍ കണ്ണും തള്ളി നില്‍ക്കുന്നു. സമാധാനവും സമദൂരവും പറഞ്ഞ നമ്മള്‍ അതി ദൂരം പിന്നോട്ട് പോയി കഴിഞ്ഞു. ഈ രീതിയില്‍ പോയാല്‍ ഹിന്ദു എന്ന് പറഞ്ഞാല്‍"വിരളിലെന്നാവുന ്ന, വിദ്യാഭ്യാസത്തി നു പോലും വകയില്ലാത്ത അടിച്ചമര്‍ത്തപ് പെട്ട ഒരു പിടി പട്ടിണി പാവങ്ങള്‍" എന്ന നിര്‍വചനം ആവും ഭാവി തലമുറ പറയുക.

കാലിനടിയിലെ മണ്ണ് മുഴുവനും ലവന്മാര്മാന്തി കൊണ്ട് പോകും മുന്‍പ് വെള്ളാപ്പള്ളിയു ം സുകുമാരന്‍ നായരും അല്പം പ്രായോഗികമായി ചിന്തിച്ചു തുടങ്ങിയിരിക്കു ന്നു. നന്നായി. ആദ്യം അമ്പരപ്പും അന്തം വിട്ടവരുടെ ജല്പനങ്ങളും കേള്‍ക്കാമെങ്കി ലും അതൊന്നും വക വെക്കാതെ മുന്നോട്ടു പോകാനുള്ള ചങ്കൂറ്റം ഒറ്റക്കെട്ടായി നിന്ന് നമ്മള്‍ കാണിച്ചാല്‍, ഒരു വര്‍ഗ നാശം ഒഴിവാക്കാം.

എതിരാളികള്‍ കാലക്രമേണ തനിയെ വായടച്ചോളും. മോഡിയെ തള്ളി പറഞ്ഞവര്‍ ഇന്ന് അദ്ദേഹത്തെ അംഗീകരിച്ചു തുടങ്ങിയിരിക്കു ന്നു. അദ്ദേഹത്തിന്റെ ധൈര്യവും മുന്നോട്ടു പോകാനുള്ള ചങ്കൂറ്റവും സത്യസന്ധതയും ആണ് അദ്ദേഹത്തെ വിജയി ആക്കിയത്.

ശബരി മലയും, ഗുരുവായൂരും പിന്നെ പദ്മനാഭ സ്വാമി ക്ഷേത്രവും എല്ലാം ഏതു മാടിനും കേറി മേയാനുള്ള മേച്ചില്‍ പുറങ്ങളല്ല. ജാതി ഭേദമില്ലാതെ നിന്നാല്‍ ഇന്ന്, രാഷ്ട്രീയമായി വിലപേശാനുള്ള കഴിവുള്ള ഒരു ശക്തി ആയി നിന്ന് നമുക്ക് വരും തലമുറയുടെ താല്പര്യങ്ങള്‍ സംരക്ഷിക്കാം. ഒപ്പം നമ്മളേയും..... അതിനു കഴിയാത്തവര്‍ ദയവുചെയ്തു, സാമൂഹികമായി പിന്തള്ളപ്പെടാന ും പട്ടിണി കിടക്കാനും നരകിക്കാനും വേണ്ടി മാത്രമായി ഇനി ഒന്നിനെയും, ഒരുജനതയെയും സൃഷ്ടിക്കാതെ ചുരുണ്ട് കിടന്നുറങ്ങണം.

ഹിന്ദുവിന്റെ ആരാധനാ മൂര്‍ത്തികല്‍ ദുഷ്ട നിഗ്രഹരായ ദുര്‍ഗാ ദേവിയും, പരമശിവനും, മഹാ വിഷ്ണുവും ഒക്കെയാണ്. അല്ലാതെ ശിഖണ്ടി അല്ല എന്ന് നാമെല്ലാം ഇപ്പോഴും ഓര്‍ക്കേണ്ടതുണ്ട്.

Courtesy : Lord SREE NARAYANA GURU Sevak

0 comments:

Post a Comment