Tuesday 6 November 2012

ആരാണ് നിങ്ങളുടെ ഗുരു ? എന്താണ് ഗുരു പരമ്പര ?


ഏതു കാര്യം തുടങ്ങുമ്പോഴും ഗുരുവിനെ നമ്മള്‍ സ്മരിക്കണം
പ്രപഞ്ചം മുഴുവനും സര്‍വ്വ ചരാചരങ്ങളിലും വ്യാപിച്ചു നില്‍ക്കുന്ന ചൈതന്യം ആണ് ഗുരു
അങ്ങിനെ ഉള്ള ഗുരുവിന്‍റെ പാദങ്ങളെ ഞാന്‍  നമസ്ക്കരിക്കുന്നു . തസ്മൈ ശ്രീ ഗുരുവേ നമഃ

ഗുരു സങ്കല്‍പം ഭാരതത്തിന്‍റെ മാത്രം പ്രതേകത ആണ്
ഗുരുനാഥന്‍ ഒരാളെ വികസിപ്പിക്കുന്നതിനു പരിമിതികള്‍ ഇല്ല , മറ്റു മതങ്ങളില്‍ ഗുരു സങ്കല്പം ഇല്ല
അവിടെ പ്രവാചകന്മാര്‍ മാത്രമേ ഉള്ളു . അതിനു അപ്പുറം പോകാന്‍ പാടില്ല എന്ന് പറയുന്നതാണ് മറ്റു മതങ്ങളുടെ പരിമിതി.ഇത്ര മതി , അപ്പുറം പോയാലോ ഇതിനു പുറത്തായി ...പക്ഷെ ഇവിടെ ഇങ്ങിനെ അല്ല വികസിക്കാന്‍ പറയുന്നു പൂര്‍ണ്ണം ആയ വികാസം .ആ പൂര്‍ണ്ണന്‍ ആയി തീരാന്‍ വേണ്ടിയിട്ട് ആരാണോ നമ്മളെ സഹായിക്കുന്നത് അത് ഗുരുനാഥന്‍ ആണു.

ആ ഗുരുനാഥന്‍ സത്യത്തില്‍ എവിടെ ആണു ഉള്ളത് ??

സത്യത്തില്‍ നമ്മുടെ ഉള്ളില്‍ തന്നെ ആണ് . ഗുരു സാക്ഷാത് പര ബ്രഹ്മ , പര ബ്രഹ്മ്മം ആണത് . ആ ബ്രഹ്മ ബോധം സത്യത്തില്‍ എവിടെ ഉണ്ട്  ? നമ്മുടെ ഉള്ളില്‍ തന്നെ ഉണ്ട് .
എല്ലാവരിലും ബ്രഹ്മ ബോധം ഉണ്ട് , ആ പരമാത്മ ചൈതന്യം തന്നെ ആണ് നമ്മുടെ ഉള്ളില്‍ ഉള്ളത് .
അപ്പൊ ഗുരുനാഥന്‍ നമ്മുടെ ഉള്ളില്‍ തന്നെ ആണ് ഉള്ളത് പുറത്തൊന്നും അല്ല. പക്ഷെ അത് വേണ്ട പോലെ പ്രവര്‍ത്തിക്കുന്നില്ല  എന്നെ ഒള്ളു . ഗുരുവിനെ സ്മരിക്കുമ്പോള്‍  ശരിക്കും എവിടെ ആണ് സ്മരിക്കുക എന്നറിയുമോ ? സാധാരണ നമ്മള്‍ എല്ലാവരും ഷഡ് ചക്രങ്ങളെ പറ്റി കെട്ടിടുണ്ടാവും ,
സഹസ്രാര പദ്മം , ആ സഹസ്രാര പദ്മത്തിനു മുകളില് 12 ദളങ്ങള്‍ ഉള്ള വേറെ ഒരു പദ്മം ഉണ്ട്
സാധാരണ 6 ആധാര ചക്രങ്ങളെ പറയാറ് ഒള്ളു മൂലാധാരം മുതല്‍  മുകളിലേക്ക് ഒടുവില്‍ സഹസ്രാരം.പക്ഷെ ആ സഹസ്രാര പദ്മത്തിനു മുകളില് 12 ദളങ്ങള്‍ ഉള്ള dvadashantha പദ്മം എന്ന് പറയുന്ന ഒരു പദ്മം ഉണ്ട് .അവിടെ ആണ് ഗുരുവിനെ സ്മരിക്കേണ്ടത് .

അപ്പൊ സത്യത്തില്‍ ഗുരുനാഥന്‍ എവിടെ ഉണ്ട് ,നമ്മുടെ ഉള്ളില്‍ ഉണ്ട് പുറത്തു ഒന്നും അല്ല.
പക്ഷെ അത് തുറക്കാന്‍  വേണ്ടിയിട്ട്  ആ ഗുരു ചൈതന്യം പ്രവര്‍ത്തിച്ചു തുടങ്ങാന്‍ വേണ്ടിയിട്ട് വേറെ ഒരാളുടെ സഹായം വേണം.കാരണം നമ്മുടെ പരിമിതികള്‍ കാരണം നമുക്ക് വേറെ ഒരാളുടെ സഹായം വേണം ,തുറക്കണ്ടേ അതിനു വേണ്ടിയിട്ട് . അതിനു വേണ്ടിയിട്ട് ഒരാള് നമ്മുടെ മുന്‍പില്‍ വരും . സത്യത്തില്‍ തന്‍റെ മുന്‍പില്‍ വരുന്ന ആളല്ല ഗുരു നാഥന്‍ .ഒരു ഗുരു പരമ്പരയില്‍ ആണ് നമുക്ക് വിശ്വാസം ,ആ ഗുരുനാഥന്‍  മനുഷ്യനോ , സാധാരണ കാരനോ പരിമിതി  ഒള്ള ഒരാളായിരിക്കും .
ഇന്ന് ഏതു മനുഷ്യനും പരിമിതി ഉണ്ട് ,  യഥാര്‍ത്ഥത്തില്‍ ഇന്ന് 100 % വികസിച്ച ബോധ തലം ഉള്ള ഗുരുനാഥന്‍ മാരെ കിട്ടില്ല പൊതുവേ ..

 പക്ഷെ നമുക്ക് മുന്‍പില്‍ ഒരു ഗുരുനാഥന്‍ വരണം , കാരണം പ്രായോഗികം ആയിട്ടു ഒരാള് വേണം .
പക്ഷെ അത് ഒരു plug point പോലെ ആണ് , നമ്മുടെ mic work ചെയ്യണം എങ്കില്‍ plug point ഇല്‍ നിന്നും current വരണം . Plug point നു വല്ല ചൈതന്യം ഉണ്ടോ ? Current എവിടെ നിന്നാ വരുന്നത് ? അതിന്‍റെ പിന്നില്‍ ട്രാന്‍സ്ഫോര്‍മര്‍ ഉണ്ട് , അതിന്‍റെ പിന്നില്‍ substation ഉണ്ട് അതിന്‍റെ പിന്നില്‍ power house ഉണ്ട് , power house ഇല്‍ നിന്നും വരുന്ന current അല്ലെ ഇവിടെ ഉപയോഗിക്കുനത് .

ആ power house ഇല്‍ current അലെങ്കില്‍ electricity produce ചെയ്തു പല വഴികളിലൂടെ നമുക്ക് ഉപയോഗിക്കാന്‍ പറ്റിയ പാകത്തിന് ഇറക്കി കൊണ്ട് വരണം അല്ലോ അതാണ്‌ ഇന്ന് നമ്മുടെ മുന്‍പില്‍ ഇന്ന് കാണുന്ന പ്രത്യക്ഷം ആയിട്ടുള്ള ഗുരുനാഥന്‍ തുടങ്ങിയ സംഗതികള്‍ അത്രയേ ഒള്ളു .

പക്ഷെ അത് എവിടെ നിന്ന് വരുന്നു സ്വസ്തി ശിവാദി ശ്രീ ഗുരുഭ്യോ നമഃ , ആ ഗുരു നമ്മുടെ തൊട്ടു മുന്‍പില്‍ ഉള്ള ആള് ,അയാളുടെ പിന്നില്‍ ഉള്ള ഗുരുനാഥന്‍ അതിന്‍റെ പിന്നില്‍ ഒരാള് അങ്ങിനെ പോയാല്‍ എവിടെ എത്തും അത് ?

ശിവന്‍ മുതല്‍ ,ഇതിന്‍റെ power house എവിടെ ആണ് ? ശിവന്‍ ആണ് .ആ ശിവന്‍ എന്ന് പറയുന്നത് ഇതാ ? പ്രപഞ്ച ബോധം ആണ് . അപ്പൊ ശിവന്‍ മുതല്‍ ഒരു ചൈതന്യം ഒഴുകി വന്ന് നമ്മുടെ തൊട്ടു മുന്‍പില്‍ ഒരു വ്യക്തി വന്ന് നില്‍ക്കുന്നു . അപ്പൊ ഇതിന്‍റെ ഇടയില്‍ ആരൊക്കെ ഉണ്ട് .
മൂന്ന് തരത്തില്‍ ഉള്ള  ആളുകള്‍ ഗുരു  പരമ്പര യില്‍  ഉണ്ട് ,ചില ആളുകള്‍ സാധന ചെയ്തു ദേവനോളം ഉയര്‍ന്നു ദിവ്യ ഭാവം ഉണ്ടായി അങ്ങിനെ കുറെ ആള്‍കാര് ഉണ്ടായി ആ കൂട്ടത്തെ ദിവ്യ അൗഘം എന്നാണ് പറയുക.ഏതൊരു ഗുരു പരമ്പരയിലും ദിവ്യന്മാരായ കുറെ ആള്‍ക്കാരുണ്ടാവും ,സാധനയിലൂടെ ദേവത ആയിട്ടു ഉയര്‍ന്നു .പിന്നെയോ ചില ആള്‍ക്കാര്‍ക്ക് സിദ്ധി വന്നിടുണ്ടാവും അപ്പൊ സിദ്ധന്‍ മാരുടെ ഒരു കൂട്ടം , പിന്നെ ചില ആള്‍ക്കാര് മനുഷ്യര്‍ ആയിരിക്കും മാനവ അൗഘം . അപ്പൊ ഗുരു പരമ്പരയില്‍ 3 ആള്‍ക്കാര് ഉണ്ട് ദിവ്യ അൗഘം സിദ്ധ അൗഘം മാനവ അൗഘം .എന്ന മൂന്ന് തരം ആളുകള്‍ ഉണ്ട് .

അതില്‍ ആദ്യത്തെ കുറെ പേര്‍ ദിവ്യന്മാര് പിന്നെ സിദ്ധന്മാര് പിന്നെ മനുഷ്യര്‍ എന്നൊന്നും ഇല്ല .
ഇടയ്ക്കു ചില ആള്‍ക്കാര് മനുഷ്യരാ, അവരുടെ ശിഷ്യന്മാരാവും ദിവ്യന്മാര് ആകുന്നത്‌ .
ചിലര്‍ സിദ്ധന്‍ മാര് ഉണ്ടാകും , ചില സിദ്ധന്‍ മാരുടെ ശിഷ്യന്മാര് സാധാരണ മനുഷ്യര്‍ ഉണ്ടാകും .
അങ്ങിനെ ഇത് കിടക്കാ ഗുരു പരമ്പര ആയി . അപ്പൊ നമ്മള് ഒരു മന്ത്ര ഉപദേശം സ്വീകരിക്കുന്നു ഒരു വിദ്യ സ്വീകരിക്കുന്നു എന്നൊക്കെ പറയുമ്പോഴു , നമ്മള്‍ മന്ത്ര ഉപദേശം സ്വീകരിക്കുന്നു എന്ന് പറയുന്നതിനെക്കാളും നല്ലത് എന്താ  ? നമ്മള് ആ ഗുരു പരമ്പരയിലേക്ക് ചേരുന്നു എന്നാണ് അര്‍ഥം . നമ്മള് അങ്ങ് ചേരുക , ആരാ അപ്പൊ നമ്മളെ രക്ഷിക്കുക ?

ഈ ഗുരു പരമ്പരയില്‍ ഉള്ള ആളുകള്‍ മരിച്ചു പോയി എങ്കിലും അവരുടെ തപഃ ശക്തി നില നില്‍ക്കുന്നു . അവരുടെ മുഴുവന്‍ തപഃ ശക്തി നില നില്‍ക്കുന്നു . അപ്പൊ നമ്മള് ഒന്ന് അങ്ങോട്ട്‌ അനുകൂലം ആയിട്ടു ഒന്ന് പ്രതികരിച്ചാല്‍ അതി ശക്തം ആയ ഈശ്വരീയത നമ്മളെ രക്ഷിക്കാന്‍ വേണ്ടിയിട്ട് ഒഴുകി വരുന്നു ഗുരു പരബരയിലൂടെ . ആ സിദ്ധന്‍മാരും ദേവന്മ്മാരും മനുഷ്യരും
ആയിട്ടുള്ള നമ്മുടെ പൂര്‍വികന്മാരയിട്ടുള്ള ആളുകള്‍ , ശിവന്‍ തൊട്ടു സ്വന്തം ഗുരു നാഥന്‍ വരെ ഉള്ള ആളുകള് ചെയ്ത തപഃ ശക്തി മുഴുവന്‍ ഈ പ്രപഞ്ചത്തില്‍ നില്‍ക്കുന്നു അത് സ്വീകരിക്കാന്‍ ഉള്ള ,ഭാവാത്മകം അയ ഒരു രീതിയില്‍ നമ്മള്‍ ചെന്ന് നില്‍ക്കുകയെ വേണ്ടു .

Plug point ലേക്ക് നമ്മള്‍ plug  കുത്തണ്ടേ , plug കുത്തിയാല്‍ മതി ..കുത്തണം നമ്മള് അപ്പൊ current ഒഴുകി വരും. അപ്പൊ ഗുരു മന്ത്ര ഉപദേശം എന്നോ അലെങ്കില്‍ ഗുരുവിനെ സ്വീകരിക്കുന്നു എന്ന് പറയുമ്പോഴു സത്യത്തില്‍ ഒരാളെ അല്ല സ്വീകരിക്കുനത് ആ പരമ്പരയെ സ്വീകരിക്കുക ആണ് ചെയ്യുനത് . ഭാരതത്തില്‍ മുഴുവന്‍ ആളുകള്‍ക്കും ഒരു ഗുരു പാരമ്പര്യം ഉണ്ടായിരുന്നു .
തെളിവ് എന്താണ് ?

നിങ്ങളുടെ എല്ലാവരുടെയും കുടുംബത്തില്‍ അന്വേഷിച്ചാല്‍ അറിയാന്‍ കഴിയും , നിങ്ങള്‍ എല്ലാവര്‍ക്കും നിങ്ങളുടെ പൂര്‍വികന്‍ മാര് സ്ഥാപിച്ച ഒരു കുല ദേവത ഉണ്ടാകും .  ആ കുല ദേവതയുടെ അവിടെ തന്നെ ഒരു ഗുരു വിന്‍റെ സങ്കല്‍പം ഉണ്ടാകും ഈ ഗുരു ആരാണ് ,ആദ്യം ആയിട്ടു ആ ദേവതയെ ആരാധിച്ചു തപസു ചെയ്തു കൊണ്ട് വന്ന് അവിടെ പ്രത്യക്ഷം ആക്കി അവിടെ പ്രതിഷ്ട്ടിച്ച ആളാണ്‌ .

അപ്പൊ നമ്മുക്ക് , ഭാരതത്തില്‍ എല്ലാവര്‍ക്കും ഗുരു പാരമ്പര്യം ഉണ്ട് ,ആ കുല ദേവതയോടു ചേര്‍ന്ന് നില്‍ക്കുന്ന ഗുരു നാഥന്‍റെ പാരമ്പര്യം ആണ് ഇട ക്കാലത്ത് വിട്ടു പൊയ് കാണും കുറെ കാലം , മറന്നൊക്കെ പൊയ് പക്ഷെ ആ പാരമ്പര്യം ഉണ്ട് , അപ്പൊ വീണ്ടും സ്മരിച്ചാല്‍ അത് വീണ്ടും പ്രത്യക്ഷം ആയിട്ടു വരും . അത് പ്രത്യക്ഷത്തില്‍ അനുഭവിക്കാന്‍ നമുക്ക് കഴിയും . അപ്പൊ ഗുരു പാരബര്യം ഇല്ലാത്ത ഒരു വ്യക്തി പോലും ഭാരതത്തില്‍ ഇല്ല . ഇത് ഇടക്കാലത്ത് വിട്ടു പൊയ് , പക്ഷെ നമ്മള്‍ വീണ്ടു തുടങ്ങുന്നു...

അപ്പൊ വീണ്ടും നമ്മള്‍ ഗുരുവിനെ സ്വീകരിച്ചാല്‍ പോലും ഈ രണ്ടു പരമ്പരയും നമ്മുടെ ഉള്ളില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങും കാരണം ജൈവ ശാസ്ത്ര പരം ആയിട്ടു നമ്മുടെ ഉള്ളില്‍ നമ്മുടെ കുടുംബത്തിന്‍റെ പാരമ്പര്യം ഉണ്ട് ആ ചൈതന്യം നമ്മുടെ ഉള്ളില്‍ ഉണ്ട് അത് ഓര്‍ക്കാന്‍ വേണ്ടിയിട്ട് നമ്മള്‍ വീണ്ടും സാധന തുടങ്ങിയാല്‍ അത് പ്രവര്‍ത്തിക്കാന്‍ തുടങ്ങും . സ്വീകരിക്കുന്ന ഗുരു പരമ്പരയിലെ ചൈതന്യവും നമ്മുടെ ഉള്ളില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങും.

അപ്പൊ ഏതു കാര്യം തുടങ്ങുബോഴും ഗുരുവിനെ സ്മരിക്കണം , രാവിലെ എഴുനേറ്റു ആദ്യം സ്മരിക്കേണ്ടത് ആ ഗുരു പരബര യെ ആണ്. അത് കേവലം ഒരു വ്യക്തി അല്ല ഒരു പാരമ്പര്യം ആണ് , ഒരു ധാര ആണ് , ശിവന്‍ മുതല്‍ ഒഴുകി വരുന്ന ഒരു ചൈതന്യത്തിന്‍റെ ഒഴുക്കാണ് . ഇത് നമുക്ക് അനുഭവിക്കാന്‍ കഴിയണം ....

Taken from a discourse  by - ശ്രീ M T വിശ്വനാഥന്‍ 

2 comments:

Great....great... I have never read an article like this...
Thank you very much..
adv Manojkumar.

ഗുരുവിനെ അറിയാൻ ഗുരുഗീത വായിക്കൂ.
http://www.malayalamebooks.org/2012/02/guru-gita-malayalam-2/

Post a Comment