Wednesday 6 March 2013

ചിദംബരാഷ്ടകം .

(വ്യാഖ്യാനം പ്രൊഫ .ജി.ബാലകൃഷ്ണന്‍ നായര്‍ )

ബ്രഹ്മമുഖാമാരവന്ദിതലിംഗം ( 1)
ജന്മജരാമരണാന്തകലിംഗം 
കര്‍മനിവാരണകൗശല ലിംഗം 
തന്മൃദുപാതു ചിദംബരലിംഗം.

ബ്രഹ്മാവ്‌ തുടങ്ങിയ ദേവന്മാരാല്‍ ഉപാസിക്കപ്പെടുന്ന സ്വസ്വരൂപത്തോടു കൂടിയവനും

ജന്മം,ജര, മരണം എന്നീ സംസാരദുഖങ്ങള്‍ക്ക്‌ അറുതി വരുത്തുന്ന സ്വരൂപത്തോടു കൂടിയവനും
കര്‍മ്മ വാസനകളെ പൂര്‍ണമായി ഒഴിവാക്കുവാന്‍ കരുത്തുള്ള സ്വസ്വരൂപത്തോടു കൂടിയവനുമായ
ആ കാരുണ്യനിധി ചിദംബരത്തുള്ള ശിവന്‍ നമ്മളെ രക്ഷിക്കട്ടെ.

കല്‍പ്പകമൂലപ്രതിഷ്ടിതലിംഗം (2)
ദര്പ്പകനാശയുധിഷ്ടിരലിംഗം
കുപ്രകൃതിപ്രകരാന്തകലിംഗം
തന്മൃദുപാതു ചിദംബരലിംഗം .

കല്‍പ്പക വൃക്ഷത്തിന്ടെ ചുവട്ടില്‍ പ്രതിഷ്ട ലഭിച്ചിട്ടുള്ളവനും അഥവാ എല്ലാവരുടെ സങ്കല്‍പ്പങ്ങളും സഫലമാക്കുന്ന സ്വരൂപത്തോടു കൂടിയവനും
കാമനുമായുള്ള പോരാട്ടത്തില്‍ കാമനെ നശിപ്പിച്ചു കൊണ്ട് യുദ്ധത്തില്‍ ഉറച്ചുനിന്നവനും അഥവാ ഉപാസകന്മാരുടെ കാമഗര്‍വത്തെ ശമിപ്പിച്ചു കൊണ്ട് ജീവിതസമരത്തില്‍ തെളിയുന്ന സ്വരൂപത്തോടു കൂടിയവനും
ദുഷ്ടപ്രകൃതികളായ അസുരകൂട്ടത്തെ ഒടുക്കിയവനും അഥവാ ഭക്തന്മാരുടെ ഉള്ളിലുള്ള ദുര്‍വാസനകളെയെല്ലാം ഒഴിച്ച് മാറ്റാനുള്ള കഴിവുള്ള സ്വരൂപത്തോടു കൂടിയവനുമായ ആ
കരുണാനിധി ചിദംബരത്തുള്ള ശിവന്‍ നമ്മെ രക്ഷിക്കട്ടെ .

0 comments:

Post a Comment